ദുബായ് ഗ്ലോബൽ വില്ലേജ് വി ഐ പി പാക്ക് ഭാഗ്യശാലിക്ക് സ്വർണ നാണയം ;സെപ്തംബർ 24 മുതൽ ഓൺലൈൻ ബുക്കിംഗ് ആരംഭിക്കും

വിനോദത്തിനും ഷോപ്പിങ്ങിനും പ്രത്യേക സൗകര്യമുള്ള ദുബായിയിലെ ഫെസ്റ്റിവൽ പാർക്ക് ആയ ഗ്ലോബൽ വില്ലേജ് ഓൺലൈൻ വി ഐ പി ടിക്കറ്റ് പാക്കേജ് വിതരണം സെപ്തംബർ 24ന് ആരംഭിക്കും. വി ഐ പി പാക്കേജ് എടുക്കുന്നവരിൽ നിന്ന് തിരഞ്ഞെടുക്കുന്ന ഒരു ഭാഗ്യശാലിക്ക് 27000 ദിർഹം സമ്മാനതുകയായി ലഭിക്കും. ഗ്ലോബൽ വില്ലേജിലേക്ക് പ്രവേശിക്കുവാനുള്ള വി ഐ പി എൻട്രി ടിക്കറ്റുകൾ , വാഹനങ്ങൾ പാർക്കുചെയ്യുവാനുള്ള പാർക്കിങ് ടിക്കറ്റുകൾ, പാവലിയനുകളിലെ വണ്ടർ പാസുകൾ എന്നിവ അടങ്ങിയതാണ് വി ഐ പി സ്പെഷ്യൽ…

Read More

ആദ്യത്തെ ഓള്‍-ഇലക്ട്രിക് കാര്‍ഗോ വിമാനത്തിനുള്ള താല്‍ക്കാലിക ലൈസന്‍സിന് യുഎഇ അംഗീകാരം നല്‍കി.

ഷിപ്പിംഗ് മേഖലയുടെ ഭാവിയും അതിന്റെ പാരിസ്ഥിതിക ആഘാതങ്ങളും മാറ്റുന്നതിന് സഹായകമായേക്കാവുന്ന സുപ്രധാന ചുവടുവയ്പ്പാണ് ഈ നീക്കമെന്ന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു. വിമാനം പൂര്‍ണ്ണമായും ശുദ്ധമായ ഊര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കും, കൂടാതെ പൂജ്യം എമിഷന്‍ ആയിരിക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം എടുത്തത്.

Read More

ദുബായ് ഹെസ്സ സ്ട്രീറ്റിൽ വാഹനതടസം ഉണ്ടാവാൻ സാധ്യത

ഇന്ന് ദുബായ് ഹെസ്സ സ്ട്രീറ്റിൽ നിരവധി വാഹനങ്ങൾ മൂലം ഗതാഗതം തടസ്സപ്പെടുവാൻ സാധ്യതയുണ്ടെന്ന് ദുബായ് പോലീസ് അറിയിച്ചു. ഷെയ്ഖ് സായിദ് റോഡിന്റെ ദിശയിലാണ് വാഹനഗതാഗതം തടസ്സപ്പെടുക എന്നതാണ് പോലീസിന്റെ ട്വീറ്റ്. ഈ ഭാഗങ്ങളിൽ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണമെന്നും,കഴുയുമെങ്കിൽ, മറ്റു വഴികൾ ഗതാഗതത്തിനായി ഉപയോഗിക്കണമെന്നുമാണ് മുന്നറിയിപ്പ്.

Read More

യുഎഇയും സെർബിയയും തമ്മിൽ ഉഭയകക്ഷി കരാർ

യുഎഇയും സെർബിയയും തമ്മിൽ സമഗ്രമായ തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിക്കുന്നതിനാൽ ഞായറാഴ്ച സഹകരണ കരാറുകൾ ഒപ്പിടുമെന്ന് പ്രതീക്ഷിക്കുന്നു. പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കരാറിൽ ഒപ്പുവെക്കുന്നതിനായി ഞായറാഴ്ച സെർബിയൻ പ്രസിഡന്റ് അലക്‌സാണ്ടർ വുസിക്കുമായി കൂടിക്കാഴ്ച നടത്തി. ഈ കരാർ “യു എ എ യുടെയും സൈബീരിയയുടെയും ശക്തമായ ഉഭയകക്ഷി ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നുവെന്നും ഭാവിയിൽ എല്ലാ തലങ്ങളിലും സഹകരണം വർദ്ധിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നുവെന്നും ഷെയ്ഖ് മുഹമ്മദ് തന്റെ ട്വീറ്റിൽ പറഞ്ഞു. അബുദാബിയിലെ കാസർ…

