കുടുംബ, ആശ്രിത വിസ പരിധി ഉയർത്തി കുവൈത്ത് ; പരിധി 500 നിന്ന് 800ലേക്ക്

കുവൈത്തിലെ ജനസംഖ്യ നിയന്ത്രണത്തിന്റെ ഭാഗമായി കുടുംബ, ആശ്രിത വിസ പരിധി ഉയർത്താനുള്ള നീക്കവുമായി ആഭ്യന്തര മന്ത്രാലയം.500 ദിനാർ വേതനമുള്ളവർക്കാണ് സാധാരണ ഗതിയിൽ ആശ്രിത വിസയോ, കുടുംബ വിസയോ നൽകിയിരുന്നത്. എന്നാൽ കുവൈത്തിലെ ജനസംഖ്യ നിയന്ത്രണത്തിന്റെ ഭാഗമായി കുടുംബ, ആശ്രിത വിസ പരിധി 800 ലേക്ക് ഉയർത്താനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. ഇതനുസരിച്ച് 800 ദിനാർ വേതനം കൈപ്പറ്റുന്നുണ്ട് എന്ന അസ്സൽ വർക്ക് പെർമിറ്റ് ഹാജരാക്കുന്നവർക്കാണ് വിസ അനുവദിക്കുക. വിപണിയിൽ ജനത്തിരക്ക് കൂടുതലാണെന്ന റിപ്പോർട്ടിനെ തുടർന്നാണ് കുവൈത്ത് മന്ത്രാലയം…

Read More

പ്രവാസികളെ പിഴിഞ്ഞ് തിരുവനന്തപുരം വിമാനത്താവളം ; ഈടാക്കുന്നത് 1262 രൂപ

ഉപജീവനത്തിന് വിദേശത്തേക്ക് പോകുന്ന പ്രവാസികളിൽ നിന്ന് ഉയർന്ന യൂസേഴ്സ് ഫീ ഈടാക്കുന്നതിൽ പ്രതികരിച്ച് പ്രവാസി സംഘടന. ഇത് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നിവേദനം നൽകുമെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ എ റഹിം പറഞ്ഞു. വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് നിവേദനം നൽകിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും ടിക്കറ്റ് എടുക്കുന്നവരിൽ നിന്നു വ്യത്യസ്ത നിരക്കാണ് ഈടാക്കുന്നത്. രാജ്യത്തെ മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടിയ നിരക്കാണ് ഇവിടെ രാജ്യാന്തര യാത്രക്കാരിൽ നിന്ന്…

Read More

ദുബൈയിൽ ഇനി വിശപ്പില്ല ; സൗജന്യ ബ്രെഡ്‌ മെഷീനുകൾ സ്ഥാപിച്ചു

 മനുഷ്യന്റെ ഏറ്റവും വലിയ ആവശ്യവും, ചിലവറിയ അവശ്യവുമായ “ഭക്ഷണം”ലഭിക്കാതെ ഇനിയൊരാളും യു എ ഈ യിൽ വിശന്നിരിക്കുകയില്ല. നിർധന കുടുംബങ്ങളെയും തൊഴിലാളികളെയും സൗജന്യ ബ്രെഡ് നൽകി സഹായിക്കാൻ ലക്ഷ്യമിട്ടുള്ള ‘എല്ലാവർക്കും അപ്പം’ സംരംഭം ഔഖാഫ് ആൻഡ് മൈനേഴ്‌സ് അഫയേഴ്‌സ് ഫൗണ്ടേഷന്റെ (എഎംഎഎഫ്) കീഴിലുള്ള മുഹമ്മദ് ബിൻ റാഷിദ് ഗ്ലോബൽ സെന്റർ ഫോർ എൻഡോവ്‌മെന്റ് കൺസൾട്ടൻസി (എംബിആർജിസിഇസി) ശനിയാഴ്ച പ്രഖ്യാപിച്ചു.പൊതുജനങ്ങളുടെ പങ്കാളിതത്തോടെ തുടരുന്ന ഈ സംരംഭത്തിലേക്ക് സംഭാവനകൾ നൽകാൻ കഴിയും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ…

Read More

വാഹനാപകടം അധികാരികളെ അറിയിക്കാതെ മുങ്ങിയാൽ പിഴ 20000 ദിർഹം ;യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ

