
സെപ്റ്റംബർ മുതൽ ഗ്രീൻ വിസ പ്രാബല്യത്തിൽ – സ്പോൺസറോ തൊഴിലുടമയോ ഇല്ലാതെ ഇനി അഞ്ചുവർഷം യുഎഇയിൽ ജോലി ചെയ്തു താമസിക്കാം.
ഉയർന്ന ആസ്തിയുള്ള വ്യക്തികളെയും സംരംഭകരെയും ഉന്നതവൈദഗ്ദമുള്ള പ്രൊഫഷണലുകളെയും ആകർഷിക്കുന്നതിനായി യുഎഇ നടപ്പിലാക്കിയ വിസ പരിഷ്കാരങ്ങളുടെ തുടർച്ചയാണ് ഗ്രീൻ വിസ. സ്പോൺസറോ തൊഴിലുടമയോ ആവശ്യമില്ലാതെ അഞ്ചുവർഷം വരെ യുഎഇയിൽ ജോലി ചെയ്യുവാനും താമസിക്കുവാനും സാധിക്കും എന്നതാണ് ഗ്രീൻ വിസയുടെ പ്രധാന ആകർഷണം.സെപ്റ്റംബർ മുതൽ പ്രാബല്യത്തിൽ വരുന്ന ഗ്രീൻ നിസ അഞ്ചുവർഷത്തേക്കുള്ള റസിഡൻഷ്യൽ വിസ കൂടിയാണ്. യുഎഇയിൽ പ്രവാസികൾക്ക് താമസിക്കുവാനും ജോലി ചെയ്യുവാനും, ടൂറിസത്തിനും ഏറ്റവും അധികം ഉപകരിക്കുന്ന വിസ പരിഷ്കാരങ്ങളാണ് ഇത്തവണനടപ്പിലാക്കിയിട്ടുള്ളത് .ഗോൾഡൻ വിസക്കും മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ്…