നടുവേദന ബുദ്ധിമുട്ടിക്കുന്നുണ്ടോ ?; ഇവ അറിഞ്ഞിരിക്കാം

നടുവേദന ഇപ്പോൾ ചെറുപ്പക്കാരിലും വളർന്നുവരുന്ന പ്രശ്നമാണ്. ഉദാസീനമായ ജീവിതശൈലി, വ്യായാമം ഇല്ലായ്മ, നീണ്ടുനിൽക്കുന്ന ഇരിപ്പും സ്‌ക്രീൻ സമയവും പ്രശ്‌നത്തെ കൂടുതൽ വഷളാക്കുന്നു, ഇത് നടുവേദന പോലുള്ള അവസ്ഥകളിലേക്ക് നയിക്കുന്നു. എന്നിരുന്നാലും, ആരോഗ്യകരമായ ഒരു ജീവിതശൈലി സ്വീകരിക്കുന്നത് നട്ടെല്ലിൻ്റെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. ഇത് ശാരീരിക പ്രവർത്തനവും മെച്ചപ്പെടുത്തുന്നു. നടുവേ​​ദന സംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കാൻ പ്രത്യേക ശീലങ്ങൾ സമന്വയിപ്പിക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. നീന്തൽ, യോഗ, നടത്തം തുടങ്ങിയ പ്രവർത്തനങ്ങൾ മൊത്തത്തിലുള്ള ഫിറ്റ്നസ് മെച്ചപ്പെടുത്തുക മാത്രമല്ല, ആരോഗ്യകരമായ ഭാരം…

Read More

ഗ്രാമ്പു മതി; മുടികൊഴിച്ചിൽ കുറയ്ക്കാം

സുഗന്ധവ്യ‍‍ഞ്ജനമായ ഗ്രാമ്പു കറികളിൽ ഉപയോ​ഗിച്ച് വരുന്നു. പാചകത്തിലെ ഒരു പ്രധാന ഘടകമായി നമ്മൾ പലപ്പോഴും ഗ്രാമ്പു ഉപയോഗിക്കുന്നുണ്ടെങ്കിലും അതിന്റെ ഔഷധ പ്രാധാന്യത്തെ പറ്റി ഓർക്കാറില്ല. ഗ്രാമ്പുവിന്റെ ഇല, മൊട്ട്, തൊലി, വേര് എന്നിവയെല്ലാം ഔഷധഗുണമുള്ളവയാണ്. ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമായ ഗ്രാമ്പുവിന് ആൻ്റിമൈക്രോബയൽ, ആൻ്റിഫംഗൽ ഗുണങ്ങളും ഉണ്ട്. ​ഗ്രാമ്പു തലയോട്ടിയിലെ വീക്കം നിയന്ത്രിക്കുക മാത്രമല്ല, മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഗ്രാമ്പു തലയോട്ടിയിലെ അസ്വസ്ഥതയും ചൊറിച്ചിലും കുറക്കും. ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് തലയോട്ടിയെ സംരക്ഷിക്കുകയും ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും സഹായിക്കും….

