കുട്ടികൾക്ക് പ്രഭാതഭക്ഷണം നിർബന്ധം; അറിയാം

കുട്ടികളുടെ ഭക്ഷണകാര്യത്തിൽ മാതാപിതാക്കൾക്ക് എന്നും ആകുലതകളാണ്. പുതിയ അധ്യയനവർഷം ആരംഭിച്ചതുമുതൽ കുട്ടികൾക്കു കൊടുത്തുവിടുന്ന ഭക്ഷണം എന്തൊക്കെയാകണം. കുട്ടികളുടെ ഭക്ഷണം അവരുടെ ശാരീരികാരോഗ്യത്തെ മാത്രമല്ല മാനസിക നിലയെയും കാര്യമായി ബാധിക്കും. ആഹാരത്തിലുള്ള പോഷകങ്ങളുടെ കുറവ് പഠനത്തിൽ ശ്രദ്ധ കുറയാൻ കാരണമാകും. കുട്ടികളുടെ ആരോഗ്യത്തിനു പ്രഭാതഭക്ഷണത്തിനുള്ള പങ്ക് വളരെ വലുതാണ്. പ്രഭാത ഭക്ഷണം ഇല്ലാതായാൽ രോഗപ്രതിരോധശേഷിയും ഏകാഗ്രതയും കുറയും. പ്രോട്ടീൻ കൂടുതലടങ്ങിയ പാൽ, മുട്ട, പയറുവർഗങ്ങൾ, മത്സ്യങ്ങൾ എന്നിവ രക്തത്തിലെ തൈറോസിൻറെ (അമിനോ ആസിഡ്) അളവ് വർധിപ്പിച്ച് കുട്ടികളുടെ തലച്ചോറിൻറെ…

Read More

ശ്രദ്ധിക്കണം…; പല്ലുകളിലെ പോടുകൾ

പല്ലുകളുടെ ഉപരിതലം പരന്നതല്ല. പല്ലുകളുടെ പുറത്തുള്ള ആവരണം ഇനാമൽ എന്ന പദാർഥം കൊണ്ട് ഉള്ളതാണ്. ഇത് ശരീരത്തിലെ ഏറ്റവും കട്ടിയുള്ള പദാർഥമാണ്. ഇതിൻറെ ഉള്ളിൽ ഡെൻറീൻ എന്ന അംശവും അതിനുള്ളിൽ പൾപ്പ് എന്ന ചെറിയ രക്തക്കുഴലുകളും ചെറിയ ഞരമ്പുകളും അടങ്ങുന്ന അംശവുമാണ്. അമിതമായി മധുരം കഴിക്കുന്നത്, പറ്റിപ്പിടിക്കുന്ന ആഹാരപദാർഥങ്ങൾ കുഴികളിലും രണ്ടു പല്ലുകളുടെ ഇടയിലുംദീർഘനേരം തങ്ങിനിൽക്കുന്നതുകൊണ്ട്, ശരിയായ രീതിയിൽ ബ്രഷിംഗും ഫ്ലോസിങ്ങും ചെയ്യാത്തതിനാൽ, വർഷത്തിലൊരിക്കലെങ്കിലും ഡോക്ടറെ കൊണ്ട് പരിശോധിപ്പിച്ച് പോട് കണ്ടുപിടിക്കാത്തതിനാൽ പോടുകൾ ഉണ്ടാകും. ബ്രൗൺ കളറിലോ…

