ഹൃദയാഘാതത്തെ തുടർന്ന് പത്തനംതിട്ട സ്വദേശി ഒമാനിൽ മരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് പത്തനംതിട്ട സ്വദേശി ഒമാനിൽ മരിച്ചു. പന്തളം പൂഴിക്കാട് മുകളെയത് തെക്കുംപുറം വീട്ടിൽ ജോർജ് ആണ് ഒമാനിലെ സുഹാറിൽ മരിച്ചത്. മക്കളുടെ അടുത്തേക്ക് രണ്ട് മാസം മുമ്പ് വിസിറ്റ് വിസയിൽ വന്നതായിരുന്നു. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ട് ദിവസമായി സുഹാറിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Read More

പുതുവർഷത്തിൽ 26 മണിക്കൂർ ലൈവത്തണുമായി റേഡിയോ കേരളം

ഗൾഫിലെ ഏക മലയാളം എ.എം റേഡിയോ ആയ ‘റേഡിയോ കേരളം 1476 എ.എം’, ഈ പുതുവർഷത്തിൽ ശ്രോതാക്കൾക്കായി 26 മണിക്കൂർ ‘റീമ – ന്യൂ ഇയർ സ്‌പെഷ്യൽ ലൈവത്തൺ’ ഒരുക്കുന്നു. 2023 ഡിസംബർ 31 ഉച്ചയ്ക്ക് 02 മുതൽ, 2024 ജനുവരി 01 വൈകുന്നേരം 04 വരെ നീളുന്ന ലൈവത്തണിൽ, ലോകത്തെ വിവിധ സോണുകളിലെ പുതുവർഷാഘോഷം തത്സമയം പ്രക്ഷേപണം ചെയ്യും. ലോകത്ത് ആദ്യം പുതുവർഷം എത്തുന്ന പസഫിക്ക് മഹാസമുദ്രത്തിലെ കിരിബാസ് (Kiribati) ദ്വീപിൽനിന്നുള്ള ആഘോഷങ്ങൾ പങ്കുവെച്ച് ആരംഭിക്കുന്ന…

Read More

96% പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾക്ക് മുൻഗണനയുമായി ഹോട്ട്പാക്ക് സസ്‌റ്റൈനബിലിറ്റി റിപ്പോര്‍ട്ട്

96% പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾക്ക് മുൻഗണനയുമായി ദുബായ് ആസ്ഥാനമായ ഭക്ഷണ പാക്കേജിംഗ് നിർമാണ കമ്പനി ഹോട്ട്പാക്ക് ഗ്ലോബൽ സസ്‌റ്റൈനബിലിറ്റി റിപ്പോര്‍ട്ട് പുറത്തിറക്കി. ഗ്‌ളോബല്‍ റിപ്പോര്‍ട്ടിംഗ് ഇനിഷ്യേറ്റീവ് (ജിആര്‍ഐ) സാക്ഷ്യപ്പെടുത്തിയ കമ്പനിയുടെ ആദ്യ സസ്‌റ്റൈനബിലിറ്റി റിപ്പോര്‍ട്ട് സുതാര്യത, ഉത്തരവാദിത്തം, സുസ്ഥിര ബിസിനസ് സംവിധാനങ്ങൾ എന്നീ പ്ലോസികൾ ബിസിനെസ്സിൽ നടപ്പിലാക്കുന്നതിൽ ഹോട്ട്പാക്കിന്റെ പ്രതിബദ്ധതയക്കുള്ള അംഗീകാരമാണിതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. ഹോട്ട്പാക്കിന്റെ 96 ശതമാനം ഉല്‍പന്നങ്ങളും പരിസ്ഥിതി സൗഹൃദമാണെന്നും, ഹരിത-സുസ്ഥിര ഭാവി മുന്നോട്ട് കൊണ്ടുപോകുന്നതില്‍ അതിന്റെ സുപ്രധാന പങ്ക് ശക്തിപ്പെടുത്തുന്നുവെന്നും റിപ്പോര്‍ട്ട്…

Read More

കൊല്ലം സ്വദേശിനി അജ്മാനിൽ നിര്യാതയായി

കൊല്ലം തൃക്കടവൂർ അശോകന്‍റെ മകൾ റോജ മോൾ (43) അജ്മാനിൽ നിര്യാതയായി. ശനിയാഴ്ച അജ്‌മാനിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അജ്മാനിൽ സെവൻ ഹാർവെസ്റ്റ് കമ്പനിയിലെ സെയിൽസിൽ ജോലി ചെയ്തുവരികയായിരുന്നു. മകൾ: മേഘ. അമ്മ: പ്രസന്ന സുകുമാരൻ. അഷ്റഫ് താമരശ്ശേരി, ലിജിത്ത് എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം നടപടിക്രമങ്ങൾ പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് കൊണ്ടുപോകും.

