ഗൾഫ് ഇന്ത്യൻ ഹൈസ്‌കൂൾ സ്ഥാപകനും ചെയർമാനുമായിരുന്ന ജോൺ എം തോമസിന്റെ ഭാര്യ അന്നമ്മ അന്തരിച്ചു

ഗൾഫ് ഇന്ത്യൻ ഹൈസ്‌കൂൾ സ്ഥാപകനും ചെയർമാനുമായിരുന്ന പരേതനായ ജോൺ എം തോമസിന്റെ ഭാര്യ അന്നമ്മ അന്തരിച്ചു.79 വയസ്സായിരുന്നു.ദീർഘകാലം റാഷിദ് ഹോസ്പിറ്റലിൽ പീഡ്രിയാറ്റിക് ഡിപ്പാർട്മെന്റിലെ നഴ്സ് ആയിരുന്നു. പത്തനംതിട്ട ഇരവിപൂർ മൂത്തേടത്ത് കുടുംബാംഗമാണ് പരേത.വിൻ ജോൺ,വിൻസിഎന്നിവർ മക്കളും രേണു,റീജോ എന്നിവർ മരുമക്കളുമാണ്. 1979 ൽ ഗൾഫ് ഇന്ത്യൻ ഹൈസ്‌കൂൾ സ്ഥാപിച്ചകാലം മുതൽ വാർധക്യ സഹജമായ രോഗങ്ങൾ മൂലം വിശ്രമജീവിതം നയിക്കുന്നത് വരെ സ്‌കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ സജീവമായിരുന്നു

Read More

ഗൾഫിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ ഓശാന ഞായർ ആഘോഷം നടന്നു

ഗൾഫിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ ഓശാന ഞായർ ആഘോഷിച്ചു. ഈസ്റ്ററിനു മുമ്പുള്ള ഞായറാഴ്ചയാണ് ഓശാന ഞായർ അഥവാ കുരുത്തോല പെരുന്നാൾ. വിവിധ ദേവാലയങ്ങളിൽ ക്രൈസ്തവ വിശ്വാസികൾ ഒത്തുകൂടി ഷാർജ സെന്റ് മൈക്കിൾസ് ദേവാലയത്തിൽ നടന്ന പ്രത്യേക പ്രാർത്ഥനയിലും കുർബാനയിലും വിശ്വാസികൾ പങ്കെടുത്തു. ഓശാന ഞായറോട് കൂടി ക്രൈസ്തവ വിശ്വാസികൾ വിശുദ്ധ വാരത്തിലേക്ക് കടക്കുകയാണ്.

Read More

വിമാന യാത്രാ നിരക്ക്‌ വർധന ; യാത്ര- ചരക്കു കപ്പൽ സർവീസ് ആരംഭിക്കണം , എം. ഡി. സി

കേരളത്തിൽ അടുത്ത ദിവസം മുതൽ സ്കൂളുകൾ അവധിയാകുന്നതും, പെരുന്നാൾ ആഘോഷവും പലരും കുടുംബത്തോടൊപ്പം കേരള – ഗൾഫ് സെക്റ്ററിൽ യാത്ര സജീവമാകും.ഈ സാഹചര്യത്തിൽ വിമാനയാത്ര നിരക്ക് കേരള – ഗൾഫ് സെക്ടറിൽ മൂന്നും, നാലും ഇരട്ടിയായി വർധിപ്പിച്ചിരിക്കുകയാണ്. വിമാന അമിത നിരക്കിന്ന് ശാശ്വത പരിഹാരം എന്ന നിലയ്ക്ക് മലബാർ ഡെവലപ്മെന്റ് കൗൺസിൽ കേരള – കേന്ദ്ര സർക്കാരുകൾക്ക് കപ്പൽ യാത്രയുമായി ബന്ധപ്പെട്ട് നിവേദനം സമർപ്പിച്ചിരുന്നു. തുടർന്ന് എം ഡി സി പ്രതിനിധി സംഘം ദുബായ് സന്ദർശിച്ച് വിശദമായ…