വാഹനാപകടമുണ്ടായ ശേഷം സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടാൽ 20000 ദിർഹം വരെ പിഴ ചുമത്തുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂട്ടിഷൻ മുന്നറിയിപ്പ് നൽകി. പരുക്കുകൾ ഉണ്ടായാലും ഇല്ലെങ്കിലും സംഭവ സ്ഥലത്തു നിന്നു ഓടി രക്ഷപ്പെടുന്നവർക്ക് പിഴ ചുമത്തുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. അപകടത്തിന് കാരണമായാലും ഇല്ലെങ്കിലും കാര്യകാരണങ്ങളില്ലാതെ സംഭവ സ്ഥലത്തുനിന്നും പോയാൽ അയാൾ ശിക്ഷിക്കപ്പെടും. ട്രാഫിക് സംബന്ധിച്ച 1995 ലെ ഫെഡറൽ നിയമം നമ്പർ 21 ലെ ആർട്ടിക്കിൾ 49, ക്ലോസ് 5…

Read More

യു എ യിൽ താപനില താഴുന്നു

യു.എ.ഇയിലെ കാലാവസ്ഥ ഭാഗികമായി മേഘാവൃതവും ചില സമയങ്ങളിൽ പൊടി നിറഞ്ഞതുമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. രാജ്യത്തെ താപനില ക്രമേണ കുറഞ്ഞുവരികയാണ് പ്രത്യേകിച്ച് ഉൾപ്രദേശങ്ങളിൽ താപനിലയിൽ ഗണ്യമായ കുറവുണ്ടാകും.ദുബൈയിലെ താപനില 37 ഡിഗ്രി സെൽഷ്യസും അബുദാബിയിലേത് 38 ഡിഗ്രിയുമായിരിക്കും. യു എ ഇ യുടെ വടക്കൻ പ്രദേശങ്ങളിൽ രാത്രിയിലും ഞായറാഴ്ച രാവിലെയും ഈർപ്പം നിറഞ്ഞ അന്തരീക്ഷമായിരിക്കുമെന്നും , മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഉച്ചയോടെ മേഘങ്ങൾ കിഴക്ക് ബാഗങ്ങളിലേക്ക് നീങ്ങാനാണ് സാധ്യതയുണ്ട്…

Read More

അബുദാബിയിൽ ഒക്ടോബർ 3 മുതൽ പരിഷ്കരിച്ച താമസ – കുടിയേറ്റ നിയമം ; നാടുകടത്തലിന്റെ ചിലവ് ഇനി സ്വയം വഹിക്കണം

 യാത്രാ രേഖകൾ ഇല്ലാത്തവർ,വീസ കാലാവധി കഴിഞ്ഞവർ, വിവിധ കേസുകളിൽ അകടപ്പെടുന്നവർ, ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവr എന്നിവരെ നാടുകടത്തേണ്ട സാഹചര്യങ്ങളിൽ നാടുകടത്താനുള്ള ചെലവ് അനധികൃത കുടിയേറ്റക്കാർ സ്വയം വഹിക്കണമെന്നു  അബുദാബി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് അതോറിറ്റി അറിയിച്ചു. ഒക്ടോബർ 3 മുതൽ പ്രാബല്യത്തിലാകുന്ന പരിഷ്കരിച്ച താമസ – കുടിയേറ്റ നിയമപ്രകാരമാണ് മുന്നറിയിപ്പ്.നാടുകടത്തേണ്ട ഒരാളെ ഒരു മാസത്തിലധികം ജയിലിൽ പാർപ്പിക്കരുതെന്നും നിയമമുണ്ട്. ഫെഡറൽ പബ്ലിക് പ്രോസിക്യൂഷന്റെ അനുമതി പ്രകാരമാകും ഇവരുടെ തടവുകാലം.നിയമവിരുദ്ധ…

Read More

ഒരു ലക്ഷം വാഗ്ദാനം ; ദുബായിലെ തൊഴിൽ തട്ടിപ്പിനിരയായി യുവ മലയാള സീരിയൽ താരത്തെ നോർക്ക വഴി നാട്ടിലെത്തിച്ചു

