യുഎഇയും സെർബിയയും തമ്മിൽ ഉഭയകക്ഷി കരാർ

യുഎഇയും സെർബിയയും തമ്മിൽ സമഗ്രമായ തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിക്കുന്നതിനാൽ ഞായറാഴ്ച സഹകരണ കരാറുകൾ ഒപ്പിടുമെന്ന് പ്രതീക്ഷിക്കുന്നു. പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കരാറിൽ ഒപ്പുവെക്കുന്നതിനായി ഞായറാഴ്ച സെർബിയൻ പ്രസിഡന്റ് അലക്‌സാണ്ടർ വുസിക്കുമായി കൂടിക്കാഴ്ച നടത്തി. ഈ കരാർ “യു എ എ യുടെയും സൈബീരിയയുടെയും ശക്തമായ ഉഭയകക്ഷി ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നുവെന്നും ഭാവിയിൽ എല്ലാ തലങ്ങളിലും സഹകരണം വർദ്ധിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നുവെന്നും ഷെയ്ഖ് മുഹമ്മദ് തന്റെ ട്വീറ്റിൽ പറഞ്ഞു. അബുദാബിയിലെ കാസർ…

Read More

പ്രവാസികൾക്കായി 4 മൾട്ടിപ്പിൾ എൻട്രി വിസകൾ

പ്രവാസികൾക്ക് ഒറ്റയ്ക്കും, കുടുംബമായും വരാൻ സാധിക്കുന്ന മൾട്ടിപ്പിൾ എൻട്രി വിസകൾ യൂ എ ഇ വാഗ്‌ദാനം ചെയ്യുന്നുണ്ട്. വിവിധ തരത്തിലുള്ള ഈ വിസകൾ എടുക്കുന്നതിലൂടെ പ്രവാസികൾക്ക് പല തവണ രാജ്യത്ത് പ്രവേശിക്കുവാനുള്ള അനുവാദം ലഭിക്കുകയാണ്. ഗോൾഡൻ വിസ, ഗ്രീൻ വിസ, റിട്ടയർമെൻറ് വിസ, മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ എന്നിങ്ങനെ നാല് വിസകളാണ് പ്രവാസികൾക്കായി നിലവിലുള്ളത്. ഗോൾഡൻ വിസ ആസ്തി നിക്ഷേപകർ, സയിന്റിസ്റ്റുകൾ, വിശിഷ്ട വിദ്യാർത്ഥികൾ, ബിരുദധാരികൾ, നിക്ഷേപകർ, അസാധാരണ കഴിവുകൾ ഉള്ളവർ, ഉദ്യോഗസ്ഥർ എന്നീ വിഭാഗങ്ങളിൽപെടുന്നവർക്കാണ്…

Read More

മേഖലയിലെ ആദ്യ ഇലക്ട്രിക് കാർഗോ വിമാനത്തിന് അനുമതി നൽകി യുഎഇ

മേഖലയിലെ ആദ്യത്തെ ഓൾ-ഇലക്ട്രിക് കാർഗോ വിമാനത്തിനുള്ള താൽക്കാലിക ലൈസൻസിന് യുഎഇ അംഗീകാരം നൽകി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ ഞായറാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. പൂർണ്ണമായും ശുദ്ധമായ ഊർജ്ജത്തിൽ പ്രവർത്തിക്കുന്നതും, ഒട്ടും തന്നെ എമിഷൻ ഇല്ലാത്തതുമായിരിക്കും വിമാനം. ഷിപ്പിംഗ് മേഖലയുടെ ഭാവിയും അതിന്റെ പാരിസ്ഥിതിക ആഘാതങ്ങളും മാറ്റുന്നതിന് സഹായകമായേക്കാവുന്ന സുപ്രധാന ചുവടുവയ്പ്പാണ് ഇത്തരത്തിലുള്ള ഒരു നീക്കമെന്നാണ് ഷെയ്ഖ് മുഹമ്മദ് ഇതിനെക്കുറിച്ച്…

Read More

പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള പങ്കാളിത്തം; പുതിയ നിയമം പ്രഖ്യാപിച്ച് യുഎഇ

പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള പങ്കാളിത്തം സംബന്ധിച്ച പുതിയ നിയമം പ്രഖ്യാപിച്ച് യുഎഇ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ ഞായറാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. സാമ്പത്തിക, സാമൂഹിക, വികസന പദ്ധതികളിൽ ഏർപ്പെടാൻ അവസരങ്ങൾ സൃഷ്ടിക്കുന്നതോടൊപ്പം സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുകയും പൊതു സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലേക്ക് നയിക്കുന്ന പങ്കാളിത്തം വികസിപ്പിക്കുകയും ചെയ്യുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ഷെയ്ഖ് മുഹമ്മദ് യോഗത്തെ സംമ്പന്ധിച്ച് ട്വീറ്റ്…

