
ഈ രാജ്യങ്ങളിൽ വാഹനമോടിക്കാം; ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് മതി, അറിയാം
പല രാജ്യങ്ങളിലും ഇന്ത്യൻ ഡ്രൈവിങ് ലൈസൻസിന് നിയമ സാധുതയുണ്ട്. വാഹനം ഓടിക്കാൻ മാത്രമല്ല യാത്രാ രേഖയായും ഇത്തരം ഡ്രൈവിങ് ലൈസൻസുകളെ ഉപയോഗിക്കാം. നമ്മുടെ ഡ്രൈവിങ് ലൈസൻസിന് നിയമപരമായ അനുമതിയുള്ള വിദേശരാജ്യങ്ങളെ അറിയാം. സാധാരണ വിദേശയാത്രകളിൽ പൊതുഗതാഗതത്തേയോ ടാക്സി സേവനങ്ങളേയോ ഒക്കെയാണ് യാത്രക്കായി ഉപയോഗിക്കുക. മനോഹരമായ ഒരു പ്രദേശത്തുകൂടി സ്വയം കാറോ ബൈക്കോ ഓടിച്ചുകൊണ്ടുള്ള യാത്രകൾ വ്യത്യസ്തമായ അനുഭവമാവും സമ്മാനിക്കുക. ഇന്റർനാഷണൽ ഡ്രൈവിങ് ലൈസൻസ് അല്ലെങ്കിൽ പെർമിറ്റിന്റെ ആവശ്യമില്ലാതെ ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ചു തന്നെ വാഹനങ്ങൾ ഓടിക്കാൻ…