ബഹ്‌റൈനില്‍ ഫ്‌ലെക്‌സി വര്‍ക്ക് പെര്‍മിറ്റിന് പകരം സംവിധാനം

ബഹ്‌റൈനില്‍ ഫ്‌ലെക്‌സി വര്‍ക്ക് പെര്‍മിറ്റിന് പകരം സംവിധാനം കൊണ്ടുവരുന്നു. തൊഴില്‍ പരിഷ്‌കാരങ്ങളുടെ വിശദ വിവരങ്ങള്‍ ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി (എല്‍ എം ആര്‍ എ) പുറത്തുവിട്ടു. ബഹ്‌റൈൻ രാജ്യത്ത് സ്വതന്ത്രമായി ജീവിക്കാനും സ്‌പോൺസറില്ലാതെ ഏതെങ്കിലും പ്രത്യേക തൊഴിലിൽ ജോലി ചെയ്യാനും അനുവദിക്കുന്ന പെർമിറ്റാണ് ഫ്ലെക്സി പെർമിറ്റുകൾ.ബുധനാഴ്ച ബഹ്‌റൈന്‍ ചേംബര്‍ സന്ദര്‍ശിച്ച കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയാണ് തൊഴില്‍ പരിഷ്‌കരണ നടപടികള്‍ പ്രഖ്യാപിച്ചത്. നിലവില്‍ ഫ്‌ലെക്‌സി പെര്‍മിറ്റ് ഉള്ളവരും നിയമാനുസൃത വര്‍ക്ക്…

Read More

താമസ നിയമങ്ങൾ ലംഘിച്ചതിന് അമ്പതിലധികം വിദേശികൾ അറസ്റ്റിൽ

മനാമ: ബഹ്റൈനില്‍ താമസ നിയമങ്ങള്‍ ലംഘിച്ചതിന് 50ൽ അധികം വിദേശികൾ അറസ്റ്റിലായി.താമസ നിയമം ലംഘിക്കുന്ന പ്രവാസികളെ കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പ്രത്യേക പരിശോധനയിലാണ് വിദേശികൾ അറസ്റ്റിലായത്.വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളിലെ പൗരന്മാരായ 54 പേരെ അറസ്റ്റ് ചെയ്‍തതായി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സ് ഡയറക്ടര്‍ പറഞ്ഞു. ഇവര്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സ് ഡയറക്ടറേറ്റിലെയും ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയിലെയും ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കുണ്ടായിരുന്നു. ബഹ്‌റൈനില്‍ മദ്യം നിര്‍മ്മിക്കുകയും…

Read More

ബഹ്‌റൈനിൽ മദ്യം നിർമ്മിച്ച് വില്പന നടത്തിയ ഏഷ്യക്കാർ പിടിയിൽ

മനാമ: ബഹ്‌റൈനില്ലെ മദ്യം നിർമ്മിച്ച് വില്പന ചെയ്ത ഏഷ്യക്കാരായ മൂന്ന് പ്രവാസികളെ അറസ്റ്റ് ചെയ്തു. മദ്യം സൂക്ഷിച്ച വലിയ വീപ്പകളും ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. ഇവ പിടിച്ചെടുത്തിട്ടുണ്ടെന്ന് ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് പ്രോസിക്യൂഷന്‍ മേധാവി അറിയിച്ചു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. മദ്യം നിര്‍മ്മിച്ച രീതികളും ഇവര്‍ കാണിച്ചുകൊടുത്തു. പിടിയിലായ പ്രവാസികളെ തടവിലാക്കിയിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം കേസ് ക്രിമിനല്‍ വിചാരണക്കായി കൈമാറും. മനാമ: ബഹ്‌റൈനില്‍ മദ്യം നിര്‍മ്മിക്കുകയും വില്‍പ്പന നടത്തുകയും ചെയ്ത മൂന്ന് പ്രവാസികളെ അറസ്റ്റ്…

