‘പ്രലോഭനത്തെ ആത്മാഭിമാനം കൊണ്ട് നേരിട്ടു’; കലാമണ്ഡലം ഗോപിയാശാന് അഭിവാദ്യം അർപ്പിച്ച് ഓർമ ഭാരവാഹികൾ

പത്‌മഭൂഷൺ പോലൊരു ബഹുമതിയുടെ പേരിൽ നടത്തിയ പ്രലോഭനത്തെ ആത്മാഭിമാനം കൊണ്ട് നേരിട്ട, മലയാളത്തിന്റെ മഹാനായ കഥകളി കലാകാരൻ കലാമണ്ഡലം ഗോപിയാശാന് അഭിവാദ്യങ്ങൾ അർപ്പിക്കുകയും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുകയാണ് എന്ന് ഓർമ ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു . കേരളത്തിന്റെ മതേതര നിലപാടിന്റെ അന്തസ്സുകൂടിയാണ് ശ്രീ കലാമണ്ഡലം ഗോപിയാശാൻ , വർഗീയ ഭരണകൂടത്തിന്റെ അധികാര ദുർവിനിയോഗത്തിനു മുന്നിൽ സാഭിമാനം ഉയർത്തിപ്പിടിച്ചത്. പണവും പദവിയും പുരസ്കാരങ്ങളും കാട്ടി മോഹിപ്പിച്ച് ആരെയും വിലക്കെടുക്കാമെന്ന ധാർഷ്ട്യത്തിന്റെ നെറുകയിൽ കൊട്ടിയ ഈ നിലപാടിനോട് മലയാളികൾ കടപ്പെട്ടിരിക്കുന്നു….

Read More

‘ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ ഇന്ത്യൻ ജനാധിപത്യത്തിനു കരുത്ത് പകരുന്ന വിധിയുണ്ടാവണം’ ; സ്നേഹ സംഗമം പരിപാടി ഉദ്ഘാടനം സിപിഐഎം നേതാവ് പി കെ ബിജു

രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ കേന്ദ്ര ഭരണകൂടം തന്നെ വെല്ലുവിളിക്കുന്ന കാലത്ത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സവിശേഷ പ്രാധാന്യം കൃത്യമായി തിരിച്ചറിഞ്ഞുള്ള വിധിയെഴുത്താണ് ജനാധിപത്യ വിശ്വാസികൾ നടത്തേണ്ടതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജു. ലോക്സഭാ തെരെഞ്ഞെടുപ്പിനു മുന്നോടിയായി ദുബായിലെ പുരോഗമന സംഘടനകൾ ചേർന്ന് സംഘടിപ്പിച്ച സ്നേഹസംഗമം പരിപാടി ഉദ്ഘാടനം ചെയ്തു സൂം വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ മതേതര സ്വഭാവത്തെ തകർത്ത്, ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരമുറപ്പിക്കുന്ന പ്രവണതകൾക്കെതിരെ ഒറ്റക്കെട്ടായി നിൽക്കാനുള്ള ജാഗ്രത കേരളം കാണിക്കേണ്ടതുണ്ടെന്ന് പരിപാടിയ്ക്ക്…

Read More

ഇഫ്താര്‍ സംഗമം സംഘടിപ്പിച്ച് ഫാസ്റ്റ് ബിസിനസ് ലൈന്‍

ഫാസ്റ്റ് ബിസിനസ് ലൈന്‍ ഇഫ്താര്‍ സംഗമം ദുബൈ ലേ മെറിഡിയന്‍ ഹോട്ടലില്‍ സംഘടിപ്പിച്ചു. ബിസിനസ് പങ്കാളികള്‍, വ്യവസായ സംരംഭകര്‍, സെലിബ്രറ്റികള്‍, ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു. എഫ്ബിഎല്‍ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ പാലക്കാട് പറളി സ്വദേശി ഹിളര്‍ അബ്ദുള്ളയും ബിസിനസ് പങ്കാളി മുഹമ്മദ് അറഫാത്തും ചേര്‍ന്നാണ് വിപുലമായ ഇഫ്താര്‍ സംഗമം ഒരുക്കിയത്. 10 വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന എഫ്ബിഎല്‍ ദുബൈയില്‍ പല സ്ഥലങ്ങളിലും ബിസിനസ് സംരംഭങ്ങള്‍ നടത്തി വരുന്നുണ്ട്. ദുബൈ ഭരണാധികാരി ശൈഖ്…

