ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഓണാഘോഷം സംഘടിപ്പിച്ചു

ഷാർജ  ഇന്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിൽ ഗംഭീര ഓണാഘോഷം സംഘടിപ്പിച്ചു. ഞായറാഴ്ച രാവിലെമുതൽ ഷാർജ എക്സ്‌പോ സെന്ററിലായിരുന്നു ആഘോഷം. ഇന്ത്യൻ അസോസിയേഷന്റെ 45-ാമത് വാർഷികാഘോഷം കൂടിയായിരുന്നു. തെയ്യം, പുലികളി, ചെണ്ടവാദ്യം തുടങ്ങി പരമ്പരാഗതകലകൾ ഉൾപ്പെടുത്തിയുള്ള ഘോഷയാത്രയോടെയായിരുന്നു ഓണാഘോഷത്തിന്റെ തുടക്കം. തുടർന്നുനടന്ന സാംസ്കാരിക സമ്മേളനത്തിൽ ഷാർജ ഗവൺമെന്റ് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ശൈഖ് മാജിദ് ബിൻ അബ്ദുല്ല അൽ ഖാസിമി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ, മന്ത്രിമാരായ എം.ബി. രാജേഷ്,…

Read More

സംസ്ഥാന സ്‌കൂൾ ഒളിമ്പിക്‌സ്: യു.എ.ഇ 15ാമത്തെ ‘ജില്ലാ ടീം’

സംസ്ഥാന സർക്കാർ കൊച്ചിയിൽ സംഘടിപ്പിക്കുന്ന സ്‌കൂൾ ഒളിമ്പിക്‌സിൽ ഗൾഫിലെ വിദ്യാർഥികൾക്കും മാറ്റുരക്കാൻ അവസരം. മേളയിലേക്ക് പ്രവാസി താരങ്ങളെ ക്ഷണിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ പുറത്തിറക്കി.  ആദ്യമായാണ് സംസ്ഥാന സർക്കാറിന്റെ ഒരു കായിക മേളയിലേക്ക് ഗൾഫിലെ വിദ്യാർഥികൾക്ക് ക്ഷണം ലഭിക്കുന്നത്. മേളയിൽ 15ാമത്തെ ജില്ലാ ടീമായിരിക്കും യു.എ.ഇ. യു.എ.ഇയിൽ കേരള സിലബസിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് നവംബർ നാലിന് കൊച്ചിയിൽ ആരംഭിക്കുന്ന കേരളാ സ്‌കൂൾ സ്‌പോർട്‌സിൽ മാറ്റുരക്കാൻ അവസരം ലഭിക്കുക. ഗൾഫിൽ യു.എ.ഇയിലെ എട്ട് സ്‌കൂളിലാണ് നിലവിൽ കേരള സിലബസുള്ളത്….

Read More

ഷാര്‍ജ മര്‍കസ് കാന്തപുരം ഉദ്ഘാടനം ചെയ്തു

കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മര്‍കസുസ്സഖാഫത്തി സുന്നിയ്യക്ക് കീഴില്‍ ഷാര്‍ജയുടെ ഹൃദയ ഭാഗത്ത് ഖാസിമിയ്യയില്‍ ആരംഭിച്ച ബഹുമുഖ ട്രെയിനിങ് സെന്റര്‍ ഷാര്‍ജ മര്‍കസ്-ദ ഫസ്റ്റ് വേര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. നാലായിരം സ്‌ക്വയര്‍ ഫീറ്റില്‍ വിശാലമായ സൗകര്യത്തോടെ ആരംഭിച്ച വിഭ്യാഭ്യാസ-നൈപുണി കേന്ദ്രത്തില്‍ അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച് ഉള്‍പ്പെടെ ബഹുഭാഷാ പരിശീലനങ്ങള്‍, സയന്‍സ്, മാത്‌സ്, ഐ. ടി, ഖുര്‍ആന്‍, ഇസ്‌ലാമിക് സ്റ്റഡീസ് തുടങ്ങിയ വിഷയങ്ങളിലെ അക്കാദമിക് സപ്പോര്‍ട്ട് &…

