ചർമസംരക്ഷണം സ്ത്രീകൾക്കു മാത്രമോ..?; പുരുഷന്മാരെ ശ്രദ്ധിക്കൂ

ചർമസംരക്ഷണം സ്ത്രീകൾക്കു മാത്രമാണെന്നു കുരുതുന്നുണ്ടോ? ചർമം നിലനിർത്താൻ പുരുഷന്മാരും ലളിതമായ ചർമസംരക്ഷണ ദിനചര്യകൾ പാലിക്കണമെന്ന് ഡെർമറ്റോളജിസ്റ്റുകൾ പറയുന്നു. ലളിതമായ ചർമസംരക്ഷണ ദിനചര്യ ഇതാ, മലിനീകരണവും ബാക്ടീരിയയും പോലെയുള്ള പ്രകൃതിദത്ത ആക്രമണങ്ങൾക്കെതിരായ നിങ്ങളുടെ ശരീരത്തിന്റെ ആദ്യ പ്രതിരോധനിരയാണ് നിങ്ങളുടെ ചർമം. ശരിയായ ചർമസംരക്ഷണ ദിനചര്യ നിങ്ങളുടെ ചർമത്തെ നല്ല നിലയിൽ നിലനിർത്തുന്നതിലും അതിന്റെ രൂപം മെച്ചപ്പെടുത്തുന്നതിലും മുഖക്കുരു, വരൾച്ച, അകാല വാർധക്യം എന്നിവ പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുന്നു. ക്ലെൻസർ സാധാരണ മുതൽ വരണ്ട ചർമത്തിന് അനുയോജ്യമാണ്. പ്രകൃതിദത്ത…

Read More

നല്ല ചിരിക്ക് നല്ല പല്ലുകള്‍ വേണം; മുഖസൗന്ദര്യത്തില്‍ പല്ലുകള്‍ക്കും പ്രാധാന്യമുണ്ട്

തുമ്പപ്പൂ നിറമുള്ള പല്ലുകള്‍ കാട്ടിയുള്ള ചിരി കാണാന്‍ നല്ല ഭംഗിയാണല്ലേ. നല്ല ചിരിക്കു നല്ല പല്ലുകള്‍ ആവശ്യമാണ്. മുഖസൗന്ദര്യത്തിനു മാറ്റുകൂട്ടാന്‍ പല്ലുകള്‍ക്കും പ്രാധാന്യമുണ്ട്. പല്ല് വളരെ ഭംഗിയായും വൃത്തിയായും സൂക്ഷിച്ചാല്‍ മാത്രമേ മുഖസൗന്ദര്യം ഏറ്റവും നന്നായി ലഭിക്കുകയുള്ളൂ. ഇതിനു വ്യത്യാസം വരുന്നതിന്റെ കാരണങ്ങള്‍: നിരതെറ്റിയ പല്ലുകള്‍, പല്ല് പോട് വരുമ്പോള്‍, പല്ല് പൊടിഞ്ഞുപോകുമ്പോള്‍, തട്ടലിലും മുട്ടലിലും പല്ലു പൊട്ടുമ്പോള്‍, നിറംമാറ്റം വരുമ്പോള്‍. ഇതിനെല്ലാം കൃത്യമായ ചികിത്സ ലഭ്യമാണ്. കൃത്യമായ ചികിത്സിച്ചാല്‍ പല്ലുകള്‍ സംരക്ഷിക്കാം. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പല്ലുകള്‍…