Read More

ശ്രദ്ധിക്കുക; ടാറ്റു അടിക്കുന്നത് ലിംഫോമ എന്ന അപൂർവ ക്യാൻസറിനു കാരണമാകാം

ടാറ്റു പുതുതലമുറയ്ക്ക് ഹരമാണ്. ശരീരമാസകലം ടാറ്റു അടിക്കുന്നവർ മുതൽ രഹസ്യഭാഗങ്ങളിൽപ്പോലും ടാറ്റു അടിക്കുന്നവരുണ്ട്. ലൈംഗിക അവയവത്തിൻറെ സമീപത്തുപോലും ടാറ്റു അടിക്കുന്നവരുണ്ട്. ഇക്കാര്യത്തിൽ യുവതികളാണ് മുമ്പിൽ. എന്നാൽ, ടാറ്റുവുമായി ബന്ധപ്പെട്ട് പുറത്തുവന്ന പഠനം ഞെട്ടിക്കുന്നതാണ്. ടാറ്റു ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതായാണു പുതിയ പഠനം. ടാറ്റു ലിംഫോമയെന്ന അപൂർവ കാൻസറിന് കാരണമായേക്കാമെന്നാണു പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്. സ്വീഡനിലെ ലൻഡ് സർവകലാശാലയിലെ ഗവേഷകരാണ് ഇക്കാര്യത്തിൽ പഠനം നടത്തിയത്. വിഷയത്തിൽ കൂടുതൽ പഠനം ആവശ്യമാണെന്നും ഗവേഷകസംഘം പറയുന്നു. ഈ മേഖലയിൽ ധാരാളം ഗവേഷണങ്ങൾ…

Read More

ഏറ്റവും ആസക്തി നല്‍കുന്ന ഭക്ഷണങ്ങള്‍; പട്ടികയുമായി ​ഗവേഷകർ

പിസയും ചോക്ലേറ്റുമാണ് ഏറ്റവുമധികം ആസക്തി നൽകുന്ന ഭക്ഷണങ്ങൾ എന്നാണ് പുതിയ പഠനത്തിൽ വ്യക്തമാക്കുന്നത്. ഇവയ്ക്ക് പിന്നാലെ നിരവധി ഭക്ഷണങ്ങളെ റാങ്ക് ചെയ്‌തിട്ടുണ്ട്. യേൽ ഫുഡ് അഡിക്ഷൻ സ്കെയിൽ (YFAS) അടിസ്ഥാനമാക്കിയായിരുന്നു പഠനം. ഓൺലൈൻ ആയും നേരിട്ടും രണ്ട് രീതിയിൽ നടത്തിയ സർവെയുടെ ഫലങ്ങൾ ​ഗവേഷകർ റാങ്ക് ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്. 120 പേരടങ്ങിയ വിദ്യാർഥികളിൽ നടത്തിയ പഠനത്തിൽ ചോക്ലേറ്റ് ആണ് റാങ്കിങ്ങിൽ ഒന്നാമത്. ഐസ് ക്രീം, ഫ്രഞ്ച് ഫൈസ്, പിസ എന്നിങ്ങനെയാണ് പട്ടിക നീളുന്നത്. 400 പേരടങ്ങിയ ജോലിക്കാരിൽ…

Read More

പ്രമേഹമുണ്ടോ…?; ഭക്ഷണക്രമം പ്രധാനം

പ്രമേഹത്തിന് അടിപ്പെടുന്നവരുടെ എണ്ണം വർധിച്ചുവരുന്നതായാണ് കണക്കുകൾ. രക്തത്തിൽ ഗ്ലൂക്കോസിൻറെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. ശരീര പ്രവർത്തനത്തിന് ആവശ്യമായ ഊർജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ഭക്ഷണത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു. ഈ ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിനുപയുക്തമായ വിധത്തിൽ കലകളിലേക്ക് എത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിൻറെ സഹായം ആവശ്യമാണ്. ഇൻസുലിൻ അളവിലോ ഗുണത്തിലോ കുറവായാൽ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിൻറെ ആഗിരണം കുറയുന്നു. ഇത് രക്തത്തിൽ ഗ്ലൂക്കോസിൻറെ അളവുകൂടാൻ കാരണമാകുന്നു. രക്തത്തിൽ…

Read More

ഷുഗര്‍-ഫ്രീ എന്ന പേരിൽ വരുന്ന പാക്കറ്റ് ഫുഡുകളിലും പഞ്ചസാര അടങ്ങിയിട്ടുണ്ട്; ഐസിഎംആര്‍