Read More

ചുണ്ടിന്റെ ഭംഗി കൂട്ടാം; ഹോം മെയ്ഡ് ലിപ്സ്റ്റിക്ക് ഉണ്ടാക്കാം

ലിപ്സ്റ്റിക്ക് ഇട്ട് ചുണ്ടിന്റെ ഭംഗി കൂട്ടുന്നവരാണ് ഇന്ന് എല്ലാവരും. സ്ത്രീകള്‍ മാത്രമല്ല ചില പുരുഷന്മാരും ലിപ്സ്റ്റിക്കിന്റെ ആരാധകരാണ്. ചുണ്ടിന്റെ ആകൃതി എടുത്ത് കാണിക്കാനും മുഖത്തിന് കൂടുതല്‍ ആകര്‍ഷണീയത നല്‍കാനും ലിപ്സ്റ്റിക്കിന് ആകും. പക്ഷെ എപ്പോഴും ഇങ്ങനെ വാരി തേക്കുന്ന ലിപ്സ്റ്റിക്കില്‍ എത്രമാത്രം കെമിക്കല്‍ ഉണ്ടെന്ന് അറിയോ? ചുണ്ടിന് ഭംഗി ഉണ്ടാകുമെങ്കിലും പര്‍ശ്വഫലങ്ങള്‍ പലതും വന്നേക്കാം. എന്നാല്‍ ചുണ്ട് ചുവക്കാനും അതിലൂടെ മുഖത്ത് ആകര്‍ഷണം തോന്നാനും കെമിക്കലുകളടങ്ങിയ ലിപ്സ്റ്റിക്കുകള്‍ തന്നെ വേണമെന്നില്ല. അതിനുള്ള വഴികളാണ് ചുവടെ പറയുന്നത്. ഹോംമെയ്ഡ്…

Read More

അണുക്കൾ പടർന്ന് പലവിധ രോഗങ്ങൾക്ക് കാരണമാകും; ഫ്ലഷ് ചെയ്യുന്നത് ശരിയായ രീതി അറിയാം

ടോയ്ലറ്റ് ഫ്ലഷ് ചെയ്യുന്നത് ശരിയായ രീതിയിലല്ലെങ്കിൽ അണുക്കൾ പടർന്ന് പലവിധ രോഗങ്ങൾക്കും കാരണമാകുമെന്ന് അറിയുന്നവർ ചുരുക്കമാണ്. ഇതിനെ പ്രതിരോധിക്കാൻ ടോയ്ലറ്റിന്റെ മൂടി അടച്ചുവേണം ഫ്ലഷ് ചെയ്യേണ്ടത്. എന്നാൽ ഇപ്രകാരം ചെയ്യുന്നവരാകട്ടെ വളരെ ചുരുക്കവും. ഫ്ലഷ് ചെയ്യുന്ന സമയത്ത് ഒരുകൂട്ടം അണുക്കൾ വായുവിലേക്ക് കടക്കും. വൈറസ്, ബാക്ടീരിയ തുടങ്ങിയ നിരവധി രോഗാണുക്കളുടെ കൂട്ടമായിരിക്കും അത്. കാഴ്ചയിൽ പ്രകടമാകാത്ത ഇവ ചുറ്റും പടരുന്നതിനൊപ്പം ഏതെങ്കിലും പ്രതലത്തിൽ ചെന്നിരിക്കുകയും ചെയ്യും. 2022-ൽ കൊളൊറാഡോ സർവകലാശാലയിൽ നിന്നുള്ള ഗവേഷകർ ഇതുസംബന്ധിച്ച പഠനം നടത്തിയിരുന്നു….

Read More

രണ്ട് നേരം പല്ല് തേയ്ക്കുന്നവരാണോ?; ഇവ അറിയാം

ദിവസവും രണ്ട് നേരം പല്ലുതേയ്ക്കുന്നതിന്റെ ഗുണങ്ങൾ നിരവധിയാണ്. പല്ല് സൗന്ദര്യത്തിന്റെ ഭാഗം കൂടെ ആണ്. അതുകൊണ്ട് തന്നെ പല്ലിന്റെ സംരക്ഷണവും സൗന്ദര്യ സംരക്ഷണത്തിന്റെ വലിയ ഒരു ഭാഗമാണ്. രണ്ട് നേരം പല്ല് തേയ്ക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം: രണ്ട് നേരം പല്ല് തേയ്ക്കുന്നതിലൂടെ പല്ലില്‍ അടിഞ്ഞു കൂടുന്ന അഴുക്കിലൂടെ ഉണ്ടാക്കുന്ന മോണരോഗങ്ങൾ തടയാം. നീര്‍ക്കെട്ട്‌, അണുബാധ, ജിന്‍ജിവിറ്റിസ്‌ പോലുള്ള പ്രശനങ്ങളും രണ്ട് നേരം പല്ല് തേയ്ക്കുന്നതിലൂടെ തടയാൻ കഴിയും. ദന്തരോഗങ്ങള്‍ മാത്രമല്ല മറ്റ്‌ ശാരീരിക പ്രശ്‌നങ്ങളും രണ്ടു…

