അറിയാമോ… വന്യമൃഗങ്ങളെ പിടികൂടാനും നാടുകടത്താനും കടമ്പകളേറെയുണ്ട്..!

വന്യമൃഗങ്ങളെ പിടികൂടാനും നാടുകടത്താനും എളുപ്പം സാധിക്കുന്നതല്ല. മനുഷ്യവാസമേഖലയിലേക്ക് എത്തുന്ന മൃഗങ്ങളെ കൂട്ടിലാക്കാനും തിരികെ കാട്ടിലെത്തിക്കാനും വനംവകുപ്പിനു നിരവധി കടമ്പകൾ കടക്കണം. മനുഷ്യനു ഭീഷണി ഉയർത്തുന്ന മൃഗത്തെ പിടികൂടാൻ കൂടു സ്ഥാപിക്കണമെങ്കിൽ സംസ്ഥാനത്തെ ചീഫ് വൈൽഡ് ലൈഫ് വാർഡൻറെ അനുമതിവേണം. കടുവയെയും പുലിയെയും കൺമുന്നിൽ കാണുകയോ ആക്രമിക്കാൻ വരികയോ ചെയ്തു എന്നു പരാതിപ്പെട്ടാലും ഉടനടി നടപടി ഉണ്ടാകില്ല. വന്യമൃഗത്തിൻറെ ആക്രമണത്തിൽ വനംവകുപ്പിന് സ്ഥിരീകരണമുണ്ടാകണം. കാൽപ്പാദവും വളർത്തുമൃഗങ്ങളെ കൊന്നതിൻറെ രീതിയോ നോക്കി ഏതിനം മൃഗമാണെന്നു തിരിച്ചറിയണം. പിന്നീടു സിസിടിവി കാമറ…

Read More

പാക്കിസ്ഥാനിൽ ഷഹബാസ് ഷരീഫ് വീണ്ടും പ്രധാനമന്ത്രി; ഇമ്രാൻ ഖാന്റെ പാർട്ടിക്ക് തിരിച്ചടി

പാകിസ്താന്റെ 24-ാമത്തെ പ്രധാനമന്ത്രിയായി പി.എം.എൽ.-എൻ അധ്യക്ഷൻ ഷഹബാസ് ഷരീഫിനെ തിരഞ്ഞെടുത്തു. ഇത് രണ്ടാം തവണയാണ് ഷഹബാസ് പാക് പ്രധാനമന്ത്രിയാകുന്നത്. പ്രധാനമന്ത്രി തിരഞ്ഞെടുപ്പിൽ 201 വോട്ടുകളാണ് ഷഹബാസിന് ലഭിച്ചത്. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയായ പി.ടി.ഐ. പിന്തുണയ്ക്കുന്ന സുന്നി ഇതിഹാദ് കൗൺസിൽ സ്ഥാനാർഥി ഒമർ അയൂബ് ഖാനായിരുന്നു എതിരാളി. 92 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. മുൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദാരിയുടെ പി.പി.പി.യുടേതടക്കം ആറോളം കക്ഷികളുടെ പിന്തുണ ഷഹബാസിനുണ്ടായിരുന്നു. പാക് മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സഹോദരൻ…

Read More

കരണത്തുപൊട്ടി അടി; ഭർത്താവിനെയും കാമുകിയെയും പരസ്യമായി കൈകാര്യം ചെയ്ത് യുവതി

വിവാഹേതര ബന്ധം മനസിലാക്കിയ ഭാര്യ ഷോപ്പിംഗ് മാളിൽവച്ചു ഭർത്താവിനെയും കാമുകിയെയും മർദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. എക്സിൽ ആണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. എന്നാൽ സ്ഥലവും സമയവും വെളിപ്പെടുത്തിയിട്ടില്ല. ഉത്തർപ്രദേശിലെ, ഏതോ നഗരത്തിലെ ഷോപ്പിംഗ് മാളിലാണു സംഭവം അരങ്ങേറിയതെന്നു വ്യക്തം.  ദൃശ്യങ്ങൾ ആരംഭിക്കുന്പോൾ യുവതി തന്‍റെ ഭർത്താവുമായി വാക്കുതർക്കത്തിലേർപ്പെടുന്നതു കാണാം. തുടർന്നു കോപാകുലയായ ഭാര്യ യുവാവിന്‍റെ മുഖത്ത് അടിക്കുന്നു. ഈ സമയം, തൊട്ടടുത്ത് തനിക്കൊന്നുമറിയില്ല എന്ന ഭാവത്തിൽ മൊബൈൽഫോണിൽ മെസേജുകൾ വായിച്ചുനിൽക്കുന്ന കാമുകിയെ കാണാം. നിലത്തുവീണു…

