ഗൾഫിൽ റമസാൻ ആരംഭം വ്യാഴാഴ്ചയാകാൻ സാധ്യത, മാസപ്പിറവി നിരീക്ഷിക്കാൻ ആഹ്വാനം

ഗൾഫ് രാജ്യങ്ങളിൽ റമസാൻ ആരംഭം വ്യാഴാഴ്ചയാകാനാണ് സാധ്യതെന്ന് ഗോളശാസ്ത്ര വിഭാഗം. ചൊവ്വാഴ്ച വൈകിട്ട് മാസപ്പിറവി ദൃശ്യമാവുക പ്രയാസമാണ്. കാരണം ചന്ദ്രന്റെ ഉദയം രാത്രി 8.30നാണ്. സൂര്യാസ്തമയത്തിന് 9 മിനിറ്റ് മുൻപ് അസ്തമിക്കുകയും ചെയ്യും. ചന്ദ്രൻ സൂര്യനു മുൻപേ അസ്തമിക്കുന്നതിനാൽ മാസപ്പിറവി ദൃശ്യമാവില്ല. ബുധനാഴ്ച വൈകിട്ട് കാർമേഘങ്ങളില്ലെങ്കിൽ മാസപ്പിറവി ദൃശ്യമാകും. ഇക്കാരണത്താൽ വ്യാഴാഴ്ചയായിരിക്കും റമസാൻ ഒന്നെന്ന് പ്രിൻസ് സുൽത്താൻ സയൻസ് ആൻഡ് ടെക്‌നോളജി കേന്ദ്രത്തിലെ ഗോളശാസ്ത്ര വിഭാഗം സൂപർവൈസർ ഡോ. അലി അൽശുക്രി അഭിപ്രായപ്പെട്ടു. മാസപ്പിറവി നിരീക്ഷിക്കാൻ ആഹ്വാനം….

Read More

ഭൂകമ്പബാധിതർക്ക് പിന്തുണയുമായി യുഎഇയുടെ ‘ബ്രിഡ്ജസ് ഓഫ് ഗുഡ്നെസ്’ ക്യാമ്പയിൻ ലതാകിയയിൽ ആരംഭിച്ചു

ലതാകിയ, സിറിയ, 2023 മാർച്ച് 13, (WAM) -‘ദ ഗാലന്റ് നൈറ്റ് 2’ എന്ന ഓപ്പറേഷന്റെ ഭാഗമായി ഭൂകമ്പബാധിതർക്ക് പിന്തുണയുമായി യുഎഇയുടെ ”ബ്രിഡ്ജസ് ഓഫ് ഗുഡ്നെസ്” ദുരിതാശ്വാസ ക്യാമ്പയിൻ ഇന്ന് സിറിയയിലെ ലതാകിയയിൽ ആരംഭിച്ചു. സിറിയൻ അറബ് റെഡ് ക്രസന്റുമായി (സാർക്) സഹകരിച്ച് എമിറേറ്റ്‌സ് റെഡ് ക്രസന്റ് (ഇആർസി) ആണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. ലതാകിയ ഗവർണർ എൻജിനീയർ അമേർ ഇസ്മയിൽ ഹിലാൽ, നിരവധി ഉദ്യോഗസ്ഥരും ഇആർസി പ്രതിനിധികളും കാമ്പെയ്നിന്റെ പ്രവർത്തനങ്ങളിൽ പങ്കെടുത്തു, ”ദി ഗാലന്റ് നൈറ്റ് 2”…

Read More

വിദേശത്ത് നിന്ന് മരുന്നുകൊണ്ടുവരാൻ ഇ- പെർമിറ്റ്

വിദേശത്ത് നിന്ന് മരുന്നുകൊണ്ടുവരാൻ യുഎഇ ആരോഗ്യമന്ത്രാലയം ഇനി ഇലക്ട്രോണിക് പെർമിറ്റുകൾ നൽകും. വ്യക്തിപരമായ ആവശ്യത്തിന് മരുന്നു കൊണ്ടുവരാൻ സാധിക്കുന്ന തരത്തിലാണ് ഈ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. സ്ഥാപനങ്ങൾക്ക് മെഡിക്കൽ ഉപകരണങ്ങൾ കൊണ്ടുവരാനും ഇ-പെർമിറ്റ് ലഭിക്കുന്ന സംവിധാനം ആണ് വരുന്നത്. ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയത്തിന്റെ mohap.gov.ae വെബ്‌സൈറ്റ് വഴിയോ, മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ആണ് മരുന്ന് കൊണ്ടുവരനുള്ള ഇ പെർമിറ്റ് ലഭിക്കുക. പെർമിറ്റില്ലാതെ മരുന്നും, മെഡിക്കൽ ഉപകരണങ്ങളുമായി യാത്ര ചെയ്യുന്നവരെ ഇനി ശക്തമായ പരിശോധന നടത്തും. മാനത്താവളത്തിൽ കസ്റ്റംസ് പരിശോധന…

