
ആന്ധ്ര മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എം.എ. യൂസഫലി
ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ക്ഷണപ്രകാരം അമരാവതിയിലെ ഔദ്യോഗിക വസതിയിൽ നടന്ന കൂടിക്കാഴ്ച ആന്ധ്രയുടെ വികസന പാതയിൽ വലിയ സാധ്യതകൾക്കാണ് വഴിതുറന്നത്. സംസ്ഥാനത്തെ വിവിധയിടങ്ങളിലായി വിവിധ പദ്ധതികൾ ആരംഭിക്കാൻ ധാരണയായി. എട്ട് സ്ക്രീനുകളുള്ള ഐമാക്സ് മൾട്ടിപ്ലക്‌സ് തിയറ്റുകൾ ഉൾക്കൊള്ളുന്ന ഷോപ്പിങ് മാൾ വിശാഖപട്ടണത്ത് ഉയരും. ആഗോള നിലവാരത്തിലുള്ള ഹൈപ്പർമാർക്കറ്റുകൾ തിരുപ്പതിയിലും വിജയവാഡയിലും തുടങ്ങും. ഇതോടൊപ്പം അത്യാധുനിക ഭക്ഷ്യസംസ്കരണ ലോജിസ്റ്റിക്സ് കേന്ദ്രങ്ങളും ആന്ധ്രയിൽ ലുലു…