
ദുബൈയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു
ദുബായില്‍ ഉണ്ടായ വാഹനാപകടത്തെ തുടർന്ന് മലയാളി മരിച്ചു. ആലപ്പുഴ എഴുപുന്ന തെക്ക് പുത്തന്‍പുരയ്ക്കല്‍ സാലസിന്റെ ഭാര്യ ജ്യോതിയാണ് ദുബായിലുണ്ടായ കാറപകടത്തില്‍ മരിച്ചത് .52 വയസുകാരിയായ ജ്യോതി ദുബായില്‍ ബാങ്ക് ഉദ്യോഗസ്ഥയായിരുന്നു. മക്കള്‍ സെന്‍, ഫിയ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുകയാണ്. സംസ്‌കാരം പിന്നീട് നടക്കും.