കാസർകോട് സ്വദേശി അബൂദബിയിൽ മരിച്ചു

അബൂദബിയിൽ ബിസിനസ് നടത്തിവന്ന കാസർകോട് പൈവളികെ സ്വദേശി അബൂദബിയിൽ ഹൃദയാഘാതംമൂലം മരിച്ചു. നൂവത്തല വീട്ടിൽ അബ്ദുൽ ഖാദറിൻറെയും പരേതയായ റുഖിയയുടെയും മകൻ മുഹമ്മദ് മുസ്തഫയാണ് (51) മരിച്ചത്. പൊലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം ബനിയാസ് മോർച്ചറിയിലേക്ക് മാറ്റി. ബൂദബി ഹംദാൻ സ്ട്രീറ്റിൽ ടീ സ്‌പോട്ട് കഫറ്റീരിയ നടത്തിവരുകയായിരുന്നു. അവ്വാബിയാണ് ഭാര്യ. മക്കൾ: അബ്ദുല്ല മുർഷിദ്, ഐഷ റീമു ഷെറിൻ. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാനുള്ള നിയമനടപടികൾ പൂർത്തിയാക്കാനുള്ള പ്രവർത്തനം നടന്നുവരുകയാണെന്ന് മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി പ്രസിഡൻറ് അസീസ് പെർമുദേയും…

Read More

ഹൃദയാഘാതം മൂലം മലയാളി യുവാവ് സൗദിയിൽ മരിച്ചു

സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഹസയിൽ മലയാളി യുവാവ് മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂർ തലശ്ശേരി ചാമ്പാട് സ്വദേശി ഷിനോദാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ താമസസ്ഥലത്ത് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സഹപ്രവർത്തകർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അൽ അഹ്സ്സയിൽ 11 വർഷമായി ഇറാദാത്ത് ട്രാൻസ്പോർട്ടേഷൻ കമ്പനിയിൽ ഡ്രൈവർ ജോലി ചെയ്യുകയായിരുന്നു. ഷിനോദിന് ഭാര്യയും രണ്ട് പെൺകുട്ടികളുമുണ്ട്. ഹുഫൂഫിലെ അൽ അഹ്സ്സ സ്പെഷലൈസ്ഡ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാൻ സന്നദ്ധ സംഘടനാ പ്രവർത്തകരും ഷിനോദിന്റെ…

Read More

യു.എ.ഇയിലെ ഇന്ത്യൻ പ്രവാസികളുടെ എണ്ണം 35 ലക്ഷം കടന്നു; പുതുതായി എത്തിയത്​ 1,30,000 പേർ

യു.എ.ഇയിൽ ഇന്ത്യൻ പ്രവാസികളുടെ എണ്ണം 35 ലക്ഷം കവിഞ്ഞു. ഈ വർഷം 1,30,000 പേർ കൂടി എത്തിയതോടെ ഇന്ത്യക്കാരുടെ എണ്ണം​ 35,54,000 ആയി ഉയർന്നു. ഏറ്റവും കൂടുതൽ ഇന്ത്യക്കാർ ചേക്കേറിയ വിദേശരാജ്യം കൂടിയാണ്​ യു.എ.ഇ. ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ശനിയാഴ്ച ലോക്സഭയിലാണ്​ ഇക്കാര്യം വ്യക്തമാക്കിയത്​. യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത്​, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളിൽ മാത്രമായി നിലവിൽ 80 ലക്ഷത്തോളം ഇന്ത്യക്കാർ​ ജീവിക്കുന്നതായും മന്ത്രി അറിയിച്ചു. പുറം രാജ്യങ്ങളിൽ ജോലി അന്വേഷിക്കുന്ന ഇന്ത്യക്കാരുടെ…

Read More

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ യുവതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ഷാർജയിൽ ഭർത്താവിനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന മലയാളി യുവതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിനി ചേരത്തൊടി ശരണ്യ(32)യാണ് മരിച്ചത്. ശരണ്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവർ ഭർത്താവ് മൃദുൽ മോഹനനൊപ്പം മൂന്നു വർഷത്തോളമായി ഷാർജയിലാണ് താമസം. മൃദുൽ ദുബൈ കമ്പനിയിൽ എൻജിനീയറായി ജോലി ചെയ്യുകയാണ്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും.