Read More

ഗൾഫ് രാജ്യങ്ങളിൽ ഇനി കെട്ടിടനിർമ്മാണങ്ങൾക്ക് ഏകീകൃത കോഡ്

റിയാദിൽ നടന്ന ജി സി സി രാജ്യങ്ങളിലെ മുൻസിപ്പൽ മന്ത്രിമാരുടെ 25 -) മത് യോഗത്തിൽ ഗൾഫ് രാജ്യങ്ങളിലെ കെട്ടിട നിർമ്മാണങ്ങൾക്ക് ഏകീകൃത കോഡ് നടപ്പിലാക്കാൻ തീരുമാനമായി. സൗദി മുൻസിപ്പൽ ഗ്രാമകാര്യ ഭവന നിർമ്മാണ മന്ത്രി മാജിദ് ബിൻ അബ്‌ദുല്ല അൽഹുഖൈലിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. വിവിധ ഗൾഫ് രാജ്യങ്ങളിലെ മുൻസിപ്പൽ മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ ജിസിസി ജനറൽ സെക്രട്ടറി ഡോ. നാ ഇഫ് ഫലാഹ് മുബാറക് അൽ ഹജ്‌റഫ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഗൾഫ് മുൻസിപ്പൽ പ്രവർത്തന…

Read More

ഏഷ്യ കപ്പ് ഫൈനലിൽ ഇന്ന് പാക് -ശ്രീലങ്കൻ പോരാട്ടം

ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 7. 30 പാകിസ്ഥാൻ ശ്രീലങ്കൻ പോരാട്ടമായിരിക്കും. സൂപ്പർ ഫോറിൽ പാകിസ്ഥാനെ തോൽപിച്ച ആത്മവിശ്വാസത്തിൽ ആയിരിക്കും ശ്രീലങ്കയിറങ്ങുക. എന്നാൽ ഇന്ത്യയെയും ശ്രീലങ്കയെയുംമറികടന്ന ആത്മവിശ്വാസത്തിൽ പാകിസ്ഥാനും പോരിനിറങ്ങുമ്പോൾ ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ ഏറ്റുമുട്ടാൻ ആവേശഭരിതരായി രണ്ടു രാജ്യവും കൊമ്പുകോർക്കുന്ന ദൃശ്യമായിരിക്കും ഇന്ന് കാണാൻ സാധിക്കുക. തോൽവി വിജയത്തിലേക്കുള്ള ചവിട്ടുപടിയെന്നോണം ശ്രീലങ്ക അഫ്ഗാനിസ്ഥാനോട് ആദ്യതോൽവി നേരിട്ടെങ്കിലും, പിന്നീടിതുവരെ തോൽവിയെന്തെന്നറിയാതെ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ബാറ്റിംഗിലും ബൗളിങ്ങിലും ഒരേപോലെ തിളങ്ങാൻ കരുത്തരായ ശ്രീലങ്കൻ താരങ്ങൾ ഇതുവരെ പ്രകടനം കാഴ്ചവെക്കുമ്പോൾ, ശ്രീലങ്കയോട്…

Read More

ഇത്തിഹാദ് റെയിൽ അബുദാബിയുടെ ഫ്രൈറ്റ് ടെർമിനലുമായി ബന്ധിപ്പിച്ചു

ഇത്തിഹാദ് റെയിലിനെ അബുദാബിയുടെ വ്യവസായ നഗരമായ ഐകാഡ് സിറ്റിയിലെ ഫ്രൈറ്റ് ടെർമിനലുമായി ബന്ധിപ്പിച്ചു. പുതിയ പാതയുടെ നിർമാണം പൂർത്തിയാക്കി പരീക്ഷണ ഓട്ടം നടത്തിയ ശേഷമായിരുന്നു പ്രഖ്യാപനം.  ഇത്തിഹാദ് റെയിലിന്റെ രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായാണ് ചരക്കു ടെർമിനലുമായി ബന്ധിപ്പിച്ചത്. ഇത്തിഹാദ് റെയിലിന്റെ പ്രധാന പാതയുമായി ഫ്രൈറ്റ് ടെർമിനലിനെ ബന്ധിപ്പിച്ചതോടെ ചരക്കുനീക്കം സുഗമമാകും. ഇറക്കുമതിയും കയറ്റുമതിയും ശക്തിപ്പെടുത്താനും ഇതിലൂടെ സാധിക്കുമെന്ന് റെയിൽ റിലേഷൻസ് എക്സിക്യൂട്ടിവ് ഡയറക്ടർ  പറഞ്ഞു. 2.5 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമാണം പുരോഗമിക്കുന്ന ഫ്രൈറ്റ് ടെർമിനലിന് വർഷത്തിൽ…

