
ഗ്രൗണ്ടിലെ തർക്കം ഗ്യാലറിയിലേക്ക് ;സീറ്റുകൾ തല്ലിപ്പൊളിച്ച് അഫ്‌ഗാൻ ആരാധകർ
ഷാർജയിൽ നടന്ന ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ പാകിസ്ഥാനെതിരെ തോറ്റതിന്റെ പ്രതിഷേധത്തിൽ അഫ്‌ഗാൻ ആരാധകർ സ്റ്റേഡിയത്തിലെ സീറ്റുകൾ അടിച്ചു തകർത്തു. ബുധനാഴ്ച ഷാർജയിൽ നടന്ന മത്സരത്തിൽ അവസാന ഓവറിൽ ആദ്യ രണ്ടു പന്തുകൾക്ക് സിക്സർ അടിച്ചുകൊണ്ട് ഒരു വിക്കറ്റിനായിരുന്നു പാകിസ്താന്റെ വിജയം. നസിം ഷായുടെ അവസാന സിക്സറുകളാണ് പാകിസ്താന് ആവേശകരമായ വിജയം സമ്മാനിച്ചത്. അഫ്ഘാനിസ്ഥാൻ ബൗളർ ഫരീദ് അഹ്മദ് മാലിക്കിനു നേരെ പാക് താരം ആസിഫ് അലിയുടെ ബാറ്റോങ്ങൽ കാണികൾക്കിടയിൽ അമർഷമുണ്ടാക്കിയിരുന്നു. ൮ പന്തിൽ രണ്ടു സിക്സറുകളോടേ…