Read More

ഷാർജ ഇന്ത്യന്‍ അസോസിയേഷൻ്റെ ഓണാഘോഷം ഒക്ടോബർ 20 ന്

ഷാ‍ർജ ഇന്ത്യന്‍ അസോസിയേഷന്‍റെ ഇത്തവണത്തെ ഓണാഘോഷം ഒക്ടോബർ 20 ന് നടക്കും. എക്സ്പോ സെന്‍റർ ഷാർജയില്‍ രാവിലെ 9.30 മുതലാണ് ആഘോഷപരിപാടികള്‍ ആരംഭിക്കുകയെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വാർത്താസമ്മേളത്തില്‍ അറിയിച്ചു. പ്രവാസത്തിന്‍റെ 50 വർഷം പൂർത്തിയാക്കുന്ന ലുലു ഗ്രൂപ്പ് ചെയർമാന്‍ എം എ യൂസഫലിയെ ചടങ്ങില്‍ ആദരിക്കും. തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എംബി രാജേഷ്, കൃഷിമന്ത്രി പി പ്രസാദ്, കായികമന്ത്രി വി അബ്ദുള്‍റഹ്മാന്‍, പാലക്കാട് എം.പി വികെ ശ്രീകണ്ഠന്‍ ,മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്റഫ് തുടങ്ങിയവരും അതിഥികളായെത്തും.കണ്ണൂർ വിമാനത്താവളത്തിന്‍റെ ഡയറക്ടർ…

Read More

സൗദി കെഎംസിസി സുരക്ഷാ പദ്ധതിയിൽ നിരവധി പ്രവാസികൾ അണിചേർന്നതായി ഭാരവാഹികൾ

സൗദി കെഎംസിസി നാഷണൽ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ നിരവധി പ്രവാസികൾ അണിചേർന്നതായി ഭാരവാഹികൾ. 2025 ലേക്കുള്ള അംഗത്വ കാമ്പയിൻ ഒക്ടോബർ 15 മുതൽ ആരംഭിച്ചപ്പോൾ തന്നെ നൂറുകണക്കിന് പ്രവാസികളാണ് അംഗത്വം പുതുക്കാനും പുതുതായി അംഗമാകാനും രംഗത്തുള്ളതെന്ന് കെഎംസിസി സഊദി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞിമോൻ കാക്കിയ, ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട് എന്നിവർ അറിയിച്ചു. നവംബർ 15 വരെ നീണ്ടു നിൽക്കുന്ന കാമ്പയിനിൽ സൗദിയിലെ മുഴുവൻ പ്രവാസികളും അണിചേരണമെന്നും ഒട്ടേറെ പുതുമകളുമായാണ് പദ്ധതി പ്രവാസികൾക്കിടയിലേക്ക് എത്തുന്നതെന്നും…

Read More

ഡിസംബറിൽ റിയാദിലേക്ക്; കോഴിക്കോടുനിന്ന് സർവീസ് പുനരാരംഭിക്കാൻ സൗദി എയർലൈൻസ്

കോഴിക്കോട് എയർപോർട്ടിൽനിന്ന് സർവീസ് പുനരാരംഭിക്കാൻ സൗദി എയർലൈൻസിന്റെ തീരുമാനം. ഡിസംബർ ആദ്യ വാരത്തിൽ റിയാദിൽ നിന്നുള്ള സർവീസിന് തുടക്കമാകും. ഹജ്ജിനായും ഇതോടെ സൗദി എയർലൈൻസിന്റെ സേവനം ലഭിക്കുമെന്നാണ് പ്രതീക്ഷ. കരിപ്പൂരിൽ നടന്ന ചർച്ചയിലാണ് പുതിയ പ്രഖ്യാപനം. വർഷങ്ങൾക്ക് മുമ്പ് നിർത്തി വെച്ച സർവീസുകളാണ് സൗദി എയർലൈൻസ് പുനരാരംഭിക്കുന്നത്. സൗദിയയുടെ ഉന്നത ഉദ്യോഗസ്ഥ സംഘവുമായി എയർപോർട്ട് അഡൈ്വസറി കമ്മിറ്റി ചെയർമാനായ ഇ.ടി മുഹമ്മദ് ബഷീർ എംപി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഡിസംബർ ആദ്യവാരത്തിൽ റിയാദിലേക്കുള്ള സർവീസ് ആരംഭിക്കും. സൗദിയ…

