​ഗൾഫ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഖത്തർ ലോകകപ്പിൽ കിരീടം ചൂടിയ അർജന്റീനയുടെ നായകനും ഇതിഹാസ താരവുമായ ലയണൽ മെസി താമസിച്ചിരുന്ന മുറി മിനി മ്യൂസിയമാക്കി മാറ്റുമെന്ന് ഖത്തർ സർവകലാശാല അധികൃതർ അറിയിച്ചു. ഖത്തർ യൂണിവേഴ്‌സിറ്റിയുടെ ഹോസ്റ്റലിലാണ് ലോകകപ്പ് സമയത്ത് മെസിക്കും അർജന്റീന താരങ്ങൾക്കും താമസം ഒരുക്കിയിരുന്നത്. ഹോസ്​റ്റലിൽ മെസി താമസിച്ച മുറിയാണ്​ മിനി മ്യൂസിയമായി പ്രഖ്യാപിച്ചത്​. മുറിയിൽ മെസി ഉപയോഗിച്ച വസ്തുക്കളെല്ലാം അതേപടി നിലനിർത്തിയിട്ടുണ്ട്. ……………………………………. യുഎഇയിലെ സ്വദേശികളായ സർക്കാർ ജീവനക്കാർക്ക് ബിസിനസ് തുടങ്ങാനായി സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ 2023 ജനുവരി രണ്ടാം…

Read More

​ഗൾഫ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ടൂറിസം മേഖലയുടെ വികസനത്തിനായി സൗദി അറേബ്യ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്ത് വിവിധ മേഖലകളിൽ നടപ്പിലാക്കി വരുന്ന പരിഷ്കാരങ്ങളുടെ ഭാഗമായാണിത്. ടൂറിസം മേഖലയിലെ നിക്ഷേപ സാഹചര്യങ്ങൾ ഉയർത്തുകയും, വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുകയുമാണ് പുതിയ നിയന്ത്രണങ്ങളുടെ ലക്ഷ്യം. രാജ്യത്ത് വിവിധ മേഖലകളിൽ നടപ്പിലാക്കി വരുന്ന വികസനത്തോടൊപ്പം ടൂറിസം മേഖലയുടേയും വികസനം ഉറപ്പാക്കുകയാണ് നിയന്ത്രണങ്ങളിലൂടെ ലക്ഷ്യം വെക്കുന്നത്. ………………………………………. ഡ്രൈവറില്ലാ വാഹനങ്ങൾ വർധിപ്പിച്ച് അബുദാബി. 6 മിനി റോബോ ബസുകളാണ് പുതുതായി നിരത്തിലിറക്കിയത്. കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്ന…

Read More

ക്രിസ്മസ് ദിനത്തിൽ യു കെ യിൽ മലയാളിയുടെ മരണം

ലണ്ടൻ : യു കെ യിൽ ക്രിസ്മസ് ദിനത്തിൽ മലയാളിയുടെ മരണം. കാൻസർ രോഗത്തെ തുടർന്നായിരുന്നു മരണം സംഭവിച്ചത്. അങ്കമാലി സ്വദേശിയായ ജിജോ ജോസ് ആണ് മരിച്ചത്. 46 വയസ്സായിരുന്നു. കാൻസർ രോഗത്തിന് ചികിത്സ കഴിഞ്ഞ് രോഗം ഭേതമായതിനെ തുടർന്ന് യുകെയിൽ കുടുംബത്തിനൊപ്പം താമസിക്കാനെത്തുകയായിരുന്നു. എന്നാൽ യു കെ യിൽ എത്തി യ ശേഷവും രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സകൾ നടത്തിയിരുന്നു. എന്നാൽ നാലു മാസം തികയും മുൻപ് മരണത്തിനു കീഴടങ്ങുകയായിരുന്നു. ക്രിസ്മസ് ദിനത്തിൽ ഉച്ചയ്ക്ക്…