Read More

അടുക്കളയില്‍ ഈ അഞ്ചു കാര്യങ്ങള്‍ക്കായി ഒരിക്കലും നാരങ്ങ ഉപയോഗിക്കരുത്

നാരങ്ങ മികച്ച അണുനാശിനിയാണ്. അടുക്കള വൃത്തിയാക്കാന്‍ പലരും നാരങ്ങ ഉപയോഗിക്കാറുണ്ട്. എന്നാല്‍ പലപ്പോഴും നാരങ്ങ വിപരീതഫലമുണ്ടാക്കുകയും ചെയ്യും. അടുക്കളയില്‍ താഴെപ്പറയുന്ന അഞ്ചു കാര്യങ്ങള്‍ക്കായി നാരങ്ങ ഉപയോഗിക്കരുത്. മാര്‍ബിള്‍, ഗ്രാനൈറ്റ് കൗണ്ടര്‍ടോപ്പുകള്‍ മാര്‍ബിള്‍, ഗ്രാനൈറ്റ് കൗണ്ടര്‍ടോപ്പുകള്‍ ഏതൊരു അടുക്കളയ്ക്കും ചാരുത നല്‍കുന്നു. എന്നാല്‍ നാരങ്ങാനീര് പോലുള്ള അസിഡിറ്റി ക്ലീനറുകള്‍ ഉദ്യേശിച്ച ഫലം നല്‍കില്ലെന്നു മാത്രമല്ല, പതിവായി ഉപയോഗിച്ചാല്‍ കാലക്രമേണ മാര്‍ബിള്‍, ഗ്രാനൈറ്റ് എന്നിവയുടെ തിളക്കും കുറയ്ക്കും. പിന്നീട് ഈ നിറം തിരികെ കിട്ടുകയുമില്ല. കാസ്റ്റ് അയണ്‍ പാത്രങ്ങള്‍ കാസ്റ്റ്…

Read More

കറിവേപ്പ് തഴച്ചുവളരണോ..?; അതിനാണ് കഞ്ഞിവെള്ളം…; ഇങ്ങനെ ഉപയോഗിച്ചാൽ മതി

കറിവേപ്പ്, പോഷക ഗുണങ്ങളും സൗന്ദര്യഗുണങ്ങളും അടങ്ങിയിട്ടുള്ള അപൂർവ സസ്യം. വിഷമടിക്കാത്ത, നമ്മുടെ മുറ്റത്തോ, പറമ്പിലോ ഉള്ള കറിവേപ്പിന്റെ ഇല കറികളിൽ ചേർത്താൽ ലഭിക്കുന്ന രുചി പറഞ്ഞറിയിക്കാൻ കഴിയില്ല. വിപണിയിൽ ലഭിക്കുന്ന കറിവേപ്പിലയിൽ മാരകവിഷം തളിച്ചതാണെന്ന് എല്ലാവർക്കും അറിയാം. നമ്മുടെ മുറ്റത്തെ കറിവേപ്പിനെ സംരക്ഷിക്കാൻ വലിയ ചെലവുകളൊന്നുമില്ല. ഇല മുറിഞ്ഞ് പോവുക, ഇലകളിൽ നിറം മാറ്റം സംഭവിയ്ക്കുക, പുതിയ മുള പൊട്ടാതിരിക്കുക എന്നിവയെല്ലാം കറിവേപ്പിന്റെ വളർച്ചയെ പ്രതികൂലമായി ബാധിക്കും. ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങളേയും പരിഹരിക്കാൻ പുളിച്ച കഞ്ഞിവെള്ളം നല്ലൊരു…

Read More

കൺകുരു നിസാരമായി കാണരുത്…; അറിയാം ചിലത്

കൺകുരു പലരെയും അലട്ടുന്ന രോഗാവസ്ഥയാണ്. ചിലർക്ക് ആവർത്തിച്ച് കൺകുരു വരാറുണ്ട്. കൺകുരു വന്നാൽ സ്വയം ചികിത്സയ്ക്കു മുതിരാതെ നേത്രരോഗവിദഗ്ധനെ ഉടനെ കണ്ട് ആവശ്യമായ ചികിത്സ സ്വീകരിക്കുക. കൺകുരു വന്നാൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ- കുരു ഞെക്കി പൊട്ടിക്കരുത്. അങ്ങനെ ചെയ്യുന്നതു മറ്റ് ആരോഗ്യപ്രശ്നങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്. കുരു തനിയെ പൊട്ടിയൊലിക്കുന്നതാണ് ഉചിതം. ചൂട് വെള്ളത്തിൽ മുക്കി പിഴിഞ്ഞ തുണി കൊണ്ട് കൺകുരുവിന് മുകളിൽ പത്ത് മിനിറ്റോളം പതിയെ വയ്ക്കുക. ദിവസവും 4 തവണയെങ്കിലും ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്….

