അടുക്കള നവീകരിക്കുകയാണോ; എങ്കിൽ അഞ്ചു കാര്യങ്ങൾ ശ്രദ്ധിക്കൂ..

വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട മുറികളിൽ ഒന്നാണ് അടുക്കള. കുടുംബാംഗങ്ങളുടെ ആരോഗ്യത്തിനും പോഷണത്തിനും സന്തോഷത്തിനുമായി ഭക്ഷണം തയാറാക്കുന്ന ഇടം. നിങ്ങളുടെ അടുക്കള വളരെ പഴയതാണെങ്കിൽ (അലമാരയുടെ ഹാൻഡിലുകൾ തകരുന്നു, ടൈലുകൾക്ക് വിള്ളലുകൾ, പെയിൻറ് മങ്ങി, ടാപ്പിനും സിങ്കിനും ലീക്ക് തുടങ്ങിയവ) നവീകരിക്കാൻ ആഗ്രഹിക്കുകയാണെങ്കിൽ ഇനിപ്പറയുന്ന അഞ്ചു കാര്യങ്ങൾ ശ്രദ്ധിക്കൂ. അടുക്കള എങ്ങനെ ആസൂത്രണം ചെയ്യാമെന്നും അത് രസകരവും ഉപയോഗപ്രദവുമാക്കാമെന്നും എളുപ്പത്തിൽ മനസിലാക്കാൻ കഴിയും. പ്ലാനിങ് അടുക്കളയ്ക്കായി ഒരു പുതുക്കിയ പ്ലാൻ ഉണ്ടാക്കുക. നിങ്ങളുടെ ആവശ്യങ്ങളുടെ വ്യക്തമായ ചിത്രം ലഭിക്കാൻ,…

Read More

വേനൽ മഴ ആരംഭിച്ചൂ…; കരുതിയിരിക്കൂ ഡെങ്കിപ്പനി

വേനൽ മഴ ആരംഭിച്ച സാഹചര്യത്തിൽ ഡെങ്കിപ്പനി പടരാതിരിക്കാൻ ജാഗ്രത പുലർത്തേണ്ട സമയമായി. മുൻകരുതൽ സ്വീകരിച്ചാൽ ഡെങ്കിപ്പനി വരാതെ, പടരാതെ സൂക്ഷിക്കാം. ഈഡിസ് കൊതുകുകളാണ് ഡെങ്കി വൈറസ് പരത്തുന്നത്. കൊതുക് വളരാതിരിക്കാൻ വീട്ടിലും പരിസരത്തും വെള്ളം കെട്ടിനിൽക്കുന്നത് നിർബന്ധമായും ഒഴിവാക്കണം. ഈഡിസ് കൊതുകുകൾ മുട്ടയിടുന്നത് പ്രധാനമായും ചെറുപാത്രങ്ങളിലാണ്. ചിരട്ടകൾ, പാത്രങ്ങൾ, വീടിൻറെ സൺ ഷേഡുകൾ, ഫ്രിഡ്ജിനു പിന്നിലെ ട്രേ, പൂച്ചെട്ടിക്കടിയിലെ ട്രേ, മുട്ടത്തോട് തുടങ്ങിയവയിൽ കെട്ടിനിൽക്കുന്ന വെള്ളം ആഴ്ചതോറും നീക്കംചെയ്യുക. ശുദ്ധജലത്തിലാണ് ഈഡിസ് കൊതുകുകൾ മുട്ടയിടുന്നത്. അതുകൊണ്ട് ജലസംഭരണികൾ…