Read More

അത്താഴം വൈകിട്ട് 5 ന് കഴിച്ചാലോ?; ആരോഗ്യ ഗുണങ്ങൾ അറിയാം

അത്താഴം വളരെ വൈകി കഴിക്കുന്നവരാണ് ഏറെയും. പ്രത്യേകിച്ച്, രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുമ്പോൾ രാത്രി 9 നും 10 നും ഇടയിലാണ് പലരും അത്താഴം കഴിക്കാറുള്ളത്. എന്നാൽ, അത്താഴം വളരെ നേരത്തെ കഴിക്കുന്നവരുമുണ്ട്. ബോളിവുഡ് നടി അനുഷ്ക ശർമ്മ അടുത്തിടെ അത്താഴം നേരത്തെ കഴിക്കുന്നതിനെക്കുറിച്ച് പറഞ്ഞിരുന്നു. മകൾ വാമികയുടെ സൗകര്യത്തിനുവേണ്ടിയാണ് അത്താഴം നേരത്തെ കഴിച്ചു തുടങ്ങിയതെന്നും പിന്നീട് അതൊരു ജീവിതശൈലിയായി മാറിയെന്നും ആരോഗ്യ നേട്ടങ്ങൾ കൊണ്ടുവന്നുവെന്നും അനുഷ്ക പറഞ്ഞിരുന്നു. വൈകിട്ട് 5 മണിക്ക് അത്താഴം കഴിക്കുന്നത് കുടലിന്റെ…

Read More

മുഖം വാക്സ് ചെയ്യാറുണ്ടോ?; വലിയ അപകടം

വാക്‌സ് ചെയ്യുന്നത് അനാവശ്യ രോമങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ഒരു ഫലപ്രദമായ മാർഗ്ഗമാണ്, എന്നാൽ ഇത് ചില പാർശ്വഫലങ്ങൾക്ക് ഇടയാക്കാം. വാക്സ് ചെയ്യുന്നതുമൂലമുള്ള ഗുണദോഷങ്ങൾ എന്തൊക്കെയെന്ന് നോക്കാം… മുഖത്ത് വാക്‌സിംഗിൻ്റെ ഗുണങ്ങൾ: ദീർഘകാല ഫലങ്ങൾ : വാക്സിംഗ് മുടി വേരിൽ നിന്ന് നീക്കംചെയ്യുന്നു, ഇത് ഷേവിംഗിനെ അപേക്ഷിച്ച് ആഴ്ചകളോളം മിനുസമാർന്ന ചർമ്മം നിലനിർത്താനും സഹായിക്കും. എക്സ്ഫോളിയേഷൻ : വാക്സിംഗ് ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുകയും ചർമ്മത്തെ മിനുസപ്പെടുത്തുകയും ചെയ്യും. കൃത്യത : വാക്സിംഗ് ചർമ്മത്തെ കൂടുതൽ വൃത്തിയുള്ളതാക്കുകയും മുഖസൌന്ദര്യം…

Read More

ചായയില്‍ വരെ ശര്‍ക്കര ചേര്‍ക്കുന്നവരാണോ?; ഇതൊന്ന് അറിയാം

പഞ്ചസ്സാരയെക്കാള്‍ നല്ലത് ശര്‍ക്കരയാണൈന്ന് കരുതി, ചായയില്‍ വരെ ശര്‍ക്കര ചേര്‍ക്കുന്നവരാണ് നമ്മള്‍. ശര്‍ക്കരയ്ക്ക് നിരവധി ആരോഗ്യ വശങ്ങളുണ്ട്. എന്നാല്‍, ഇതേ ശര്‍ക്കര അമിതമായി കഴിച്ചാല്‍ ആരോഗ്യത്തിന് അത്ര നല്ലതല്ല. പഞ്ചസ്സാര പോലെ തന്നെ നിരവധി ദോഷങ്ങളാണ് ശര്‍ക്കരയും നല്‍കുന്നത്. അവ എന്തെല്ലാമെന്ന് നോക്കാം. ഗുണങ്ങള്‍ ശര്‍ക്കരയില്‍ ധാരാളം അയേണ്‍, കാല്‍സ്യം, മാഗ്നീഷ്യം, പൊട്ടാസ്യം എന്നീ മിനറല്‍സും അതുപോലെ, വിറ്റമിന്‍ ബി എന്നിവയും അടങ്ങിയിരിക്കുന്നു. ഇവ ആരോഗ്യത്തിന് വളരെ നല്ലതാണ്. അതുപോലെ, ശര്‍ക്കരയില്‍ ധാരാളം ആന്റിഓക്‌സിഡന്റ്‌സ് അടങ്ങിയിരിക്കുന്നതിനാല്‍, ഇത്…