Read More

തൊഴിലാളികളുടെ ഉച്ചവിശ്രമം 15വരെ തുടരണമെന്ന് അബുദാബി നഗരസഭ

തൊഴിലാളികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഉച്ചവിശ്രമം ഈ മാസം 15 വരെ തുടരണമെന്ന് അബുദാബി നഗരസഭ അറിയിച്ചു. ചൂടിന് അൽപം ശമനമുണ്ടെന്നു കരുതി പുറം ജോലി ചെയ്യുന്ന തൊഴിലാളികളുടെ നിയമത്തിൽ വിട്ടുവീഴ്ച പാടില്ലെന്നും  നിയമ ലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. തൊഴിലാളികളുടെ അവകാശങ്ങൾ ബോധ്യപ്പെടുത്തുന്നതിനായി അബുദാബി നഗരസഭാ ഉദ്യോഗസ്ഥർ നടത്തിവരുന്ന ക്യാംപെയിനിലാണ് ഇക്കാര്യം ആവർത്തിച്ചത്. കടുത്ത ചൂടിൽ സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ പതിയുന്നത് സൂര്യാഘാതം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. പുറംജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഉച്ചയ്ക്ക് 12:30 മുതൽ…

Read More

ദുബായ് എക്സ്പോസിറ്റി പ്രദർശന ഹാളിൽ പാകിസ്ഥാനുള്ള സഹായഹസ്ഥ പ്രവർത്തനങ്ങളി ലേർപ്പെട്ട് വിവിധ രാജ്യക്കാർ

  ദുബായ് എസ്‌പോസിറ്റി എക്സിബിഷൻ ഹാളിൽ നടക്കുന്ന വെള്ളപ്പൊക്ക നാശനഷ്ടങ്ങളിൽ ജീവിതം ഉഴലുന്ന പാകിസ്താനെ സഹായിക്കാനുള്ള ദുബായുടെ വോളെന്റിയർ ഹാളിലേക് വിവിധ രാജ്യക്കാരായ ജനങ്ങൾ ഒഴുകിയെത്തി . വെള്ളപ്പൊക്കബാധിതരായ ജനങ്ങൾക്കുവേണ്ടിയുള്ള ഭക്ഷണ സാധനങ്ങൾ പൊതിയുക, ശുചിത്വ പരിപാലനത്തിനായുള്ള വസ്തുക്കൾ അയക്കൽ എന്നിങ്ങനെ വവിവിധ ജോലികളിൽ മനുഷ്യത്വപരമായി അതിർത്തി ഭേതമന്യേ പങ്കെടുക്കുകയായിരുന്നു ജനങ്ങൾ. പ്രായഭേദമന്യേ, നിറഭേദമന്യേ 10000 ബോക്സുകളാണ് പാകിസ്താനിലേക്ക് കയറ്റിയയക്കപെട്ടത്. കോവിഡ് മഹാമാരി സമയത്തായിരുന്നു ‘വി സ്റ്റാൻഡ് ടുഗെതർ’ എന്ന പേരിൽ സഹായഹസ്തത്തിനായുള്ള സംഘടന യു എ…

Read More

കേരളബ്ലാസ്റ്റേഴ്സിന് ദുബായ് വിമാനത്താവളത്തിൽ ഗംഭീര യാത്രയയപ്പ്

പുതിയ സീസണിലേക്ക് ആശംസകൾ നേർന്നുകൊണ്ട് ദുബായ് എയർപോർട്ടിൽ മഞ്ഞപ്പടക്ക് എച്‌ 16 സ്പോർട്സ് ക്ലബും ഫാൻസ്‌ ഗ്രൂപ്പും യാത്രയയപ്പ് നൽകി. കേരള ബ്ലാസ്റ്റേഴ്സിന് യു എ ഇ ലേക്കുള്ള സൗകര്യങ്ങൾ എച് 16 സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽലായിരുന്നു ഒരുക്കിയത്. എച് 16 സ്പോർട്സ് ക്ലബ് ചെയർമാൻ ഹസ്സൻ അലി ഇബ്രാഹിം അലി അഹമ്മദ് അൽ ബലൂഷിയുടെ സാന്നിധ്യത്തിൽ ടീം അംഗങ്ങൾക്ക് ഉപഹാരങ്ങൾകി. അതേസമയം, പുതിയ സീസണിലേക്കുള്ള എല്ലാ ആശസംസകൾ നേരുന്നുവെന്നും ഇദ്ദേഹം പറഞ്ഞു. ദുബായിലെ സൗകര്യങ്ങൾ വളരെ…

Read More