ഒഴുകും പുസ്തകമേള ‘ലോഗോസ് ഹോപ്’ നാളെ ബഹ്‌റൈനിൽ

കത്തിലെ ഏറ്റവും വലിയ ഒഴുകും പുസ്തകമേളയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘ലോഗോസ് ഹോപ്’ കപ്പൽ നാളെ ബഹ്‌റൈൻ ഖലീഫ ബിൻ സൽമാൻ തുറമുഖത്ത് നങ്കൂരമിടും. 5000ത്തിലേറെ പുസ്തകങ്ങളാണ് ലോഗോസ് ഹോപ് കപ്പൽ പുസ്തകശാലയിൽ ഒരുക്കിയിട്ടുള്ളത്. ഇംഗ്ലീഷ്, അറബി ഭാഷകളിൽ ലോകോത്തര എഴുത്തുകാരുടെ നോവലുകൾ, ചരിത്രം, സംസ്‌കാരം, മതം, രാഷ്ട്രീയം, ശാസ്ത്രം, കല തുടങ്ങി ബൃഹദ് വിജ്ഞാന ശേഖരം ഉൾക്കൊള്ളിച്ചാണ് പുസ്തകപ്രദർശനം. ഇത് രണ്ടാം തവണയാണ് പുസ്തകങ്ങളുടെ മഹാസമുദ്ര പ്രദർശനത്തിന് ബഹ്‌റൈൻ വേദിയാകുന്നത്. 65ലേറെ രാജ്യങ്ങളിൽനിന്നുള്ള സന്നദ്ധപ്രവർത്തകരാണ് പുസ്തകമേളയുടെ ഭാഗമായി കപ്പലിലുള്ളത്.

Read More

ബഹ്റൈനിലെ റോഡ് നിയമലംഘനങ്ങൾക്കെതിരായ നടപടികൾ ശക്തമാക്കി

രാജ്യത്തെ റോഡുകളിൽ നടക്കുന്ന നിയമലംഘനങ്ങൾക്കെതിരായ നടപടികൾ ശക്തമാക്കിയതായി ബഹ്റൈൻ ട്രാഫിക് അഡ്വക്കേറ്റ് ജനറൽ അറിയിച്ചു. ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി ശക്തമായ പരിശോധനാ നടപടികൾ ആരംഭിച്ചതായും, ഇതിന്റെ ഭാഗമായി പിടിക്കപ്പെട്ട ഡ്രൈവർമാരെ നിയമനടപടികൾ നേരിടുന്നതിനായി കോടതിയിൽ ഹാജരാക്കുമെന്നും ഈ റിപ്പോർട്ടിൽ പറയുന്നു. ഇത്തരത്തിൽ നിയമലംഘനങ്ങൾ നടത്തിയ ഏതാനം വാഹനങ്ങൾ പിടിച്ചെടുത്തതായും ട്രാഫിക് അഡ്വക്കേറ്റ് ജനറൽ അറിയിച്ചിട്ടുണ്ട്. ബഹ്റൈനിലെ ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നതിന് പിടിയിലാകുന്ന പ്രവാസികൾക്ക് നാട്കടത്തൽ ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടി വരാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഹ്റൈൻ ന്യൂസ്…

