ഒമേഗ പെയിൻ കില്ലർ വ്യാജനെതിരെ നിയമ നടപടിയുമായി കമ്പനി
പ്രമുഖ വേദന സംഹാരിയായ ‘ഒമേഗ’യുടെ വ്യാജ പതിപ്പുകൾ യുഎഇ വിപണിയിൽ വ്യാപകമായി കണ്ടെത്തിയതിനെ തുടർന്ന് ശക്തമായ നിയമ നടപടിയുമായി വിതരണ കമ്പനിയായ അൽ ബുൽദാൻ രംഗത്ത്. ഒമേഗ പെയിൻ കില്ലർ ഓയിന്റ്മെന്റിന്റെ 60 എംഎൽ, 120 എംഎൽ എന്നിവയുടെ വ്യാജ ഉൽപന്നങ്ങളാണ് ഈയിടെ യുഎഇ വിപണിയിൽ കണ്ടെത്തിയത്. ആഗോള തലത്തിൽ തന്നെ ഏറെ പ്രിയങ്കരമായ ഒമേഗയ്ക്ക് ലക്ഷക്കണക്കിന് ഉപയോക്താക്കളാണ് യുഎഇയിലും ഒമാനിലുമുള്ളത്. അതിന്റെ വ്യാജൻ വാങ്ങി വിശ്വസ്ത ഉപയോക്താക്കൾ വഞ്ചിതരാവരുതെന്ന് അൽ ബുൽദാൻ മാനേജിംഗ് ഡയറക്ടർ ജേക്കബ്…