Read More

ഭക്ഷണം കഴിച്ചു കിടന്നുറങ്ങി, ശബ്ദം കേട്ട് ഉണർന്നപ്പോൾ മകൻ വീണുകിടക്കുന്നു; മലയാളി വിദ്യാർഥി അബുദാബിയിൽ മരിച്ചു

ദുബൈയിൽ ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയ മലയാളിയായ പ്ലസ് വൺ വിദ്യാർഥി മരിച്ചു. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി എലംകുന്നത്ത് ഹൗസിൽ അനിൽ കുര്യാക്കോസിന്റെയും പ്രിൻസി ജോണിന്റെയും മകൻ സ്റ്റീവ് ജോൺ കുര്യാക്കോസ് ആണ് മരിച്ചത്. 17 വയസായിരുന്നു. അൽവത്ബ ഇന്ത്യൻ സ്‌കൂളിൽ പ്ലസ് വൺ വിദ്യാർഥിയായിരുന്നു സ്റ്റീവ് ജോൺ കുര്യാക്കോസ് ഷെയ്ഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയിൽ നഴ്‌സായി ജോലി ചെയ്യുകയാണ് പ്രിൻസി. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഞായറാഴ്ച രാവിലെ മകനൊപ്പം ഭക്ഷണം കഴിച്ച് കിടന്നുറങ്ങി. ഉച്ചയ്ക്ക് രണ്ടു മണിയോടെ…

Read More

ഗൾഫ് രാജ്യങ്ങളിൽ ഒരേ ഗ​താ​ഗ​ത പി​ഴ വരുന്നു; കരാറിൽ ഒപ്പുവെച്ചു

എല്ലാ ജിസിസി രാജ്യങ്ങളിലും ഒരേ ഗ​താ​ഗ​ത പി​ഴ വരുന്നു. ഇതിൻറെ നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണ്. നിലവിൽ ഓരോ രാജ്യത്തും വ്യത്യസ്ത നിരക്കുകളാണ് ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുന്നതെങ്കിൽ പുതിയ സംവിധാനം നിലവിൽ വരുന്നതോടെ നിരക്ക് ഏകീകരിക്കപ്പെടും. ഏതു രാജ്യത്തുവെച്ച് നിയമലംഘനം നടത്തിയാലും ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ളവർ പിഴ ഒടുക്കാൻ ബാധ്യസ്ഥരായി മാറുകയും ചെയ്യും. നിയമലംഘനം നടത്തി സ്വരാജ്യത്ത് തിരിച്ചെത്തിയാലും നിയമലംഘനം നടന്ന രാജ്യം പിഴത്തുക രേഖപ്പെടുത്തി വിവരം കൈമാറുകയും ഏകീകൃത പിഴയൊടുക്കൽ സംവിധാനത്തിലൂടെ ഈ തുക അടക്കുകയും ചെയ്യേണ്ടിവരും….

Read More

കമ്മ്യൂണിറ്റി റെസിഡൻഷ്യൽ പ്രൊജക്ടുമായി യൂണിയൻ കോപ്

അൽ ഹാബിയയിലാണ് യൂണിയൻ കോപിൻറെ 493,977 sq. ft. വിസ്തീർണമുള്ള കമ്മ്യൂണിറ്റി റെസിഡൻഷ്യൽ മാൾ പ്രവർത്തനം ആരംഭിച്ചത്. ഹൈപ്പർ മാർക്കറ്റുകളുടെ മാത്രം 26 ബ്രാഞ്ചുകൾ, 28 കൊമേർഷ്യൽ സ്റ്റോറുകൾ, 44 റെസിഡൻഷ്യൽ അപ്പാർട്‌മെന്റുകൾ എന്നിവ ഉൾക്കൊള്ളുന്നതാണ് പ്രൊജക്റ്റ്. യുഎഇയിലെ ഏറ്റവും വലിയ അവശ്യവസ്തു സേവന ദാതാക്കളായ യൂണിയൻ കോപിൻറെ ഇരുപത്തിയാറാമത് പ്രോജക്ട് ആണിത്. യൂണിയൻ കോപ് ചെയർമാൻ മജീദ് ഹമദ് റഹ്മ അൽ ഷംസി. മാനേജിങ് ഡയറക്ടർ അബ്ദുള്ള മുഹമ്മദ് റാഫി അൽ ദലാൽ എന്നിവർ ചേർന്നാണ്…

Read More

‘ഹാത്ത് സെ ഹാത്ത് ജോഡോ’ പ്രവാസ ലോകത്തും; ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യവും പാർലിമെന്റിൽ പ്രസംഗിക്കാനുള്ള സ്വാതന്ത്ര്യവും നഷ്ടമായെന്ന് കെ സി വേണുഗോപാൽ