Read More

കോഴിക്കോട്, തിരുവനന്തപുരം ഉൾപ്പെടെ ആറ് നഗരങ്ങളിലേക്ക് ഇത്തിഹാദ് എയർവേസിൻ്റെ പുതിയ സർവീസുകൾ

കോഴിക്കോട്, തിരുവനന്തപുരം ഉൾപ്പെടെ ആറ് നഗരങ്ങളിലേക്ക് യു.എ.ഇയുടെ ഇത്തിഹാദ് എയർവേസ് പുതിയ സർവീസുകൾ പ്രഖ്യാപിച്ചു. ഇതിൽ കോഴിക്കോട്ടേക്കും, തിരുവന്തപുരത്തേക്കുമുള്ള വിമാനങ്ങൾ 2024 ജനുവരി ഒന്ന് മുതൽ പറന്നു തുടങ്ങും. ഇത്തിഹാദിന് നേരത്തേ അബൂദബിയിൽ നിന്ന് കോഴിക്കോട്ടേക്ക് സർവീസുണ്ടായിരുന്നുവെങ്കിലും കോവിഡ് കാലത്ത് അത് നിർത്തിവെക്കുകയായാരുന്നു എന്ന് ട്രാവൽ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടി. ഇതിന് പുറമെ, കൊച്ചിയിലേക്ക് ആഴ്ചയിൽ എട്ട് അധിക സർവീസ് ആരംഭിക്കുമെന്നും ഇത്തിഹാദ് അറിയിച്ചിട്ടുണ്ട്. ഇതോടെ കൊച്ചിയിലേക്കുള്ള ഇത്തിഹാദ് സർവീസ് ആഴ്ചയിൽ 21 ആയി വർധിക്കുമെന്നും വിമാനകമ്പനി വാർത്താകുറിപ്പിൽ…

Read More

തിരുവനന്തപുരം സ്വദേശി ഒമാനിൽ മരിച്ചു

തിരുവനന്തപുരം സ്വദേശി ഒമാനിലെ സൂറില്‍ മരിച്ചു. വെള്ളലൂര്‍ മഞ്ചാടി വില്ലയില്‍ രാമചന്ദ്രന്‍ നായര്‍ ആണ് താമസ സ്ഥലത്ത് മരിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Read More

യുകെ ആരോഗ്യമേഖലയ്ക്ക് പ്രിയം ഇന്ത്യക്കാര്‍

യുകെ ആരോഗ്യമേഖലയില്‍ ഇന്ത്യന്‍ ആധിപത്യം. യുകെയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും എണ്ണം വര്‍ധിച്ചതായി കണക്കുകള്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ മൈഗ്രേഷന്‍ ഒബ്‌സര്‍വേറ്ററി തയറാക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2022ല്‍ വൈദഗ്ധ്യമുള്ള തൊഴില്‍ വിസകളില്‍ എത്തിയതില്‍ ഭൂരിഭാഗവും യൂറോപ്യന്‍ യൂണിയന്‍ ഇതര രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഒരു ശതമാനം മാത്രമാണ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍. 2022-2023 വര്‍ഷത്തില്‍ വിദേശത്തുനിന്ന് ആരോഗ്യമേഖലയില്‍ തൊഴിലെടുക്കാന്‍ എത്തിയവരുടെ എണ്ണം കുത്തനെയുള്ള വര്‍ധിച്ചു. . പുതുതായി റിക്രൂട്ട് ചെയ്യപ്പെടുന്ന വിദേശ ഡോക്ടര്‍മാരില്‍ 20 ശതമാനവും…

