ആൻറിബയോട്ടിക്കുകൾ കണ്ടുപിടിച്ചില്ലായിരുന്നെങ്കിൽ; ലോകത്തിലെ ഏറ്റവും പഴക്കമുള്ള ചില ആൻറിബയോട്ടിക്കുകൾ

ആൻറിബയോട്ടിക്കുകളുടെ കണ്ടുപിടിത്തം മനുഷ്യരാശിയുടെ ആരോഗ്യമേഖലയിലെ വൻ കുതിച്ചുചാട്ടമായിരുന്നു. ബാക്ടീരിയ, വൈറൽ, ഫംഗസ് അണുബാധകൾ പലരെയും കൊല്ലുന്ന ഒരു കാലമുണ്ടായിരുന്നു! ഇത്തരം അണുബാധകൾക്ക് അന്നു ചികിത്സകളൊന്നും ഉണ്ടായിരുന്നില്ല. ആയിരക്കണക്കിന് കുട്ടികൾ വിവിധ അണുബാധ മൂലം മരിച്ചിരുന്നു. ലോകത്തിലെ അഞ്ച് പഴയ ആൻറിബയോട്ടിക്കുകളെക്കുറിച്ച് അറിയൂ. 1. പെൻസിലിൻ കണ്ടുപിടിച്ച വർഷം: 1928 ശാസ്ത്രജ്ഞൻ: അലക്‌സാണ്ടർ ഫ്‌ലെമിംഗ് രാജ്യം: യുണൈറ്റഡ് കിംഗ്ഡം ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ആൻറിബയോട്ടിക്കാണ് പെൻസിലിൻ. 1928-ൽ അലക്‌സാണ്ടർ ഫ്‌ലെമിംഗ് തൻറെ ലാബിൽ വച്ച് ആകസ്മികമായാണ് പെൻസിലിൻ…

Read More

പച്ച പപ്പായ കഴിക്കണം; ഗുണങ്ങൾ നിരവധി

വിറ്റാമിനുകളും എൻസൈമുകളും പോഷകങ്ങളും കൊണ്ട് സമ്പുഷ്ടമാണ് പപ്പായ. പപ്പായപ്പഴം കഴിക്കാനാണു കൂടുതൽ പേരും ഇഷ്ടപ്പെടുന്നതെങ്കിലും പച്ച പപ്പായ കഴിക്കുന്നതിൽ ഗുണങ്ങളേറെയാണ്. പല രോഗങ്ങൾക്കും പപ്പായ ഗുണകരമാണ്. വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ആശ്വാസം നൽകുന്ന ഒന്നാണ് പപ്പായ. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നിവയും ധാരാളമായി പപ്പായയിൽ അടങ്ങിയിരിക്കുന്നു. പച്ച പപ്പായ നേരിട്ടും തോരനായും കറിവച്ചും കഴിക്കാം. പപ്പായ അച്ചാർ ഉണ്ടാക്കിയും കഴിക്കാം. വിവിധ പച്ചക്കറികളുടെയും ധാന്യങ്ങളുടെയും കൂടെ കോംപിനേഷൻ ആയും പച്ച പപ്പായ ഉപയോഗിക്കാം….

Read More

സൂക്ഷിക്കണം; റൂമറ്റോയ്ഡ് ആർത്രൈറ്റിസിനെക്കുറിച്ച് അറിയാം

ശരീരത്തിൻറെ ഏതു ഭാഗത്തെയും ബാധിക്കുന്ന വിട്ടുമാറാത്ത കോശജ്വലന രോഗങ്ങളാണ് റൂമറ്റോയ്ഡ് ആർത്രൈറ്റിസ് (ആർഎ).  റൂമറ്റോയ്ഡ് ആർത്രൈറ്റിസ് സാധാരണയായി കൈകളിലും കാലുകളിലുമുള്ള ചെറിയ സന്ധികളെയും ഇടയ്ക്കിടെ കാൽമുട്ട്, ഇടുപ്പ്, തോളിൽ പോലുള്ള വലിയ സന്ധികളെയും ബാധിക്കുന്നു. രോഗം പുരോഗമിക്കുമ്പോൾ, ഇതു തരുണാസ്ഥിക്കു നാശമുണ്ടാക്കുകയും ചേരുന്നതിനു സ്ഥിരമായ നാശമുണ്ടാക്കുകയും ചെയ്യുന്നു. റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ജോലിയെയും സാമൂഹിക ജീവിതത്തെയും പ്രതികൂലമായി ബാധിക്കുന്നു. ആർഎ ഉള്ള പലരും ചലനാത്മകതയെയും ദൈനംദിന ജീവിതത്തിലെ ബുദ്ധിമുട്ടുകളെയും നിയന്ത്രിച്ചിരിക്കുന്നു. ജോലി ചെയ്യാനുള്ള കഴിവില്ലായ്മയാണ് രോഗത്തിൻറെ തുടക്കത്തിൽ കാണപ്പെടുന്ന…

