
മഹ്‌സൂസിന്റെ 29 മത് മള്‍ട്ടി മില്യനയറായി 10,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം നേടി പാകിസ്ഥാൻ പൗരൻ
ദുബൈ: 96-ാമത് പ്രതിവാര നറുക്കെടുപ്പില്‍ 10,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം നേടി മഹ്‍സൂസിന്റെ 29-ാമത്തെ മള്‍ട്ടി മില്യനയറായി മാറിയിരിക്കുകയാണ് അബുദാബിയില്‍ മെഷീന്‍ മെക്കാനിക്കായി ജോലി ചെയ്യുന്ന പാകിസ്ഥാൻ പ്രവാസി യുവാവ്. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന സാദാണ്, മഹ്‍സൂസിലൂടെ മള്‍ട്ടിമില്യനയറാവുന്ന രണ്ടാമത്തെ പാകിസ്ഥാന്‍ പൗരന്‍ കൂടിയായി മാറിയത്. ഇതിന് മുമ്പ് 50,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം ലഭിച്ച പാകിസ്ഥാന്‍ പൗരന്‍ ജുനൈദായിരുന്നു മഹ്‍സൂസിലൂടെ ആദ്യമായി ഒന്നാം സമ്മാനം ലഭിച്ചയാള്‍. അതിന് ശേഷം ഇതുവരെയായി 29 മള്‍ട്ടി…