
ഏറ്റവും വലിയ തുകക്കുള്ള ഡൊമൈൻ നെയിം സ്വന്തമാക്കി മലയാളി
യു.എ.ഇയിലെ ഏറ്റവും വലിയ തുകക്കുള്ള ഡൊമൈൻ നെയിം വിൽപ്പന ഇക്കഴിഞ്ഞ ആഴ്ച ദുബയിൽ വെച്ച് നടന്നു. മലയാളികൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന നാമമായ എയർ കേരള ഡോട്ട് കോം എന്ന ഡൊമൈനാണ് യുഎഇയിലെ മുൻ നിരയിൽ പ്രവർത്തിക്കുന്ന ട്രാവൽ കമ്പനിയായ സ്മാർട്ട് ട്രാവൽ ഏജൻസിയുടെ ചെയർമാൻ അഫി അഹമ്മദ് കരസ്ഥമാക്കിയത്. നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് ഡൊമൈൻ നെയിം സ്വന്തമാക്കാനുള്ള കരാറിൽ ഒപ്പുവെച്ചത്. പ്രാഥമിക നിലയിൽ ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റുകൾ ഒരുക്കുക തുടർന്ന് ചാർട്ടർ വിമാനങ്ങളിലേക്കും സ്വന്തമായ…