മുട്ടം സരിഗമ വിളയിൽ ഫസീല പ്രഥമ പുരസ്‌കാരം യൂസഫ് കാരക്കാടിന് സമ്മാനിച്ചു

മുട്ടം സരിഗമ പ്രശസ്ത ഗായിക വിളയിൽ ഫസീലയുടെ പേരിൽ ഏർപ്പെടുത്തിയ പ്രഥമ പുരസ്‌കാരം പ്രവാസിയും പ്രശസ്ത പിന്നണി ഗായകനുമായ യൂസഫ് കാരക്കാടിന് മുട്ടം സരിഗമ മുഖ്യ രക്ഷാധികാരി പുന്നക്കൻ മുഹമ്മദലിയുടെ അദ്ധ്യക്ഷതയിൽ ഷാർജ ഇന്ത്യൻ അസോസിയേഷനിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് ഐ.എ.എസ് പ്രസിഡണ്ട് അഡ്വ. വൈ. എ.റഹീം സമ്മാനിച്ചു.പതിറ്റാണ്ടുകളോളം സ്വരപാരമ്പര്യമുളള മാപ്പിളപ്പാട്ട് ഗായിക എന്നനിലയിൽ ലോകത്തിന്റെ ആദരം പിടിച്ചുപറ്റിയ പ്രതിഭയാണ് വിളയിൽ ഫസീല. അവരുടെ ഓർമ്മകൾ പ്രവാസ ലോകത്ത് നിലനിർത്താൻ വേണ്ടിയാണ് മുട്ടം സരിഗമയുടെ പേരിൽ…

Read More

പുതിയ കാഴ്ച്ചപ്പാടും പുതു സമീപനവുമായി എയർ ഇന്ത്യ എക്സ്പ്രസ്സ്

വലിയ മാറ്റത്തിന് തയ്യാറെടുക്കുന്ന പ്രവാസികളുടെ പ്രിയപ്പെട്ട വിമാനകമ്പനി എയർ ഇന്ത്യ എക്സ്പ്രസ് മാറ്റത്തിന്റെ മാർഗരേഖ അവതരിപ്പിച്ചു. ആഭ്യന്തര വിമാനസർവ്വീസുകൾ നടത്തുന്ന എയർ ഏഷ്യ ഇന്ത്യയെ ഗൾഫിലേക്കും തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കും അന്താരാഷ്ട്രാ വിമാന സർവ്വീസ് നടത്തുന്ന എയർ ഇന്ത്യ എക്സ്പ്രസ്സിൽ ലയിപ്പിക്കുന്നതു വഴി വലിയ വളർച്ചയ്ക്കാണ് വഴിയൊരുങ്ങുന്നത്. ഇതിനായുളള മാറ്റത്തിന്റെ മാർഗ്ഗരേഖയാണ് എയർ ഇന്ത്യ എക്സ്പ്രസ്സിന്റെയും എയർ ഏഷ്യ ഇന്ത്യയുടേയും മാനേജിംഗ് ഡയറക്ടർ അലാക് സിങ്ങ് ഇന്ന് രണ്ട് വിമാനക്കമ്പനികളിലേയും മുഴുവൻ ഉദ്യോഗസ്ഥരുമായി തത്സമയ സംവാദത്തിൽ…

Read More

അബ്ബാസിയയില്‍ മലയാളി നഴ്‌സ് കെട്ടിടത്തില്‍നിന്ന് വീണു മരിച്ച നിലയിൽ

കുവൈത്ത് അബ്ബാസിയയില്‍ മലയാളി നഴ്‌സ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല സ്വദേശിനിയായ ഷീബയാണ് (42) മരണമടഞ്ഞത്. സ്വകാര്യ ക്ലിനിക്കിൽ നഴ്സായി ജോലി ചെയ്തു വരികയായിരുന്നു. ഭർത്താവ് ചങ്ങനാശേരി സ്വദേശി റെജി. രണ്ട് മക്കളുണ്ട്. മകൻ നാട്ടിൽ എഞ്ചീനിയറിംഗ് വിദ്യാർത്ഥിയാണ്. മകള്‍ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളിള്‍ 9-ാം ക്ലാസില്‍ പഠിക്കുന്നു. ഇരുപത് വര്‍ഷത്തിലേറെയായി ഇവര്‍ കുവൈത്തിലുണ്ട്. ഫ്ലാറ്റിലെ പത്താം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read More

