കോണ്ടം കൊണ്ട് വസ്ത്രമോ..!; യുഎസ് ഡിസൈനറുടെ ഗൗൺ അതിമനോഹരം

അമേരിക്കൻ ഫാഷൻ ഡിസൈനറായ ഗുണ്ണാർ ഡെതറേജ് ഡിസൈൻ ചെയ്ത ഒരു ഗൗൺ ആണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ഫാഷൻ വ്യവസായരംഗത്തു മാത്രമല്ല, ആരോഗ്യമേഖലയിലും ആ മെറ്റ് ഗാല ഗൗൺ ഹിറ്റ് ആണ്. ലോസ് ഏഞ്ചൽസ് കൗണ്ടി ഡിപ്പാർട്ട്‌മെൻറ് ഓഫ് പബ്ലിക് ഹെൽത്തുമായി ചേർന്നാണ് ഗൗൺ തയാറാക്കിയത്. ആ ഗൗണിൻറെ പ്രത്യേകത എന്താണെന്നല്ലേ, പൂർണമായും കാലഹരണപ്പെട്ട കോണ്ടം ഉപയോഗിച്ചാണ് ഗൗൺ ഒരുക്കിയത്. നൂതനമായ ഡിസൈനുകൾക്ക് പേരുകേട്ട ഡെതറേജ്, യുട്യൂബിൽ പങ്കിട്ട വീഡിയോയിൽ കണ്ണഞ്ചിപ്പിക്കുന്ന ഗൗണിൻറെ നിർമാണം കാണാം. ഗൗൺ നിർമാണത്തിനു…

Read More

കഴിച്ചിട്ടുണ്ടോ മാമ്പഴ പ്രഥമന്‍; അടിപൊളിയായി തയാറാക്കാം

മാമ്പഴ പ്രഥമന്‍ ചേരുവകള്‍ മാമ്പഴം പഴുത്തത് – 1/2 കിലോ ശര്‍ക്കര – 3 1/2 കിലോ കടലപ്പരിപ്പ് വേവിച്ചത് – 1/2 കപ്പ് തേങ്ങാപ്പാല്‍ – 2 തേങ്ങയുടെ, ഒന്നാം പാല്‍, രണ്ടാം പാല്‍ നെയ്യ് – 4 ടീസ്പൂണ്‍ അണ്ടിപ്പരിപ്പ് – 1/4 കപ്പ് കിസ്മിസ് – 1/4 കപ്പ് ജീരകപ്പൊടി – 1/2 ടീസ്പൂണ്‍ തയാറാക്കുന്ന വിധം തൊലി കളഞ്ഞ മാങ്ങ ചെറിയ കഷണങ്ങളാക്കി ആവശ്യത്തിന് വെള്ളമൊഴിച്ച് വേവിക്കുക. ഇതില്‍ ശര്‍ക്കര കട്ടിയാക്കി…

Read More

റസ്റ്ററൻറുകളിലെ അതേ ടേസ്റ്റിൽ വീട്ടിൽ തയാറാക്കാം അടിപൊളി പനീർ ബട്ടർ മസാല

പനീർ ബട്ടർ മസാലയ്ക്ക് ഇനി പുറത്ത് അധികം പണം ചെലവാക്കേണ്ട. റസ്റ്ററൻറുകളിലെ അതേ ടേസ്റ്റിൽ നല്ല അടിപൊളി പനീർ ബട്ടർ മസാല വീട്ടിൽ തയാറാക്കാം. ഫ്രൈഡ് റൈസിന്റെ കൂടെയോ, നാനിന്റെ കൂടെയോ കഴിക്കാം… ചേരുവകൾ പനീർ – 200 ഗ്രാം. ബട്ടർ – 100 ഗ്രാം. സവാള -1 വലുത്. തക്കാളി -1 പച്ചമുളക് – 3 എണ്ണം ഇഞ്ചി – 1 ചെറിയ കഷ്ണം വെളുത്തുള്ളി – 6 അല്ലി മല്ലിപ്പൊടി – 1 ടേബിൾ…