Read More

ലോകത്തെ വിവിധ രാജ്യങ്ങളിലെ വിവാഹ ചടങ്ങുകൾ അറിയാം

വിശ്വാസങ്ങളും ആചാരങ്ങളും കൊണ്ട് വ്യത്യസ്‌തമാണ് ലോകത്തെ വിവിധ രാജ്യങ്ങളിലെ വിവാഹ ചടങ്ങുകൾ. വിവാഹബന്ധത്തിന് അത്യാവശ്യം വേണ്ട സ്‌നേഹവും ഒത്തൊരുമയും എല്ലാം പരീക്ഷിക്കുന്നതാണ് ചില ആചാരങ്ങളെങ്കിൽ മറ്റ് ചിലത് വിവാഹാഘോഷം രസകരമാക്കാനാണ് ചെയ്‌തുവരുന്നത്. അത്തരത്തിൽ രസകരവും അമ്പരപ്പിക്കുന്നതും ഞെട്ടിക്കുന്നതുമായ ചില വിവാഹ ആചാര വിശേഷങ്ങൾ അറിയാം. സന്തോഷത്തിന്റെ സമയമാണല്ലോ വിവാഹത്തിന്റേത്. പുതിയൊരു ജീവിതത്തിലേക്ക് ദമ്പതികൾ കടക്കുമ്പോൾ സന്തോഷമേ പാടില്ലെന്ന് നിർബന്ധിക്കുന്നൊരു നാടുണ്ട്. ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ വിവാഹ ആചാരങ്ങൾ പൂർത്തിയാകും വരെ വരനും വധുവും ചിരിക്കരുത്. ചെറിയ തോതിൽ…

Read More

പഞ്ചപാണ്ഡവന്മാർ ചതുരംഗം കളിച്ച ചതുരംഗപാറ ഇടുക്കിയിലാണ്! കണ്ടിട്ടുണ്ടോ…?

ഇടുക്കിയുടെ സൗന്ദര്യം വർണിക്കാൻ ആർക്കും വാക്കുകൾ മതിയാകില്ല. അത്രയ്ക്കു വശ്യസുന്ദരിയാണ് ഇടുക്കി. സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി കേന്ദ്രങ്ങളുണ്ട് ഇടുക്കിയിൽ. ഇടുക്കിയിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന സ്ഥലങ്ങളിലൊന്നാണ് ചതുരംഗപ്പാറ. പഞ്ചപാണ്ഡവന്മാർ ചതുരംഗം കളിച്ചതെന്ന് ഐതിഹ്യമുള്ള കുന്നിൻമുകളാണ് ചതുരംഗപാറ! കുമളി-മൂന്നാർ സംസ്ഥാന പാതയിൽനിന്ന് ഒന്നര കിലോമീറ്റർ തമിഴ്നാട് അതിർത്തിയിലേക്ക് വനപാതയിലൂടെ സഞ്ചരിച്ചാൽ സഞ്ചാരികൾ പറഞ്ഞുപറഞ്ഞു ജനപ്രിയമായിമാറിയ ചതുരംഗപാറ മലഞ്ചെരുവിൽ എത്താം. പശ്ചിമഘട്ടത്തിന്റെ പച്ചപ്പും കാറ്റാടിപ്പാടവും ചുറ്റും നോക്കിയാൽ കണ്ണിൽ നിറയുന്ന മനോഹരക്കാഴ്ചകളുമെല്ലാം ചതുരംഗപ്പാറയുടെ മാത്രം പ്രത്യേകതകളാണ്. ട്രക്കിങ് ഇഷ്ടപ്പെടുന്നവരുടെ പറുദീസ…

Read More

എടാ മോനേ… നീ ഐസ്‌ക്രീം സാൻഡ്വിച്ച് എന്നു കേട്ടിട്ടുണ്ടോ; കഴിച്ചിട്ടുണ്ടോ?

