അൽബാഹയിൽ വാഹനാപകടം; മലയാളി മരിച്ചു

അൽബാഹയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം വളാഞ്ചേരി പൂക്കാട്ടിരി സ്വദേശി മച്ചിങ്ങൽ ജാഫർ ആണ് മരിച്ചത്. അൽബാഹ ഹഖീഖ് റോഡിൽ വെച്ചാണ് അപകടം നടന്നത്. 20 വർഷത്തോളമായി പ്രവാസിയായിരുന്നു ഷാമഖ് ഹോസ്പിറ്റലിൽ അറ്റൻഡറായി ജോലി ചെയ്യുകയായിരുന്നു. കൂടെ ജോലി ചെയ്യുന്നയാളെ എയർപോർട്ടിൽ നിന്ന് കൊണ്ടുവരാനായി പോകവേയായിരുന്നു അപകടം. ജാഫർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം ഹഖീഖ് ഗവൺമെൻറ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

Read More

ആർ ഹരികുമാറിന്റെ ‘ഹരികഥ’ ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യും

പ്രമുഖ വ്യവസായി ആർ ഹരികുമാറിന്റെ തീഷ്ണാനുഭവങ്ങൾ വിവരിക്കുന്ന ഒരു ലോഹം കൊണ്ട് ഒരു ലോകം നിർമ്മിച്ച കഥ ‘ഹരികഥ’ ഷാർജ എക്സ്പോ സെന്ററിലെ പുസ്തകോത്സവ നഗരിയിൽ പ്രകാശനം ചെയ്യും. ഡി സി ബുക്കാണ് പുസ്തകം പുറത്തിറക്കുന്നത്. നവംബർ നാലിന് ശനിയാഴ്ച വൈകിട്ട് 4.30 ന് ബാൽറൂമിൽ നടക്കുന്ന ചടങ്ങിൽ ചലച്ചിത്ര, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. തന്റെ ജീവിത യാത്രയെ രൂപപ്പെടുത്തിയ ഉൾക്കാഴ്ചകളും പാഠങ്ങളും കഥകളുമാണ് പുസ്തകത്തിലൂടെ ഞാൻ പങ്കിടാൻ ആഗ്രഹിക്കുന്നതെന്ന് ആർ ഹരികുമാർ…

Read More

പലസ്തീൻ ജനതയെ പിന്തുണച്ച് ഷാർജ ഇന്ത്യൻ അസോ. തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭരണ സമിതി തെരഞ്ഞെടുപ്പ് മാറ്റിവച്ചു. പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് തെരഞ്ഞെടുപ്പ് മാറ്റി വച്ചത്. അടുത്തമാസം അവസാനമോ ഡിസംബർ ആദ്യവാരത്തിലോ തെരഞ്ഞെടുപ്പ് നടക്കും. ഗൾഫിലെ ഏറ്റവും വലിയ അംഗീകൃത പ്രവാസി സംഘടനയായ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭരണ സമിതിയിലേക്ക് ഈമാസം 29-ന് തെരഞ്ഞെടുപ്പ് നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. ഇതനുസരിച്ച് നാമ നിർദ്ദേശ പത്രികാ സമർപ്പണവും സൂക്ഷ്മ പരിശോധനയും പൂർത്തിയായിരുന്നു. ഇസ്രയേലിന്റെ ഫലസ്തീൻ ആക്രമണത്തിൽ ദുരിതം അനുഭവിക്കുന്ന ജനതക്ക് പിന്തുണ അറിയിച്ചാണ് തീരുമാനം. ഇതിന്…

Read More

കരാമയിലെ പാചകവാതക സിലിണ്ടർ അപകടം; യാക്കൂബിന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു, നിതിൻദാസിന്‍റെ ഇന്ന് രാത്രി കൊണ്ടുപോകും

ദുബായ് കരാമയില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ച  മലപ്പുറം സ്വദേശി യാക്കൂബ് അബ്ദുല്ല(42)യുടെ മൃതദേഹം നാട്ടിലെത്തിച്ചു. ശനിയാഴ്ച രാത്രി 10ന് ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്. അപകടത്തിൽ യാക്കൂബിനെ കൂടാതെ മരണമടഞ്ഞ കണ്ണൂർ തലശ്ശേരി പുന്നോൽ സ്വദേശി നിതിൻ ദാസിന്റെ മൃതദേഹം  ഇന്ന്(ചൊവ്വ) രാത്രി നാട്ടിലേക്ക് കൊണ്ടുപോകും.  കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു ദുബായ് കരാമയിലെ ഡേ ടു ഡേ ഷോപ്പിങ് കേന്ദ്രത്തിന് സമീപം ബിന്‍ഹൈദര്‍ ബില്‍ഡിങ്ങിൽ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്….