Read More

അമേരിക്കൻ ഹാസ്യ നടൻ റിച്ചാർഡ് ലൂയിസ് അന്തരിച്ചു

സ്റ്റാൻഡ്-അപ്പ് കോമേഡിയനും കർബ് യുവർ എൻത്യൂസിയസത്തിൻ്റെ ഹാസ്യ നടനുമായ റിച്ചാർഡ് ലൂയിസ് (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്ച രാത്രി ലോസ് ഏഞ്ചൽസിലെ സ്വന്തം വീട്ടിൽ വെച്ചാണ് മരണം സംഭവിച്ചതെന്നാണ് അദ്ദേഹത്തിൻ്റെ പബ്ലിസിസ്റ്റ് ജെഫ് എബ്രഹാം അറിയിച്ചത്. 76 വയസ്സായിരുന്നു. തനിക്ക് പാർക്കിൻസൺസ് രോഗമുണ്ടെന്നും സ്റ്റാൻഡ് അപ്പ് കോമഡിയിൽ നിന്ന് വിരമിക്കുന്നുവെന്നും ലൂയിസ് കഴിഞ്ഞ ഏപ്രിലിൽ പ്രഖ്യാപിച്ചിരുന്നു. സ്വയം അപകീർത്തിപ്പെടുത്തുന്ന നർമ്മത്തിന് പേരുകേട്ട ലൂയിസ് 1980-കളിലാണ് പ്രശസ്തിയിലേക്ക് ഉയർന്നത്. വർഷങ്ങളോളം, നടനായും എഴുത്തുകാരനായും ലാറി ഡേവിഡിനൊപ്പം ‘കർബ്…

Read More

അമേരിക്കയിൽ ബാറ്ററി പൊട്ടിത്തെറിച്ച് വൻ അപകടം; ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം

അമേരിക്കയിലെ അപ്പാർട്ട്‌മെന്റിലുണ്ടായ തീപിടുത്തത്തിൽ ഇന്ത്യക്കാരൻ മരിച്ചു. 27 വയസുകാരനായ ഇന്ത്യൻ പൗരൻ ഫാസിൽ ഖാനാണ് മരിച്ചതെന്ന് ന്യൂയോർക്കിലെ ഇന്ത്യൻ എംബസി അറിയിച്ചു. ലിഥിയം അയോൺ ബാറ്ററി പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് വൻ തീപിടുത്തമുണ്ടായതെന്ന്  മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ന്യുയോർക്കിലെ ഹേരലമിലെ അപ്പാർട്ട്‌മെന്റ് കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. അതീവ ദുഃഖകരമായ സംഭവമാണ് നടന്നതെന്നും മരണപ്പെട്ട ഫാസിൽ ഖാന്റെ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ബന്ധപ്പെടുന്നുണ്ടെന്നും ഇന്ത്യൻ എംബസി എക്‌സിൽ കുറിച്ചു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള സാധ്യമായ എല്ലാ സഹായവും നൽകുമെന്നും എംബസി അറിയിച്ചിട്ടുണ്ട്. മരണപ്പെട്ടയാളെക്കുറിച്ചുള്ള…

Read More

അലുവയും മത്തിക്കറിയും പോലെയായല്ലോ ദൈവമേ ഇത്..!; ഓറിയോ ബിസ്‌ക്കറ്റും തക്കാളി കെച്ചപ്പും സൂപ്പറെടാ