Read More

കാറിനുള്ളിൽ ക്യാൻസറിന് വരെ കാരണമാകുന്ന രാസവസ്തുക്കൾ; പഠന റിപ്പോർട്ട് പുറത്ത്

കാറിൽ സഞ്ചരിക്കുമ്പോൾ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ ശ്വസിക്കുന്നതായി കണ്ടെത്തൽ. എൻവയോൺമെന്റൽ സയൻസ് ആൻഡ് ടെക്‌നോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2015നും 2022നും ഇടയിലുള്ള 101 ഇലക്ട്രിക്, ഗ്യാസ്, ഹൈബ്രിഡ് കാറുകളുടെ ഉള്ളിലെ വായുവിൽ ഗവേഷകർ വിശകലനം ചെയ്തു. ഇതിൽ 99ശതമാനം കാറുകളിലും ടിസിഐപിപി എന്ന ഫ്‌ലേം റിട്ടാർഡന്റ് ( തീ അണയ്ക്കാൻ സഹായിക്കുന്ന രാസവസ്തു) അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. ഇത് ശ്വസിക്കുന്നതിലൂടെ ക്യാൻസർ പോലുള്ള മാരക രോഗങ്ങൾ വരുന്നുവെന്നാണ് കണ്ടെത്തൽ. കൂടാതെ പ്രത്യുൽപാദന ശേഷി കുറയ്ക്കുന്നതിനും ഇത്…

Read More

ക്യാൻസർ ചികിത്സയിൽ നിർണായക മുന്നേറ്റം; വ്യക്തിഗത വാക്‌സിൻ അവസാനഘട്ടത്തിൽ

ഏറ്റവും മാരകമായ ചർമ അർബുദമായ മെലനോമയ്ക്കുള്ള ആദ്യത്തെ വ്യക്തിഗത വാക്‌സിൻ പരീക്ഷണം ആരംഭിച്ചു. യൂണിവേഴ്‌സിറ്റി കോളജ് ലണ്ടൻ ഹോസ്പിറ്റൽസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ് ആണ് പരീക്ഷണം നടത്തുന്നത്. മൂന്നാം ഘട്ടം പരീക്ഷണത്തിൽ കാൻസർ കോശങ്ങളുടെ ഒരു ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത ശേഷം അതിൻറെ ഡിഎൻഎ പരിശോധിക്കും. ഈ ജനിതക വിശകലനത്തിൻറെ അടിസ്ഥാനത്തിൽ ഓരോ വ്യക്തിക്കും വേണ്ടിയുള്ള മരുന്നുകൾ നിർമിക്കും. മരുന്നുനിർമാണ മേഖലയിലെ വൻകിട വിശ്വസ്ത സ്ഥാപനങ്ങൾ മരുന്നുകൾ നിർമിച്ചുനൽകും. രോഗിയുടെ ശരീരത്തെ അവരുടെ ക്യാൻസർ കോശങ്ങളിൽ…

Read More

‘ആശങ്ക’; 527 ഇന്ത്യൻ ഭക്ഷ്യവസ്തുക്കൾ ക്യാന്‍സറിന് കാരണമാകുന്നു

ഇന്ത്യയില്‍ ഉല്‍പ്പാദനം നടത്തുന്ന 527 ഭക്ഷ്യ ഉല്‍പന്നങ്ങളില്‍ ക്യാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തി. യൂറോപ്യന്‍ യൂണിയന്‍റെ ഭക്ഷ്യസുരക്ഷാ അധികൃതര്‍ ആണ് രാസവസ്തുക്കളുടെ കണ്ടെത്തിയത്. എംഡിഎച്ച്, എവറസ്റ്റ് എന്നിവയുൾപ്പെടെ പ്രശസ്ത ഇന്ത്യൻ സുഗന്ധവ്യഞ്ജന ബ്രാൻഡുകളുടെ ചില ഉല്‍പ്പന്നങ്ങളില്‍ ആണ് ഈ രാസവസ്തുക്കളുടെ അംശം കണ്ടെത്തിയത്. ഹോങ്കോങ്ങിലും സിംഗപ്പൂരിലും ഈ ഉൽപ്പന്നങ്ങള്‍ നിരോധിച്ചു എന്നാണ് റിപ്പോർട്ട്. അനുവദനീയമായ അളവിലും കൂടുതൽ രാസവസ്തുവായ ‘എഥിലീൻ ഓക്‌സൈഡി’ന്‍റെ അംശമാണ് ഭക്ഷ്യ ഉല്‍പന്നങ്ങളില്‍ കണ്ടെത്തിയത്. മദ്രാസ് കറി പൗഡർ, സാംഭാർ മസാല എന്നീ…