Read More

മലയാളി വിദ്യാർഥി അജ്മാനിലെ ബഹുനില കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

മലയാളി പ്ലസ് ടു വിദ്യാർഥി അജ്മാനിലെ ബഹുനില കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു. കുണ്ടറ പെരിനാട് ചിറ്റയം നെല്ലിവിള തെക്കതിൽ പൗലോസ്–ആശ ദമ്പതികളുടെ മകൻ റൂബൻ പൗലോസ് (സച്ചു–17) ആണ് മരിച്ചത്. ഇന്നലെ അർധരാത്രിയോടടുത്ത് അജ്മാൻ കരാമയിലായിരുന്നു സംഭവം. സ്വകാര്യ സ്കൂളിലാണ് പ്ലസ് ടുവിന് പഠിക്കുന്നത്. സഹോദരിമാർ: റൂത്ത് സൂസൻ പൗലോസ്, റുബിന സൂസൻ പൗലോസ്. കൊട്ടാരക്കര ക്രൈം ബ്രാഞ്ച് ഡിവൈ എസ് പി എം.എം.ജോണിന്‍റെ ഭാര്യാ സഹോദരി പുത്രനാണ്. കെട്ടിടത്തിൽ നിന്ന് എങ്ങനെയാണ് വീണതെന്ന കാര്യം…

Read More

ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് ദമാമിൽ മരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് ദമ്മാമില്‍ മലയാളി യുവാവ് മരിച്ചു. കണ്ണൂര്‍ ശിവപുരം സ്വദേശി രജീഷ് മനോലിയെയാണ് താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. പതിമൂന്ന് വര്‍ഷമായി ദമ്മാമിലെ സ്വാകര്യ കമ്പനിയില്‍ ജോലി ചെയ്തുവരികയാണ് രജീഷ്. സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കത്തിന്റെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Read More

ഷാർജ സി.എസ്.ഐ. പാരീഷിലെ ആദ്യഫലപ്പെരുന്നാളിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി

സി.എസ്.ഐ. പാരീഷിൽ ആദ്യഫലപ്പെരുന്നാൾ പൂർവ്വാധികം ഭംഗിയായി ഈ മാസം 22-ആം തീയതി ഞായറാഴ്ച ആഘോഷിക്കും. ഷാർജ സി.എസ്.ഐ.പാരീഷിൽ (വർഷിപ് സെൻററിൽ) നടക്കുന്ന പെരുന്നാൾ ആഘോഷത്തിന് ആദ്യഫല സമർപ്പണം, വിഭവങ്ങളുടെ ലേലം, പരമ്പരാഗത കേരള ഭക്ഷണങ്ങൾക്ക് പ്രാധാന്യമുള്ള സ്റ്റാളുകൾ, ഗെയിമുകൾ, മാജിക് ഷോ, ഗാനമേള, സഭാജനങ്ങളുടെ കലാപരിപാടികൾ തുടങ്ങിയവ പകിട്ടേകും. രാവിലെ എട്ടു മണിക്ക് വിശുദ്ധ ആരാധനയോടെയാണ് പെരുന്നാൾ ആരംഭിക്കുന്നത്. വൈകിട്ട് ഏഴു മണി വരെ നീളുന്ന ആഘോഷ പരിപാടികളിൽ പങ്കെടുക്കുന്നവർക്കായുള്ള മെഡിക്കൽ ക്യാമ്പും ക്രമീകരിച്ചിട്ടുണ്ട്. വിവിധ ക്രൈസ്തവസഭകളിൽ…

