ഇനി വിമാനയാത്രക്കിടയിലും സൗജന്യ ചാറ്റിങ്; ‘വൈഫ്‌ലൈ’ സംവിധാനവുമായി ഇത്തിഹാദ്

വിമാനയാത്രക്കിടയിലും ഇന്റർനെറ്റ് ഉപയോഗിക്കാൻ ‘വൈഫ്‌ലൈ’ സംവിധാനം പ്രഖ്യാപിച്ച് അബൂദബിയുടെ ഇത്തിഹാദ് എയർവേസ്. ഇത്തിഹാദ് ഗസ്റ്റ് മെമ്പർഷിപ്പുള്ള യാത്രക്കാർക്ക് ഇതിലൂടെ ചാറ്റിങ് സൗജന്യമായിരിക്കും. മറ്റ് ഇന്റർനെറ്റ് ഉപയോഗങ്ങൾക്ക് സർഫിങ് പാക്കേജുകളും വിമാനകമ്പനി പ്രഖ്യാപിച്ചു. ഇത്തിഹാദ് എയർവേസിൽ യാത്ര ചെയ്യുന്ന ഗസ്റ്റ് മെമ്പർമാർക്ക് വാട്ട്‌സ്ആപ്പ്, മെസഞ്ചർ, വീചാറ്റ് തുടങ്ങിയ ചാറ്റിങ് ആപ്പുകൾ സൗജന്യമായി ഉപയോഗിക്കാം. വൈ ഫ്‌ലൈ സംവിധാനം ഉപയോഗിച്ച് സോഷ്യൽമീഡിയ ഉപയോഗിക്കാനും, ഇന്റർനെറ്റിൽ സർഫ് ചെയ്യാനും ജോലി ചെയ്യാനും സാധിക്കും. ഇതിന് പ്രത്യേക പാക്കേജുകൾ പണം നൽകി വാങ്ങേണ്ടി…

Read More

ഷാർജ ഇസ്ലാമിക് മ്യൂസിയത്തിൽ പ്രവേശനം സൗജന്യമാക്കി

റമദാനിൽ ഷാർജ മ്യൂസിയം ഓഫ് ഇസ്ലാമിക് സിവിലൈസേഷനിൽ പ്രവേശനം സൗജന്യമായിരിക്കുമെന്ന് ഷാർജ മ്യൂസിയം അതോറിറ്റി അറിയിച്ചു. ശനി മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ ഉച്ച 2 വരെയും രാത്രി 9 മുതൽ 11 വരെയുമാണ് മ്യൂസിയം പ്രവർത്തിക്കുക. അതേമസയം റമദാൻ അവസാന പത്ത് ദിവസങ്ങളിൽ എല്ലാ മ്യൂസിയങ്ങളും രാവിലെ മാത്രമേ പ്രവർത്തിക്കുവെന്നും റമദാൻ 29 , 30 തീയതികളിൽ പൂർണമായും അടച്ചിടുമെന്നും അതോറിറ്റി അറിയിച്ചു . സന്ദർശകർക്ക് ഇസ്ലാമിക നാഗരികത , നിരവധി മേഖലകളെ…

Read More

ഈദുൽ ഫിത്ർ 21ന് ആകാൻ സാധ്യത

ഈദുൽ ഫിത്ർ ഏപ്രിൽ 21ന് ആകാൻ സാധ്യതയെന്ന് യുഎഇ ജ്യോതി ശാസ്ത്രജ്ഞൻ. റമസാനിലെ പൗർണമി ഏപ്രിൽ 20ന് വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 8.36ന് ആയിരിക്കും. അതേസമയം ശവ്വാൽ ചന്ദ്രിക ഏപ്രിൽ 20ന് രാവിലെ 8.13ന് പ്രത്യക്ഷപ്പെട്ട് സൂര്യാസ്തമയത്തിനു ശേഷം 22 മിനിറ്റ് കഴിഞ്ഞ് അപ്രത്യക്ഷമാകുമെന്ന് എമിറേറ്റ്‌സ് അസ്‌ട്രോണമി സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ പറഞ്ഞു. പെരുന്നാൾ 21നാണെന്ന് യുഎഇ സർക്കാർ പ്രഖ്യാപിച്ചാൽ 24 വരെ 4 ദിവസം അവധിയായിരിക്കും.