Read More

​ഗൾഫ് വാർത്തകൾ ഒറ്റനോട്ടത്തിൽ

സമൂഹ മാധ്യമങ്ങൾ വഴി സ്ഥാപനങ്ങളെയോ വ്യക്തികളെയോ അധിക്ഷേപിക്കുന്നവർക്ക് കടുത്ത ശിക്ഷയുമായി യുഎഇ. സൈബർ നിയമം അനുസരിച്ച് 2 വർഷം തടവും പരമാവധി 5 ലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ. കുറ്റം ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്. ………………………………….. വന്യമൃഗങ്ങളോട് നീതിപുലർത്തികൊണ്ട് വികസനത്തിലേക്കു കുതിച്ച് ഇത്തിഹാദ് റെയിൽ. ഏകദേശം 70 ശതമാനത്തോളം പൂർത്തീകരണത്തിൽ എത്തി നിൽക്കുന്ന ഇത്തിഹാദ് റെയിൽവേ വന്യമൃഗങ്ങളുടെ സഞ്ചാരത്തെ തടസ്സപ്പെടുത്താതെയാണ് നിര്‍മ്മാണം നടത്തിയിരിക്കുന്നത്. പ്രത്യേക ഇടനാഴിയും, അനിമൽ ക്രോസിങ്ങും, നോ ഹോൺ…

Read More

​ഗൾഫ് വാർത്തകൾ ഒറ്റനോട്ടത്തിൽ

അവധിക്കാലം ആഘോഷിക്കാൻ വിദേശ രാജ്യങ്ങളിലേക്കു പോകുന്നവർക്ക് ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസ് ഉണ്ടെങ്കിൽ സ്വന്തമായി വാഹനമോടിക്കാം. യുഎഇയിൽ ഡ്രൈവിങ് ലൈസൻസുള്ളയാൾക്ക് ഒരു വർഷ കാലാവധിയുള്ള രാജ്യാന്തര ഡ്രൈവിങ് ലൈസൻസ് ലഭിക്കും. ഇന്ത്യ ഉൾപ്പെടെ 174 രാജ്യങ്ങളിൽ ഈ ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാം. യുഎഇയിൽനിന്ന് ഇഷ്യൂ ചെയ്ത ലൈസൻസ് ആണെങ്കിൽ യാത്രയ്ക്കിടെ പാസ്‌പോർട്ട് നഷ്ടപ്പെട്ടാലും താൽക്കാലിക യാത്രാ രേഖയായി ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസ് ഉപയോഗിക്കാമെന്ന് യുഎഇ ഡിജിറ്റൽ ഗവൺമെന്റ് വ്യക്തമാക്കി. ……………………………….. ദുബായ് ഒഴികെയുള്ള എമിറേറ്റുകളിലെ സന്ദർശക വിസ പുതുക്കാൻ…

Read More

​ഗൾഫ് ന്യൂസ്

ഖത്തര്‍ ലോകകപ്പില്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കന്‍ ഇംഗ്ലണ്ടും നെതര്‍ലന്‍ഡ്‌സും ഇന്നിറങ്ങും. ഇംഗ്ലണ്ടിനെതിരാളി അമേരിക്ക; നെര്‍ലന്‍ഡ്‌സ് ഇക്വഡോറിനെ നേരിടും ; വെയില്‍സിന് എതിരാളി ഇറാന്‍; ആതിഥേയരായ ഖത്തര്‍ സെനഗലിനെതിരെ ……………….. യുഎഇയില്‍ വിദ്യാഭ്യാസത്തിനാണ്്് പ്രഥമ മുന്‍ഗണനയെന്ന് യുഎഇ പ്രസിഡന്റ് ഹിസ്‌ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. വിദ്യാഭ്യാസത്തിന്റെ ഭാവി, നിയമ പരിഷ്‌കരണം, ശക്തമായ സമ്പദ്വ്യവസ്ഥ എന്നിവയില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുമെന്ന് യുഎഇ പ്രസിഡന്റ് ് …………………… യുഎഇയുടെ ആദ്യ ചാന്ദ്ര ദൗത്യമായ റാഷിദ് റോവര്‍ വിക്ഷേപണം ഈ…

Read More

ഈജിപ്തിൽ ടിക് ടോക്ക് ഉപയോഗം വിലക്കി,സഹാദരനെ പെൺകുട്ടി കുത്തിക്കൊന്നു

കെയ്റോ : ഈജിപ്തില്‍ സഹോദരനെ പെണ്‍കുട്ടി കുത്തിക്കൊലപ്പെടുത്തി. ടിക് ടോക് ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കിയതാണ് കൊലപാതകത്തിന് കാരണമെന്ന് പ്രാദേശിക പത്രമായ ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് . ഗര്‍ബിയ ഗവര്‍ണറേറ്റിലെ അര്‍ദ് ജാഫര്‍ ഗ്രാമത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃദദേഹം കണ്ടതിനെക്കുറിച്ച് റിപ്പോര്‍ട്ട് ലഭിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൃദദേഹം കുത്തേറ്റു മരിച്ചതാണെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 40കാരനായ ഇയാളെ, സഹോദരി അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി കൊണ്ട് മൂന്നു തവണ കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്ന് കണ്ടെത്തി. വര്‍ഷങ്ങളായി യുവാവിന്‍റെ സഹോദരിയുടെ…

