
ലെറ്റിയൂസ് ഇലകൾ വാടാതെ വയ്ക്കാം, ഒരു മാസത്തോളം; ഇങ്ങനെ ചെയ്തു നോക്കൂ
ഒന്നോ രണ്ടോ തവണ സാൻഡ്വിച്ചോ സാലഡോ ഉണ്ടാക്കിയതിന് ശേഷം ബാക്കിയാകുന്ന ലെറ്റിയൂസ് ഇലകൾ ദിവസങ്ങൾക്കു ശേഷം ഉപയോഗിക്കാൻ എടുക്കുമ്പോൾ വാടിയോ ചീഞ്ഞോ ഉപയോഗശൂന്യമായി പോകും. എന്നാൽ ഇനി അക്കാര്യമോർത്ത് ലെറ്റിയൂസ് വാങ്ങാതിരിക്കണ്ട. ദിവസങ്ങളോളം ഇലകൾ വാടാതിരിക്കാനുള്ള ഒരു വിദ്യ പരിചയപ്പെടുത്തുകയാണ് ഒരു ഫുഡ് വ്‌ലോഗർ. ഒരു മാസം വരെ ലെറ്റിയൂസ് ഇലകൾ എങ്ങനെ ഫ്രഷ് ആയി ഒട്ടും തന്നെ വാടാതെ സൂക്ഷിക്കാമെന്നാണ് വിഡിയോയിൽ കാണിക്കുന്നത്. ലാമ ബാസി എന്ന പേരിലുള്ള ഇൻസ്റ്റഗ്രാം പേജിലാണ് വിഡിയോ പങ്കുവെയ്ക്കപ്പെട്ടത്. ഇലകൾ…