
ശൈഖ് സായിദ് ചാരിറ്റി മാരത്തൺ ഡിസംബറിൽ കോഴിക്കോട്
യു.എ.ഇയുടെ സ്ഥാപകൻ ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ സ്മരണാർഥം നടത്തുന്ന ചാരിറ്റി മാരത്തണിന്റെ 2023 പതിപ്പ് കേരളത്തിൽ നടത്താൻ ധാരണയായി. യു.എ.ഇ, ഈജിപ്ത്, ന്യൂയോർക്ക് എന്നിവിടങ്ങളിൽ നടന്നിട്ടുള്ള മാരത്തൺ ആദ്യമായാണ് ഇന്ത്യയിൽ നടത്തുന്നത്. മലയാളികളും എമിറേറ്റികളും തമ്മിലുള്ള ഊഷ്മളമായ ബന്ധമാണ് സായിദ് മാരത്തണിന്റെ സംഘാടകർ കേരളത്തെ തെരഞ്ഞെടുക്കാനുള്ള പ്രധാന കാരണം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ജൂലൈ അഞ്ചിന് ചേർന്ന ഉന്നതതലയോഗമാണ് പരിപാടിയുടെ നഗരമായി കോഴിക്കോടിനെ തിരഞ്ഞെടുത്തത്. മറൈൻ ഗ്രൗണ്ട് പ്രധാന വേദിയാക്കി…