ഷുഗര്‍-ഫ്രീ എന്ന പേരിൽ വരുന്ന പാക്കറ്റ് ഫുഡുകളിലും പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന് ഐസിഎംആര്‍.ഫുഡ് സേഫ്റ്റിയുടെ ലേബൽ കണ്ട് ആരോഗ്യകരമാണെന്ന് കരുതി വാങ്ങുന്ന പല പാക്കറ്റ് ഭക്ഷണങ്ങളും അനാരോ​ഗ്യകരമാണെന്ന് ഐസിഎംആര്‍ പുറത്തിറക്കിയ മാർ​ഗനിർദേശത്തിൽ പറയുന്നു. കൊഴുപ്പിന്‍റെയും പഞ്ചസാരയുടെയും അളവ് ഇത്തരം ഫുഡുകളിൽ കൂടുതലായിരിക്കും. ഇത്തരം ഭക്ഷണങ്ങളിലെ ലേബലിൽ ഉയര്‍ന്ന കലോറിയും ഗ്ലൈസെമിക് സുചികയും സൂചിപ്പിക്കണമെന്നും ഐസിഎംആർ ​പുറത്തിറക്കിയ മാർഗ്ഗനിർദേശത്തിൽ പറയുന്നു.വെറും 10 ശതമാനം പഴച്ചാർ മാത്രമാണ് യഥാർഥ ഫ്രഷ് ജ്യൂസ് പാനീയങ്ങളിൽ അടങ്ങിയിരിക്കുന്നത്. നോ-കൊളസ്‌ട്രോള്‍ എന്ന പേരിൽ ഇറങ്ങുന്ന ഭക്ഷണങ്ങളിൽ…

Read More

വരൂ……മഴക്കാലത്ത് അതിരപ്പിള്ളി മനോഹരിയാകുന്നതു കാണാം

മഴക്കാലമാണ്. വെള്ളച്ചാട്ടങ്ങൾ സന്ദർശിക്കാനും ആസ്വദിക്കാനും ഉചിതമായ സമയം. എന്നാൽ, വെള്ളച്ചാട്ടമേഖലകൾ സന്ദർശിക്കുമ്പോൾ കാലാവസ്ഥാ മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കുക. മൺസൂൺ സീസണിൽ ധാരാളം ടൂറിസ്റ്റുകൾ സന്ദർശിക്കുന്ന വെള്ളച്ചാട്ടമാണ് അതിരപ്പിള്ളി. തൃശൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന അതിരപ്പള്ളി വെള്ളച്ചാട്ടം ‘ഇന്ത്യയുടെ നയാഗ്ര’ എന്നാണ് അറിയപ്പെടുന്നത്. പശ്ചിമഘട്ടത്തിൽ നിന്ന് ഉത്ഭവിക്കുന്ന ചാലക്കുടി നദിയിലാണ് വെള്ളച്ചാട്ടം. മൺസൂൺ കാലത്ത് വെള്ളച്ചാട്ടം കൂടുതൽ ശക്തമാകും. അതിരപ്പള്ളി വെള്ളച്ചാട്ടത്തിനു സമീപം തന്നെയുള്ള പ്രകൃതിയുടെ മറ്റൊരു സമ്മാനമാണ് വാഴച്ചാൽ വെള്ളച്ചാട്ടം. മുള മരങ്ങൾക്കിടയിലൂടെ സഞ്ചരിച്ച് വെള്ളച്ചാട്ടത്തിൻറെ മുകളിലേക്ക്…

