
ഷാർജ ഇന്ത്യന്‍ അസോസിയേഷന്‍ ഓണാഘോഷം ഒക്ടോബർ 20 ന്
ഷാർജ ഇന്ത്യന്‍ അസോസിയേഷന്‍റെ ഇത്തവണത്തെ ഓണാഘോഷം ഒക്ടോബർ 20 ന് നടക്കും.എക്സ്പോ സെന്‍റർ ഷാർജയില്‍ രാവിലെ 9.30 മുതലാണ് ആഘോഷപരിപാടികള്‍ ആരംഭിക്കുകയെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വാർത്താസമ്മേളത്തില്‍ അറിയിച്ചു. പ്രവാസത്തിന്‍റെ 50 വർഷം പൂർത്തിയാക്കുന്ന ലുലു ഗ്രൂപ്പ് ചെയർമാന്‍ എം എ യൂസഫലിയെ ചടങ്ങില്‍ ആദരിക്കും. തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എംബി രാജേഷ്, കൃഷിമന്ത്രി പി പ്രസാദ്, കായികമന്ത്രി വി അബ്ദുള്‍റഹ്മാന്‍, വികെ ശ്രീകണ്ഠന്‍ എംപി,മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്റഫ് തുടങ്ങിയവരും അതിഥികളായെത്തും. കണ്ണൂർ വിമാനത്താവളത്തിന്‍റെ ഡയറക്ടർ അബ്ദുള്‍ ഖാദിർ…