
എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് സൗദി ദുബായ് ഭരണാധികാരികൾ
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജാവ് എന്നിവർ എലിസബത് രാജ്ഞിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ചു. യുണൈറ്റഡ് കിങ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെയും നോർത്തേൺ അയർലൻഡിന്റെയും പുതിയ രാജാവായ ചാൾസ് മൂന്നാമനെയാണ് ഇരുവരും അനുശോചനം അറിയിച്ചത്. യുഎഇ സർക്കാരിന്റെയും ജനങ്ങളുടെയും പേരിൽ ഞായറാഴ്ച ലണ്ടനിലെ ബർമിങ്ങാം കൊട്ടാരത്തിൽ നേരിട്ടെത്തിയാണ് ഷെയ്ഖ് മുഹമ്മദ് അനുശോചനം അറിയിച്ചത്. വിവിധ…