Read More

എടീ… ഭയങ്കരീ… ഇതായിരുന്നല്ലേ ഗുട്ടൻസ്; സുന്ദരിമാരുടെ ‘ഹോസ്റ്റൽ ബിരിയാണി’ രഹസ്യം

വിവിധതരം ബിരിയാണികൾ നമ്മുടെ നാട്ടിൽ സുലഭമാണ്. ഹൈദരാബാദ് ദം ബിരിയാണി, തലശേരി ബിരിയാണി, മലബാർ ബിരിയാണി, കോഴിക്കോടൻ ബിരിയാണി അങ്ങനെ പോകുന്നു ബിരിയാണികൾ. എന്നാൽ ഇതിൽനിന്നെല്ലാം വ്യത്യസ്തമാണു കഴിഞ്ഞദിവസം ഓൺലൈനിൽ തരംഗമായി മാറിയ ബിരിയാണി അതിനെ ‘ഹോസ്റ്റൽ ബിരിയാണി’ എന്നു വിളിക്കാം. ‘ഹോസ്റ്റൽ ബിരിയാണി’ തയാറാക്കാൻ അടുക്കള വേണ്ട എന്നുള്ളതാണ് ഒന്നാമത്തെ കാര്യം. കാരണം, പരിമിത സൗകര്യമുള്ള ഹോസ്റ്റലിൽ തയാറാക്കുന്ന ബിരിയാണി ആണിത്. ഇതിൻറെ പാചകവിധി നിങ്ങൾക്കൊരിക്കലും പരിചയമുണ്ടാകില്ല. ബിരിയാണി തയാറാക്കൻ പ്രഷർ കുക്കറോ, ഗ്യാസ് അടുപ്പോ,…

Read More

വാടകയ്ക്ക് കാമുകി; നിരക്കുകൾ പുറത്തുവിട്ട് യുവതി, സോഷ്യൽ മീഡിയയിൽ വൈറൽ പോസ്റ്റ്

കാമുകനെയോ കാമുകിയെയോ ഒക്കെ വാടകയ്ക്ക് ലഭിക്കുന്ന രീതി ഇന്ന് ജപ്പാനിലൊക്കെ നിലവിലുണ്ട്. എന്നാൽ ഇന്ത്യയിൽ ഇങ്ങനെയുള്ള കാര്യങ്ങൾ അപൂർവമാണെന്ന് തന്നെ പറയാം. എന്നാൽ ഒരു യുവതി പങ്കുവച്ച ഇൻസ്റ്റഗ്രാം റീൽസിൽ ജപ്പാനിലേതിന് സമാനമായ സേവനമാണ് വാഗ്ദാനം ചെയ്യുന്നത്. പോസ്റ്റ് വൈറലായതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വൻ ചർച്ചകൾക്കും സംഭവം തുടക്കമിച്ചു.@divya_giri__എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നാണ് വാടക കാമുകിയാകാൻ തയ്യാറാണെന്ന് അറിയിച്ച് യുവതി റീൽ പങ്കുവച്ചിരിക്കുന്നത്. സിംഗിളാണോ, ഡേറ്റിന് പോകാൻ തയ്യാറാണോ, എന്നെ വാടകയ്‌ക്കെടുക്കാം എന്ന് യുവതി വ്യക്തമാക്കുന്നു….

Read More

ഈ ഹൽവ എരിയും മോനേ…; കോഴിക്കോടിൻറെ സ്വന്തം ‘ഗ്രീൻ മിർച്ചി ഹൽവ’

എരിയുന്ന ഹൽവയോ.. ആളുകൾ തലയിൽ കൈവച്ചു! ഇങ്ങനെയും ഹൽവ തയാറാക്കാമോ..ബിരിയാണിയുടെ കോഴിക്കോടൻ പെരുമ ലോകമെമ്പാടും പാട്ടാണ്. കോഴിക്കോട്ട് എത്തിയാൽ ബിരിയാണി കഴിക്കാതെയും മധുരപലഹാരങ്ങളുടെ തെരുവായ മിഠായി സ്ട്രീറ്റ് സന്ദർശിക്കാതെയും മടങ്ങുന്നവർ വിരളം. കോഴിക്കോട്ടുനിന്ന് ഇടയ്ക്കിടെ പുത്തൻ വിഭവങ്ങൾ വൈറലാകാറുണ്ട്. കുലുക്കി സർബത്ത്, ഫുൾ ജാർ സോഡ അങ്ങനെ പോകുന്ന പട്ടികയിലെ ചില ന്യൂജെൻ വിഭവങ്ങൾ. എന്നാൽ, അടുത്തിടെ പുറത്തിറങ്ങിയ ഹൽവ ആരെയും ഞെട്ടിക്കുന്നതായിരുന്നു! ഹൽവ എന്നു കേൾക്കുമ്പോൾതന്നെ അതിൻറെ മധുരം നാവിൽ നിറയും. എന്നാൽ, എരിവുള്ള ഹൽവ…

Read More