അതിവിചിത്രമായ ഒരു ഫുഡ് കോംപിനേഷൻ കണ്ട് ഞെട്ടിയിരിക്കുകയാണ് ആളുകൾ. ഇങ്ങനെയൊക്കെ കോംപിനേഷൻ ആകാമോ..? കണ്ടവർക്കു സംശയമായി. സമൂഹമാധ്യമങ്ങളിൽ വൈറലാകാൻ വേണ്ടി ചെയ്തതാണോ എന്നറിയില്ല. എന്തായാലും സംഭവം സൂപ്പർ ഹിറ്റ് ആയി. ഫുഡ് മേയ്ക്‌സ് ഓൾ ഹാപ്പി എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. സിംഗപുരിലെ സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസർ കാൽവിൻ ലീ ആണ് അപൂർവ കോംപിനേഷൻറെ സൃഷ്ടാവ്. ഓറിയോ ബിസ്‌ക്കറ്റിനൊപ്പം തക്കാളി കെച്ചപ്പും ചേർത്തുകഴിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇതു ഭക്ഷണപ്രേമികളെ ഞെട്ടിക്കുകതന്നെ ചെയ്തു. ദൃശ്യങ്ങളിൽ കുറച്ച് ബിസ്‌ക്കറ്റുകൾ പ്ലേറ്റിൽ…

Read More

2700 വർഷം പഴക്കമുള്ള ആല; നിർമിച്ചിരുന്നതോ വലിയ തോതിൽ ആയുധങ്ങളും ഉപകരണങ്ങളും

പുരാതന ആല ഗവേഷകർക്കിടയിൽ വലിയ അദ്ഭുതമായി. ഇരുമ്പുയുഗത്തിൽ ഇംഗ്ലീഷ് നാട്ടിൻപുറങ്ങളിൽ ഉപയോഗിച്ചിരുന്ന ആലയാണ് ഖനന കമ്പനിയായ ഡിഗ് വെഞ്ചേഴ്‌സ് ഓക്‌സ്‌ഫോർഡ്ഷയറിൽ നടത്തിയ ഖനനത്തിനിടെ കണ്ടെത്തിയത്. ആലയുടെ പഴക്കമോ 2700 വർഷം. അതൊരു സാധാരണ ആലയല്ല, വലിയതോതിൽ ഉപകരണങ്ങൾ നിർമിച്ചിരുന്ന ഇടമായിരുന്നു. പലതരം ഉപകരണങ്ങളുടെ ഭാഗങ്ങളും ലോഹശകലങ്ങളും ഖനനത്തിനിടെ ഗവേഷകർ കണ്ടെത്തി. ബിസി 770നും 515നുമിടയിൽ സജീവമായിരുന്ന ആലയാണിത്. അക്കാലത്തെ ലോഹനിർമാണ ചരിത്രത്തിലേക്കുള്ള തുറന്നവാതിലുകളായി അവശേഷിപ്പുകളെ വിലയിരുത്തുന്നുവെന്ന് ഡിഗ് വെഞ്ചേഴ്‌സിലെ പുരാവസ്തു ഗവേഷകർ അഭിപ്രായപ്പെടുന്നു. 2018ൽ ആണ് മേഖലയിൽ…

Read More

കൂട്ടുകൂടാൻ ചെന്ന സുന്ദരിപ്പെണ്ണിന് ആന കൊടുത്തത് ‘ഒന്നൊന്നര’ പണിയായിപ്പോയി; വൈറൽ വീഡിയോ

വളർത്തുമൃഗങ്ങളുടെയും വന്യമൃഗങ്ങളുടെയും കൗതുകകരവും രസകരവുമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിത്യേന പ്രത്യക്ഷപ്പെടാറുണ്ട്. അക്കൂട്ടത്തിൽ അപകടകരങ്ങളായ വീഡിയോയും നെറ്റിസൺസ് പങ്കുവയ്ക്കാറുണ്ട്. മൃഗങ്ങളുമായി ബന്ധപ്പെട്ട് അടുത്തിടെ വൈറലായി മാറിയ വീഡിയോ വലിയ സന്ദേശംകൂടി നൽകുന്നതായി. സംഭവം നടന്നതെവിടെയെന്ന് വീഡിയോ പങ്കുവച്ചയാൾ വ്യക്തമാക്കിയിട്ടില്ല. സുന്ദരിയായ യുവതി ആനയുമായി ചങ്ങാത്തംകൂടാൻ നടത്തുന്ന ശ്രമങ്ങളാണ് അപ്രതീക്ഷിതമായ ട്വിസ്റ്റിലൂടെ ആളുകളെ ആകർഷിച്ചത്. തലയിൽ ധരിച്ചിരുന്ന ഹെൽമറ്റ് മാറ്റി യുവതി പെണ്ണാനയുടെ അടുത്തേക്കുപോകുന്നതാണ് ദൃശ്യങ്ങൾ ആരംഭിക്കുമ്പോൾ കാണാനാകുക. അവിടെ വേറെയും ആനയുണ്ട്. തളച്ചിട്ടിരിക്കുന്ന ആന ഓല തിന്നുകയാണ്. ആനയുടെ…

