
സ്ത്രീകളെ ഭയന്ന് ജീവിതം; 55 വർഷമായി വീടിനുള്ളിൽ ഒളിച്ചു കഴിയുന്ന 71-കാരൻ
ചില കാര്യങ്ങളോട് ഭയമുള്ള നിരവധി പേരുണ്ട്. എന്നാൽ ഇത്തരം ഒരു ഭയം ആദ്യമായിട്ടാകും കേൾക്കുന്നത്. പറഞ്ഞ് വരുന്നത് സ്ത്രീകളെ ഭയന്ന് ജീവിക്കുന്ന ഒരു മനുഷ്യനെ കുറിച്ചാണ്. റുവാണ്ട സ്വദേശിയായ കാലിറ്റ്സെ സാംവിറ്റ എന്ന 71-കാരനാണ് ആ മനുഷ്യൻ. സ്ത്രീകളുമായി ഇടപഴകേണ്ടിവരുമെന്ന് ഭയന്ന് കഴിഞ്ഞ 55 വർഷമായി അദ്ദേഹം വീട്ടിൽ സ്വയം തടവിൽ കഴിയുകയാണ്. 16-ാം വയസ് മുതലാണ് ഇദ്ദേഹം സ്ത്രീകളിൽ നിന്ന് അകന്ന് താമസിക്കാൻ തുടങ്ങിയത്. വീട്ടിലേക്ക് സ്ത്രീകൾ പ്രവേശിക്കാതിരിക്കാൻ 15 അടി ഉയരത്തിലുള്ള വേലി കെട്ടിമറയ്ക്കുകയും…