Read More

പ്രമേഹ രോഗികൾക്ക് ചക്കയും മാങ്ങയും കഴിക്കാമോ?

മധുരമുള്ള ഫലങ്ങളായ ചക്കയും മാങ്ങയും പ്രമേഹ രോഗികൾക്ക് കഴിക്കാമോ എന്നാ കാര്യത്തിൽ ഇപ്പോഴും സംശയം ബാക്കിയാണ്. ഇപ്പോൾ ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് പ്രമേഹം. പ്രമേഹം ഉണ്ടെന്ന് അറിഞ്ഞവർ മധുരം സാധാരണ കഴിക്കുന്നത് കുറക്കാറാണ് പതിവ്. ആദ്യമായി പ്രമേഹമുള്ളവർ ആരോഗ്യകരമായ ഭക്ഷണ രീതിയിലേക്ക് മാറുകയാണ് വേണ്ടത്. പ്രമേഹ രോഗികൾ മധുരമുള്ള ഫലങ്ങളായ ചക്കയും മാങ്ങയും ഒഴിവാക്കുന്നതാണ് നല്ലത്. പഴുത്തു കഴിയുമ്പോൾ ഉയർന്ന ഗ്ലെസ്സമിക്ക് ഇൻഡക്സ് ഭക്ഷണങ്ങളായി മാറുന്ന രണ്ടു ഫലങ്ങളാണ് ഇവ. ഇവ കഴിക്കുമ്പോൾ കലോറിയുടെ…

Read More

തലച്ചോറിനുള്ളിലെ മാലിന്യനിർമാർജന ശൃംഖല കണ്ടെത്തി; കണ്ടെത്തൽ അൽഷ്യമേഴ്സിന്റെ ചികിത്സയിൽ നിർണായകമെന്ന് ​ഗവേഷകർ

തലച്ചോറിനുള്ളിലെ മാലിന്യനിർമാർജന ശൃംഖല കണ്ടെത്തിയിരിക്കുകയാണ് ​ഗവേഷകർ. ഇത് അൽഷ്യമേഴ്സ് രോ​ഗത്തിന്റെ ചികിത്സയിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് ​ഗവേഷകരുടെ പ്രതീക്ഷ. തലച്ചോർ അതിന്‍റെ പ്രവർത്തനങ്ങൾക്കായി നിരവധി പോഷകങ്ങൾ ഉപയോഗിക്കുന്നതു പോലെ തന്നെ മാലിന്യങ്ങളും അവ പുറന്തള്ളുന്നുണ്ട്. ഉറങ്ങുമ്പോൾ ശരീരത്തിലെ കോശങ്ങളിൽ നിന്നുള്ള ഇത്തരം മാലിന്യങ്ങൾ പുറന്തള്ളുന്നതിന് തലച്ചോറിന് പ്രത്യേക സംവിധാനം ഉണ്ടെന്ന് ​ഗവേഷകർ എലികളില്‍ നടത്തിയ പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയിരുന്നു. എന്നാല്‍ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമായിരുന്നു ഇതുവരെ മനുഷ്യരില്‍ ഈ പ്രക്രിയ സമാനമാണെന്ന് കണക്കുകൂട്ടിയിരുന്നത്. ഒറിഗോൺ ഹെൽത്ത് ആന്‍റ്…

Read More