വ്യത്യസ്തമായ ‘ഫുഡ് കോംപിനേഷൻ’ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. നെറ്റിസൺസിനിടയിൽ അടുത്തിടെ വൈറലായ വിഭവമാണ് ഐസ്‌ക്രീം സാൻഡ്വിച്ച്! ഇതെന്തു വിഭവമെന്നു നെറ്റിചുളിക്കാൻ വരട്ടെ, ബ്രഡിനുള്ളിൽ ഐസ്‌ക്രീം ചേർത്ത് ടോസ്റ്റ് ചെയ്യുന്ന വിഭവം ഭക്ഷണപ്രേമികളുടെ മാത്രമല്ല, എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നു. ഒരു ഭക്ഷണപ്രിയൻ പങ്കുവച്ച വീഡിയോയയിൽ ഐസ്‌ക്രീം സാൻഡ്വിച്ച് തയാറാക്കുന്ന രീതി വിശദമായി കാണിക്കുന്നുണ്ട്. ബ്രെഡിനുള്ളിൽ ചോക്ലേറ്റ് ഐസ്‌ക്രീം വച്ചതിനുശേഷം ടോസ്റ്റ് ചെയ്യുന്നു. വിഭവം തയാറാക്കിയ ശേഷം രുചിയോടെ കഴിക്കുന്നതും കാണാം. പാർട്ടികൾക്കും ഔട്ട്ഡോർ പിക്നിക്കുകൾക്കും വിഭവം അടിപൊളിയാണെന്നാണ് വിഭവപണ്ഡിതന്റെ അഭിപ്രായം….

Read More

കോളറ സൂക്ഷിക്കണം…; പ്രതിരോധ മാർഗങ്ങൾ ഇവയാണ്

‘വിബ്രിയോ കോളറ’ എന്നയിനം ബാക്ടീരിയ പരത്തുന്ന ഒരിനം വയറിളക്ക രോഗമാണ് കോളറ. മലിനമായ ജലം, ഭക്ഷണം എന്നിവ വഴിയാണ് കോളറ പടരുന്നത്. രോഗാണുക്കൾ ശരീരത്തിലെത്തി ഏതാനും മണിക്കൂറുകൾ മുതൽ അഞ്ച് ദിവസത്തിനുള്ളിൽ വരെ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. തുടക്കത്തിലെ ശ്രദ്ധിച്ചില്ലെങ്കിൽ മാരകമാകാവുന്ന രോഗമാണ് കോളറ. പെട്ടെന്നുള്ള കഠിനമായതും വയറുവേദന ഇല്ലാത്തതും കഞ്ഞിവെള്ളത്തിന്റെ രൂപത്തിലുള്ള വയറിളക്കമാണ് കോളറയുടെ പ്രധാന ലക്ഷണം. തുടർന്ന് രോഗിക്ക് നിർജലീകരണം സംഭവിച്ച് ഗുരുതരാവസ്ഥയിലേക്കും എത്താം. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ രോഗം പെട്ടെന്ന് ഗുരുതരമാകും. വയറിളക്കം പിടിപെട്ടാൽ…

Read More

ഗോത്രരുചിക്കൂട്ടിൽ പുഴമീൻ കറി തയാറാക്കാം

പുഴമീൻ കറി ഗോത്രരീതിയിൽ കറിവച്ചുനോക്കിയാലോ. നാവിൽ രുചിപടർത്തുന്ന വിഭവം ആർക്കും ഇഷ്ടപ്പെടും. കാരണം ഇതിന്റെ സ്വാദ് വേറെതന്നെ..! ആവശ്യമുള്ള സാധനങ്ങൾ പുഴമീൻ മുളകുപൊടി 1 ടീസ്പൂൺ മല്ലിപ്പൊടി 2 ടീസ്പൂൺ മഞ്ഞൾപ്പൊടി അര ടീസ്പൂൺ ജീരകം ഉപ്പ് വെളിച്ചെണ്ണ 2 ടീസ്പൂൺ കടുക് കറിവേപ്പില ചതച്ച ഇഞ്ചി ഒരു ടീസ്പൂൺ വെളുത്തുളളി 4 അല്ലി പച്ചമുളക് 4,5 കുടംപുളി 2,3 ശ്രദ്ധിക്കാൻ- മീനിന്റെ അളവിനനുസരിച്ച് ചേരുവകൾ എടുക്കുക. എങ്ങനെ തയാറാക്കാം ഒരു മൺചട്ടിയിൽ എണ്ണ ചൂടാക്കി പച്ചമുളക്…

Read More