Read More

പ്രതിപക്ഷ നേതാക്കൾക്ക് എതിരായ അക്രമം; പ്രതിഷേധം രേഖപ്പെടുത്തി ഇൻകാസ്

ജ​നാ​ധി​പ​ത്യ രീ​തി​യി​ല്‍ പ്ര​തി​ഷേ​ധ​സ​മ​രം ന​ട​ത്തി​യ കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ള്‍ക്കെ​തി​രെ അ​ക്ര​മം ന​ട​ത്തു​ന്ന കേ​ര​ള പൊ​ലീ​സ് ന​ട​പ​ടി​യി​ല്‍ ഖ​ത്ത​ര്‍ ഇ​ന്‍കാ​സ് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി. അ​ധി​കാ​ര​ത്തി​ന്‍റെ മു​ഷ്ടി ഉ​പ​യോ​ഗി​ച്ച് പ്ര​തി​പ​ക്ഷ​ത്തെ നി​ശ​ബ്ദ​മാ​ക്കാ​നാ​ണ് പി​ണ​റാ​യി വി​ജ​യ​ന്‍ ശ്ര​മി​ക്കു​ന്ന​തെ​ന്ന് ഇ​ന്‍കാ​സ് പ്ര​സി​ഡ​ന്‍റ് ഹൈ​ദ​ര്‍ ചു​ങ്ക​ത്ത​റ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു. കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും ഉ​ള്‍പ്പെ​ടെ​യു​ള്ള കോ​ണ്‍ഗ്ര​സി​ന്‍റെ സ​മു​ന്ന​ത​രാ​യ നേ​താ​ക്ക​ള്‍ക്കെ​തി​രെ യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ​യാ​ണ് പൊ​ലീ​സ് അ​ക്ര​മം അ​ഴി​ച്ചു​വി​ട്ട​ത്. ന​വ​കേ​ര​ള സ​ദ​സ്സി​നെ ജ​നം ത​ള്ളി​യ​തി​ൽ വെ​പ്രാ​ളം പൂ​ണ്ട ഇ​ട​തു​മു​ന്ന​ണി അ​ക്ര​മ​ത്തി​ലൂ​ടെ…

Read More

കേന്ദ്രമന്ത്രി വി മുരളീധരൻ യുഎഇയിൽ സന്ദർശനം നടത്തി

കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍ യുഎഇയിൽ സന്ദർശനം നടത്തി. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായിട്ടായിരുന്നു മന്ത്രി എത്തിയത്. ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മന്ത്രി ചര്‍ച്ച ചെയ്തു . ജയിലിൽ കഴിയുന്നവരുടെ മോചനം, പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍, യാത്ര വിലക്കുമായി ബന്ധപ്പെട്ട വിഷയങ്ങൾ, മറ്റ് തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയിൽ സത്വര നടപടികൾ കൈക്കൊള്ളാൻ വിദേശകാര്യസഹമന്ത്രി നിര്‍ദേശം നല്‍കി. കോണ്‍സുലേറ്റിലെ ഗാന്ധിപ്രതിമയില്‍ മുരളീധരന്‍ പുഷ്പാര്‍ച്ചന നടത്തി.