Read More

മക്കളെ ഉപദ്രവിച്ച കേസ്; പാരന്റിങ് ഉപദേശങ്ങൾ നൽകിയിരുന്ന വ്‌ളോഗർക്ക് 60 വർഷം തടവുശിക്ഷ

മക്കളെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചതിന് അമേരിക്കയിലെ മുൻ വ്ളോഗർക്ക് 60 വർഷം തടവുശിക്ഷ. ‘പാരന്റിങ്’ വിഷയത്തിൽ ഉപദേശങ്ങൾ നൽകിയിരുന്ന വ്ളോഗർ റൂബി ഫ്രാങ്കിനെയാണ് കോടതി ശിക്ഷിച്ചത്. ഇവരുടെ മുൻ ബിസിനസ് പങ്കാളിയായ ജോഡി ഹിൽഡർബ്രാൻഡിതിനും ഇതേ കേസിൽ 60 കൊല്ലം തടവ് വിധിച്ചിട്ടുണ്ട്. ആറുകുട്ടികളുടെ അമ്മയായ റൂബി ഫ്രാങ്ക് നേരത്തെ യൂട്യൂബ് വ്ളോഗറായിരുന്നു. പാരന്റിങ് വിഷയമാണ് ഇവർ തന്റെ ചാനലിൽ കൈകാര്യംചെയ്തിരുന്നത്. കുട്ടികളെ വളർത്തുന്നതുമായി ബന്ധപ്പെട്ട് മാതാപിതാക്കൾക്ക് ഉപദേശങ്ങളും നൽകിയിരുന്നു. എന്നാൽ, 2023 ഓഗസ്റ്റിൽ തന്റെ രണ്ടുമക്കളെ…

Read More

രാത്രിയിൽ കാവലിനെത്തിയതാണോ?; വീട്ടുമുറ്റത്ത് കരിമ്പുലിയെ കണ്ട് ഞെട്ടിപ്പോയി

വീട്ടുമറ്റത്തു കരിമ്പുലി ചുറ്റിത്തിരയുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഞെട്ടലോടെയാണ് ആളുകൾ കണ്ടത്. ആപത്കരമായ സംഭവം എവിടെയാണുണ്ടായതെന്നു വീഡിയോ പങ്കവച്ചയാൾ വ്യക്തമാക്കിയിട്ടില്ല.  വീടിന്‍റെ മുറ്റത്ത് കരിമ്പുലി എന്തിനെയോ പരതുന്നതുപോലെയാണു തോന്നുക. മിനിറ്റുകളോളം പുലി വീടിന്‍റെ പരിസരത്ത് അലഞ്ഞുനടക്കുന്നു. രാത്രിയാണ് പുലി എത്തിയത്. മുറ്റത്തു ധാരാളം ചെടികളും അലങ്കാരവസ്തുക്കളും വച്ചിട്ടുണ്ട്. ഒരു മേശയും മുറ്റത്തു കിടക്കുന്നതു കാണാം. എന്നാൽ, കരിമ്പുലി ശാന്തനായാണു മുറ്റത്തുകൂടി കടന്നുപോയത്. വീട്ടുകാർ ഉറക്കത്തിലായതിനാൽ പുലിയുടെ സാന്നിധ്യം അറിഞ്ഞില്ല. പിന്നീട് സിസിടിവി ദൃശ്യങ്ങൾ കണ്ടപ്പോൾ അവർ ഞെട്ടിത്തരിച്ചുപോയി. സംഭവത്തിൽ…

Read More