സൗദിയില്‍ അറേബ്യയിൽ ഹൃദയാഘാതം മൂലം മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ട യൂനുസ് സിദ്ധിഖിന്റെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി. 25 വർഷമായി ഹഫർ അൽ ബത്തിൻ സൂഖിൽ ജോലി ചെയ്തു വരുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചക്ക് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെടുകയായിരുന്നു. ഭാര്യ: സബീറ, മാതാവ്: ആമിനക്കുട്ടി. മക്കൾ: ആമീൻ അഹ്സൻ, റിയ ഭാത്തിമ, ഹിബ ഭാത്തിമ. സഹോദരങ്ങൾ: ശരീഫ്, സലീം, മുഹമ്മദ്‌ ഹനീഫ, ജബ്ബാർ, ജലീൽ എന്നിവരാണ്. മൃതദേഹം ദമാമിൽ നിന്നും എമിറേറ്റ്സ് എയർലൈൻസിൽ കൊച്ചി എയർപോർട്ടിലേക്കും തുടർന്ന് ആംബുലൻസിൽ പാലക്കാട്‌…

Read More

ഒമാനിലെ പ്രമുഖ മലയാളി വ്യവസായി പി.ബി സലീം അന്തരിച്ചു

 ഒമാനിലെ പ്രമുഖ ഭക്ഷ്യവിതരണ സ്ഥാപനമായ നൂർ ഗസലിന്റെ ചെയർമാൻ തൃശൂർ കൊടുങ്ങല്ലൂർ എടവിലങ്ങ് സ്വദേശി സലീം പറക്കോട്ട് (70) നിര്യാതനായി. അസുഖ ബാധിതനായി നാട്ടിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നാട്ടിൽ സർക്കാർ സർവിസിൽ ജോലിയുണ്ടായിരുന്ന പി.ബി. സലീം 1987ലാണ് പുതിയ സാധ്യതകൾ തേടി ഒമാനിലെത്തിയത്. ഭാര്യ:ഹഫ്‌സ. മക്കൾ: ഹസ്‌ലിൻ ( മാനേജിങ് ഡയറക്ടർ, നൂർഗസൽ), ഫസൽ റഹ്‌മാൻ ( എക്‌സിക്യൂട്ടീവ് ഡയറക്ടർ, നൂർ ഗസൽ) ഹസ്‌ന. മരുമക്കൾ: ശിഹാബുദ്ധീൻ (ബിസിനസ്, ഒമാൻ), ഫസ്‌ന, അൻസിയ

Read More

അഞ്ചുവയസ്സുകാരൻ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ‌ിൽ

മൂന്നുമിനിറ്റും 14 സെക്കൻഡുംകൊണ്ട് 180 രാജ്യങ്ങളുടെ ദേശീയപതാകകൾ തിരിച്ചറിഞ്ഞതിന് അഞ്ചുവയസ്സുകാരന് റെക്കോഡ്. അൽഐൻ ഭവൻസ് പേൾ വിസ്ഡം സ്കൂളിലെ കെ.ജി. വിദ്യാർഥി അവ്യുക്ത് മാവിലയാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിനുടമയായത്. കാസർകോട് പരവനടുക്കം മണിയങ്ങാനം സ്വദേശികളായ സുജയ്, പ്രജിലാ സുജയ് എന്നിവരുടെ മകനാണ് അവ്യുക്ത് മാവില.

Read More

സി.എച്ച് രാഷ്ട്രസേവാ പുരസ്‌കാരം കെ.സി വേണുഗോപാലിന്​

മുൻ മുഖ്യമന്ത്രിയും മുസ്‍ലിം ലീഗ് നേതാവുമായിരുന്ന സി.എച്ച് മുഹമ്മദ് കോയയുടെ സ്മരണക്കായി ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി ഏർപ്പെടുത്തിയ സി.എച്ച് രാഷ്ട്രസേവാ പുരസ്കാരത്തിന് എ.ഐ.സി.സി ജനറൽ സെക്രട്ടറിയും എം.പിയുമായ കെ.സി വേണുഗോപാലിനെ തെരഞ്ഞെടുത്തതായി ഭാരവാഹികൾ അറിയിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. സി.പി ബാവ ഹാജി ചെയർമാനും എം.സി വടകര, സി.കെ സുബൈർ, ടി.ടി ഇസ്മായിൽ, പി.എ സൽമാൻ ഇബ്രാഹിം എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. ഒക്ടോബർ 26ന്…

