
ഐ.സി.എഫ് നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂണിയൻ ദിനാഘോഷം സംഘടിപ്പിച്ചു
ഐ.സി.എഫ് നാഷനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുബൈ അൽ വാസൽ ക്ലബിൽ യൂണിയൻ ദിനാഘോഷം സംഘടിപ്പിച്ചു. ചടങ്ങിൽ ഇടവേളക്ക് ശേഷം യു.എ.ഇയിലെത്തിയ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർക്ക് പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കർണാടക സ്പീക്കർ യു.ടി. ഖാദർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി മുഖ്യാതിഥിയായിരുന്നു. അബ്ദുർറഹ്മാൻ അബ്ദുല്ല ഹാജി ബനിയാസ് സ്പൈക്ക് അധ്യക്ഷനായിരുന്നു. സമസ്ത കേരള ജംഇയ്യതുൽ ഉലമ സെക്രട്ടറി പേരോട് അബ്ദുർറഹ്മാൻ സഖാഫി, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിയും മർകസ് നോളജ്…