Read More

ഇഫ്താർ വിരുന്ന് ഒരുക്കി ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ള വി​ഭാ​ഗ​ത്തി​ന്‍റെ ഇ​ഫ്താ​ർ സം​ഗ​മം ദാ​ർ​സൈ​ത്തി​ലെ ഐ.​എ​സ്.​സി മ​ൾ​ട്ടി പ​ർ​പ്പ​സ് ഹാ​ളി​ൽ ന​ട​ന്നു. കേ​ര​ള വി​ഭാ​ഗം അം​ഗ​ങ്ങ​ളെ കൂ​ടാ​തെ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ക്കീ​ൽ കോ​മോ​ത്ത്, എ​ൻ​ഹാ​ൻ​സ്മെ​ന്റ്‌ ആ​ൻ​ഡ്​ ഫെ​സി​ലി​റ്റീ​സ് സെ​ക്ര​ട്ട​റി വി​ൽ​സ​ൺ ജോ​ർ​ജ്, ഇ​ന്ത്യ​ൻ സ്കൂ​ൾ ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ, ഒ​മാ​നി​ലെ വി​വി​ധ സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ, സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ർ, മ​ല​യാ​ളം മി​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി ഒ​മാ​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ആ​യി​ര​ത്തി​ല​ധി​കം പേ​ർ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു. കേ​ര​ള…

Read More

കേളീ ജനകീയ ഇഫ്താർ ഏപ്രിൽ അഞ്ചിന് നടക്കും

കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ജ​ന​കീ​യ ഇ​ഫ്താ​ർ ഏ​പ്രി​ൽ അ​ഞ്ചി​ന് ന​ട​ക്കും. വി​പു​ല സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ചു. ബ​ത്ഹ​യി​ൽ ചേ​ർ​ന്ന രൂ​പ​വ​ത്​​ക​ര​ണ യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ സെ​ബി​ൻ ഇ​ഖ്ബാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ലോ​ക കേ​ര​ള​സ​ഭ അം​ഗ​വും കേ​ളി ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി​യു​മാ​യ കെ.​പി.​എം. സാ​ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം സം​ഘാ​ട​ക സ​മി​തി പാ​ന​ൽ അ​വ​ത​രി​പ്പി​ച്ചു. ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ ഫി​റോ​സ്‌ ത​യ്യി​ൽ, പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ കേ​ളി കു​ടും​ബ​വേ​ദി​യും കൈ​കോ​ർ​ക്കും. സെ​ബി​ൻ ഇ​ഖ്ബാ​ൽ (ചെ​യ​ർ.), ഗ​ഫൂ​ർ…

Read More

‘സഹാനുഭൂതിയുടെ സന്ദേശം’ പകർന്ന് ഐ പി എ ഇഫ്താർ മീറ്റ്

സഹാനുഭൂതിയുടെ മഹത്തായ സന്ദേശം പകർന്ന് ഇന്റർനാഷണൽ പ്രമോട്ടേഴ്സ് അസോസിയേഷന്റെ (ഐപിഎ) ഇഫ്താർ മീറ്റ് ശ്രദ്ധേയമായി. ദൈവം നൽകിയ അനുഗ്രഹങ്ങൾ സമൂഹത്തിലെ വേദന അനുഭവിക്കുന്നവരുമായി പങ്കിടണമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് അബുദാബി ചർച്ച് ഓഫ് സൗത്ത് ഇന്ത്യ ഇടവകയിലെ ഫാദർ ലാൽജി മലയിൽ ഫിലിപ്പ് പറഞ്ഞു .സഹജീവികളെ സഹായിക്കാൻ സന്നദ്ധതയുള്ള മനസ് നാം ഓരോരുത്തരും വളർത്തിയെടുക്കണമെന്നും, അനുകമ്പയുടെയും ഉദാരതയുടെയും നിമിഷങ്ങളാക്കി റമദാനെ മാറ്റണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഐപിഎ ചെയർമാൻ സൈനുദ്ദീൻ ഹോട്പാക്ക് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ദുബൈയിലെ അൽ…

Read More

തൃശൂര്‍ സ്വദേശി ഒമാനില്‍ അന്തരിച്ചു

തൃശൂര്‍ സ്വദേശി ഹൃദയാഘാതം മൂലം ഒമാനില്‍ അന്തരിച്ചു. കൊടുങ്ങല്ലൂര്‍ കടലായി പണ്ടാരപറമ്പിൽ ഗോപി കുട്ടപ്പന്‍ (57) ആണ് ഗുബ്രയില്‍ മരിച്ചത്. ഹോട്ടലിലെ കുക്ക് ആയിരുന്നു. ആറ്‌ വര്‍ഷമായി ഒമാനിലുണ്ട്. പിതാവ്: കുട്ടപ്പന്‍. മാതാവ്: സരോജിനി. ഭാര്യ: മിനി. മക്കള്‍: അഖില്‍, നിഖില്‍. സഹോദരങ്ങള്‍, ശശി, രവി. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഐസി എഫ് സർവീസ് ആൻഡ് വെൽഫെയർ ഭാരവാഹികള്‍ അറിയിച്ചു.