Read More

അവുക്കാദർ കുട്ടി നഹ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റിന്റെ ബ്രോഷർ പ്രകാശനം ചെയ്തു

കേരളത്തിന്റെ മുൻ ഉപമുഖ്യമന്ത്രി അവുക്കാദർ കുട്ടി നഹയുടെ പേരിലുള്ള പ്രഥമ ഫുട്ബോൾ ടൂർണമെന്റിന്റെ ബ്രോഷർ പ്രകാശനം ദുബായിൽ നടന്നു. ദുബായ് കെ.എം.സി.സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ സത്താർ റിയൽ കോഫിയ്ക്ക് നൽകിക്കൊണ്ട് ബ്രോഷർ പ്രകാശനം നിർവഹിച്ചു. പി.കെ അൻവർ നഹ, വി.സി സൈതലവി, സാദിഖ് തിരൂരങ്ങാടി,ഗഫൂർ കാലടി, അൻഷിഫ് ആതവനാട്, സൈതലവി പുതുപ്പറമ്പ്, യാഹു തെന്നല,സാലി പുതുപ്പറമ്പ്, വാഹിദ് പരപ്പനങ്ങാടി തുടങ്ങിയവർ സംബന്ധിച്ചു. 2024 നവംബർ 3-ാം…

Read More

ഷാർജയില്‍ മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു; വിട പറഞ്ഞത് യുഎഇയിലെ ഗായികയുടെ ഭർത്താവ്

മലയാളി ഷാർജയില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. കണ്ണൂർ ചാലോട് സ്വദേശി ജയൻ കോട്ടത്ത് വളപ്പിലാണ് (43) മരിച്ചത്. യുഎഇയിലെ അറിയപ്പെടുന്ന ഗായിക ഹർഷ ചന്ദ്രന്റെ ഭർത്താവാണ്.ഇന്നലെ ഷാർജ അൽ നഹ്ദയിലെ വീട്ടിൽ ജയന് ഹൃദയാഘാതമുണ്ടാവുകയും അൽ ഖാസിമി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. എമിറേറ്റ്സ് ഗ്രൂപ്പിൽ ജീവനക്കാരനായിരുന്നു. രണ്ട് മക്കളുണ്ട്. അൽഖാസിമി ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ഇന്ന് ഉച്ചയ്ക്ക് ശേഷം 3ന് മുഹൈസിന (സോണാപൂർ) മെഡിക്കൽ ഫിറ്റ്നസ് സെന്ററിൽ എംബാം ചെയ്ത് രാത്രി നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ പറഞ്ഞു.

Read More

എസ്.എൻ.ഇ.സി വിദ്യാർഥിനികൾക്ക് കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ സ്ക്കോളർഷിപ്പ് പ്രഖ്യാപനം ഇന്ന്

സമസ്ത നാഷണൽ എജ്യുക്കേഷൻ കൗൺസിൽ (എസ്.എൻ.ഇ.സി) ഷീ സ്ട്രീം അഫിലിയേറ്റഡ് സ്ഥാപനങ്ങളിലെ വിദ്യാർഥിനികൾക്ക് കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ ഏർപ്പെടുത്തുന്ന സുരയ്യ സ്ക്കോളർഷിപ്പ് ഇന്ന് പ്രഖ്യാപിക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലയുടെ കുവൈത്തിലെ പോഷക ഘടകമായ കെ.ഐ.സി പ്രവാസത്തിലും പ്രഭ പരത്തിയ കാൽ നൂറ്റാണ്ട് എന്ന പ്രമേയത്തിൽ ആചരിക്കുന്ന സിൽവർ ജൂബിലി സമാപന സമ്മേളന വേദിയിൽ വച്ചാണ് പ്രഖ്യാപനമുണ്ടാവുക. അബ്ബാസിയ്യയിലുള്ള ഇന്ത്യൻ സെൻട്രൽ സ്‌കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ്…

