
എനോറ യുഎഇ നാട്ടുത്സവം സംഘടിപ്പിച്ചു
തൃശൂർ ജില്ലയിലെ എടക്കഴിയൂർ പ്രദേശവാസികളുടെ പ്രവാസി കൂട്ടായ്മയായ എടക്കഴിയൂർ നോൺ റെസിഡൻസ് അസോസിയേഷൻ (എനോറ യുഎഇ) യുടെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് മലീഹയിലെ അൽ ഖയാദി ഫാമിൽവെച്ചു നാട്ടുത്സവം 2023 എന്ന പേരിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ചെണ്ടമേളം , തെയ്യം, കഥകളി, നാടൻ കലാരൂപങ്ങളും പട്ടുകുടയും അണിനിരന്ന വര്‍ണ്ണാഭമായ ഘോഷയാത്രയും, മത്സര പരിപാടികളും, സംഗീത നിശയും ഒരുക്കിയ പരിപാടിയിൽ കുടുംബങ്ങളുൾപ്പെടെ നിരവധി എടക്കഴിയൂര്‍ നിവാസികള്‍ പങ്കെടുത്തു. യുഎഇ യുടെ അമ്പത്തി രണ്ടാം ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി ചടങ്ങില്‍…