സമുദ്രത്തിന്റെ അടിത്തട്ടിൽ ഒരു സെമിത്തേരി

സമുദ്രങ്ങൾ രഹസ്യങ്ങളുടെ ഒരു ഭീമൻ കലവറയാണ്. ഭൂമിയിലെ മഹാസമുദ്രങ്ങളിലെ 80 ശതമാനത്തിലേറെ ഭാഗം ഇനിയും പര്യവേഷണം കാത്തുകിടക്കുകയാണെന്നാണ് പഠനങ്ങൾ. കടലിന്റെ അഗാതമായ ആഴങ്ങളിലേക്ക് ചെല്ലുമ്പോൾ ഒരുപക്ഷേ, കണ്ടെത്താൻ പോകുന്നത് നമ്മെ അത്ഭുതപ്പെടുത്തുന്ന എന്തെങ്കിലുമാകാം. മാനവരാശിയെ വിസ്മയിപ്പിക്കുന്ന ഒട്ടേറെ കണ്ടെത്തലുകൾ സമുദ്രങ്ങളിൽ നിന്ന് ലഭിച്ചിട്ടുണ്ട്. അതേ സമയം, വിചിത്രമായ ചില കാര്യങ്ങളും കടലിൽ കണ്ടെത്തിയിട്ടുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള കപ്പൽ അവശിഷ്ടങ്ങൾ മുതൽ ശ്മശാനങ്ങൾ വരെ ഇക്കൂട്ടത്തിൽപ്പെടുന്നു. അത്തരത്തിൽ വെള്ളത്തിനടിയിലെ ശ്മശാനത്തെ പറ്റി കേട്ടിട്ടുണ്ടോ. ലോകത്ത് വെള്ളത്തിനടിയിൽ സ്ഥിതി ചെയ്യുന്ന സെമിത്തേരിയാണ്…

Read More

അടിപൊളി… ‘സ്പൈസി പേരയ്ക്ക ഐസ്‌ക്രീം’

ചുട്ടുപൊള്ളുന്ന വെയിലിൽ ഐസ്‌ക്രീം കഴിക്കാൻ ആരാണ് ഇഷ്ടപ്പെടാത്തത്. വാനില, ചോക്ലേറ്റ് തുടങ്ങിയ പരമ്പരാഗതരുചികൾ മടുത്തവർക്കു രസകരമായ മറ്റൊന്നിലേക്കു മാറാം. ‘സ്പൈസി പേരയ്ക്ക ഐസ്‌ക്രീ’മിനോട് ഹലോ പറയൂ. മാധുര്യത്തിൻറെയും എരിവുള്ള മസാലയുടെയും ചേരുവ നിങ്ങളെ ഒരു പ്രത്യേക അനുഭവലോകത്തെത്തിക്കും. അവശ്യമുള്ള സാധനങ്ങൾ പേരയ്ക്കയുടെ തൊലി കളയുക, എന്നിട്ട് കഷ്ണങ്ങളാക്കി മുറിക്കുക. ഒരു ബ്ലെൻഡറിൽ പാൽപ്പൊടി, ക്രീം, പേരയ്ക്ക, പഞ്ചസാര എന്നിവ ചേർത്തടിക്കുക. ക്രീം ആകുന്നതു വരെ ഇളക്കുക. മിശ്രിതം ഒരു ആഴം കുറഞ്ഞ പാത്രത്തിലോ ഐസ്‌ക്രീം അച്ചിലോ ഒഴിക്കുക….