Read More

അബ്ദുൽ റഹീമിന് പതിനഞ്ച് ദിവസത്തിനകം നാട്ടിലെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ; നിയമസഹായ സമിതി

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന് പതിനഞ്ച് ദിവസത്തിനകം നാട്ടിലെത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി റിയാദിലെ നിയമസഹായ സമിതി. കേസിന് ഇതുവരെ ചിലവായ തുകയും കണക്കുകളും റഹീം സഹായ സമിതി റിയാദിൽ അവതരിപ്പിച്ചു. റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ടുള്ള ഹരജി ഈ മാസം ഇരുപത്തി ഒന്നിനാണ് പരിഗണിക്കുന്നത്. റിയാദിലെ ബത്ഹ ഡി പാലസ് ഹാളിലാണ് പൊതുയോഗം സംഘടിപ്പിച്ചത്. റഹീം സഹായ സമിതിയുടെ നേതൃത്വത്തിലായിരുന്നു യോഗം. പൊതു യോഗത്തിന്റെ ഭാഗമായി കേസിന്റെ ഇത് വരെയുള്ള നാൾ വഴികളും ബന്ധപ്പെട്ട കണക്കുകളും അവതരിപ്പിച്ചു. ട്രഷറർ…

Read More

ജൈ​ടെ​ക്സ്​ വ​ഴി​ കേ​ര​ള​ത്തി​ന് ലഭിച്ചത് ​​​​500 കോ​ടി​യു​ടെ നി​ക്ഷേ​പം

ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ സാ​​​ങ്കേ​തി​ക​വി​ദ്യ പ്ര​ദ​ർ​ശ​ന​മേ​ള​യാ​യ ജൈ​ടെ​ക്സ്​ ഗ്ലോ​ബ​ലി​ലൂ​ടെ കേ​ര​ള​ത്തി​ലെ സ്റ്റാ​ർ​ട്ട​പ്പു​ക​ളി​ലേ​ക്ക്​ ഒ​ഴു​​കി​യെ​ത്തി​യ​ത്​ 500 കോ​ടി​യി​ലേ​റെ നി​ക്ഷേ​​പ​മെ​ന്ന്​ സ്റ്റാ​ർ​ട്ട​പ് മി​ഷ​ൻ സീ​നി​യ​ർ മാ​നേ​ജ​ർ അ​ശോ​ക് കു​ര്യ​ൻ പ​ഞ്ഞി​ക്കാ​ര​ൻ. ക​ഴി​ഞ്ഞ എ​ട്ടു​വ​ർ​ഷ​മാ​യി കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള സ്റ്റാ​ർ​ട്ട​പ്പു​ക​ൾ മേ​ള​യി​ൽ സ​ജീ​വ​സാ​ന്നി​ധ്യ​മാ​ണ്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ പ​​ങ്കെ​ടു​ത്ത സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്കെ​ല്ലാം മി​ക​ച്ച നി​ക്ഷേ​പം നേ​ടാ​നാ​യി. ഇ​ത്ത​വ​ണ​യും വി​വി​ധ മേ​ഖ​ല​ക​ളി​ലെ മി​ക​ച്ച സ്റ്റാ​ർ​ട്ട​പ്പു​ക​ളാ​ണ് കേ​ര​ള​ത്തി​ൽ​നി​ന്ന് ജൈ​ടെ​ക്സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദു​ബൈ​യി​ൽ പു​രോ​ഗ​മി​ക്കു​ന്ന നോ​ർ​ത്തേ​ൺ സ്റ്റാ​ർ സ്റ്റാ​ർ​ട്ട​പ് മേ​ള​യി​ൽ ‘ഗ​ൾ​ഫ്​ മാ​ധ്യ​മ’​ത്തോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ത്ത​വ​ണ 27…

