
ഊണ് കഴിക്കേണ്ട കൃത്യസമയം എപ്പോഴാണ്?; വിദഗ്ധർ പറയുന്നത് അറിയാം
ഊണ് കൃത്യസമയത്ത് കഴിച്ചാൽ മനസ്സും ശരീരവും ഉഷാറാകും. പക്ഷേ ഈ കൃത്യസമയം എപ്പോഴാണ് എന്ന കാര്യത്തിൽ പലർക്കും സംശയം ഉണ്ടാകാം. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കും ഒരു മണിക്കും ഇടയിലുള്ള സമയമാണ് ഉച്ചഭക്ഷണം കഴിക്കുന്നതിന് ഏറ്റവും നല്ല സമയമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ഈ സമയത്ത് ഭക്ഷണം കഴിക്കുന്നത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും വളരെ നല്ലതാണ്. ജൈവഘടികാരം ഒരു ജൈവഘടികാരം അഥവാ സിർക്കേഡിയൻ താളം അനുസരിച്ചാണ് നമ്മുടെ ശരീരത്തിന്റെ പ്രവർത്തനം. ശരീരത്തിനുള്ളിലെ ഈ സാങ്കൽപ്പിക ഘടികാരം മെറ്റബോളിസം, എനർജി…