Read More

ഐ.എ.എസ് റമളാൻ വോളിബോൾ മത്സരം തുടങ്ങി

ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ 12-ാമത് റമളാൻ ബോളിബോൾ ഷാർജ ഇന്ത്യൻ സ്‌കൂൾ ഗുബൈബയിൽ ആരംഭിച്ചു. അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര പുതിയ സ്‌പോർട്‌സ് കമ്മിറ്റിയുടെയും വോളിബോൾ മത്സരത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത് സ്വാഗതവും ട്രഷറർ ഷാജി ജോൺ നന്ദിയും പറഞ്ഞു. രാത്രി 9ന് ശേഷം 5 ദിനങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ പ്രഗദ്ഭരായ വോളിബോൾ താരങ്ങളെ അണി നിരത്തു ആറു ടീമുകളാണ് മാറ്റുരക്കുന്നത്. ആദ്യ മത്സരത്തിൽ മാസ് ഷാർജയെ ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക് പരാജയപ്പെടുത്തി…

Read More

25ആം വാർഷിക ആഘോഷത്തിനുള്ള സ്വാഗത സംഘം രൂപീകരിച്ച് അക്ഷരക്കൂട്ടം

അക്ഷരക്കൂട്ടം ഇരുപത്തിയഞ്ചാം വാർഷിക ആഘോഷത്തിനായുള്ള സ്വാഗതസംഘം രൂപീകരണവും നോമ്പുതുറയും നടന്നു. ദുബായ് ഖിസൈസിൽ എം എസ് എസ് ഹാളിൽ നടന്ന ചടങ്ങിൽ ഇസ്മയിൽ മേലടി അധ്യക്ഷതവഹിച്ചു. ഷാജി ഹനീഫ് അക്ഷരക്കൂട്ടത്തിന്റെ ചരിത്രം വിവരിച്ചു. ഈ വർഷം അവസാനം വരെ നീണ്ടു നിൽക്കുന്ന അക്ഷരക്കൂട്ടം രജതജൂബിലി പരിപാടികളുടെ രൂപരേഖ ഇ കെ ദിനേശൻ വിശദമാക്കി. പരിപാടിയുടെ ലോഗൊ എംസിഎ നാസർ പ്രകാശനം ചെയ്തു. റോയ് നെല്ലിക്കോട്, റോയ് റാഫേൽ, അബുല്ലൈസ്, സുഭാഷ് ദാസ്, റീന സലീം എന്നിവർ സംസാരിച്ചു….

Read More

രോഗികളെ പിന്തുണക്കുന്നതിനായി “റഹ്മ 2024” ക്ഷേമ പദ്ധതിക്ക് തുടക്കം കുറിച്ച് ദുബൈ കെഎംസിസി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി

തിരൂരങ്ങാടി മണ്ഡലത്തിലെ നാല് പഞ്ചായത്തിലെയും 2 മുൻസിപ്പാലിറ്റിയേയും നിർധരായ രോഗികളെ പിന്തുണക്കുന്നതിനുള്ള ‘റഹ്‌മ 2024’ ക്ഷേമ പദ്ധതിക്ക് തുടക്കം കുറിച്ചു. ദുബൈയിലെ കെഎംസിസി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയാണ് മണ്ഡലത്തിലെ അർഹരായ രോഗികളെ കണ്ടെത്തി പദ്ധതി നടപ്പിലാക്കുന്നത്. ഉദ്യമത്തിന്റെ ബ്രോഷർ പ്രകാശനം ജീവകാരുണ്യ പ്രവർത്തകനും വൈസ് വെഞ്ചേഴ്‌സ് ഗ്രുപ്പ് ചെയർമാനുമായ അയൂബ് കല്ലട നിർവഹിച്ചു. പി കെ അൻവർ നഹാ ,വി സി സൈതലവി, ജബ്ബാർ ക്ലാരി, സാദിഖ് തിരൂരങ്ങാടി, അസീസ് മണമ്മൽ,വാഹിദ് ദുബൈ, ഇർഷാദ് കുണ്ടൂർ, വി…

Read More