Read More

അസിഡിറ്റി ഉള്ളവർക്കു കുടിക്കാവുന്ന ജ്യൂസുകൾ; അറിയാം

പ്രായഭേദമന്യേ പലരും നേരിടുന്ന പ്രശ്‌നമാണ് അസിഡിറ്റി. പല കാരണങ്ങൾ കൊണ്ടാണ് അസിഡിറ്റി ഉണ്ടാകുന്നത്. തെറ്റായ ഭക്ഷണശൈലി, കടുത്ത മാനസിക സമ്മർദ്ദം തുടങ്ങിയവ അസിഡിറ്റിക്കു പ്രധാനകാരണങ്ങളാകാറുണ്ട്. അമിതമായ മദ്യപാനവും പുകവലിയും അസിഡിറ്റിക്ക് കാരണമാകും. ആഹാരം കഴിച്ച ഉടനെ കിടന്നുറങ്ങുന്നതു കൂടുതൽ ദോഷം ചെയ്യും. ഇതും അസിഡിറ്റിക്ക് കാരണമാകാം. എരിവ്, പുളി, മസാല എന്നിവയുടെ അമിത ഉപയോഗം, പഴകിയ മത്സ്യവും മാംസവും എന്നിവയും അസിഡിറ്റി ഉണ്ടാക്കാം. അസിഡിറ്റിയുണ്ടാക്കുന്ന ഭക്ഷണത്തിൽ പ്രധാനമാണ് തക്കാളി. അതുകൊണ്ടുതന്നെ തക്കാളി കഴിവതും കുറഞ്ഞ അളവിൽ കഴിക്കുക….

Read More

“ശ്വാസകോശം സ്പോഞ്ചു പോലെയാണ്’; പേടിക്കണ്ടാ, ഒറ്റമൂലിയുണ്ട് ശ്വാസകോശം വൃത്തിയാക്കാൻ

“ശ്വാസകോശം സ്പോഞ്ചു പോലെയാണ്…’ തിയറ്ററിൽ പുകവലിക്കെതിരേയുള്ള ബോധവത്കരണത്തിനായി ഉപയോഗിച്ചിരുന്ന പ്രശസ്ത പരസ്യമാണ്. അതേ പരസ്യവാചകം സത്യമാണ്. ശ്വാസകോശം സ്പോഞ്ചുപോലെ തന്നെയാണ്. ഹാനികരമാണെങ്കിലും പുകവലി ഉപേക്ഷിക്കാൻ പലർക്കും കഴിയുന്നില്ല. പുകവലി മൂലം ശ്വാസകോശത്തില്‍ അടിഞ്ഞു കൂടുന്ന മാലിന്യങ്ങളെ വൃത്തിയാക്കാനുള്ള ഒരു ഒറ്റമൂലിയാണ് ഇവിടെ പറയുന്നത്.  സുലഭമായ വസ്തുക്കൾകൊണ്ട് ഒറ്റമൂലി എളുപ്പത്തില്‍ തയാറാക്കാം. നെഞ്ചിലെ കഫക്കെട്ട് ഇല്ലാതാക്കാനും ഇതിനു കഴിയും. 400 ഗ്രാം ഉള്ളി, ഒരു ലിറ്റര്‍ വെള്ളം, 400 ഗ്രാം പഞ്ചസാര, രണ്ട് ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഇഞ്ചി ഒരു…

Read More

പ്ലാസ്റ്റിക്കിൽ 16,000ലധികം രാസവസ്തുക്കൾ; മനുഷ്യനു വിനാശകരമാകുന്നത് 4,200ലേറെ വിഷവസ്തുക്കൾ

അറിയാമോ… പ്ലാസ്റ്റിക്കിൽ നാം കരുതുന്നതിനേക്കാൾ ആയിരക്കണക്കിനു രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്! മിക്കതും അനിയന്ത്രിതമാണ്. പ്ലാസ്റ്റിക് പ്രകൃതിക്കും മനുഷ്യനും വരുത്തിവയ്ക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് നോർവീജയൻ റിസർച്ച് കൗൺസിലിൻറെ കീഴിൽ പഠനം നടത്തിയ ഗവേഷകർ ആശങ്കപ്പെടുത്തുന്ന റിപ്പോർട്ട് ആണു പുറത്തുവിട്ടത്. പഠനമനുസരിച്ച് പ്ലാസ്റ്റിക്കിൽ 16,000ലേറെ രാസവസ്തുക്കളെ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ മനുഷ്യൻറെ ഭാവിക്കുതന്നെ വിനാശകരമാകുന്ന 4,200ലധികം വിഷപദാർഥങ്ങളെ തിരിച്ചറിയുകയും ചെയ്തു ശാസ്ത്രജ്ഞർ. പ്ലാസ്റ്റിക്കിൽ അറിയപ്പെടുന്ന രാസവസ്തുക്കളുടെ എണ്ണം 13,000 ൽ നിന്ന് 16,000 ആയി വിപുലീകരിക്കുന്ന റിപ്പോർട്ട് കഴിഞ്ഞ ആഴ്ചയാണു പുറത്തുവന്നത്. ഇവയിൽ ആറു…