Read More

ആസ്വദിക്കൂ… ഈ ഗോത്രവിഭവങ്ങൾ…

tribe food recipeചേമ്പിൻറെയും ചേനയുടെയും ഇളം തണ്ട് കൊണ്ടുള്ള കറി കേരളീയ ഗൃഹാതുരതകളിൽ ഒന്നാണ്. ഗോത്ര പാചകമെന്നതിലുപരി, ഒരു കാലത്ത് കർക്കിടക മാസത്തിൽ മലയാളി വീടുകളിലെ പതിവു കറികളിൽ ഒന്നായിരുന്നു താൾ കറി. ആവശ്യമായ സാധനങ്ങൾ ചേനയുടെയോ, ചേമ്പിന്റെയോ തണ്ട് മുറിച്ചത് പച്ചമുളക് ഇഞ്ചി വെളുത്തുളളി ജീരകം കുരുമുളക് മല്ലിപ്പൊടി മഞ്ഞൾപ്പൊടി പുളി പിഴിഞ്ഞത് വെളിച്ചെണ്ണ കടുക് കറിവേപ്പില തയാറാക്കുന്ന വിധം താൾ മുറിച്ചത് ഒരു മൺപാത്രത്തിൽ എടുത്ത് മഞ്ഞൾപ്പൊടിയിട്ട് വെളളമൊഴിച്ച് വേവിക്കുക. ഇടയ്ക്ക് ഇളക്കിക്കൊടുക്കണം. മറ്റൊരു…

Read More

ഏ​ഷ്യ​യി​ലെ ഏ​റ്റ​വും ഉ​യ​രം കൂടിയ വൃ​ക്ഷം ഏതാണെന്ന് അറിയാമോ..?

ടിബറ്റിലെ യാ​ർ​ലു​ങ് സാ​ങ്ബോ ഗ്രാ​ൻ​ഡ് കാ​ന്യോ​ൺ നേ​ച്ച​ർ റി​സ​ർ​വി​ലെ വ​ന​മേ​ഖ​ല​യി​ലാണ് ഏഷ്യാഭൂഖണ്ഡത്തിലെ ഏറ്റവും ഉയരം കൂടിയ വൃക്ഷമുള്ളത്! ആ ഹി​മാ​ല​യ​ൻ സൈ​പ്ര​സി (കു​പ്രെ​സ​സ് ടോ​റു​ലോ​സ) ന്‍റെ ഉയരം 335 അ​ടി (102 മീറ്റർ)! 305 അടി (93 മീറ്റർ) ഉയരമുള്ള ‌സ്റ്റാ​ച്യു ഓ​ഫ് ലി​ബ​ർ​ട്ടി​യേ​ക്കാ​ൾ ഉ​യ​ര​മു​ള്ള​താ​ണ് സൈ​പ്ര​സ്. പീക്കിംഗ് സർവകലാശാലയിലെ ഗവേഷകരാണ് സൈപ്രസിനെക്കുറിച്ചുള്ള പഠനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. കാ​ലി​ഫോ​ർ​ണി​യ​യി​ലെ റെ​ഡ്‌​വു​ഡ് നാ​ഷ​ണ​ൽ പാ​ർ​ക്കി​ൽ സ്ഥി​തി ചെ​യ്യു​ന്ന കോസ്റ്റൽ റെഡ് വുഡ് ആണ് ലോകത്ത് അറിയപ്പെടുന്നതിൽ ഏറ്റവും ഉയരം കൂടിയ…

