
നായകളോട് സ്നേഹമാകാം; എന്നാൽ അമിത സ്നേഹം വേണ്ട: അത് അപകടം
വളർത്തുമൃഗങ്ങളെ ഇന്ന് കുടുംബത്തിലെ ഒരു അംഗത്തെ പോലെ തന്നെയാണ് പലർക്കും. വീടിന് അകത്തും പുറത്തും അവയ്ക്ക് സർവ സ്വാന്ത്ര്യമായിരിക്കും. പ്രത്യേകിച്ച് നായകൾക്കും, പൂച്ചകൾക്കും അവ സ്നേഹം പ്രകടിപ്പിക്കുന്നത് ശരീരത്തിൽ ചാടിക്കയറിയും നക്കിയും തൊട്ടുരുമിയുമൊക്കെയാണ്. എന്നാൽ ഇത്തരത്തിൽ നായകൾ ശരീരത്തിൽ, പ്രത്യേകിച്ച് മുഖത്ത് നക്കുന്നുണ്ടെങ്കിൽ അതത്ര നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടികാണിക്കുന്നത്. ചില ഘട്ടങ്ങളിൽ ഇവയുടെ സ്നേഹപ്രകടനം നമ്മൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. നിരവധി സൂഷ്മാണുക്കൾ നായകളുടെ വായിൽ അടങ്ങിയിട്ടുണ്ട്. ഇവയിലേറെയും മനുഷ്യർക്ക് അപകടം വരുത്തിവെക്കുന്നതാണ്. നായകൾ കടിക്കുമ്പോഴും മാന്തുമ്പോഴും നക്കുമ്പോഴുമൊക്കെ…