ബ​ഹ്റൈ​നി​ലെ ആലിയിൽ വാഹനാപകടം: നാല് മലയാളികൾ അടക്കം അഞ്ച് മരണം

ബ​ഹ്റൈ​നി​ലെ ആലിയിൽ ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിലുണ്ടായ അപകടത്തിൽ അഞ്ചു പേർ മരിച്ചു. കാറും ശുചീകരണ ട്രക്കും കൂട്ടിയിടിച്ചാണ് അപകടമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. മരിച്ച അഞ്ചു പേരും മുഹറഖിലെ സ്വകാര്യ ആശുപത്രി ജീവനക്കാരാണ്. ഇതിൽ നാലു പേർ മലയാളികളും ഒരാൾ തെലങ്കാന സ്വദേശിയുമാണ്. കോഴിക്കോട് സ്വദേശി വി.പി മഹേഷ്, പെരിന്തൽമണ്ണ സ്വദേശി ജഗത് വാസുദേവൻ, തൃശൂർ ചാലക്കുടി സ്വദേശി ഗൈദർ ജോർജ്, തലശേരി സ്വദേശി അഖിൽ രഘു, തെലങ്കാന സ്വദേശി സുമൻ രാജണ്ണ…

Read More

ഷാർജ സി.എസ്.ഐ. പാരിഷ് സ്ത്രീജനസഖ്യം പായസമത്സരം സംഘടിപ്പിച്ചു

ഷാർജ സി.എസ്.ഐ. പാരിഷിലെ സ്ത്രീജനസഖ്യം സംഘടിപ്പിച്ച പായസമത്സരം ഇടവകാംഗങ്ങളുടെ പങ്കാളിത്തം കൊണ്ടും രുചിക്കൂട്ടുകളുടെ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി. വ്യത്യസ്ത രുചികളിൽ തയ്യാറാക്കിയ പായസങ്ങൾ ഗൃഹാതുരത്വത്തിന്റെ ഓർമ്മകളുണർത്തി. ഇടവകവികാരി റവ. സുനിൽ രാജ് ഫിലിപ്പ് പായസമത്സരം ഉദ്ഘാടനം ചെയ്തു. അനേകംപേർ പങ്കെടുത്ത മത്സരത്തിൽ ജോയ്‌സ് എബ്രഹാം, ആൻസി പി. കോശി, ഐഡ സാറ മാത്യു എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സ്ത്രീജനസഖ്യം നേതൃത്വം നൽകിയ മത്സരത്തിൽ മേഴ്സി മാത്യു, ജിഞ്ചു സുൻമേഷ് എന്നിവർ വിധികർത്താക്കളായിരുന്നു….

Read More

പാസ്‌പോർട്ടിൽ ആവശ്യമില്ലാത്ത സ്റ്റിക്കറുകൾ പതിക്കുന്നത് യാത്രകളെ ബാധിച്ചേക്കാമെന്ന് മുന്നറിയിപ്പ്

പാസ്‌പോർട്ടിൽ വിമാനത്താവളങ്ങളിൽനിന്നോ ട്രാവൽ ഏജന്റുമാരോ ആവശ്യമില്ലാത്ത സ്റ്റിക്കറുകൾ പതിക്കുന്ന പതിവ് യാത്രാ നടപടികളെ തന്നെ ബാധിച്ചേക്കാമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇന്ത്യൻ പാസ്‌പോർട്ടിലെ അശോകസ്തംഭം അടയാളം മറയ്ക്കുന്ന തരത്തിലുള്ള സ്റ്റിക്കറുകളോ മറ്റോ ഇനി നിയമ നടപടികൾക്ക് വരെ കാരണമായിത്തീർന്നേക്കാം. കോവിഡ് സമയത്തെ യാത്രാവേളകളിൽ ഇത്തരം സ്റ്റിക്കറുകൾ വ്യാപകമായി പതിച്ചിരുന്നു. അവയെല്ലാം നീക്കം ചെയ്യണം. വിദേശ എയർപോർട്ടുകളിൽനിന്നും ചില സ്റ്റിക്കർ പതിക്കാറുണ്ട്. അവയും ഈ നിയമങ്ങളെ ഹനിക്കുന്നില്ലെന്ന് നമ്മൾ തന്നെ ഉറപ്പു വരുത്തണം. പാസ്‌പോർട്ടിന്റെ പുറം ചട്ട…

