
കലാ മസ്ക്കത്തിന്റെ ‘കേരളീയം 2024’ മെയ് 17 ന്
കലാ മസ്കത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘കേരളീയം 2024’മേയ് 17ന് അരങ്ങേറുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. റൂവി അല്‍ ഫലജ് ഗ്രാന്റ് ഹാളില്‍ വൈകീട്ട് അഞ്ചിന് ആരംഭിക്കുന്ന പരിപാടി കേരള സാംസ്കാരിക മന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്യും. ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും സംഘാടകര്‍ പറഞ്ഞു. വിനോദത്തോടൊപ്പം കേരളത്തിന്റെ ചരിത്രവും വര്‍ത്തമാനവും തനിമയും പുതിയ തലമുറക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യം കൂടി മുന്‍നിര്‍ത്തിയാണ് ‘കേരളീയം 2024’ലെ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ നാടകത്തിന്റെ ഓസ്കര് എന്നറിയപ്പെടുന്ന മെറ്റാ അവാര്‍ഡ്…