Read More

വേൽക്കാലത്ത് ശരീരത്തിനു ലഭിക്കും കുളിർമ; ചില പാനീയങ്ങൾ പരിചയപ്പെടാം

വേൽക്കാലത്ത് ശരീരത്തിനു കുളിർമയും ഉന്മേഷവും തരുന്ന ചില പാനീയങ്ങൾ പരിചയപ്പെടാം. പച്ച മാങ്ങ സ്‌ക്വാഷ് ചേരുവകൾ പച്ചമാങ്ങ – ഒരു കിലോ പഞ്ചസാര – ഒന്നര കിലോ സിട്രിക് ആസിഡ് – 3/4 ടീസ്പൂൺ പൊട്ടാസ്യം മെറ്റാ സൾഫൈറ്റ് – 1/4 ടീസ്പൂണിൻറെ പകുതി സോഡിയം ബൈ സൾഫൈറ്റ് – 1/4 ടീസ്പൂണിൻറെ 1/4 ഭാഗം പച്ച ഫുഡ് കളർ – 1/4 ടീസ്പൂൺ. തയാറാക്കുന്ന വിധം ചെറുതായി തൊലിയോടെ മാങ്ങ മുറിച്ചെടുക്കുക. അരിച്ചെടുക്കാൻ പാകത്തിന് വെള്ളം…

Read More

ചൂടിനെ തണുപ്പിക്കും പാനീയങ്ങൾ

കേരളം മാത്രമല്ല, രാജ്യമെങ്ങും ചുട്ടുപഴുക്കുകയാണ്. ചൂടിനെ ചെറുക്കാനും ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാനും ധാരാളം വെള്ളം കുടിക്കേണ്ട സമയം. വേനൽക്കാലത്ത് ഉപയോഗിക്കാവുന്ന ചില പാനീയങ്ങൾ പരിചയപ്പെടാം. 1) ഐസ്‌ക്രീം ചോക്ലേറ്റ് ഡ്രിങ്ക് ആവശ്യമായ സാധനങ്ങൾ 1. വാനില ഐസ്‌ക്രീം – അര കപ്പ് 2. വാനില എസൻസ് – അര ടീസ്പൂൺ 3. ഡ്രിങ്കിങ് ചോക്ലേറ്റ് പൗഡർ – രണ്ട് ടീസ്പൂൺ 4. പഞ്ചസാര – ആവശ്യത്തിന് 5. കട്ടിപ്പാൽ – ഒരു കപ്പ് 6. ഐസ് – പാകത്തിന്…

Read More

എന്താണ് ആർത്രോസ്കോപ്പി; ഏതൊക്കെ ഓപ്പറേഷനുകൾ ചെയ്യാം

ശരീരത്തിൽ ചെ​റി​യ സു​ഷി​ര​ങ്ങ​ൾ വരുത്തി നേ​ര്‍​ത്ത ക്യാ​മ​റ പ്ര​വേ​ശി​പ്പി​ച്ച്  സ​ന്ധി​ക​ളു​ടെ ഉ​ള്‍​ഭാ​ഗം  സ്‌​ക്രീ​നി​ല്‍  ക​ണ്ട് ചെ​യ്യു​ന്ന ശ​സ്ത്ര​ക്രി​യ​യാ​ണ് ആ​ര്‍​ത്രോ​സ്‌​കോ​പ്പി. സ​ന്ധി​ക​ള്‍​ക്കു​ള്ളി​ലെ സൂ​ക്ഷ്മ​മാ​യ ശ​സ്ത്ര​ക്രി​യ​ക​ള്‍​ക്ക് അ​നു​യോ​ജ്യ​മാ​ണിതെന്ന് മെഡിക്കൽ രംഗത്തെ വിദഗ്ധർ പറയുന്നു. പൊ​ട്ടൽ സംഭവിച്ച ലി​ഗ​മെന്‍റു​ക​ള്‍ പു​ന​ര്‍​നി​ര്‍​മി​ക്കാ​നും പ​രി​ക്കു​പ​റ്റി​യ മ​റ്റു ഘ​ട​ന​ക​ള്‍ യോ​ജി​പ്പി​ക്കു​വാ​നു​മായി ആ​ര്‍​ത്രോ​സ്‌​കോ​പ്പി വ്യാപകമായി ഉപയോഗിക്കുന്നു.  മറ്റു ചില ചികിത്സകൾക്കും ആ​ര്‍​ത്രോ​സ്‌​കോ​പ്പി ഉപയോഗിക്കുന്നുണ്ട്. സന്ധി​ക​ള്‍​ക്കു​ള്ളി​ല്‍നി​ന്നു ബ​യോ​പ്‌​സി എ​ടു​ക്കാ​നും ചെ​റി​യ ട്യൂ​മ​റു​ക​ള്‍ നീ​ക്കം​ചെ​യ്യാ​നും ആ​ര്‍​ത്രോ​സ്‌​കോ​പ്പി ഉപയോഗിക്കുന്നു. സ​ന്ധി​യു​ടെ അ​ന​ക്ക​ത്തെ ത​ട​സ​പ്പെ​ടു​ത്തു​ന്ന ലൂ​സ് ബോ​ഡി, സൈ​നോ​വി​യ​ത്തിന്‍റെ അ​മി​ത വ​ള​ര്‍​ച്ച എ​ന്നി​വ…