Read More

ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായി ഇന്ത്യൻ അസോസിയേഷൻ ഷാർജ സംഘടിപ്പിച്ച സമൂഹ നോമ്പുതുറ

ഷാർജ ഇന്ത്യൻ സ്‌കൂൾ അങ്കണത്തിൽ നടന്ന സംഗമത്തിൽ ഒരേ സമയം 7500 ഓളം പേരാണ് മത വർഗ രാഷ്ടീയ വ്യത്യാസമില്ലാതെ നോമ്പു തുറന്നത്. ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഡെപ്യൂട്ടി കോൺസൽ ജനറൽ യതിൻ പട്ടേൽ മുഖ്യാതിഥിയായിരുന്നു. പ്രമുഖ വാഗ്മി അബ്ദുൽ കബീർ ബാഖവി റമദാൻ സന്ദേശ പ്രഭാഷണം നടത്തി. യുനൈറ്റഡ് നേഷൻസ് ഹൈക്കമ്മീഷനർ ഫോർ റെഫ്യൂജീസ് സീനിയർ അസോസിയേറ്റ് ശ്രീമതി മൈസ് അവാദ് ആശംസ നേർന്നു സംസാരിച്ചു.അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ…

Read More

‘നമ്മൾ ചാവക്കാട്ടുകാർ’ ഇഫ്താർ കുടുംബസംഗമം ഇന്ന്

ന​മ്മ​ൾ ചാ​വ​ക്കാ​ട്ടു​കാ​ർ ഒ​രാ​ഗോ​ള സൗ​ഹൃ​ദ കൂ​ട്ട് ഒ​മാ​ൻ ചാ​പ്റ്റ​ർ ഒ​രു​ക്കു​ന്ന ഇ​ഫ്താ​ർ കു​ടും​ബ സം​ഗ​മം വെ​ള്ളി​യാ​ഴ്ച മ​സ്ക​ത്ത്​ ഗാ​ല​യി​ലു​ള്ള മ​സ്ക​ത്ത്​ ഹി​ൽ​സ് ഹോ​ട്ട​ലി​ൽ ന​ട​ക്കും. ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​ക​ളും ചാ​വ​ക്കാ​ട്ടു​കാ​രും പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ക്കു​മെ​ന്ന്​ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 98515943, 92198148 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ഇ​ഫ്താ​ർ കു​ടും​ബ സം​ഗ​മം കോ​ഓ​ഡി​നേ​റ്റ​ർ ഫൈ​സ​ൽ വ​ലി​യ ക​ത്ത്, പ്ര​സി​ഡ​ന്‍റ്​ മ​നോ​ജ് നെ​രി​യ​മ്പ​ള്ളി, സെ​ക്ര​ട്ട​റി ആ​ഷി​ക് മു​ഹ​മ്മ​ദ് കു​ട്ടി, ഗ്ലോ​ബ​ൽ കോ​ഡി​നേ​റ്റ​ർ സു​ബ്ര​ഹ്മ​ണ്യ​ൻ, ട്ര​ഷ​റ​ർ മു​ഹ​മ്മ​ദ് യാ​സീ​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു.

Read More

ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ കാപ്പാട് സ്വദേശി ഒമാനിലെ മത്രയില്‍ നിര്യാതനായി. മത്ര ഗോള്‍ഡ് സൂഖില്‍ കഫ്​റ്റീരിയ ജീവനക്കാരനായ മുഹമ്മദ് അലിയാണ് മരിച്ചത്. 54 വയസായിരുന്നു. കാപ്പാട് ചേലോറ തയ്യില്‍ വളപ്പില്‍ ‘ബൈതുല്‍ഹംദി’ ലാണ് താമസം. പിതാവ്​: മൊയ്തീന്‍. മാതാവ്​:ഫത്തീവി. ഭാര്യ: നുസ്രത്ത്. മക്കൾ: മുഫീദ്, ഫിദ, നദ

Read More

2024ലെ മഹേന്ദ്ര എക്സലൻസ് ഇൻ തിയറ്റർ അവാർഡ്സിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ഓർമ്മ അവതരിപ്പിക്കുന്ന “ഭൂതങ്ങൾ”

