ശിവഗിരി തീർത്ഥാടന മഹാസംഗമം സംഘടിപ്പിച്ച് എസ്.എൻ.ഡി.പി.യോഗം സേവനം യുഎഇ

എസ്.എൻ.ഡി.പി.യോഗം സേവനം യുഎഇയുടെ നേതൃത്വത്തിൽ അജ്മാൻ ജർഫിലെ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ തുടർച്ചയായ പതിനാലാം വർഷവും ശിവഗിരി തീർത്ഥാടന മഹാസംഗമം സംഘടിപ്പിച്ചു. രാവിലെ ഗണപതിഹോമത്തോടെ ആരംഭിച്ച ആചാര അനുഷ്ഠാനങ്ങൾക്ക് ശിവഗിരി മഠo തന്ത്രികൾ ശ്രീ സനൽ ശാന്തി നേതൃത്വം നൽകി. രാവിലെ 7 മണിക്ക് ഗുരുമണ്ഡപത്തിൽ സെക്രട്ടറി ശ്രീ വാചസ്പതിയും, വൈസ് ചെയർമാൻ ശ്രീ.ശ്രീധരൻ പ്രസാദും ചേർന്ന് ധർമ്മപതാക ആരോഹണം ചെയ്തു. 8 മണിക്ക് ശാരദ പൂജയും 8.30 ന് സർവൈശ്വര്യ പൂജയും നടന്നു.9.30 മുതൽ വനിതാ…

Read More

ഗുജറാത്തിൽ 4000 കോടിയുടെ നിക്ഷേപവുമായി ലുലു

ഗു​ജ​റാ​ത്തി​ൽ 4000 കോ​ടി​യു​ടെ നി​ക്ഷേ​പം പ്ര​ഖ്യാ​പി​ച്ച്​ ലു​ലു ഗ്രൂ​പ്. ​ഷോ​പ്പി​ങ്​ മാ​ൾ, ഭ​ക്ഷ്യ സം​സ്​​ക​ര​ണ കേ​ന്ദ്രം, ലോ​ജി​സ്റ്റി​ക്സ് സെ​ന്‍റ​ർ​ എ​ന്നി​വ​യു​ടെ നി​ർ​മാ​ണ​ത്തി​നാ​യാ​ണ്​ നി​ക്ഷേ​പ​മെ​ന്ന്​ ലു​ലു ഗ്രൂ​പ്​ ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി അ​റി​യി​ച്ചു. ‘വൈ​ബ്ര​ന്‍റ്​ ഗു​ജ​റാ​ത്തി’​ന്‍റെ ഭാ​ഗ​മാ​യി അ​ഹ​മ്മ​ദാ​ബാ​ദി​ൽ ന​ട​ന്ന ഇ​ന്ത്യ-​യു.​എ.​ഇ ബി​സി​ന​സ്​ സ​മ്മി​റ്റി​ലാ​യി​രു​ന്നു ലു​ലു ഗ്രൂ​പ്​ ചെ​യ​ർ​മാ​ന്‍റെ പ്ര​ഖ്യാ​പ​നം. ഗു​ജ​റാ​ത്ത്​ മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ന്ദ്ര പ​ട്ടേ​ൽ, കേ​ന്ദ്ര വാ​ണി​ജ്യ മ​ന്ത്രി പി​യൂ​ഷ്​ ഗോ​യ​ൽ, യു.​എ.​ഇ വി​ദേ​ശ വാ​ണി​ജ്യ മ​ന്ത്രി ഡോ.​താ​നി അ​ഹ​മ്മ​ദ്​ അ​ൽ സു​യൂ​ദി, യു.​എ.​ഇ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ…

Read More

യുഎഇയിൽ യൂസഫലിയ്ക്ക് ഗോൾഡൻ ജൂബിലി നിറവ്; സൗജന്യ ഹൃദയ ശസ്ത്രക്രിയ്ക്ക് അപേക്ഷ ക്ഷണിച്ചു