ദുബായിലെ ഇവന്റ് മാനേജ്മെന്റ് കമ്പനിയിൽ ഒരു ലക്ഷം രൂപയുടെ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പിനിരയായ്   മലയാളിയായ യുവ സീരിയൽ നടി. തട്ടിപ്പിനിരയായി തടങ്കിലിൽ ദുരിതത്തിലായ തിരുവനന്തപുരം സ്വദേശിനിയായ യുവ നടിയെ മലയാളി സന്നദ്ധ സംഘടനയായ ‘ഓർമ’യുടെ പ്രവർത്തകർ ഇടപെട്ട് മോചിപ്പിച്ച് നാട്ടിലെത്തിച്ചു. നാട്ടിലെ ഏജൻസി വഴി മാസം ഒരു ലക്ഷം രൂപ വേതനം ലഭിക്കുന്ന ജോലി മൂന്നുമാസത്തേക്കു ലഭിച്ചതിനെ തുടർന്നാണ് നടി (25)സന്ദർശക വിസയിൽ ദുബൈയിൽ എത്തുന്നത്..സെപ്റ്റംബർ 2ന് ചെന്നൈയിൽ നിന്നാണ് നടിയും മറ്റു ഏഴ് യുവതികളും…

Read More

മലപ്പുറം വാഴക്കാട് സ്വദേശിനി സുബൈദ മുസ്തഫ ദുബായിൽ നിര്യാതയായി

മലപ്പുറം വാഴക്കാട് സ്വദേശിനി സുബൈദ മുസ്തഫ ദുബായിൽ നിര്യാതയായി. ദുബായ് അമേരിക്കൻ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കവേയായിരുന്നു മരണം സംഭവിച്ചത്. ഭർത്താവ് കെ.കെ മുസ്തഫ അൽ ഐനിൽ അഡ്നിക് ഇൻഷൂറൻസിൽ ജോലി ചെയ്തുവരികയാണ് മക്കളായ മാജിത ബതുൽ,സഫ തസ്നീം, മുഹമ്മദ്‌ അഫ്നാൽ എന്നിവർ ദുബായ് അൽ ഐൻ ഒയാസിസ് ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർത്ഥികളാണ്. ചെറുവാടി കീഴ്കളത്തിൽ ഹുസൻ കുട്ടി, ഫാത്തിമ എന്നിവർ മാതാ പിതാക്കളാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം അൽഐനിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Read More

ഗൾഫ് വാർത്തകൾ ഒറ്റനോട്ടത്തിൽ

മൂന്ന് ദിവസത്തെ സൗദി സന്ദർശനം പൂർത്തിയാക്കി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ദില്ലിയിലേക്ക് മടങ്ങി. ജിദ്ദയിൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിയത്. കൂടിക്കാഴ്ച്ചക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത് വിദേശകാര്യ മന്ത്രി കിരീടാവകാശിക്ക് കൈമാറി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും അവ മെച്ചപ്പെടുത്താനുള്ള അവസരങ്ങളും പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങളും ഇരുവരും ചർച്ച ചെയ്തു. ഇന്നലെ സൗദി വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ലയുമായി അദ്ദേഹം…

Read More

ദുബായ് ഗ്ലോബൽ വില്ലേജ് വി ഐ പി പാക്ക് ഭാഗ്യശാലിക്ക് സ്വർണ നാണയം ;സെപ്തംബർ 24 മുതൽ ഓൺലൈൻ ബുക്കിംഗ് ആരംഭിക്കും

വിനോദത്തിനും ഷോപ്പിങ്ങിനും പ്രത്യേക സൗകര്യമുള്ള ദുബായിയിലെ ഫെസ്റ്റിവൽ പാർക്ക് ആയ ഗ്ലോബൽ വില്ലേജ് ഓൺലൈൻ വി ഐ പി ടിക്കറ്റ് പാക്കേജ് വിതരണം സെപ്തംബർ 24ന് ആരംഭിക്കും. വി ഐ പി പാക്കേജ് എടുക്കുന്നവരിൽ നിന്ന് തിരഞ്ഞെടുക്കുന്ന ഒരു ഭാഗ്യശാലിക്ക് 27000 ദിർഹം സമ്മാനതുകയായി ലഭിക്കും. ഗ്ലോബൽ വില്ലേജിലേക്ക് പ്രവേശിക്കുവാനുള്ള വി ഐ പി എൻട്രി ടിക്കറ്റുകൾ , വാഹനങ്ങൾ പാർക്കുചെയ്യുവാനുള്ള പാർക്കിങ് ടിക്കറ്റുകൾ, പാവലിയനുകളിലെ വണ്ടർ പാസുകൾ എന്നിവ അടങ്ങിയതാണ് വി ഐ പി സ്പെഷ്യൽ…

Read More