Read More

സന്ദർശക വിസയിൽ വരുന്നവരെ കൂട്ടത്തോടെ തിരിച്ചയച്ച് ബഹ്റൈൻ

ബഹ്‌റൈൻ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് സന്ദർശക വിസയിൽ വന്ന നൂറോളം പേരെയാണ് തിങ്കളാഴ്ച ബഹ്‌റൈൻ വിമാനത്താവളങ്ങളിൽ നിന്ന് സ്വന്തം നാടുകളിലേക്ക് തിരിച്ചയച്ചത്. ബഹ്‌റൈൻന്റെ ഈ തിരിച്ചയക്കൽ നടപടികൾ തുടർക്കഥകളായിക്കൊണ്ടിരിക്കുകയാണ്. സന്ദർശന വിസയിൽ ജോലി അന്വേഷിച്ചെത്തുന്നവർക്കാണ് കൂടുതലും തിരിച്ചയക്കൽ നടപടികൾ നേരിടേണ്ടി വരുന്നത്.നടപടികൾ പൂർത്തിയാക്കി പുറത്തു കടക്കാൻ സാധിക്കാതെ എയർപോർട്ടിൽ തന്നെ താമസിക്കേണ്ടി വന്ന യാത്രക്കാർക്ക് സ്വന്തം വിമാന കമ്പനികളാണ് ഭക്ഷണമടക്കം നൽകിയത്. വിവിധ രാജ്യങ്ങളിൽ നിന്നെത്തി എയർപോർട്ടിൽ കുടുങ്ങി തിരിച്ച് പോകേണ്ടി വന്നവരിൽ നിരവധി മലയാളികളുണ്ട്….

Read More

ചരടു പിന്നിക്കളി ബഹ്‌റൈനിൽ പുനരാവിഷ്കരിച്ച് പ്രവാസി സംഘടന കേരളീയ സമാജം

ശ്രാവണം 2022 ഓണാഘോഷങ്ങളുടെ ഭാഗമായ് അന്യംനിന്നു  പോയ കേരളീയ കലാരൂപമായ ചരടു പിന്നിക്കളി ബഹ്‌റൈനിൽ പുനരാവിഷ്കരിച്ച് പ്രവാസി സംഘടനയായ കേരളീയ സമാജം.ശ്രീകൃഷ്ണ ലീലകളെ മുഖ്യപ്രമേയമാക്കി കേരളത്തിന്റെ തെക്കൻ ജില്ലകളിൽ അവതരിപ്പിച്ചു വരുന്ന ഈ കളിയിൽ നിരവധി ആളുകൾക്ക് ഒരേസമയം പങ്കെടുക്കാം.പ്രായഭേദമന്യേ പുരുഷന്മാരും, സ്ത്രീകളും, കുട്ടികളും ചരടുപിന്നിക്കളിയിൽ പങ്കെടുത്തു. നിരവധി ദിവസങ്ങളുടെ പരിശീലനവും ഇവർ ഇതിനുവേണ്ടി നടത്തിയിരുന്നു. നാടക രംഗത്ത് പ്രശസ്തനായ ബഹ്‌റൈനിലെ അറിയപ്പെടുന്ന കലാകാരനായ വിഷ്ണുവാണ് നാടക ഗ്രാമത്തിന്റെ നേതൃത്വത്തിൽ രണ്ടു മാസത്തിലേറെയായി ചിട്ടയായ പരിശീലനത്തിലൂടെ കേരളീയ…

Read More

ബഹ്‌റൈനിൽ സൈബർതട്ടിപ്പിൽ ജയിലിലായ് രണ്ട് ബഗ്ലാദേശികൾ ; 3 വർഷം തടവും 10000 ദീനാർ വീതം പിഴയും

വ്യക്തിഗത വിവരങ്ങൾ ചോർത്തി, ഓൺലൈൻ തട്ടിപ്പിലൂടെ പൈസകൾ നഷ്ടമാകുന്ന സൈബർ തട്ടിപ്പുകളെക്കുറിച്ചുള്ള വാർത്തകൾ തുടർക്കഥയാവുമ്പോഴും, വീണ്ടും സൈബർ കുറ്റകൃത്യത്തിൽ ശിക്ഷയേറ്റുവാങ്ങി ബംഗ്ലാദേശ് യുവാക്കൾ. ബഹ്‌റൈനിലെ സ്വദേശി യുവതിയിൽ നിന്ന് 1500 ദീനാർ സൈബർ തട്ടിപ്പിലൂടെ തട്ടിയെടുത്ത കേസിൽ രണ്ട്‌ ബംഗ്ലാദേശി യുവാക്കൾക്ക് മൂന്ന് വർഷത്തെ തടവും , കൂടാതെ 10000 ദീനാർ പിഴയും ബഹ്‌റൈൻ കോടതി വിധിച്ചു. കഴിഞ്ഞ വർഷം നവംബറിൽ ബാങ്ക് ജീവനക്കാരാണെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രതികൾ ഫോണിൽ വിളിക്കുകയും വ്യക്തിഗത വിവരങ്ങൾ പുതുക്കുന്നതിനായി ഒരു ലിങ്ക്…