Read More

കമ്മ്യൂണിറ്റി സ്പോർട്സ് ഫെസ്റ്റ് 2023 ന് ഇന്ത്യൻ സ്‌കൂൾ ഒരുങ്ങുന്നു

മ​നാ​മ: ഇന്ത്യൻ സ്‌കൂളിൽ ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൽ ശനിയാഴ്ച തുടങ്ങുന്ന ഐ.എസ്.ബി കമ്യൂണിറ്റി സ്പോർട്സ് ഫെസ്റ്റ് 2023ന്റെ ഒരുക്കം ആരംഭിച്ചു. ശനിയാഴ്ച രാവിലെ ഒമ്പതിന് ഇന്ത്യൻ സ്‌കൂൾ ഇസ ടൗൺ കാമ്പസ് ജഷൻമാൽ ഓഡിറ്റോറിയത്തിൽ ആരംഭിക്കുന്ന കമ്യൂണിറ്റി സ്‌പോർട്‌സ് ഫെസ്റ്റ് ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ ഉദ്ഘാടനം ചെയ്യും. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് കമ്യൂണിറ്റി സ്പോർട്സ് ഫെസ്റ്റ് നടക്കുന്നത്. 75 വർഷത്തെ സ്വാതന്ത്ര്യത്തിന്റെയും ജനങ്ങളുടെയും സംസ്‌കാരത്തിന്റെയും നേട്ടങ്ങളുടെയും മഹത്തായ ചരിത്രത്തെ അനുസ്മരിക്കാനുള്ള ഇന്ത്യാ ഗവൺമെന്റിന്റെ…

Read More

കെഎംസിസി ബഹ്റയ്ൻ 45ാം വാർഷികാഘോഷം ഇന്ന്

കെഎംസിസി ബഹറയ്ൻ 45ാം വാർഷികാഘോഷം വിപുലമായ പരിപാടികളോടെ ഇന്ന് വൈകീട്ട് 6.30ന് ഇസ ടൗൺ ഇന്ത്യൻ സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. മുസ് ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. എം എ യൂസഫലി വിശിഷ്ടാതിഥിയാവും. പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഗസ്റ്റ് ഓഫ് ഹോണർ ആയിരിക്കും. സ്പന്ധൻ 2കെ23 എന്ന പേരിൽ സംഘടിപ്പിക്കുന്ന സ്റ്റേജ് ഷോയിൽ സിനിമാ താരങ്ങളടങ്ങുന്ന കലാകാരൻമാരുടെ മ്യൂസിക്കൽ ആന്റ് കോമഡി നൈറ്റ് കൂടി ഉണ്ടായിരിക്കുമെന്ന്…

Read More

ഇൻഡോ-ബഹ്‌റൈൻ നൃത്ത സംഗീതോത്സവത്തിന് നാളെ തിരി തെളിയും; വി മുരളീധരൻ ഉദ്ഘാടനം നിർവഹിക്കും

ബഹ്‌റൈൻ കേരളീയ സമാജവും ഇന്ത്യൻ എംബസിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഇൻഡോ- ബഹ്‌റൈൻ നൃത്ത സംഗീതോത്സവം മെയ് അഞ്ചിന് വൈകിട്ട് ആറു മണിക്ക് ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. ആസാദി കാ അമൃത് മഹോത്സവിന്റെയും, സമാജം 75 വർഷങ്ങൾ പിന്നിടുന്നതിന്റെയും ഭാഗമായാണ് ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസിന്റെ പിന്തുണയോടെ ബഹ്‌റൈൻ കേരളീയ സമാജവും ഇന്ത്യൻ എംബസിയും ചേർന്ന്, ഭാരതീയ കലകളുടെ പ്രചരണാർഥം രണ്ടാമത് ഇൻഡോ- ബഹ്‌റൈൻ കൾച്ചറൽ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഉദ്ഘാടന…

Read More

ബഹ്റൈനിൽ പൊതു മേഖലയിലെ ഈദ് അവധി പ്രഖ്യാപിച്ചു

ബഹ്‌റൈനിൽ പൊതു മേഖലയിലെ ഈദ് അവധി പ്രഖ്യാപിച്ചു. ബഹ്റൈൻ കിരീടാവകാശി H.R.H. പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയാണ് ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയത്. ഈ അറിയിപ്പ് പ്രകാരം, രാജ്യത്തെ മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ ഈദ് അവധി ഈദുൽ ഫിത്ർ ദിനത്തിലും, തുടർന്നുള്ള രണ്ട് ദിനങ്ങളിലുമായിരിക്കും. ഈദ് അവധിദിനങ്ങളുമായി ബന്ധപ്പെട്ട മൂന്ന് ദിവസങ്ങളിലേതെങ്കിലും ഒരു ദിവസം മറ്റു ഔദ്യോഗിക അവധിദിനങ്ങളുമായി കൂടിച്ചേർന്ന് വരുന്ന സാഹചര്യത്തിൽ ഒരു അധിക അവധി ദിനം അനുവദിക്കുമെന്നും ഈ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്….