Read More

അഹല്യ എക്സ്ചേഞ്ച് വിന്റർ പ്രമോഷൻ ഏപ്രിൽ 20 വരെ; തിരഞ്ഞെടുക്കപ്പെടുന്ന 111 പേർക്ക് സമ്മാനങ്ങൾ

അഹല്യ എക്സ്ചേഞ്ച് വിന്റർ പ്രമോഷൻ ആരംഭിച്ചു. ഏപ്രിൽ 20 വരെയാണ് പ്രൊമോഷൻ. പ്രൊമോഷൻ കാലയളവിൽ അഹല്യ എക്സ്ചേഞ്ച് വഴി പണം അയക്കുന്ന ഉപഭോക്താക്കളിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 111 പേർക്ക് സമ്മാനങ്ങൾ നൽകും. 10 ലക്ഷ്വറി എസ്യുവി കാറുകളും 1 കിലോ സ്വർണവുമാണ് സമ്മാനങ്ങൾ. കൂടാതെ ഗ്രാൻഡ് നറുക്കെടുപ്പിൽ ഒരാൾക്ക് അര കിലോഗ്രാം സ്വർണവും 100 വിജയികൾക്ക് ഒരു പവൻ, അരപവൻ സ്വർണ്ണ സമ്മാനങ്ങളും നൽകും. മികച്ച നിരക്കും മികച്ച സേവനവും വാഗ്ദാനം ചെയ്യുന്ന യുഎഇയിലെ ഏറ്റവും…

Read More

യുഎഇ – ഒമാൻ റെയിൽ പദ്ധതി; ഇരു രാജ്യങ്ങളിലും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് അധികൃതർ

അബുദാബി എമിറേറ്റിനെയും ഒമാനിലെ സുഹാർ തുറമുഖത്തെയും ബന്ധിപ്പിക്കുന്ന റെയിൽ പദ്ധതി വരുന്നതോടു കൂടി രണ്ട് രാജ്യങ്ങളിലും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന് ഒമാൻ ആൻഡ് ഇത്തിഹാദ് റെയിൽ കമ്പനി യോഗം ചേർന്ന ശേഷം ആണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. 300കോടി ഡോളർ ആണ് പദ്ധതി നടപ്പിലാക്കാൻ വേണ്ടി ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടും. ഒമാൻ തലസ്ഥാനമായ മസ്‌കത്തിൽ ആണ് രണ്ട്…

Read More

യുഎഇ: പെട്രോൾ, ഡീസൽ വില 2023 ഏപ്രിലിനായി പ്രഖ്യാപിച്ചു

യുഎഇ ഇന്ധന വില കമ്മിറ്റി ഏപ്രിൽ മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഏപ്രിൽ 1 മുതൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3 ദിർഹം 1 ഫിൽസാണ് വില. മാർച്ചിൽ ഇത് 3 ദിർഹം 9 ഫിൽസായിരുന്നു. സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2 ദിർഹം 90 ഫിൽസാണ് വില. മാർച്ചിൽ ഇത് 2 ദിർഹം 97 ഫിൽസായിരുന്നു. ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2 ദിർഹം 82 ഫിൽസാണ്, മാർച്ചിൽ 2. ദിർഹം 90…

Read More

ആധാർ-പാൻ കാർഡ് ബന്ധിപ്പിക്കൽ എല്ലാ പ്രവാസികളെയും ബാധിക്കില്ല

ആധാർ കാർഡും പാൻ കാർഡും ബന്ധിപ്പിക്കണമെന്ന നിർദേശം എല്ലാ പ്രവാസികളെയും ബാധിക്കില്ല. നിശ്ചിത തീയതിക്കകം ആധാർ-പാൻ ബന്ധിപ്പിക്കേണ്ടവരുടെ പട്ടികയിൽനിന്ന് പ്രവാസികളെ ഒഴിവാക്കിയിട്ടുണ്ട്. ജൂൺ 30 വരെയാണ് ആധാർ കാർഡും പാൻ കാർഡും ബന്ധിപ്പിക്കാനുള്ള പുതുക്കിയ സമയം. നേരത്തേ മാർച്ച് 31 വരെയായിരുന്നു കാലാവധി നിശ്ചയിച്ചിരുന്നത്. അതേസമയം, നാലു വിഭാഗങ്ങളെയാണ് ഇതിൽനിന്ന് ഒഴിവാക്കിയിരിക്കുന്നത്. ഇൻകം ടാക്‌സ് ആക്ട് പ്രകാരമുള്ള എൻ.ആർ.ഐകൾ, ഇന്ത്യൻ പൗരന്മാരല്ലാത്തവർ, 80 വയസ്സിന് മുകളിലുള്ളവർ, അസം, മേഘാലയ, ജമ്മു-കശ്മീർ എന്നിവിടങ്ങളിലുള്ളവർ എന്നിവർക്ക് ആധാർ-പാൻ ബന്ധിപ്പിക്കൽ നിർബന്ധമില്ല….