ലുലുഗ്രൂപ്പ് എംഡിയും ചെയർമാനുമായ എം എ യൂസഫലിയുടെ യുഎഇയിലെ 50 വർഷങ്ങൾക്ക് ആദരവായി പ്രഖ്യാപിച്ച 50 കുട്ടികൾക്കായുള്ള സൗജന്യ ഹൃദയ ശസ്ത്രക്രിയ്ക്ക് അപേക്ഷ ക്ഷണിച്ച് ഹെൽത്ത് കെയർ ഗ്രൂപ്പ്. ബുർജീൽ ഹോൾഡിംഗ്സിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ ഷംഷീർ വയലിലാണ് ‘ഗോൾഡൻ ഹാർട്ട്’ എന്ന പേരിൽ പദ്ധതി പ്രഖ്യാപിച്ചത്. ജന്മനാ ഹൃദ്രോഗമുള്ള കുട്ടികളുടെ രക്ഷിതാക്കളിൽ നിന്നാണ് വിപിഎസ് ഹെൽത്ത് കെയർ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. hope@vpshealth.com എന്ന മെയിൽ വഴി അപേക്ഷകളും ആവശ്യമായ രേഖകളും സമർപ്പിക്കണമെന്ന് പ്രസ്താവനയിൽ പറയുന്നു. ആവശ്യമായ…

Read More

കലാ-സാംസ്കാരിക സഹകരണത്തിന് കൈകോർത്ത് അബുദാബിയും കേരളവും;കേരള ലളിത കലാ അക്കാദമിയും, റിസ്ക്ക് ആർട്ട് ഇനീഷ്യേറ്റീവും ധാരണപത്രത്തിൽ ഒപ്പുവെച്ചു

കലകളുടെയും, കലാകാരൻമാരുടേയും ഉന്നമനത്തിന് വേണ്ടി അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന റിസ്ക്ക് ആർട്ട് ഇനിഷ്യേറ്റീവും (RAl), കേരള ലളിതകലാ അക്കാദമിയും കൈകോർക്കുന്നു. അതിന് വേണ്ടി കേരള ലളിത കലാ അക്കാദമിക്ക് കീഴിലെ കലാകാരൻമാരുടെ കലാസൃഷ്ടികൾക്ക് അബുദാബിയിൽ പ്രദർശനവും, വിപണനവും നടത്തുന്നതിന് വേണ്ടി റിസ്ക്ക് ആർട്ട് ഇനീഷ്യേറ്റീവ് (RAl) മുൻകൈയെടുക്കും. അബുദാബിയിലെ കലാസൃഷ്ടികൾ കേരളത്തിലും പ്രദർശിപ്പിക്കും. ഇതിന് വേണ്ടിയുള്ള ധാരണാപത്രം കൊച്ചിയിലെ ​ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ അബുദാബിയിലെ റിസ്ക്ക് ആർട്ട് ഇനീഷ്യേറ്റീവ് ഫൗണ്ടറും എക്സിക്യൂട്ടീവ് ഡയറക്ടറുമായ…

Read More

റാ​ക് ജ​സീ​റ​യി​ല്‍ മ​ല​യാ​ളം മി​ഷ​ന്‍ പ​ഠ​ന​കേ​ന്ദ്രം തു​ട​ങ്ങു​ന്നു

കേ​ര​ള സ​ര്‍ക്കാ​റി​ന്‍റെ മ​ല​യാ​ളം മി​ഷ​ന്‍ മാ​തൃ​ഭാ​ഷാ പ​ഠ​ന​പ​ദ്ധ​തി റാ​ക് അ​ല്‍ജ​സീ​റ ഹം​റ കേ​ന്ദ്ര​മാ​യി പ​ഠ​ന​കേ​ന്ദ്രം തു​ട​ങ്ങു​ന്നു. മ​ല​യാ​ളം മി​ഷ​ന്‍ റാ​ക് ചാ​പ്റ്റ​റി​നു കീ​ഴി​ലാ​ണ് ജ​സീ​റ​യി​ല്‍ മ​ല​യാ​ളം മി​ഷ​ന്‍ പ​ഠ​ന​കേ​ന്ദ്രം തു​ട​ങ്ങു​ന്ന​തെ​ന്ന് റാ​ക് ചാ​പ്റ്റ​ര്‍ ചെ​യ​ര്‍മാ​ന്‍ കെ. ​അ​സൈ​നാ​ര്‍, പ്ര​സി​ഡ​ന്‍റ് നാ​സ​ര്‍ അ​ല്‍ദാ​ന എ​ന്നി​വ​ര്‍ അ​റി​യി​ച്ചു. നി​ര​വ​ധി മ​ല​യാ​ളി കു​ടും​ബ​ങ്ങ​ള്‍ അം​ഗ​ങ്ങ​ളാ​യ റാ​ക് സെ​റാ​മി​ക്സ് മ​ല​യാ​ളം സൗ​ഹൃ​ദ​വേ​ദി റാ​ക് സ​ഖ​ര്‍ പാ​ര്‍ക്കി​ല്‍ ന​ട​ത്തി​യ കു​ടും​ബ​സം​ഗ​മ​ത്തി​ല്‍ മ​ല​യാ​ളം മി​ഷ​ന്‍ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് ഭാ​ര​വാ​ഹി​ക​ളാ​യ അ​ക്ബ​ര്‍ ആ​ലി​ക്ക​ര, റ​സ​ല്‍ റ​ഫീ​ഖ്, എം.​ബി. അ​നീ​സു​ദ്ദീ​ന്‍,…