Read More

വയനാടിനെ അറിയൂ…; പക്ഷിപാതാളവും മീൻമുട്ടിയും വിളിക്കുന്നു

വയനാടിന്‍റെ ഭംഗി എത്ര കണ്ടാലും മതിവരില്ല. വയനാട്ടിൽ എത്തുന്നവർ മീൻമുട്ടി വെള്ളച്ചാട്ടവും പക്ഷിപാതാളവും കാണാൻ മറക്കരുത്. സാഹസികത ഇഷ്ടപ്പെടുന്നവരാണെങ്കിൽ തീർച്ചയായും ഇവിടം സന്ദർശിക്കണം. എന്നെന്നെന്നും മറക്കാനാകാത്ത അനുഭവമായിരിക്കും മീൻമുട്ടിയും പക്ഷിപാതാളവും. മീൻമുട്ടി വെള്ളച്ചാട്ടം ഊ​ട്ടി​യും വ​യ​നാ​ടും ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന റോ​ഡി​ല്‍ നി​ന്നു മീ​ന്‍​മു​ട്ടി വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്കു ന​ട​ക്കാം. ഏ​ക​ദേ​ശം ര​ണ്ടു കി​ലോ മീ​റ്റ​ര്‍ ദൂ​രം ന​ട​ത്ത​മു​ണ്ട്. 300 മീ​റ്റ​ര്‍ മു​ക​ളി​ല്‍ നി​ന്നു മൂ​ന്ന് ഘ​ട്ട​ങ്ങ​ളാ​യി താ​ഴേ​ക്കു പ​തി​ക്കു​ന്ന മീ​ന്‍​മു​ട്ടി വ​യ​നാ​ട്ടി​ലെ ഏ​റ്റ​വും വ​ലി​യ വെ​ള്ള​ച്ചാ​ട്ട​മാ​ണ്. വ​യ​നാ​ടിന്‍റെ തെ​ക്കു…

Read More

അര്‍ബുദ കേസുകളില്‍ ഏഷ്യയില്‍ ഇന്ത്യ രണ്ടാമത്‌

ഏഷ്യയില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്ന അര്‍ബുദ കേസുകളിലും മരണങ്ങളിലും ചൈനയ്‌ക്ക്‌ ശേഷം, രണ്ടാം സ്ഥാനത്താണ്‌ ഇന്ത്യയെന്ന്‌ ലാന്‍സെറ്റിന്റെ റീജണല്‍ ഹെല്‍ത്ത്‌ സൗത്ത്‌ഈസ്റ്റ്‌ ഏഷ്യ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട്‌ പറയുന്നു. 2019ല്‍ 12 ലക്ഷം പുതിയ അര്‍ബുദ കേസുകളും ഇതോട്‌ അനുബന്ധിച്ചുള്ള 9.3 ലക്ഷം മരണങ്ങളുമാണ്‌ ഇന്ത്യയില്‍ ഉണ്ടായതെന്ന്‌ റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടി. 48 ലക്ഷം പുതിയ കേസുകളും 27 ലക്ഷം മരണങ്ങളുമായി ചൈനയാണ്‌ ഏഷ്യയിലെ അര്‍ബുദരോഗ വ്യാപനത്തിന്റെ കാര്യത്തില്‍ ഒന്നാമത്‌. ഒന്‍പത്‌ ലക്ഷം കേസുകളും 4.4 ലക്ഷം മരണങ്ങളും രേഖപ്പെടുത്തിയ…

Read More

ഗോതമ്പ് മാവ് കൊണ്ട് സൂപ്പർ ചിക്കൻ മോമോസ് ഉണ്ടാക്കിയാലോ?

മോമോസ് ഇഷ്ടമില്ലാത്തവർ വളരെ ചുരുക്കമാണ്. നോൺ വെജ് കഴിക്കുന്നവർക്കും വെജിറ്റേറിയൻ ആയവർക്കും ഒരേ പോലെ ഒരുപാട് ഓപ്ഷൻസ് തെരഞ്ഞെടുക്കാൻ സാധിക്കുന്ന ഒരു വിഭവമാണ് മോമോസ്. പക്ഷേ മൈദ ഉപയോഗിക്കുന്നതിനാൽ പലരും ആരോഗ്യകാരണങ്ങളാൽ മോമോസ് ഒഴിവാക്കാറുണ്ട്. എന്നാൽ ഇനി അത് വേണ്ട. നല്ല ടേസ്റ്റിയായും ഹെൽത്തിയായും ഗോതമ്പ് മാവ് ഉപയോഗിച്ച് മോമോസ് തയാറാക്കാം. അപ്പൊ എങ്ങനാ… ഒരു അടിപൊളി ചിക്കൻ മോമോസ് ഉണ്ടാക്കി നോക്കുവല്ലേ? ആവശ്യമുളള ചേരുവകൾ special-wheat-chicken-momos-recipe-in-malayalam2 കപ്പ് ആട്ട 2 ടീസ്പൂൺ എണ്ണ 1 കപ്പ്…