Read More

എയർ ഇന്ത്യ എക്‌സ്പ്രസിനും എയർ ഏഷ്യ ഇന്ത്യക്കും ഒറ്റ റിസർവേഷൻ സംവിധാനം ആരംഭിച്ചു

എയർ ഇന്ത്യ എക്‌സ് പ്രസിനും എയർ ഏഷ്യ ഇന്ത്യയും ഏകീകൃത റിസർവേഷൻ സംവിധാനം( single reservation system) ആരംഭിച്ചു. ഒരു വെബ്‌സൈറ്റ് വഴി യാത്രക്കാർക്ക് രണ്ട് വിമാനക്കമ്പനികളുടെയും ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. എയർ ഏഷ്യ ഇന്ത്യയെ എയർ ഇന്ത്യ എക്‌സ് പ്രസിൽ ലയിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം ആവിഷ്‌കരിച്ചത്. തിങ്കളാഴ്ചയാണ് airindiaexpress.com എന്ന ഏകീകൃത വെബ്‌സൈറ്റ്, റിസർവേഷൻ സംവിധാനം, സമൂഹ മാധ്യമ അക്കൗണ്ട്, കസ്റ്റമർ സപ്പോർട്ട് എന്നിവ നിലവിൽ വന്നത്.

Read More

ലോക റീസൈക്ലിങ് ദിനം ആചരിച്ച് ദുബൈ മുനിസിപ്പാലിറ്റി

പുനരുപയോഗത്തിൻറെ സന്ദേശം പ്രചരിപ്പിക്കുന്ന ലോക റീസൈക്ലിങ് ദിനം ആചരിച്ച് ദുബൈ മുനിസിപ്പാലിറ്റി. മാലിന്യങ്ങൾ കുറക്കുന്നതിനും വസ്തുക്കൾ പുനരുപയോഗിക്കുന്നതിനും പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള പ്രാധാന്യം ഉയർത്തിപ്പിടിക്കുന്നതിൻറെ ഭാഗമായാണ് പരിപാടികൾ സംഘടിപ്പിച്ചത്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽനിന്നുള്ള 500ലധികം സന്നദ്ധപ്രവർത്തകർ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. മുനിസിപ്പാലിറ്റിയുടെ വളന്റിയറിങ് സംരംഭമായ ‘ഒരു മണിക്കൂർ ശുചീകരണ തൊഴിലാളിയോടൊപ്പം’ എന്ന പരിപാടിയുടെ ഭാഗമായി സന്നദ്ധപ്രവർത്തകർ തൊഴിലാളികൾക്കൊപ്പം ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. ഉമ്മു സുഖീം ബീച്ച്, അൽ മംസാർ ബീച്ച്, അൽ ഖുദ്ര തടാകം, അൽ റുവയ റിസർവ്,…

Read More

റമദാനിൽ യാചന വേണ്ട; കർശന നടപടികളുമായി അധികൃതർ

വ്രതമാസത്തിൽ യാചനക്കെതിരെ രാജ്യത്താകമാനം ശക്തമായ നടപടി സ്വീകരിക്കുമെന്ന മു ന്നറിയിപ്പുമായി വിവിധ എമിറേറ്റുകളിലെ പൊലീസ്. യാചനയിലൂടെ വലിയ തുക തന്നെ വ്യക്തികളും ഗ്രൂപ്പു കളും ശേഖരിക്കുന്നതായി കണ്ടെത്തിയ സാഹചര്യ ത്തിലാണ് നടപടി കർശനമാക്കാൻ അധികൃതർ തീ രുമാനിച്ചത്. യാചകർക്ക് പണമോ സഹായമോ ചെയ്യരുതെന്ന് താമസക്കാരോടും പൊലീസ് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാറിൽ രജിസ്റ്റർ ചെയ്ത സംവിധാനങ്ങ ൾ വഴി മാത്രമായിരിക്കണം സംഭാവനകൾ നൽകേ ണ്ടതെന്നും നിർദേശിച്ചിട്ടുണ്ട്. യാചന നിയപരമായി കുറ്റകൃത്യമായതിനാൽ ഒരുതരത്തിലും താമസക്കാർ ഇവരോട് ഇടപെടരുതെന്നും അധികൃതർ പറഞ്ഞു….

Read More