ഷാർജ: മോദി ഭരിക്കുന്ന ഇന്ത്യയിൽ പാർലിമെന്റിൽ പ്രസംഗിക്കാനുള്ള സ്വാതന്ത്ര്യവും, മാധ്യമ സ്വാതന്ത്ര്യവും നഷ്ടമായെന്നും, കേന്ദ്ര സർക്കാരിനെ വിമർശിച്ചാൽ അത് ലോകസഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യുന്നതാണ് പുതിയ രീതിയെന്നും എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി പറഞ്ഞു. യുഎഇയിലെ ഷാർജയിൽ, സമകാലീന ഇന്ത്യയും പ്രവാസവും എന്ന പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. മോദി ഭരിക്കുന്ന ഇന്ത്യയിൽ ഭരണഘടന അനുശാസിക്കുന്ന നിയമം പോലും കാറ്റിപറത്തുകയാണ്. അദാനിക്ക് ഒരു…

Read More

അറ്റ്ലസ് ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ബിരുദ ദാന ചടങ്ങിൽ എണ്ണൂറോളം വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു

അറ്റ്ലസ് ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ബിരു ദദാന ചടങ്ങിൽ എണ്ണൂറോളം വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു. ഷാർജ ഭരണകുടും ബാംഗമായ ശൈഖ് ഹുമൈദ് ബിൻ റാശിദ് ഹുമൈദ് അബ്ദു ല്ല അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. പരമ്പരാഗത അക്കാദ മിക് വസ്ത്രങ്ങളും തൊപ്പികളും അണിഞ്ഞ വിദ്യാർഥികളും മു തിർന്ന വിദ്യാഭ്യാസ വിദഗ്ധരും വിശിഷ്ടവ്യക്തികളും അടങ്ങു ന്ന ഘോഷയാത്രയോടെയാണ് ചടങ്ങ് ആരംഭിച്ചത്. എ ജി ഐ ഡയറക്ടർ അഖിൽ സതീഷ് സ്വാഗതം പറഞ്ഞു. ചെയർമാൻ മുഹമ്മ ദ് മുൻസീറും സി…

Read More

റംസാൻ ഷോപ്പിങ്: 75% വരെ വിലക്കുറവ് പ്രഖ്യാപിച്ച് യൂണിയൻ കോപ്

റംസാൻ മാസത്തിൽ വിവിധ ഉൽപ്പന്നങ്ങൾക്ക് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് യൂണിയൻ കോപ്. ഏകദേശം 10,000 ഉൽപ്പന്നങ്ങൾക്ക് ഇളവ് ലഭിക്കുമെന്ന് മാനേജിങ് ഡയറക്ടർ അബ്ദുള്ള മുഹമ്മദ് റഫീ അൽ ദല്ലാൽ അറിയിച്ചു. ഓൺലൈൻ സ്റ്റോറിലും സ്മാർട്ട് ആപ്പിലും കിഴിവ് ലഭിക്കും. ഇത്തവണ 75% ഇളവ് അവശ്യവസ്തുക്കളിൽ ഉപയോക്താക്കൾക്ക് നേടാനാകും. ദുബായ് എമിറേറ്റിലെ മുഴുവൻ യൂണിയൻ കോപ് ശാഖകളിലും ഡിസ്‌കൗണ്ട് ലഭ്യമാകും. ഫെബ്രുവരി 24 മുതൽ കിഴിവ് ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. ഇത് റംസാൻ മാസത്തിലും തുടരും. മൊത്തം 60 ദിവസമാണ് ഡിസ്‌കൗണ്ട്…

Read More

സ്വിറ്റ്‌സർലൻഡിന്റെ സ്വന്തം ഫ്രേ ചോക്ലേറ്റുകൾ യുഎഇ വിപണിയിൽ

ഫ്രേ ചോക്ലേറ്റുകൾ യുഎഇ വിപണിയിൽ. സ്വിറ്റ്‌സർലൻഡിൽ നിർമിക്കുന്ന ഫ്രേ ചോക്ലേറ്റുകൾ യുഎഇയിലെ പ്രധാന സൂപ്പർമാർക്കറ്റുകളിലും ഇമറാത്ത് പെട്രോൾ പമ്പുകളിലുമാണ് ലഭ്യമാകുക. 1887ൽ സഹോദരങ്ങളായ മാക്‌സും റോബർട്ടും ചേർന്നു സ്ഥാപിച്ചതാണ് ഫ്രേ ചോക്ലേറ്റ് കമ്പനി. ആഫ്രിക്കയിൽ പ്രത്യേകം വിളയിക്കുന്ന കൊക്കോ ബീൻസും സ്വിറ്റ്‌സർലൻഡിന്റെ പെരുമയായ പാലും മധുരവും ചേരുന്നതാണ് ഫ്രേ ചോക്ലേറ്റുകളെന്നു നിർമാതാക്കളായ ഡെലിക്കയുടെ സെയിൽസ് ഡയറക്ടർ മാത്തിയാസ് കാസൻസും ഇന്റർനാഷനൽ മാർക്കറ്റിങ് ഹെഡ് മാഡലിൻ സെക്‌സർ വാൻഡലറും പറഞ്ഞു. ചോക്ലേറ്റിനു പുറമെ ബിസ്‌ക്കറ്റ് ചോക്ലേറ്റ്, ബിസ്‌കറ്റ്, കോഫി,…

Read More