Read More

തയ്യാറാക്കാം ചക്ക വരട്ടി പ്രഥമന്‍

ചക്ക വരട്ടി പ്രഥമന്‍ ചേരുവകള്‍ ചക്ക വരട്ടിയത് – 2 കപ്പ്  ചൗവ്വരി വേവിച്ചത് – 1 കപ്പ് നെയ്യ് – 2 ടേബിള്‍ സ്പൂണ്‍ കിസ്മിസ്, അണ്ടിപ്പരിപ്പ് – 2 ടേബിള്‍ സ്പൂണ്‍ വീതം ഏലയ്ക്കാപ്പൊടി – പാകത്തിന് തേങ്ങ – 2 എണ്ണം തയാറാക്കുന്ന വിധം ചെറുതായി മുറിച്ച ചക്ക പാകത്തിന് ശര്‍ക്കരയും ചുക്കുപൊടിയും ചേര്‍ത്ത് വരട്ടി എടുക്കുക. ഇതില്‍ നിന്നും രണ്ട് കപ്പ് എടുത്ത് ചൂടായ ഉരുളിയിലിട്ട് അതിലേക്കു വേവിച്ചെടുത്ത ചൗവ്വരിയും (അഞ്ച്…

Read More

ഡോക്ടർമാർ വരെ ഞെട്ടി; ചൈനീസ് വനിതയുടെ കണ്ണിൽ 60 ജീവനുള്ള വിരകൾ

കണ്ണിനു കടുത്തവേദനയും ചൊറിച്ചിലുമായി എത്തിയ വനിതയെ പരിശോധിച്ചപ്പോൾ ഡോക്ടർ ഞെട്ടിപ്പോയി. വനിതയുടെ കണ്ണിൽ വിരകൾ. ഒന്നും രണ്ടുമല്ല, അറുപത് എണ്ണം. ചൈനയിലാണു സംഭവം. ചൈനയിലെ കുൻമിങ്ങ് പ്രവിശ്യയിലെ താമസക്കാരിയാണ് അവർ. അവരുടെ കൺപോളകൾക്കും കൃഷ്ണമണിക്കും ഇടയിലുള്ള സ്ഥലത്താണ് വിരകൾ ഇഴയുന്നതു കണ്ടെത്തിയത്. തുടർന്ന് വിദഗ്ധ ഡോക്ടർമാരെത്തി വിരകളെ നീക്കം ചെയ്യുകയായിരുന്നു. ചുറ്റുമുള്ള മൃഗങ്ങളിൽ നിന്നാണ് അവർക്ക് അണുബാധ പിടിപെട്ടതെന്നാണ് കരുതുന്നത്. ഇതിൻറെ അടിസ്ഥാനത്തിൽ ഡോക്ടർമാർ അവളോടു ശുചിത്വം പാലിക്കാൻ ആവശ്യപ്പെട്ടു, പ്രത്യേകിച്ച് വളർത്തുമൃഗങ്ങളുമായി ഇടപഴകിയ ശേഷം. രോഗം…

Read More

ഹെന്റമ്മോ, കേക്കിന്റെ വില കേട്ട് ഞെട്ടി, ഒരു സ്വിഫ്റ്റ് കാർ വാങ്ങാം..!