Read More

‘ഓർമ’ ദുബൈക്ക് പുതിയ ഭാരവാഹികൾ

ദുബൈയിലെ സി.പി.എം അനുകൂല സാംസ്കാരിക സംഘടനയായ ഓർമ ദുബൈ പുതിയ കേന്ദ്ര ഭാരവാഹികളെ തെരഞ്ഞെടുത്തു. ഷിഹാബ് പെരിങ്ങോടാണ് പ്രസിഡന്‍റ്​. പ്രദീപ് തോപ്പിൽ ജന. സെക്രട്ടറിയായി തുടരും. അബ്ദുൽ അഷ്റഫിനെ ട്രഷറർ ആയി തെരഞ്ഞെടുത്തു. ഡോ. നൗഫൽ പട്ടാമ്പി, ജിജിത അനിൽ, ഇർഫാൻ, ധനേഷ് എന്നിവരാണ് മറ്റു ഭാരവാഹികൾ. ദുബൈ അൽബറാഹയിൽ നടന്ന സമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജു ഉദ്ഘാടനം ചെയ്തു.

Read More

അബ്ദുൽ റഹീമിന്റെ മോചനം: ഉത്തരവ് ഉടനുണ്ടാകുമെന്ന് റിയാദ് സഹായ സമിതി

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഉത്തരവ് ഉടനുണ്ടാകുമെന്ന് റിയാദ് സഹായ സമിതി. ജൂലൈ 2ന് വധശിക്ഷ റദ്ദ് ചെയ്ത് കോടതി ഉത്തരവ് ഇറങ്ങിയതിന് ശേഷമുള്ള സുപ്രധാന ഉത്തരവാണ് വരും ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നത്. റഹീം കേസിന്റെ നടപടികൾ ഇന്ത്യൻ എംബസിയും, റഹീമിന്റെ പവർ ഓഫ് അറ്റോണിയായ സിദ്ധിഖ് തുവ്വൂരും, പ്രതിഭാഗം വക്കീലുമാണ് പിന്തുടരുന്നത്. റിയാദിലെ നിയമസഹായ സമിതി വാർത്താ കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ദിയാധനം നൽകി കൊല്ലപ്പെട്ട ബാലന്റെ കുടുംബം അനുരഞ്ജന…

Read More

ദുബായ് ഓർമ കേന്ദ്ര പ്രസിഡന്റായി ഷിഹാബ് പെരിങ്ങോടിനെയും ജനറൽ സെക്രട്ടറിയായി പ്രദീപ് തോപ്പിലിനെയും തെരഞ്ഞെടുത്തു

ദുബായ് ഓർമ കേന്ദ്ര പ്രസിഡന്റായി ഷിഹാബ് പെരിങ്ങോടിനെയും ജനറൽ സെക്രട്ടറിയായി പ്രദീപ് തോപ്പിലിനെയും കേന്ദ്ര സമ്മേളനം തെരഞ്ഞെടുത്തു. അബ്‌ദുൾ അഷ്‌റഫാണ്‌ ട്രഷറർ. ഡോ. നൗഫൽ പട്ടാമ്പി വൈസ് പ്രസിഡന്റും ജിജിത അനിൽ, ഇർഫാൻ എന്നിവർ സെക്രട്ടറിമാരും ധനേഷ് ജോയിന്റ് ട്രഷററും ആയി 27 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. അൽബറാഹ അൽസാഹിയ വെഡിങ് ഹാളിലെ ബുദ്ധദേബ് ഭട്ടാചാര്യ നഗറിൽ നടന്ന സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി കെ ബിജു ഉദ്ഘാടനം ചെയ്‌തു….

Read More