ഓർമ്മ അവതരിപ്പിക്കുന്ന ഭൂതങ്ങൾ 2024ലെ മഹേന്ദ്ര എക്സലൻസ് ഇൻ തിയറ്റർ അവാർഡ്സിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയൊട്ടാകെ, 369 നാടകങ്ങളിൽ നിന്ന് 10 എണ്ണമാണ് ജൂറി കമ്മറ്റി തെരഞ്ഞെടുത്തത്. മലയാളഭാഷയിൽ, 46 നാടകങ്ങളിൽ നിന്നാണ് ഭൂതങ്ങൾ ഈ പട്ടികയിൽ എത്തിയത്. ഈ വരുന്ന പതിനാറാം തീയതി ശ്രീറാം സെന്റർ ന്യൂഡൽഹിയിൽ വെച്ചാണ് നാടകം നടത്തപ്പെടുന്നത്. മെറ്റ, 2024 ഇൽ ഏറ്റവും മികച്ച നിർമ്മാണം, സംവിധാനം, രംഗപടം, ദീപവിതാനം, ensemble എന്നീ വിഭാഗങ്ങളിലേക്കാണ് നാടകം തിരഞ്ഞെടുക്കപ്പെട്ടത്. ഫലപ്രഖ്യാപനം, മാർച്ച് 20ന് കമനി…

Read More

24മത് ജിമ്മി ജോർജ് മെമ്മോറിയൽ അന്താരാഷ്ട്ര റമദാൻ വോളിബോൾ ടൂർണമെന്റ് മാർച്ച് 27 മുതൽ

കേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന 24-മത് ജിമ്മി ജോർജ്ജ് മെമ്മോറിയൽ അന്താരാഷ്ട്ര റമദാൻ വോളിബോൾ ടൂർണമെന്റ് 2024 മാർച്ച് 27 മുതൽ 31 വരെ നടക്കും. വൈകുന്നേരം 8 മണി മുതൽ  അബുദാബി എയർപോർട്ട് റോഡിൽ എമിഗ്രേഷൻ ബ്രിഡ്ജിന് പുറകു വശത്തുള്ള ലിവ ഇന്റർനാഷണൽ സ്കൂൾ ഗ്രൗണ്ടിൽ വെച്ചാണ് മത്സരം നടക്കുക. വിവിധ രാജ്യങ്ങളിൽ നിന്ന് അന്താരാഷ്ട്ര താരങ്ങൾ അണിനിരക്കുന്ന മത്സരത്തിൽ ആറോളം ടീമുകൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

Read More

വനിതാ ദിനത്തിൽ പ്രാവാസികളായ 25 അമ്മമാർക്ക് 25 ലക്ഷം രൂപയുടെ ആദരം

സമൂഹത്തിനും കുടുംബത്തിനും ഉപകാരപ്രദമാകുന്ന രീതിയിൽ സ്വന്തം മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകി ഉന്നത നിലയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവാസ ലോകത്തെത്തി, കഠിന പ്രയത്നം ചെയ്യുന്ന 25 അമ്മമാരെ വനിതാ ദിനത്തിൽ ആദരിച്ചു. മിടുക്കരായ മക്കളുടെ പേരിലാണ്, വനിതാ ദിനത്തിൽ അഭിമാനത്തോടെ 25 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ് അമ്മമാർ ഏറ്റുവാങ്ങിയത്. യുഎയിലെ പ്രമുഖ വനിതാ സംരംഭക ഹസീന നിഷാദ്, കഴിഞ്ഞ വർഷം മുതൽ ആരംഭിച്ച അൽമിറാ സ്കോളർഷിപ്പിലൂടെയാണ് 25 പേർ ഈ നേട്ടം കൈവരിച്ചത്. ഓരോ ലക്ഷം…

Read More

ഹൃദയാഘാതം; തൃശൂർ സ്വദേശി മുസ്തഫ ബുദൈറയിൽ വച്ച് അന്തരിച്ചു

തൃശൂർ പാലപിള്ളി പുലിക്കണ്ണി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബുറൈദയിൽ നിര്യാതനായി. 50 വയസായിരുന്നു. ബുറൈദ കെ.എം.സി.സി സുൽത്താന ഏരിയ പ്രസിഡൻറായിരുന്നു. മടക്കൽ അലവി-നബീസ ദമ്പതികളുടെ മകനാണ്. വർഷങ്ങളായി ബുറൈദയിൽ ഇലക്ട്രീഷ്യൻ ആയി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ഷാഹിദ. അഫ്‌സൽ, സഫീദ, സഹല എന്നിവർ മക്കളാണ്. നടപടികൾ പൂർത്തിയാക്കുന്നതിന് ബുറൈദ കെ.എം.സി.സി നേതൃത്വം രംഗത്തുണ്ട്.

Read More