Read More

ഉംറ നിർവഹിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനിടെ മലയാളി വയോധിക റിയാദിൽ അന്തരിച്ചു

ഉംറ നിർവഹിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനിടെ മലയാളി വയോധിക റിയാദിൽ മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ മാനത്തുമംഗലം കുറുപ്പന്തൊടി വീട്ടിൽ ഖദീജയാണ് റിയാദ് എയർപ്പോർട്ടിന് സമീപമുള്ള കിങ് അബ്ദുല്ല ബിൻ അബ്ദുൽ അസീസ് യൂനിവേഴ്‍സിറ്റി ആശുപത്രിയിൽ മരിച്ചത്. നാട്ടിൽ നിന്നുള്ള ഉംറ ഗ്രൂപ്പിലാണ് എത്തിയത്. മക്കയിൽ ഉംറ കർമങ്ങളും മദീന സന്ദർശനവും പൂർത്തിയാക്കി മടങ്ങാൻ ജിദ്ദയിലെത്തിയപ്പോൾ ചില സാങ്കേതിക കാരണങ്ങളാൽ യാത്ര തടസ്സപ്പെടുകയായിരുന്നു. തുടർന്ന് ആ ഗ്രൂപ്പിൽ വന്നവരെല്ലാം റിയാദിൽ നിന്ന് നാട്ടിലേക്ക് പോകാൻ ടിക്കറ്റ് ശരിയാക്കി ബസിൽ ഇവിടെ…

Read More

കാസർഗോഡ് സ്വദേശി സൗദി അറേബ്യയിൽ അന്തരിച്ചു

മലയാളി സൗദി അറേബ്യയിൽ നിര്യാതനായി. കാസർകോട് ബദിയടുക്ക ദേലംപാടി വീട്ടിൽ നാരായണനാണ് റിയാദ്​ പ്രവിശ്യയിലുൾ​പ്പെടുന്ന ലൈല അഫ്​ലാജ്​ പട്ടണത്തിൽ മരിച്ചത്​.58 വയസായിരുന്നു പ്രായം.ലൈല അഫ്​ലാജ് സൂഖിൽ തയ്യൽ ജോലി ചെയ്തുവരികയായിരുന്നു. ദീർഘകാലമായി പ്രവാസിയായിരുന്നു. യശോദയാണ് ഭാര്യ, അരുൺ, പൂർണിമ, അപൂർവ്വ എന്നിവർ മക്കളാണ്. 

Read More

2024 പുതുവർഷം ആദ്യം എത്തിയത് കിരിബാത്തി ദ്വീപിൽ ; പുതുവർഷത്തെ വരവേറ്റ് ലോകം; ആഘോഷമാക്കി റേഡിയോ കേരളം 1476 എ എമ്മും