Read More

ആരോഗ്യകരമായ ചന്ന-ബീറ്റ്‌റൂട്ട് കട്‌ലറ്റ് തയാറാക്കാം

ഭക്ഷണശാലകളിലെ സ്വാദിഷ്ടമായ കട്‌ലറ്റുകൾ വാങ്ങി കഴിക്കുകയും ആസ്വദിക്കുകയും ചെയ്യുമ്പോൾ ഒരു കാര്യം നിങ്ങൾ ഓർക്കാറുണ്ടോ.. കഴിച്ചാൽ ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുമോയെന്ന്. ഇവിടെയാണ് പരമ്പരാഗത ലഘുഭക്ഷണങ്ങളുടെ ആവശ്യകത. പോഷകസമൃദ്ധവും രുചികരവുമായ ചന്ന-ബീറ്റ്‌റൂട്ട് കട്‌ലറ്റ് പരിചയപ്പെടാം. ആവശ്യമുള്ള സാധനങ്ങൾ 1.5 കപ്പ് വേവിച്ച ചന്ന 1 വേവിച്ച ബീറ്റ്‌റൂട്ട് 1 ചെറിയ ഉള്ളി പച്ചമുളക്, ഇഞ്ച് ഇഞ്ചി, ഉപ്പ്- പാകത്തിന് 2 ടീസ്പൂൺ മല്ലിയില 1 ടീസ്പൂൺ മുളകുപൊടി 1/2 ടീസ്പൂൺ മഞ്ഞൾ പൊടി 2 ടീസ്പൂൺ മല്ലിപ്പൊടി 1 ടീസ്പൂൺ…

Read More

ഓന്ത് പോലെ നിറം മാറുന്ന മൂർഖൻ

പാമ്പുകളിൽ പലതരം അപൂർവ ഇനങ്ങൾ ഉണ്ട്. എന്നാൽ ചുവന്ന നിറത്തിലുള്ള മൂർഖനെ അധികമാരും തന്നെ കണ്ടിട്ടില്ല. അത്തരത്തിൽ ഒരു പാമ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം ഇൻസ്റ്റാഗ്രാമിലാണ് ചുവന്ന മൂർഖന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ ഒരാൾ ചുവന്ന നിറമുള്ള പാമ്പിനെ ഇഷ്ടിക അടുക്കിവച്ചിരിക്കുന്നതിന് ഇടയിൽ നിന്ന് എടുക്കുന്നു. മൂർഖനെ തൊടുമ്പോൾ അത് നാവ് പുറത്തിടുന്നതും കാണാം. ‘പാമ്പിനെ രക്ഷപ്പെടുത്തി തുറന്നുവിട്ടു’ എന്ന അടിക്കുറിപ്പും വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്. എന്നാൽ സംഭവത്തിന്റെ ആധികാരികതയെക്കുറിച്ച് ഇപ്പോഴും ചർച്ച നടക്കുകയാണ്. ചുവന്ന…

Read More

വേനല്‍കാലത്ത് പ്ലാസ്റ്റിക്ക് കുപ്പിയിലെ വെള്ളം വിഷമാകും

ദിനംപ്രതി അന്തരീക്ഷത്തിലെ ചൂട് കൂടിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയാണിപ്പോള്‍. അതുകൊണ്ട് തന്നെ പുറത്തു നിന്ന് കുപ്പിവെള്ളം വാങ്ങി കുടിക്കുമ്പോള്‍ ചില കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തണം. പ്ലാസ്റ്റിക് ബോട്ടിലില്‍ വെച്ചിരിക്കുന്ന കുപ്പിവെള്ളം, ജ്യൂസുകള്‍ എന്നിവ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് സുരക്ഷിതമല്ല. അതിനാല്‍ സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം, വില്‍പന എന്നിവ ചെയ്യാൻ പാടില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി. കുപ്പിവെള്ളം വെയിലത്ത് വയ്‌ക്കുമ്പോള്‍ അത് ചൂടാകുകയും കുപ്പിയിലെ പ്ലാസ്റ്റിക് നേരിയ തോതില്‍ വെള്ളത്തില്‍ അലിഞ്ഞിറങ്ങുകയും ചെയ്യും. പ്രത്യക്ഷത്തില്‍ ഇതു കണ്ടെത്താന്‍…