ക്രിസ്മസ്-പുതുവത്സരം അടുത്തെത്തിയതോടെ കേക്കുകൾക്കും ആവശ്യക്കാരേറിവരുന്നു. നമ്മുടെ നാട്ടിൽ മാത്രമല്ല, ലോകമെമ്പാടും കേക്കുകൾക്ക് ഡിമാൻഡ് ഏറിവരികയാണ്. വരും ദിവസങ്ങളിൽ കേക്ക് വാങ്ങാനെത്തുന്നവരുടെ എണ്ണത്തിൽ വൻ വർധനയാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്. ബേക്കറികളിലും സൂപ്പർമാർക്കറ്റുകളിലും മാത്രമല്ല, നാട്ടിൻപുറത്തെ പെട്ടിക്കടകളിൽ പോലും വിവിധതരം കേക്കുകൾ സുലഭമാണ്. ഇവയ്ക്കെല്ലാം പോക്കറ്റിൽ ഒതുങ്ങുന്ന വിലയ്ക്കാണു ലഭിക്കുക. എന്നാൽ ലക്ഷങ്ങൾ വിലയുള്ള കേക്കുകളുണ്ട്. ഒന്നും രണ്ടുമല്ല, എട്ടുലക്ഷം വരെ വിലവരുന്ന കേക്കുകൾ! ഇവിടെയല്ല, ഫ്രാൻസിലാണ് സംഭവം. ഡാവിഞ്ചിയുടെ വിഖ്യാത ചിത്രം മൊണാലിസ സൂക്ഷിച്ചിരിക്കുന്ന ഫ്രാൻസിലെ ലൂവ് മ്യൂസിയത്തിൽനിന്നുള്ള…

Read More

മുഖം മിനുങ്ങും… വാളൻപുളി മാത്രം മതി..!

വാളൻപുളി കൊണ്ട് മുഖം മിനുങ്ങുമോ..? ഇത്തിരി പുളിക്കും എന്നു മുഖം ചുളിക്കാൻ വരട്ടെ. ടു വീലറിൽ കറങ്ങിനടക്കുന്നവരുടെ ഏറ്റവും വലിയ പ്രശ്‌നമാണ് മുഖവും കൈകളും വെയിലേറ്റു കരുവാളിച്ചു പോകുന്നു എന്നത്. സത്യം, മൊത്തം സീനാണ് എന്ന് ആരും സമ്മതിക്കും. എങ്കിലിതാ സീൻ, കോൺട്ര ആകാതിരിക്കാൻ ഒരു പുളി ബ്ലീച്ചിങ്. ഇനി വെയിലേറ്റു ചർമം വാടില്ല. അഥവാ വാടിയാലും നമുക്ക് വാളൻപുളി ബ്ലീച്ചിങ് കൊണ്ട് മിനുക്കിയെടുക്കാം. വീട്ടിൽ വളരെ എളുപ്പത്തിൽ ചെയ്യുവാൻ പറ്റിയ വാളൻപുളി ബ്ലീച്ചിങ് പരിചയപ്പെടാം. ആവശ്യമായ…

Read More

സ്ഥിരമായി വ്യായാമം ചെയ്യാം; മറവിയെ അകറ്റാം

വ്യായാമം ചെയ്യുന്നതിന് ഗുണമുണ്ടെന്ന് ആരും പറഞ്ഞ് തരേണ്ടതില്ലല്ലോ. സ്ഥിരമായി വ്യായാമം ചെയ്യുന്നവർക്ക് മറവി രോഗം (അൽഷൈമേഴ്സ്) വരാനുള്ള സാധ്യത വളരെക്കുറവാണെന്ന് പുതിയ പഠനം. വ്യായാമം ചെയ്യുന്നത് കൊണ്ട് ഉത്തേജിപ്പിക്കപ്പെടുന്ന ഒരു ഹോർമോൺ ആണ് മറവിരോഗം പ്രതിരോധിക്കുന്നത്. ഐറിസിൻ എന്ന് ഗവേഷകർ വിളിക്കുന്ന ഒരു ഹോർമോൺ ആണ് ഇതിന് പിന്നിലുള്ളത്. ശാരീരിക അധ്വാനം നടക്കുമ്പോൾ കൂടുതലായി ഉത്തേജിപ്പിക്കപ്പെടുന്ന ഐറിസിൻ തലച്ചോറിലെ ഹിപ്പോകാംപസ് എന്ന ഭാഗത്ത് ന്യൂറോണുകൾ കൂടുതലുണ്ടാകാൻ കാരണമാകുന്നു. ഇത് ഓർമ മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് തെളിഞ്ഞത്. അൽഷൈമേഴ്സ് രോഗമുള്ളവരുടെ…