Read More

ഹോര്‍ലിക്‌സിനെ ‘ഹെല്‍ത്ത് ഡ്രിങ്ക്’ വിഭാഗത്തില്‍ നിന്ന് ‘ഫങ്ഷണല്‍ നൂട്രീഷ്ണല്‍ ഡ്രിങ്ക്’ വിഭാഗത്തിലേക്ക് മാറ്റി

പുതിയ ഭക്ഷ്യ സുരക്ഷാ വ്യവസ്ഥകള്‍ പാലിക്കുന്നതിന്റെ ഭാഗമായി ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ഹോര്‍ലിക്‌സിനെ ‘ഹെല്‍ത്ത് ഡ്രിങ്ക്’ വിഭാഗത്തില്‍നിന്ന് ഫങ്ഷണല്‍ നൂട്രീഷ്ണല്‍ ഡ്രിങ്ക്’ വിഭാഗത്തിലേക്ക് മാറ്റി. ഹോര്‍ലിക്‌സില്‍ നിന്ന് ‘ഹെല്‍ത്ത്’ എന്ന ലേബല്‍ ഒഴിവാക്കുകയും ചെയ്തു. ഭക്ഷ്യ സുരക്ഷ നിയമം 2006 പ്രകാരം ആരോഗ്യ പാനീയം-എന്നതിന് വ്യക്തമായ നിര്‍വചനം ഇല്ലാത്തതിനാലാണ് ലേബല്‍മാറ്റം. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ് അതോറിറ്റി ഓഫ് ഇന്ത്യ അടുത്തയിടെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിരുന്നു. പാല് ഉള്‍പ്പടെയുള്ള പാനീയങ്ങളെ ഹെല്‍ത്ത് ഡ്രിങ്ക്‌സ്, എനര്‍ജി ഡ്രിങ്ക്‌സ് എന്നിങ്ങനെ തരംതിരിക്കുന്നതില്‍നിന്ന്…

Read More

കൂർക്കംവലി പങ്കാളിക്ക് ശല്യമായോ.. പരിഹാരമുണ്ടെന്നേ…

കൂർക്കം വലി പങ്കാളിക്കു ശല്യമായോ.. ഉറക്കത്തെ അസ്വസ്ഥപ്പെടുത്തുന്ന കൂർക്കം വലിയിൽനിന്നു മോചനം നേടാൻ നിരവധി മാർഗങ്ങളുണ്ട്. കൂർക്കംവലിയിൽനിന്നു മോചനം നേടിയാൽ ഉറക്കത്തിലെ അസ്വസ്ഥതകൾ ഒഴിവാക്കാൻ കഴിയും. പൊണ്ണതടി നിരവധി ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന പൊണ്ണത്തടി കൂർക്കംവലിക്കും കാരണമാകും. നല്ല ഭക്ഷണക്രമവും വ്യായാമവും ഒന്നിച്ചാൽ ശരീരഭാരം കുറച്ച് കൂർക്കംവലിയുടെ തീവ്രത കുറയ്ക്കാൻ സഹായിക്കും. ഉറങ്ങുന്ന രീതി പുറം തിരിഞ്ഞുള്ള ഉറക്കം നാവും തൊണ്ടയിലെ മൃദുവായ ടിഷ്യൂകളും പിന്നിലേക്കു വീഴാൻ ഇടയാക്കും. ഇത് ശ്വാസനാളത്തിൻറെ സങ്കോചത്തിനും കൂർക്കംവലിക്കും ഇടയാക്കും. ചരിഞ്ഞുകിടന്ന് ഉറങ്ങുന്നത്…

Read More