Read More

എന്തുകൊണ്ട് ഇന്ത്യൻ സ്ത്രീകൾ വളകൾ ധരിക്കുന്നു..‍?; ‌കൗതുകകരമായ കണ്ടെത്തലുകൾ

പാരമ്പര്യങ്ങളിലും ആചാരങ്ങളിലും വിശ്വാസങ്ങളിലും ആഴത്തിൽ വേരൂന്നിയ രാജ്യമാണ് ഇന്ത്യ. ഇത്തരം ആചാരങ്ങൾ പാലിക്കുന്നവരാണ് ഏറെപ്പേരും. എന്നാൽ, ഇതിനെയെല്ലാം നിരാകരിച്ചു മുന്നോട്ടുപോകുന്നവർക്കും ഇന്ത്യയിൽ അഭിപ്രായസ്വാതന്ത്ര്യമുണ്ട്. പുരോഗമനചിന്താഗതിക്കാരിൽ ഇതിനെയെല്ലാം എതിർക്കുന്നവരുമുണ്ട്. ചില പാരന്പര്യങ്ങൾ കൗതുകമാകാറുണ്ട്. ഇന്ത്യയിൽ സ്ത്രീകൾ വളകൾ ധരിക്കുന്നതിൽ ചില ആചാരങ്ങളുണ്ടത്രെ, പ്രത്യേകിച്ചും വിവാഹിതരായ സ്ത്രീകൾക്കിടയിൽ..! സമൃദ്ധമായ ദാമ്പത്യ ജീവിതത്തിന്‍റെയും നല്ല ഭർത്താവിന്‍റെയും പ്രതീകമായാണ് ‌സ്ത്രീകൾ വളകൾ അണിയുന്നത്. പാരന്പര്യമായി ഇങ്ങനെ കണക്കാക്കുന്നുണ്ടെങ്കിലും കൗതുകകരമായ ചോദ്യം ഉയർന്നുവരുന്നു, ഇതിനു പിന്നിൽ എന്തെങ്കിലും ശാസ്ത്രീയ അടിത്തറയുണ്ടോ..? വളകൾ ഇന്ത്യൻ സ്ത്രീകളുടെ…

Read More

ദേശാടന പക്ഷികള്‍ ആത്മഹത്യ ചെയ്യുന്ന ഗ്രാമം

പക്ഷികള്‍ ആത്മഹത്യ ചെയ്യുമോ? ചോദ്യം പോലും അത്​ഭുതമായി തോന്നാം. എന്നാല്‍ ഈ അത്ഭുതം നൂറ്റാണ്ടുകളായി നടന്നു വരുന്ന ഒരു ഗ്രാമമുണ്ട് ഇന്ത്യയില്‍. പേര് ജതിംഗ. വെറും 2500 ആളുകള്‍ മാത്രം താമസിക്കുന്ന വളരെ ചെറിയൊരു ഗ്രാമമാണ് ജതിംഗ. എന്നാല്‍ ഇവിടെ നടക്കുന്ന അത്​ഭുതപ്രതിഭാസത്തിന്റെ പേരില്‍ ഈ ഗ്രാമം ലോകത്തിന്റെ തന്നെ ശ്രദ്ധ പിടിച്ചു പറ്റുന്നു. ഈ ഗ്രാമത്തിലെത്തുന്ന ദേശാടന പക്ഷികള്‍ ഒരിക്കലും തിരിച്ചു പോകാറില്ല. അവര്‍ ഈ മണ്ണില്‍ തന്നെ മരിച്ചു വീഴുന്നു. പക്ഷികളുടെ കൂട്ട മരണമാണ്…

Read More