Read More

ബഹ്‌റൈനിൽ ആദ്യത്തെ കുരങ്ങുപനി റിപ്പോർട്ട് ചെയ്തു

ബഹ്‌റൈനിൽ ആദ്യത്തെ  മങ്കി പോക്സ് അഥവാ കുരങ്ങുപനി   കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് സംസ്ഥാന വാർത്താ ഏജൻസി ബിഎൻഎ വെള്ളിയാഴ്ച അറിയിച്ചു. സംശയകരമായ രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ മങ്കി പോക്സ് ആണെന്ന് കണ്ടെത്തി. വിദേശത്ത് നിന്ന് മടങ്ങിവന്ന രോഗിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. കേളത്തില്‍ അടക്കം ഇപ്പോള്‍ ലോകത്തിന്റെ പല കോണിലേക്കും രോഗം വ്യാപിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയാണ്. മുഖത്തും ശരീരത്തിലും ചിക്കന്‍ പോക്‌സ് പോലെ കാണപ്പെടുന്നതാണ് പ്രധാന ലക്ഷണം. ഇത് കൂടാതെ അതികഠിനമായ പനി,…

Read More

ഇന്ത്യ – ബഹ്‌റൈൻ ഉഭയകക്ഷി വ്യാപാര ഗ്രാഫ് ഉയരുന്നു;

ട്രേഡ് പ്രമോഷൻ കൗൺസിൽ ഓഫ് ഇന്ത്യയും, ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയും സംയുക്തമി നടത്തിയ ഇന്ത്യ -ഗൾഫ് ബയർ സെല്ലർ മീറ്റിൽ, ഇന്ത്യ -ബഹ്‌റൈൻ ഉഭയകക്ഷി വ്യാപാര ഗ്രാഫ് 53% ഉയർന്നതായി അഭിപ്രായപ്പെട്ടു. ബ​ഹ്​​റൈ​നി​ലെ​ക്ക്​ അ​രി​യും മാം​സ​വും പ​ഞ്ച​സാ​ര​യും സു​ഗ​ന്ധ​വ്യ​ഞ്​ന​ങ്ങ​ളും പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ക​യ​റ്റു​മ​തി ചെ​യ്യ​ന്ന പ്രമു​ഖ രാ​ജ്യ​മാ​ണ്​ ഇ​ന്ത്യ. അ​ടു​ത്ത​കാ​ല​ത്ത്, ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള സംസ്കരിച്ച ഭക്ഷ്യോൽപ്പന്നങ്ങൾ, ജൈവ ആരോഗ്യകരമായ ഭക്ഷണങ്ങൾ, പാലുൽപ്പന്നങ്ങൾ എന്നിവയും ബഹ്‌റൈനിൽ പ്രചാരം നേടി,.ഉയർന്ന ഗുണമേന്മയും ന്യായവിലയുമാണ് ബഹ്‌റൈനിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് പ്രചാരം നേടാൻ കാരണം….

Read More

ബഹ്‌റൈൻ കേരളീയ സമാജത്തോട് നന്ദി പറഞ്ഞ് എം എ യുസഫ് അലി

ബഹ്‌റൈൻ കേരളീയ സമാജം ആയിരക്കണക്കിന് മനുഷ്യർക്ക് താങ്ങും തണലുമാവുന്നതിൽ താൻ അഭിമാനിക്കുന്നുവെന്ന് എം എ യൂസഫലി. കേരളീയസമാജം ഓണാഘോഷ ഉദ്ഘാടനവേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യാക്കാരടക്കമുള്ള മുഴുവൻ പ്രവാസികളെയും കോവിഡ് മഹാമാരികാലത്ത് ബഹ്‌റൈൻ ഭരണാധികാരികൾ സമാനതകളില്ലാത്ത സഹായസഹകരണങ്ങൾ നൽകിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.മിഡിൽ ഈസ്റ്റിലെ ഇന്ത്യൻ സാംസ്കാരിക കേന്ദ്രമായി കേരളീയ സമാജം മാറിയെന്നും, സാമൂഹികവും, സാംസ്കാരികവുമായ പ്രൗഢി നിലനിർത്തുന്നതിൽ അഭിനന്ദിക്കുന്നതായും യുസഫ് അലി പറഞ്ഞു. ഓണത്തെയും മലയാളികളെയും അടുത്തറിയാൻ സമാജം സഹായിച്ചതായും, ഓണാഘോഷവൈവിധ്യങ്ങളും സാംസ്കാരികത്തനിമയും ഒട്ടും ചോരാതെ പുനസൃഷ്ട്ടിക്കാൻ…

Read More