
അജ്‌മാൻകാരുടെ കന്തൂറ കുഞ്ഞോൻ നാട്ടിലേക്ക് മടങ്ങി ; അവസാനിച്ചത് 47 വർഷത്തെ പ്രവാസ ജീവിതം
47 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചാണ് മൊയ്തീൻ നാട്ടിലേക്ക് മടങ്ങുന്നത്. അറബികൾക്കിടയിൽ മൊയ്തീനായും അജ്മാൻകാരുടെ ‘കന്തൂറ കുഞ്ഞോനാ’യും നാട്ടുകാര്‍ക്കിടയില്‍ കുഞ്ഞിമോനായും നാലര പതിറ്റാണ്ടിലധികം പ്രവാസം അനുഭവിച്ചു തിരൂര്‍ തൃപ്രങ്ങോട് സ്വദേശി കളത്തിപ്പറമ്ബില്‍ കുഞ്ഞിമൊയ്തീൻ. 47 വര്‍ഷം അന്നം തന്ന അറബ് നാടിന്‍റെ വിവിധ വളര്‍ച്ചഘട്ടങ്ങള്‍ കണ്ട കുഞ്ഞിമൊയ്തീൻ പ്രവാസ ലോകത്തെ നാല് തലമുറകളുമായുള്ള സുഹൃത്ബന്ധവും പടുത്തുയര്‍ത്തിയാണ് നാട്ടിലേക്ക് മടങ്ങുന്നത്. 1976 ഒക്ടോബര്‍ 24നാണ് കുഞ്ഞിമൊയ്തീൻ ദുബൈയില്‍ വന്നിറങ്ങിയത്. അതുവരെ നാട്ടിലെ പള്ളിയിലും ദര്‍സിലും മുസ്‍ലിയാരായി ജോലി ചെയ്തുവരുകയായിരുന്നു….