Read More

പ്രവാസികൾക്കായി 4 മൾട്ടിപ്പിൾ എൻട്രി വിസകൾ

പ്രവാസികൾക്ക് ഒറ്റയ്ക്കും, കുടുംബമായും വരാൻ സാധിക്കുന്ന മൾട്ടിപ്പിൾ എൻട്രി വിസകൾ യൂ എ ഇ വാഗ്‌ദാനം ചെയ്യുന്നുണ്ട്. വിവിധ തരത്തിലുള്ള ഈ വിസകൾ എടുക്കുന്നതിലൂടെ പ്രവാസികൾക്ക് പല തവണ രാജ്യത്ത് പ്രവേശിക്കുവാനുള്ള അനുവാദം ലഭിക്കുകയാണ്. ഗോൾഡൻ വിസ, ഗ്രീൻ വിസ, റിട്ടയർമെൻറ് വിസ, മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ എന്നിങ്ങനെ നാല് വിസകളാണ് പ്രവാസികൾക്കായി നിലവിലുള്ളത്. ഗോൾഡൻ വിസ ആസ്തി നിക്ഷേപകർ, സയിന്റിസ്റ്റുകൾ, വിശിഷ്ട വിദ്യാർത്ഥികൾ, ബിരുദധാരികൾ, നിക്ഷേപകർ, അസാധാരണ കഴിവുകൾ ഉള്ളവർ, ഉദ്യോഗസ്ഥർ എന്നീ വിഭാഗങ്ങളിൽപെടുന്നവർക്കാണ്…

Read More

മേഖലയിലെ ആദ്യ ഇലക്ട്രിക് കാർഗോ വിമാനത്തിന് അനുമതി നൽകി യുഎഇ

മേഖലയിലെ ആദ്യത്തെ ഓൾ-ഇലക്ട്രിക് കാർഗോ വിമാനത്തിനുള്ള താൽക്കാലിക ലൈസൻസിന് യുഎഇ അംഗീകാരം നൽകി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ ഞായറാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. പൂർണ്ണമായും ശുദ്ധമായ ഊർജ്ജത്തിൽ പ്രവർത്തിക്കുന്നതും, ഒട്ടും തന്നെ എമിഷൻ ഇല്ലാത്തതുമായിരിക്കും വിമാനം. ഷിപ്പിംഗ് മേഖലയുടെ ഭാവിയും അതിന്റെ പാരിസ്ഥിതിക ആഘാതങ്ങളും മാറ്റുന്നതിന് സഹായകമായേക്കാവുന്ന സുപ്രധാന ചുവടുവയ്പ്പാണ് ഇത്തരത്തിലുള്ള ഒരു നീക്കമെന്നാണ് ഷെയ്ഖ് മുഹമ്മദ് ഇതിനെക്കുറിച്ച്…

Read More

പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള പങ്കാളിത്തം; പുതിയ നിയമം പ്രഖ്യാപിച്ച് യുഎഇ

പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള പങ്കാളിത്തം സംബന്ധിച്ച പുതിയ നിയമം പ്രഖ്യാപിച്ച് യുഎഇ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ ഞായറാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. സാമ്പത്തിക, സാമൂഹിക, വികസന പദ്ധതികളിൽ ഏർപ്പെടാൻ അവസരങ്ങൾ സൃഷ്ടിക്കുന്നതോടൊപ്പം സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുകയും പൊതു സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലേക്ക് നയിക്കുന്ന പങ്കാളിത്തം വികസിപ്പിക്കുകയും ചെയ്യുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ഷെയ്ഖ് മുഹമ്മദ് യോഗത്തെ സംമ്പന്ധിച്ച് ട്വീറ്റ്…

