കർണാടകയിലെ സ്‌കോട്ലൻഡിലേക്ക് സഞ്ചാരികൾ ഒഴുകുന്നു
സ്‌കോട്ലൻഡിൽ പോകാൻ സാധിക്കാത്തവരെ വിഷമിക്കേണ്ട കാര്യമില്ല. തൊട്ടടുത്ത സംസ്ഥാനമായ കർണാടകയിലുണ്ട് സ്‌കോട്ലൻഡ്. ലക്ഷങ്ങൾ മുടക്കാതെ ആയിരങ്ങൾ മുടക്കി സ്‌കോട്ലൻഡിൻറെ മനോഹാരിത അനുഭവിച്ചറിയാം. കർണാടയിലെ കുടക് ആണ് സഞ്ചാരികളുടെ പ്രിയപ്പെട്ട സ്‌കോട്ലൻഡ്. മഴയും മൂടൽ മഞ്ഞും ചാറ്റൽ മഴയും ചേർന്ന് കുടകിനെ അതിസുന്ദരിയാക്കി മാറ്റിയിരിക്കുന്നു. പതിവ് വിനോദസഞ്ചാര കേന്ദ്രങ്ങളിൽനിന്നു മാറി മഞ്ഞും ചാറ്റൽ മഴയും സംഗമിക്കുന്ന കുന്നുകളും പുൽമേടുകളും ഇഷ്ടപ്പെടുന്ന സഞ്ചാരികൾക്ക് കുടക് ഒരിക്കലും മറക്കാനാകാത്ത അനുഭവമായിരിക്കും. നിബിഢ വനങ്ങളും മഞ്ഞുമൂടിയ മലകളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ കുടകിലേക്ക് സഞ്ചാരികളുടെ…