പുതുപ്രതീക്ഷകളുമായി ലോകം പുതുവര്‍ഷത്തിലേക്ക്. പസഫികിലെ ചെറു ദ്വീപ് രാജ്യമായ കിരിബാത്തി ദ്വീപിലാണ് 2024 ആദ്യമെത്തിയത്.ന്യൂസിലാന്‍ഡിലും പുതുവര്‍ഷം പിറന്നു. പുതുവത്സരത്തെ ആഘോഷപൂര്‍വം വരവേല്‍ക്കുകയാണ് ലോകം. ഇന്ത്യയിലും മറ്റു ഏഷ്യന്‍ രാജ്യങ്ങളിലും ഉള്‍പ്പെടെ മണിക്കൂറുകള്‍ക്കുള്ളില്‍ പുതുവര്‍ഷമെത്തും. കേരളത്തിലും വിവിധയിടങ്ങളില്‍ വിപുലമായ ആഘോഷങ്ങളാണ് നടക്കുന്നത്. പുതുവത്സരം പ്രമാണിച്ച് റേഡിയോ കേരളം 1476 എ എം പ്രേക്ഷേപണം ചെയ്യുന്നത് 26 മണിക്കൂർ തത്സമയ പ്രക്ഷേപണമാണ്. ഗൾഫ് റേഡിയോ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു റേഡിയോ ഇത്തരം ഒരു പരിപാടി അവതരിപ്പിക്കുന്നത്. ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിച്ച…

Read More

വായിക്കാൻ പഠിക്കുന്നതിനൊപ്പം വായനയിലെ തെരെഞ്ഞെടുപ്പുകൾ കൂടി പഠിക്കാൻ ഉതകുന്നതായിരിക്കണം ഭാഷാപഠനം; ഗായത്രി വർഷ

വായിക്കാൻ പഠിക്കുന്നതിനൊപ്പം വായനയിലെ തെരെഞ്ഞെടുപ്പുകൾ കൂടി പഠിക്കാൻ ഉതകുന്നതായിരിക്കണം ഭാഷാപഠനമെന്ന് അഭിനേത്രിയും സാംസ്‌കാരിക പ്രവർത്തകയുമായ ഗായത്രി വർഷ. ദുബായിലെ മലയാളം മിഷൻ പ്രവർത്തനങ്ങൾ അഞ്ചുവർഷം പൂർത്തിയായ പശ്ചാത്തലത്തിൽ, അഞ്ചാം വാർഷിക സ്മരണികയായി തയ്യാറാക്കിയ ‘ശാദ്വല മലയാളം- മണൽനിലങ്ങളിൽ മലയാളം തളിർത്ത അഞ്ചു പ്രവാസവർഷങ്ങൾ”, കുട്ടികളുടെ കയ്യെഴുത്തുമാസികയായ ‘തൂലിക – പ്രവാസത്തിലെ കുരുന്നെഴുത്തുകൾ’ എന്നിവയുടെ ഔപചാരിക പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറും ലോകകേരളസഭാംഗവുമായ എൻ കെ കുഞ്ഞഹമ്മദ്, മലയാളം മിഷൻ ദുബായ് ചാപ്റ്റർ…

Read More

പ്രവാസത്തിൻ്റെ അരനൂറ്റാണ്ട് പൂർത്തിയാക്കി എം.എ. യൂസഫലി; യു.എ.ഇ പ്രസിഡണ്ടുമായി പ്രത്യേക കൂടിക്കാഴ്ച

അബുദാബി: പ്രവാസജീവിതത്തിൻ്റെ 50 വർഷം പൂർത്തിയാക്കി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി. തൃശ്ശൂർ ജില്ലയിലെ നാട്ടിക മുസലിയാം വീട്ടിൽ അബ്ദുൽ ഖാദർ യൂസഫലി എന്ന എം.എ. യൂസഫലിയെ ഇന്നത്തെ യൂസഫലിയാക്കിയ പ്രവാസ ജീവിതത്തിൻ്റെ ആ വലിയ യാത്രയ്ക്ക് ഇന്നേക്ക് 50 വർഷം തികയുകയാണ്. പ്രവാസത്തിൻ്റെ ഗോൾഡൻ ജൂബിലി എം.എ. യൂസഫലിക്ക് ഏറ്റവും സന്തോഷകരമായ മുഹൂർത്തമാണ് സമ്മാനിച്ചത്. ബോംബെ തുറമുഖത്ത് നിന്നും 26 ഡിസംബർ 1973ന് പുറപ്പെട്ട് ഡിസംബർ 31ന് ദുബായ് റാഷിദ് തുറമുഖത്തെത്തിയതുൾപ്പെടെയുള്ള ഇമ്മിഗ്രേഷൻ…

Read More