Read More

മാനസിക ആരോഗ്യം സംരക്ഷിക്കാം; പഴങ്ങളും പച്ചക്കറിയും കഴിക്കൂ

മാനസികാരോഗ്യം സംരക്ഷിക്കാൻ പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കണമെന്ന് പഠനം. പൂർണമായും പച്ചക്കറികളിലേക്കു തിരിയുകയല്ല അൽപ്പാൽപമായി ഭക്ഷണശീലം മാറ്റുകയാണ് വേണ്ടത്. ദിവസം ഒരുനേരത്തേക്ക് എങ്കിലും പച്ചക്കറികൾ മാത്രം ഭക്ഷണമാക്കാനാണ് ഗവേഷകർ ആവശ്യപ്പെടുന്നത്. ഇതിനൊപ്പം ദിവസവും രാവിലെ നടപ്പ് പോലെയുള്ള വ്യായാമവും ശീലിക്കണം. പഴങ്ങളും പച്ചക്കറികളും മാനസികാരോഗ്യത്തിന് ഉത്തമം. വിവിധ പഠനങ്ങൾ ഇവയുടെ ഗുണങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. മാനസിക പിരിമുറുക്കങ്ങൾ തടയാൻ പഴങ്ങൾ സഹായിക്കും. ധാരാളം പച്ചക്കറികളും പഴങ്ങളും കഴിക്കുന്നത് ശരീരത്തിന് മാത്രമല്ല മാനസിക ആരോഗ്യത്തിനും നല്ലതാണ്. പച്ചക്കറികളും പഴങ്ങളും ധാരാളമായി…

Read More

അയൽവാസിയുടെ വീടിന്റെ വാതിലിനുനേരേ പാത്രമെറിയുന്ന വിചിത്രമായ പുതുവർഷാഘോഷം; ഏതു രാജ്യത്താണെന്ന് അറിയാമോ..?

മെസൊപ്പൊട്ടേമിയയിലാണ്(ബിസി 2000) ആദ്യമായി പുതുവത്സരം ആഘോഷിച്ചതെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. പുതുവത്സാരാഘോഷം ലോകത്തിലെ ഏറ്റവും വലിയ ആഘോഷമായി മാറിയിരിക്കുന്നു. ലോകത്തിലെ വിവിധ നഗരങ്ങൾ, ബീച്ചുകൾ, നദിയോരങ്ങൾ, പാർക്കുകൾ, റിസോർട്ടുകൾ തുടങ്ങിയവയെല്ലാം പുതുവത്സര ആഘോഷങ്ങൾക്കായുള്ള തയാറെടുപ്പിലാണ്. ഓരോ സ്ഥലത്തെയും ആഘോഷങ്ങൾക്കു പ്രത്യേകതയുണ്ടാകും. ഡെൻമാർക്കിലെ പുതുവത്സരാഘോഷങ്ങൾ വ്യത്യസ്തതകൊണ്ടു ലോകശ്രദ്ധ പിടിച്ചുപറ്റിയതാണ്. സിറ്റി ഹാൾ സ്‌ക്വയർ, ഡ്രോൺ ലൂയിസ് ബ്രോ, കോപ്പൻഹേഗൻ തടാകങ്ങൾ എന്നിവയാണ് ഡെൻമാർക്കിലെ പ്രധാന ആഘോഷകേന്ദ്രങ്ങൾ. ഇവിടത്തെ പ്രധാന ആഘോഷങ്ങളിൽ ഒന്നാണ് അയൽവാസിയുടെ വീടിന്റെ വാതിലിൽ പാത്രങ്ങൾ എറിയൽ. കഴിഞ്ഞവർഷം…

Read More