
ഏഴാമത് ഗിന്നസ് ലോകറെക്കോർഡ് സ്വന്തമാക്കി ഇന്ത്യ ഇന്റർനാഷണൽ സ്കൂൾ ഷാർജ
ഏഴാം തവണയും ഗിന്നസ് തിളക്കത്തില് ഇന്ത്യ ഇന്റർനാഷണൽ സ്കൂൾ ഷാർജ. നമ്മുടെ ഭൂമി നമ്മുടെ ഉത്തരവാദിത്ത്വം എന്ന ആശയത്തെ മുന്നിര്ത്തി ഇന്ത്യ ഇന്റര്നാഷണല് സ്കൂളിലെ 15 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന 6097 വിദ്യാര്ത്ഥികള് നവംബര് 28നു സ്കൂൾ അങ്കണത്തിൽ അണിനിരന്ന നമ്മുടെ ഗ്രഹമായ ഭൂമിയുടെ ഏറ്റവും വലിയ മനുഷ്യചിത്രം ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി. 2023 യു എ ഇ സുസ്ഥിരതാ വര്ഷമായി ആചരിക്കുന്ന ഈ സന്ദർഭത്തിൽ, സുസ്ഥിരവികസനത്തിന്റെ ആവശ്യകത വിദ്യാർത്ഥികളെ ബോധ്യപ്പെടുത്താൻ, “ടുഡേ ഫോര് ടുമോറോ” എന്ന…