Read More

എം.എ.യൂസഫലിയെ ഹമദ് രാജാവ് സ്വീകരിച്ചു; റമദാൻ ആശംസകൾ കൈമാറി

ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലിയെ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ അൽ സഫ്രിയ കൊട്ടാരത്തിൽ സ്വീകരിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, രാജാവിന്റെ സ്വകാര്യ പ്രതിനിധി ശൈഖ് അബ്ദുല്ല ബിൻ ഹമദ് അൽ ഖലീഫ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. യൂസഫലിയെ സ്വാഗതംചെയ്ത രാജാവ് റമദാൻ ആശംസകൾ കൈമാറുകയും ചെയ്തു. ലുലുഗ്രൂപ്പിന്റെ വിജയകരമായ വ്യാപാര സംരംഭങ്ങളെ പ്രശംസിച്ച രാജാവിന് എം.എ. യൂസഫലി നന്ദി അറിയിക്കുകയും…

Read More

ബഹ്റൈനിൽ ഇടിയോട് കൂടിയ മഴക്ക് സാധ്യത; ജാഗ്രതാ നിർദേശം

ബഹ്റൈനിൽ കാറ്റും ഇടിയും ചേർന്നുള്ള മഴക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കോസ്റ്റ് ഗാർഡ് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി ഇടിയോട് കൂടി മഴ പെയ്തിരുന്നു. സമാന രൂപത്തിൽ ആവർത്തിക്കപ്പെടാൻ സാധ്യതയുള്ളതായാണ് കാലാവസ്ഥ പ്രവചനം. അതിനാൽ ആവശ്യമായ മുൻകരുതലുകളും സൂക്ഷ്മതയും പാലിക്കണമെന്ന് ബന്ധപ്പെട്ടവർ ഉണർത്തി.

Read More

ബഹ്റൈനിൽ ഗോൾഡൻ ലൈസൻസ് പദ്ധതി

ബഹ്റൈനിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പദ്ധതികളൊരുക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി നിക്ഷേപാന്തരീക്ഷം മെച്ചപ്പെടുത്താനും പ്രധാന പദ്ധതികൾക്ക് ഗോൾഡൻ ലൈസൻസ് നൽകാനും തീരുമാനിച്ചു. നിക്ഷേപ പദ്ധതികളുമായി കരാറിലേർപ്പെടുകയും അതുവഴി സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുകയും ചെയ്യും. സാമ്പത്തിക ഉത്തേജന പാക്കേജിൽ ഊന്നൽ നൽകിയ കാര്യങ്ങൾക്ക് ശ്രദ്ധ കൊടുക്കാനും അതുവഴി സാമ്പത്തിക വളർച്ച ഉറപ്പാക്കാനും കഴിയുമെന്ന പ്രതീക്ഷയാണുള്ളത്. വിവിധ കമ്പനികളുമായി നടത്തുന്ന സഹകരണക്കരാർ വഴി 500 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. 50 ദശലക്ഷം ഡോളറിൽ കൂടുതൽ മുതൽ…

Read More

ഹൃദയാഘാതം: ബഹ്‌റൈനിൽ മലയാളി വിദ്യാർഥിനി മരിച്ചു

മലയാളി വിദ്യാർഥിനി ബഹ്‌റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പത്തനംതിട്ട കല്ലശേരി സ്വദേശിനിയും ബഹ്‌റൈൻ ഏഷ്യൻ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുമായ സാറ റേച്ചൽ (14) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് ചെറിയ നെഞ്ച് വേദനയെ തുടർന്ന് കുഴഞ്ഞു വീണതോടെ സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയായിരുന്നു മരണം. പിതാവ്: അജി കെ വർഗീസ്. മാതാവ് മഞ്ജു ബി.ഡി.എഫ് സ്റ്റാഫ് ആണ്.

Read More