Read More

പുനലൂർ സ്വദേശിയായ യുവ അഭിഭാഷകൻ യുഎസിൽ വാഹനാപകടത്തിൽ മരിച്ചു

ഡാലസ് : യുവ അഭിഭാഷകൻ ജസ്റ്റിൻ കിഴക്കേതിൽ ജോസഫ് യുഎസിൽ വാഹനാപകടത്തിൽ മരിച്ചു. ടെക്‌സസ് സംസ്ഥാന തലസ്ഥാനമായ ഓസ്റ്റിനിൽ വച്ച് കാർ അപകടത്തിൽപെടുകയായിരുന്നു. 35 വയസ്സായിരുന്നു. ജസ്റ്റിൻ അവിവാഹിതനാണ്. ഡാലസിലെ സെന്റ് മേരീസ് മലങ്കര കത്തോലിക്ക ഇടവകാംഗമാണ്.ഡാലസിലെ പ്രശസ്തമായ ലോ ഫേമിൽ പ്രാക്ടീസ് ചെയ്യുകയായിരുന്നു ജസ്റ്റിൻ ജോസഫ്. ഡാലസ് കാരോൾട്ടണിൽ താമസിക്കുന്ന മാതാപിതാക്കളെ കഴിഞ്ഞ ദിവസം പൊലീസ് നേരിട്ടെത്തി മരണ വിവരം അറിയിക്കുകയായിരുന്നു. അപകടത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംസ്കാരം പിന്നീട്.പുനലൂർ സ്വദേശി ജോസഫ്…

Read More

​ഗൾഫ് വാർത്തകൾ

രാജ്യത്ത് ആരോഗ്യ മേഖല സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കാലിബ്രേഷൻ സെന്റർ സ്ഥാപിക്കാനൊരുങ്ങി സൗദി ആരോഗ്യ മന്ത്രാലയം. സ്വകാര്യ മേഖലാ പങ്കാളിത്തത്തോടെ രാജ്യത്ത് കാലിബ്രേഷൻ സെന്റർ സ്ഥാപിക്കുന്നതിന് ആരോഗ്യ മന്ത്രാലയം ധാരണയിലെത്തി. സ്വകാര്യ ആരോഗ്യ മേഖലയുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിക്ക് പരസ്പര ധാരണയായി. സഹകരണ കരാറിൽ ആരോഗ്യ മന്ത്രാലയവും സ്വകാര്യ ആരോഗ്യ മേഖല സ്ഥാപനങ്ങളും ഒപ്പ് വെച്ചു. പൊതുജനാരോഗ്യം പ്രോത്സാഹിപ്പിക്കുക, മെഡിക്കൽ ഉപകരണങ്ങളുടെ പരിശോധനയും ഗുണമേൻമയും ഉറപ്പ് വരുത്തുക, ചികിൽസാ രീതികളിലെ നൂതന സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുക, രോഗങ്ങൾ…

Read More

മലയാളി യുവാവ് ദുബായിൽ കുഴഞ്ഞ് വീണു മരിച്ചു

ദുബായ് : തൃശൂർ മതിലകം കൂളിമുട്ടം എമ്മാട് കാതിയാവീട്ടിൽ നജീബ് തങ്ങളുടെ മകൻ അജ്മൽ തങ്ങൾ ദുബായിൽ കുഴഞ്ഞുവീണു മരിച്ചു. 34 വയസ്സായിരുന്നു. ഇന്നലെ രാവിലെ ഉമ്മുൽ ഖുവൈൻ ആശുപത്രിയിലേക്ക് പോകുംവഴിയായിരുന്നു മരണം. രണ്ടു മാസം മുൻപ് നാട്ടിൽ വന്ന് തിരിച്ചുപോയ അജ്മൽ കനേഡിയൻ കമ്പനിയിലെ ജീവനക്കാരനായിരുന്നു. മാതാവ്: ഫാത്തിമ. ഭാര്യ: ഫൗസിയ. മകൻ: ഇർഫാൻ. കബറടക്കം ഇന്ന് 10 ന് പ്രാണിയാട് ജുമുഅ മസ്ജിദ് കബർസ്ഥാനിൽ.

Read More