Read More

ഗൾഫ് രാജ്യങ്ങളിൽ ഇനി കെട്ടിടനിർമ്മാണങ്ങൾക്ക് ഏകീകൃത കോഡ്

റിയാദിൽ നടന്ന ജി സി സി രാജ്യങ്ങളിലെ മുൻസിപ്പൽ മന്ത്രിമാരുടെ 25 -) മത് യോഗത്തിൽ ഗൾഫ് രാജ്യങ്ങളിലെ കെട്ടിട നിർമ്മാണങ്ങൾക്ക് ഏകീകൃത കോഡ് നടപ്പിലാക്കാൻ തീരുമാനമായി. സൗദി മുൻസിപ്പൽ ഗ്രാമകാര്യ ഭവന നിർമ്മാണ മന്ത്രി മാജിദ് ബിൻ അബ്‌ദുല്ല അൽഹുഖൈലിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. വിവിധ ഗൾഫ് രാജ്യങ്ങളിലെ മുൻസിപ്പൽ മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ ജിസിസി ജനറൽ സെക്രട്ടറി ഡോ. നാ ഇഫ് ഫലാഹ് മുബാറക് അൽ ഹജ്‌റഫ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഗൾഫ് മുൻസിപ്പൽ പ്രവർത്തന…

Read More

ഏഷ്യ കപ്പ് ഫൈനലിൽ ഇന്ന് പാക് -ശ്രീലങ്കൻ പോരാട്ടം

ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 7. 30 പാകിസ്ഥാൻ ശ്രീലങ്കൻ പോരാട്ടമായിരിക്കും. സൂപ്പർ ഫോറിൽ പാകിസ്ഥാനെ തോൽപിച്ച ആത്മവിശ്വാസത്തിൽ ആയിരിക്കും ശ്രീലങ്കയിറങ്ങുക. എന്നാൽ ഇന്ത്യയെയും ശ്രീലങ്കയെയുംമറികടന്ന ആത്മവിശ്വാസത്തിൽ പാകിസ്ഥാനും പോരിനിറങ്ങുമ്പോൾ ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ ഏറ്റുമുട്ടാൻ ആവേശഭരിതരായി രണ്ടു രാജ്യവും കൊമ്പുകോർക്കുന്ന ദൃശ്യമായിരിക്കും ഇന്ന് കാണാൻ സാധിക്കുക. തോൽവി വിജയത്തിലേക്കുള്ള ചവിട്ടുപടിയെന്നോണം ശ്രീലങ്ക അഫ്ഗാനിസ്ഥാനോട് ആദ്യതോൽവി നേരിട്ടെങ്കിലും, പിന്നീടിതുവരെ തോൽവിയെന്തെന്നറിയാതെ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ബാറ്റിംഗിലും ബൗളിങ്ങിലും ഒരേപോലെ തിളങ്ങാൻ കരുത്തരായ ശ്രീലങ്കൻ താരങ്ങൾ ഇതുവരെ പ്രകടനം കാഴ്ചവെക്കുമ്പോൾ, ശ്രീലങ്കയോട്…

Read More

ഇത്തിഹാദ് റെയിൽ അബുദാബിയുടെ ഫ്രൈറ്റ് ടെർമിനലുമായി ബന്ധിപ്പിച്ചു

ഇത്തിഹാദ് റെയിലിനെ അബുദാബിയുടെ വ്യവസായ നഗരമായ ഐകാഡ് സിറ്റിയിലെ ഫ്രൈറ്റ് ടെർമിനലുമായി ബന്ധിപ്പിച്ചു. പുതിയ പാതയുടെ നിർമാണം പൂർത്തിയാക്കി പരീക്ഷണ ഓട്ടം നടത്തിയ ശേഷമായിരുന്നു പ്രഖ്യാപനം.  ഇത്തിഹാദ് റെയിലിന്റെ രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായാണ് ചരക്കു ടെർമിനലുമായി ബന്ധിപ്പിച്ചത്. ഇത്തിഹാദ് റെയിലിന്റെ പ്രധാന പാതയുമായി ഫ്രൈറ്റ് ടെർമിനലിനെ ബന്ധിപ്പിച്ചതോടെ ചരക്കുനീക്കം സുഗമമാകും. ഇറക്കുമതിയും കയറ്റുമതിയും ശക്തിപ്പെടുത്താനും ഇതിലൂടെ സാധിക്കുമെന്ന് റെയിൽ റിലേഷൻസ് എക്സിക്യൂട്ടിവ് ഡയറക്ടർ  പറഞ്ഞു. 2.5 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമാണം പുരോഗമിക്കുന്ന ഫ്രൈറ്റ് ടെർമിനലിന് വർഷത്തിൽ…

Read More