Read More

കെ .എസ് .സി ഭരത് മുരളി നാടകോത്സവം ഉദ്ഘാടനം ഡിസംബർ 22ന്

അബുദാബി കേരള സോഷ്യൽ സെന്‍റർ സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് ഭരത് മുരളി നാടകോത്സവം 2023 ഡിസംബർ 22 ന് നടക്കുന്ന ഉദ്‌ഘാടന ചടങ്ങോടു കൂടി ആരംഭിക്കും. 2023 ഡിസംബർ 23 മുതൽ യു.എ.ഇ.യുടെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള പത്ത് സമിതികൾ 2024 ജനുവരി 20 വരെയുള്ള ദിവസങ്ങളിലായി നാടകങ്ങൾ അരങ്ങിലെത്തിക്കും. ജനുവരി 22 ന് ഫലപ്രഖ്യാപനം നടക്കും. സാജിദ് കൊടിഞ്ഞിയുടെ സംവിധാനത്തിൽ ക്രിയേറ്റിവ് ക്ലൗഡ് അലൈൻ അവതരിപ്പിക്കുന്ന സോർബ എന്ന നാടകം ഡിസംബർ 23 ന് ആദ്യ നാടകമായ്…

Read More

റാസൽ ഖൈമ സംസ്ഥാന കെഎംസിസിയുടെ ആഭിമുഖ്യത്തിൽ UAE ദേശീയ ദിന ആഘോഷം

റാസൽ ഖൈമ സംസ്ഥാന കെഎംസിസിയുടെ ആഭിമുഖ്യത്തിൽ UAE ദേശീയ ദിന ആഘോഷം ഡിസംബർ 22വെള്ളിയാഴ്ച വൈകുന്നേരം 6മണിമുതൽ റാസൽ ഖൈമ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടക്കും, അറബ് പ്രമുഖർ ഉൾപ്പെടെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. ഒപ്പന കോൽക്കളി, എന്നിവക്ക് പുറമെ വിവിധ നാടൻ കലാപരിപാടികൾ, പ്രമുഖ ഗായകർ അണിനിരക്കുന്ന ഇശൽ വിരുന്നും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Read More

കെ.എം.സി.സി നേതാവ് യൂനുസ് കക്കാട്ട് മക്കയിൽ അന്തരിച്ചു

ജുനൂബിയ കെ.എം.സി.സി നേതാവും ഹജ്ജ് സേവന രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന എറണാകുളം വാഴക്കാല സ്വദേശി യൂനുസ് കക്കാട്ട് മക്കയിലെ കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റിയിൽ വെച്ച് മരിച്ചു. ദിവസങ്ങൾക്ക് മുമ്പ് സുബഹി നമസ്കാരത്തിന് ശേഷം ഭാര്യയുമായി സംസാരിച്ചിരിക്കെ കുഴഞ്ഞു വീണ യൂനുസിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. അതീവ ഗുരുതരാവസ്ഥയിൽ കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റിയിലെ ഐസിയു വെന്‍റിലേറ്ററിൽ ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്. മക്ക കെ.എം.സി.സിയുടെ പ്രവർത്തന രംഗത്തും വർഷങ്ങളായി ഹജ്ജ്…

Read More

സലാലയിലെ ആദ്യകാല പ്രവാസി ആന്റണി ചെന്നൈയിൽ നിര്യാതനായി

തൃശൂർ മണ്ണൂത്തി സ്വദേശി കിഴക്കോത്ത് വീട്ടിൽ ആന്റണി (70) ചെന്നൈയിൽ നിര്യാതനായി. കുടുംബത്തോടൊപ്പം നാൽപത് വർഷത്തോളം സലാലയിൽ ഉണ്ടായിരുന്നു. സ്റ്റാർകോ മാനേജറായിരുന്നു. പിന്നീട് പല ബിസിനസ്സുകളും നടത്തിയ അദ്ദേഹത്തിന് വലിയ സൗഹ്യദ വലയമാണുള്ളത്. 2020 ൽ പക്ഷാഘാതത്തെ തുടർന്നാണ് സലാലയിൽ നിന്ന് മടങ്ങിയത്. പിന്നീട് അതിൽ നിന്ന് സുഖം പ്രാപിച്ചിരുന്നു. കഴിഞ്ഞ ദിവസത്തെ വീഴ്ചയെ തുടർന്നാണ് മരണം സംഭവിച്ചത്. ചെന്നൈയിലായിരുന്നു സ്ഥിര താമസം. മാഗിയാണ് ഭാര്യ. നിശ, നിത്യ, നിമ്മി എന്നിവർ മക്കളാണ്. മ്യതദേഹം ചെന്നൈ ഹോളി…

Read More