Read More

“പൂവിളി 2023”,ഓണാഘോഷം സംഘടിപ്പിച്ച് NSS അൽ ഐൻ

NSS അൽ ഐൻ സംഘടിപ്പിച്ച ഓണാഘോഷം’പൂവിളി 2023′ , അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെൻ്റർ ഹാളിൽ നടന്നു. NSS അൽ ഐൻ പ്രസിഡൻ്റ് അനിൽ.വി.നായർ അധ്യക്ഷനായ യോഗത്തിൽ T.V.N കുട്ടി (ജിമ്മി), ശ്യാം മേനോൻ. ശശികുമാർ , വിനോദ് കുമാർ, ദിവാകര മേനോൻ , ജയചന്ദ്രൻ നായർ,  ഉണ്ണികൃഷ്ണൻ നായർ, മണികണ്ഠൻ.  സാദ്ദിഖ് ഇബ്രാഹിം,  അഷറഫ് പള്ളിക്കണ്ടം, സുരേഷ്, മുബാറക് മുസ്തഫ , E.K സലാം. ഡോ.ശശി സ്റ്റീഫൻ, ഫക്രുദ്ദീൻ, ആനന്ദ് പവിത്രൻ,ഷാജി ജമാലുദ്ദീൻ ,റസ്സൽ മുഹമ്മദ് സാലി…

Read More

ഒമാൻ തൊഴില്‍ മന്ത്രിയുമായി വി.മുരളീധരൻ ചർച്ച നടത്തി; ദ്വിദിന സന്ദർശനം പൂർത്തിയാക്കി മന്ത്രി മടങ്ങി

ഒമാൻ തൊഴില്‍ മന്ത്രി ഡോ. മഹദ് ബിന്‍ സെയ്ദ് അല്‍ ബുഐവിനുമായി കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ കൂടിക്കാഴ്ച നടത്തി. ഒമാനിലെ ഇന്ത്യൻ തൊഴിലാളി സമൂഹത്തിന്‍റെ ക്ഷേമം ഉറപ്പാക്കുന്നതടക്കം വിവിധ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഷെയ്ഖ് ഖലീഫ അലി അൽഹർത്തിയുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ടച നടത്തി. മസ്ക്കറ്റിൽ അൽ തസ്നിം തൊഴിലാളി ക്യാംപ് സന്ദർശിച്ച മന്ത്രി ഇന്ത്യൻ തൊഴിലാളി സമൂഹവുമായും സംവദിച്ചു. ‘ഇന്ത്യ ഓണ്‍ കാന്‍വാസ്’ എന്ന പേരില്‍ നടക്കുന്ന ചിത്ര പ്രദര്‍ശനം…

Read More

തെരഞ്ഞെടുപ്പിന് ഒരുങ്ങി റിയാദിലെ ഒ.ഐ.സി.സി

കോൺഗ്രസിന്‍റെ പ്രവാസി പോഷക സംഘടനയായി ആഗോള തലത്തിൽ പ്രവർത്തിക്കുന്ന ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്‍റെ റിയാദ് ഘടകം തെരഞ്ഞെടുപ്പിന് ഒരുങ്ങിയതായി സെൻട്രൽ കമ്മിറ്റി അറിയിച്ചു. ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന ആറുമാസത്തിലേറെ നീണ്ട മെമ്പർഷിപ്പ് കാമ്പയിൻ പൂർത്തിയാക്കിയാണ് തെരഞ്ഞെടുപ്പിലേക്ക് കടക്കുന്നത്. 3500ഓളം ഇന്ത്യൻ പ്രവാസികൾ സംഘടനയിൽ അംഗത്വം എടുത്തതായി പ്രിസൈഡിങ് കമ്മിറ്റി കൺവീനർ നവാസ് വെള്ളിമാട്കുന്ന് പറഞ്ഞു. ഗ്ലോബൽ കമ്മിറ്റിയുടെ സർക്കുലർ അനുസരിച്ചുള്ള മാനദണ്ഡങ്ങൾ പൂർത്തിയാക്കിയാണ് കീഴ്ഘടകങ്ങൾ മുതലുള്ള തെരഞ്ഞെടുപ്പ് നടക്കുക. ആദ്യം ജില്ല കമ്മിറ്റികൾ തെരഞ്ഞെടുപ്പിലൂടെയോ,…

Read More