Read More

കേരള സോഷ്യൽ സെൻ്റർ അങ്കണത്തിൽ മെഗാ തിരുവാതിരയും മെഗാ പൂക്കളവും

കേരള സോഷ്യൽ സെൻ്റർ വനിതാ വിഭാഗം സംഘടിപ്പിച്ച ഓണാഘോഷപരിപാടികൾ 2024 ഒക്ടോബർ 13 ഞായറാഴ്ച സെൻ്ററിൽ വെച്ചു വനിതാ വിഭാഗം കൺവീനർ ശ്രീമതി ഗീത ടീച്ചറുടെ നേതൃത്വത്തിൽ നടന്നു . ഉച്ചതിരിഞ്ഞ് 2 മണിമുതൽ വനിതാവിഭാഗം ഒരുക്കിയ പൂക്കള മത്സരം ഉണ്ടായിരുന്നു . KSCസെൻ്റർ അങ്കണത്തിൽ ഒരുക്കിയ മെഗാ പൂക്കളത്തിനു മുന്നിൽ വൈകിട്ട് 8 മണിക്ക് 75-ൽപരം വനിതകൾ അരങ്ങേറിയ മെഗാതിരുവാതിര കാണികളുടെ മനം കവർന്നു.. ശേഷം നടന്ന വഞ്ചിപ്പാട്ടും ഓണാഘോഷങ്ങൾക്കു മാറ്റുകൂട്ടി.പൂക്കള മത്സരത്തിലെ വിജയികൾക്ക് ജെമിനി…

Read More

വയനാട് ദുരന്ത ബാധിതരെ സഹായിക്കാൻ റിയാദ് ഒ ഐ സി സിയുടെ ബിരിയാണി ചലഞ്ച്

വയനാട് ദുരന്തത്തില്‍ സർവതും നഷ്​ടപ്പെട്ടവര്‍ക്ക് കരുതലി​ൻ്റെ കരുത്തും കാരുണ്യത്തി​ൻ്റെ കരങ്ങളും ഒരുക്കുകയാണ് ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി. കെ.പി.സി.സിയും രാഹുല്‍ ഗാന്ധിയും പ്രഖ്യാപിച്ച പുനരധിവാസ പദ്ധതികള്‍ക്ക് ധനം സമാഹരിക്കാന്‍ വെള്ളിയാഴ്​ച റിയാദിൽ ബിരിയാണി ചാലഞ്ച്​ നടത്തും. റിയാദിലും പരിസര പ്രദേശങ്ങളിലും കഴിയുന്ന ആയിരക്കണക്കിന് മലയാളികളാണ് ബിരിയാണി ചാലഞ്ചുമായി കൈകോര്‍ക്കാന്‍ സന്നദ്ധരായി രംഗത്തുളളത്. വനിതാ വിഭാഗവും പ്രത്യേക കാമ്പയിനിലൂടെ ചാലഞ്ചില്‍ പങ്കെടുക്കാന്‍ രജിസ്‌ട്രേഷന്‍ തുടരുകയാണ്. 13 ജില്ലാകമ്മിറ്റികളുടെ നേതൃത്വത്തില്‍ ബിരിയാണി ചാലഞ്ചി​ൻ്റെ രജിസ്‌ട്രേഷൻ പുരോഗമിക്കുകയാണ്. വെളളിയാഴ്​ച രാവിലെ ഒൻപത്​…

Read More