Read More

പുനലൂർ സ്വദേശി അജ്മാനിൽ നിര്യാതനായി

കൊല്ലം പുനലൂർ സ്വദേശി അജ്മാനിൽ നിര്യാതനായി. പുനലൂർ മുസവരിക്കുന്ന് വർഗീസിന്റെ മകൻ സജിയാണ് (46) മരിച്ചത്. കഴിഞ്ഞ ദിവസം പക്ഷാഘാതം വന്നതിനെ തുടർന്ന് അജ്‌മാനിലെ തുമ്പൈ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയുണ്ടായ ഹൃദയാഘാതമാണ് മരണ കാരണം. ദുബൈ ആസ്ഥാനമായി വാട്ടർ പ്രൂഫിങ് കമ്പനി നടത്തി വരികയായിരുന്നു. അന്നമ്മയാണ് മാതാവ്. ഭാര്യ: വിൻസി. മക്കൾ: എബിയൽ, ആൻമേരി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Read More

ലണ്ടനിലെത്തിയ ജോജു ജോർജിന്റെ പാസ്‌പോർട്ടും പണവും മോഷ്ടിക്കപ്പെട്ടു; ഇടപെട്ട് ഇന്ത്യൻ ഹൈക്കമ്മീഷൻ

ലണ്ടനിലെത്തിയ നടൻ ജോജു ജോർജിന്റെ പാസ്‌പോർട്ടും പണവും മോഷ്ടിക്കപ്പെട്ടു. ജോജുവിനെ കൂടാതെ ആന്റണി സിനിമയുടെ നിർമ്മാതാവ് ഐൻസ്റ്റീൻ സാക്ക് പോൾ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷിജോ ജോസഫ് എന്നിവരുടെ പാസ്‌പോർട്ടുകളും പണവും നഷ്ടപ്പെട്ടു. ജോജുവിന്റെ 2000 പൗണ്ട്, ഐൻസ്റ്റീന്റെ 9000 പൗണ്ട്, ഷിജോയുടെ 4000 പൗണ്ട് എന്നിവ ഉൾപ്പടെ 15000 പൗണ്ടാണ് മോഷ്ടിക്കപ്പെട്ടത്. ലണ്ടനിലെ ഒക്‌സ്‌ഫോഡിലെ ബിസ്റ്റർ വില്ലേജിൽ ഷോപ്പിങ് നടത്താനായി കയറിയപ്പോഴാണ് ഇവർ സഞ്ചരിച്ച ഡിഫന്റർ വാഹനത്തിൽ നിന്നും മോഷണം നടന്നത്. ജോജുവിന് പിന്നീട് ഇന്ത്യൻ ഹൈക്കമ്മീഷൻ…

Read More

ജോലി ചെയ്യുന്നതിനിടെ മതിൽ ഇടിഞ്ഞ് വീണ് അപകടം; റിയാദിൽ മലയാളി മരിച്ചു

ജോലി ചെയ്യുന്നതിനിടയിൽ മതിൽ ഇടിഞ്ഞ് റിയാദിൽ മലയാളി മരിച്ചു. തിരുവനന്തപുരം വർക്കല സ്വദേശി ഷംസന്നൂരാണ് ആണ് മരിച്ചത്. പരേതരായ മുഹമ്മദ് റഷീദ് – സുഹറാബീവി ദമ്പതികളുടെ മകനാണ്. റഷീദയാണ് ഭാര്യ . 15 വർഷമായി റിയാദിലെ മുർസലാത്തിൽ നിർമ്മാണ മേഖലയിൽ ജോലി ചെയ്ത് വരികയായിരുന്നു. മതിൽപൊളിക്കുന്നതിനിടെ ഒരുഭാഗം അടർന്നു വീഴുകയും രക്ഷപെടാനുള്ള ശ്രമത്തിനിടയിൽ മറ്റൊരു മതിലിൽ പോയി ഇടിച്ചു വീഴുകയും ചെയ്ത ഷംസന്നൂറിനെ കൂടെയുള്ളവർ തൊട്ടടുത്ത ക്ലിനിക്കിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല . മൃതദേഹം റിയാദിൽ…

Read More

യുവ മലയാളി ഡോക്ടർ ദുബൈയിൽ നിര്യാതനായി

തൃശൂർ എറിയാട് സ്വദേശി ഡോ. അൻസിൽ (35) ദുബൈയിൽ നിര്യാതനായി. അൽഐനിലെ ആയുർവേദ ക്ലിനിക്കിൽ ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം ദുബൈ റാശിദ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. ഹൃദയാഘാതമാണ് മരണകാരണം. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് ചൊവ്വാഴ്ച മാടവന പടിഞ്ഞാറെ മുഹ് യുദ്ദീൻ പള്ളിയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പിതാവ്: എറമംഗലത് അബൂബക്കർ ഹൈദ്രോസ്. മാതാവ് : രഹന ബീഗം. ഭാര്യ: ഡോ. സഈദ അൻസിൽ. മക്കൾ: ഹിബ, ആസിയ ഇഷ.

Read More