Read More

ഓസ്‌ട്രേലിയയിൽ മലയാളി വിദ്യാർഥി വാഹനാപകടത്തിൽ മരിച്ചു

ഓസ്‌ട്രേലിയയിൽ മലയാളി വിദ്യാർഥി വാഹനാപകടത്തിൽ മരിച്ചു. അഡലൈഡിൽ താമസിക്കുന്ന പത്തനംതിട്ട ചിറ്റാർ പ്‌ളാത്താനത്ത് ജോൺ മാത്യുവിന്റെ മകൻ ജെഫിൻ ജോൺ (23) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി മെൽബൺ- സിഡ്‌നി ഹൈവേയിൽ ഗൺഡഗായിക്കടുത്ത് കൂള എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. ജെഫിൻ ഓടിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സംഭവസ്ഥലത്തുവച്ച് തന്നെ ജെഫിൻ മരിച്ചതായാണ് സൂചന. ഒന്നര പതിറ്റാണ്ടോളമായി അഡലൈഡിൽ താമസമാക്കിയ ജോണിന്റെയും ആൻസിയുടെയും രണ്ടു മക്കളിൽ മൂത്തയാളാണ് ജെഫിൻ. ന്യൂ സൗത്ത് വെയ്ൽസ് വാഗവാഗയിലെ…

Read More

മെഡിക്കൽ വിദ്യാർഥി ഒമാനിൽ അപകടത്തിൽ മരിച്ചു

മെഡിക്കൽ വിദ്യാർഥിയായ കാഞ്ഞിരോട് സ്വദേശി ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു. കാഞ്ഞിരോട് കുടുക്കിമെട്ട വായനശാലയ്ക്കു സമീപം അൽസീബിൽ റാഹിദാണ് (21) ഒമാനിലെ ഖസബിൽ വാഹനാപകടത്തിൽ മരിച്ചത്. കബറടക്കം അവിടെ നടത്തും. ഖസബിൽ ബിസിനസ് ചെയ്യുന്ന സി.പി.റഫീഖ് – തസ്‌നീമ ദമ്പതികളുടെ മകനാണ്. ഈജിപ്തിലെ കയ്‌റോ യൂണിവേഴ്‌സിറ്റിയിൽ രണ്ടാം വർഷ മെഡിക്കൽ വിദ്യാർഥിയാണ്. കാഞ്ഞിരോട് തണൽ വൊളന്റിയറുമാണ്. ഈജിപ്തിൽനിന്ന് ഒരാഴ്ച മുൻപാണ് ഖസബിൽ പിതാവിന്റെ അടുത്തെത്തിയത്. വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞായിരുന്നു അപകടം. സംഭവസ്ഥലത്തു തന്നെ മരിച്ചു. സഹോദരങ്ങൾ: റിസ്വാന, ആയിഷ,…

Read More

ആലപ്പുഴ സ്വദേശി റിയാദിൽ മരിച്ചു

ആലപ്പുഴ മുതുകുളം സ്വദേശി ശശി കറമ്പൻ (56) ഹൃദയാഘാതം മൂലം റിയാദിൽ മരിച്ചു. പുത്തൻചിറ തെക്കേതിൽ കറമ്പൻ – വിലാസിനി ദമ്പതികളുടെ മകനാണ്. നെഞ്ചുവേദനയെ തുടർന്ന് അബോധാവസ്ഥയിലായ ശശിയെ സുഹൃത്തുക്കൾ റിയാദ് അസീസിയയിലെ താമസസ്ഥത്തിനടുത്ത അലിയ് ബിൻ അലി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മ്യതദേഹം മോർച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ 15 വർഷമായി റിയാദ് ഫാക്ടറി പാനൽ ബോർഡ് കംബനിയിൽ ജോലിചെയ്തു വരികയായിരുന്നു. നാലുവർഷം മുമ്പ് ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ആഞ്ചിയോഗ്രാം ചെയ്തിരുന്നതായി റിയാദിലെ…

Read More