
ഈദ് ഇശൽ ഇമ്പം നാളെ അരങ്ങേറും ; റേഡിയോ കേരളത്തിന്റെ മെഗാ ഷോ ഷാർജയിൽ
ചെറിയ പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി റേഡിയോ കേരളം ഒരുക്കുന്ന ‘ഈദ് ഇശൽ ഇമ്പം’ മെഗാ ഷോ, ഏപ്രിൽ 13 ശനിയാഴ്ച യുഎഇ സമയം വൈകുന്നേരം 7 മുതൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നടക്കും. പ്രമുഖ പിന്നണി ഗായകരായ ജി.ശ്രീറാം, ഗായത്രി അശോകൻ, യൂസഫ് കാരയ്ക്കാട്, രവിശങ്കർ, നസീർ മുഹമ്മദ്, അപർണ്ണ രാജീവ്, റിഷാം റസാഖ് എന്നിവർ ചേർന്നൊരുക്കുന്ന മജ്‌ലിസ്, M80 മൂസ ഫെയിം വിനോദ് കോവൂർ അവതരിപ്പിക്കുന്ന ചിരിയരങ്ങ് എന്നിവയ്‌ക്കൊപ്പം ഫൈസൽ എളേറ്റിൽ അടക്കമുള്ള പ്രമുഖർ…