Read More

ഗർഭം അലസൽ സ്ത്രീകളെ ഗുരുതര രോഗിയാക്കാൻ സാധ്യത

ഗർഭം അലസിപ്പോകുന്നതു സാധാരണ സംഭവമാണ്. ഓ​രോ നൂ​റു ഗ​ര്‍​ഭ​ത്തി​ലും പത്തുമുതൽ ഇരുപതു വ​രെ മി​സ് കാ​രേ​ജ് ആ​കു​ന്നു. കു​ഞ്ഞ് അ​തി​ജീ​വി​ക്കാ​നു​ള്ള സാ​ധ്യ​ത ഇ​ല്ലാ​ത്ത​പ്പോ​ഴാ​ണ് ഇ​ങ്ങ​നെ സം​ഭ​വി​ക്കു​ന്ന​ത്. ഗ​ര്‍​ഭ​ത്തി​ന്‍റെ ആ​ദ്യ പന്ത്രണ്ട് ആ​ഴ്ച​യ്ക്കു​ള്ളി​ല്‍ ഇ​ങ്ങനെ സംഭവിക്കും. ബീ​ജ​സ​ങ്ക​ല​നം ന​ട​ന്ന അ​ണ്ഡ​ത്തി​നു തകരാർ സംഭവിച്ചതാണു സാ​ധാ​ര​ണ​യാ​യി കാ​ര​ണ​മാ​കു​ന്ന​ത്. ഈ ​അ​ണ്ഡം വ​ള​ര്‍​ന്നു വി​ക​സി​ച്ചി​രു​ന്നു​വെ​ങ്കി​ല്‍ കു​ഞ്ഞ് ക​ടു​ത്ത വൈ​ക​ല്യ​ങ്ങ​ളോ​ടെ ജ​നി​ക്കാ​ന്‍ ഇ​ട​യാ​കു​മാ​യി​രു​ന്നു. മി​സ് കാ​രേ​ജ് ഇ​ത്ത​രം വൈ​ക​ല്യ​ങ്ങ​ളെ ഇ​ല്ലാ​താ​ക്കാ​നു​ള്ള പ്ര​കൃ​തി​യു​ടെ സ്വാ​ഭാ​വി​ക രീ​തി​യാ​ണ്. മി​സ്കാ​രേ​ജ് സ്ത്രീ​യെ ഗു​രു​ത​ര​മാ​യ രോ​ഗ​ത്തി​ലെത്തിക്കാൻ സാധ്യതയുണ്ട്. മലേ​റി​യ,…

Read More

അറിയാമോ?: അത്തിപ്പഴം പോഷകങ്ങളുടെ കലവറയാണ്

പോഷകങ്ങളുടെ കലവറയാണ് അത്തിപ്പഴം. അന്നജം, മാംസ്യം, നാരുകൾ, ഫോസ്ഫറസ്, മാഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങൾ അടങ്ങിയിരിക്കുന്നു. വിപണിയിൽ ആവശ്യക്കാരേറെയുണ്ട് അത്തിക്ക്. കർഷകനു നല്ല വില ലഭിക്കുന്ന അത്തി ഇപ്പോൾ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. ഏകദേശം അഞ്ച് മുതൽ പത്ത് മീറ്റർവരെ ഉയരത്തിൽ വളരുന്ന ഒരു തണൽവൃക്ഷമാണ് അത്തി. നാടൻ അത്തി 15 മീറ്റർ ഉയരത്തിലും ചെറിയ ഇലകളും ധാരാളം കായ്കളുമുണ്ടാകും. പക്ഷികളുടെയും ജന്തുക്കളുടെയും ഭക്ഷണമായിട്ടാണ് അത്തിപ്പഴത്തെ കാണുന്നത്. കൊമ്പുകൾ നട്ടും വിത്തു മുളപ്പിച്ചും വേരിൽ നിന്നും തൈകൾ…

Read More