മാലിന്യക്കൂമ്പാരത്തിൽനിന്ന് ലഭിച്ച 25 കോടിയുടെ ഡോളർ വ്യാജൻ..!

ആക്രിസാധനങ്ങൾ ശേഖരിക്കുന്നതിനിടെ മാലിന്യക്കൂമ്പാരത്തിൽനിന്നു ലഭിച്ച 25 കോടി ഡോളർ നോട്ടുകൾ വ്യാജമെന്ന് പോലീസ്. 100 ഡോളർ നോട്ടുകളുടെ 23 കെട്ടുകളുടെ ചാക്കാണ് ഹെബ്ബാൾ നാഗവാര റയിൽവേ ട്രാക്കിനു സമീപത്തെ മാലിന്യകൂമ്പാരത്തിൽനിന്ന് ആക്രി പെറുക്കന്നയാൾക്കു ലഭിച്ചത്. സംഭവം പോലീസിനെയും സർക്കാരിനെയും ഞെട്ടിച്ചെങ്കിലും തുടർന്നുനടത്തിയ പരിശോധനയിൽ നോട്ടുകളെല്ലാം വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. ഡോളർ കെട്ടുകൾക്കൊപ്പം ഐക്യരാഷ്ടസഭയുടെ മുദ്രയുള്ള ഒരു കത്തുമുണ്ടായിരുന്നു . ദക്ഷിണ സുഡാനിലെ യുഎൻ സുരക്ഷാ സേനയ്ക്കായി അനുവദിച്ച പ്രെത്യേക ഫണ്ടാണിതെന്നു കത്തിൽ പറയുന്നു. നോട്ടുകളിൽ രാസപദാർഥസാന്നിധ്യം കണ്ടെത്തിയതിനാൽ നോട്ടിരട്ടിപ്പുമായി…

Read More

ഒരു വല്ലാത്ത സ്ഥാനാർഥി; 20 മത്സരം 20 തോൽവി, ഇനിയും അങ്കത്തിന് തയാറെന്ന് 78കാരൻ

രാജ്യത്തെ അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ചൂ​ടി​ലാ​ണ്. ഛത്തീ​സ്‌​ഗ​ഡിലും മി​സോ​റാ​മിലും ഇ​ന്നാണ് വോട്ടെടുപ്പ്. അതേസമയം, തെരഞ്ഞെടുപ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ചൂടിലാണ് രാ​ജ​സ്ഥാ​ന്‍. രാജസ്ഥാനിൽനിന്നുള്ള ഒരു സ്ഥാനാർഥിയുടെ വിശേഷങ്ങളാണ് മാധ്യമങ്ങളിൽ ഇടംപിടിച്ചിരിക്കുന്നത്. 78കാരനായ തീതർ സിംഗ് എന്ന സ്വതന്ത്ര സ്ഥാനാർഥിയാണ് വൻ തരംഗമായി മാറിയത്. 1970 മു​ത​ല്‍ രാ​ജ​സ്ഥാ​നി​ല്‍ ന​ട​ന്ന എ​ല്ലാ നി​യ​മ​സ​ഭ-ലോക്സഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളിൽ സിംഗ് മ​ത്സ​രിച്ചിട്ടുണ്ട്. 10 നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും 10 ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും തീ​ത​ര്‍ മ​ത്സ​രി​ച്ചു. മ​ത്സ​രിച്ച 20 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ ഒ​ന്നി​ല്‍പ്പോലും ജ​യി​ച്ചിട്ടുമില്ല. പിന്നെയെന്തിനാണ് മത്സരമെന്നു ചോദിച്ചാൽ…

Read More

ഭാര്യയുടെ ജന്മദിനം ഓർത്തില്ലെങ്കിൽ അഞ്ചു വർഷം ജയിൽശിക്ഷ; അറിയാം സ​മോ​വയിലെ നിയമം

നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിനത്തിൽ സ്നേഹനിർഭരമായി ആശംസകൾ അറിയിക്കാറുണ്ടോ? സമ്മാനങ്ങൾ നൽകാറുണ്ടോ? നിങ്ങൾ ഇങ്ങനെയൊന്നും ചെയ്യുന്നില്ലെങ്കിൽ സൂക്ഷിച്ചോളൂ. അകത്തുകിടക്കേണ്ടിവരും. ഇതൊന്നും ഇന്ത്യയിലല്ല കേട്ടോ. ഭാ​ര്യ​യു​ടെ ജ​ന്മ​ദി​നം മ​റ​ന്നുപോ​കു​ന്ന ഭ​ർ​ത്താ​വി​നെ നിമയത്തിന്‍റെ മുന്പിലെത്തിക്കുകയും ശിക്ഷ നൽകുകയും ചെയ്യുന്ന രാജ്യമുണ്ട് അത് ഏതാണെന്നല്ല, പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ലെ പോ​ളി​നേ​ഷ്യ​ൻ പ്ര​ദേ​ശ​ത്തു​ള്ള സ​മോ​വ​ ആണ് ആ രാജ്യം. മറ്റു രാഷ്ട്രങ്ങളെ അപേക്ഷിച്ചു വ്യത്യസ്തമായ നിയമവാഴ്ചയുള്ള രാജ്യമാണ് സമോവ. ഭാ​ര്യ​യു​ടെ ജ​ന്മ​ദി​നം മ​റ​ന്നു പോ​കു​ന്ന ഭ​ർ​ത്താ​ക്ക​ന്മാ​ർ​ അ​ഞ്ചു വ​ർ​ഷം ത​ട​വുശിക്ഷ…

Read More

കേരളീയത്തിന് ഒരുങ്ങി കേരളം; കേരളത്തിന്റെ തനിമ എന്തെന്ന് ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള അവസരമെന്ന് മുഖ്യമന്ത്രി

കേരളീയം 2023 എന്ന മലയാളികളുടെ മഹോത്സവം കേരളത്തിന്‍റെ തനിമയെന്തെന്ന് ലോകത്തിനു മുന്നില്‍ ആത്മവിശ്വാസത്തോടെ അവതരിപ്പിക്കാനുള്ള അവസരമാണ് ഒരുക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജാതീയതയുടേയും ജന്മിത്വത്തിന്‍റേയും നുകങ്ങളില്‍ നിന്നു മോചിപ്പിച്ച് മതേതരത്വത്തിന്‍റേയും ജനാധിപത്യത്തിന്‍റേയും വിളനിലമായി ഈ നാടിനെ നാമെങ്ങനെ മാറ്റിയെടുത്തു എന്ന് ലോകം അറിയേണ്ടതുണ്ട്. മതവര്‍ഗീയതയ്ക്ക് ഈ നാട്ടിലിടമില്ല എന്ന് അടിവരയിട്ടു പറയേണ്ടതുണ്ട്. സാഹോദര്യവും സ്നേഹവും പ്രസരിപ്പിക്കുന്ന കേരളത്തിന്‍റെ സംസ്കാരത്തെ ആഘോഷിക്കേണ്ടതുണ്ട്. അതിനുള്ള അവസരമാണ് കേരളീയം ഓരോ മലയാളിക്കും ഒരുക്കുന്നത്. ഏറ്റവും മികച്ച രീതിയില്‍ അതേറ്റെടുത്ത് വിജയിപ്പിക്കാന്‍ ഞാന്‍…

Read More

ബിയർ ടാങ്കിൽ മൂത്രമൊഴിക്കുന്ന തൊഴിലാളി; വീഡിയോ ചിത്രീകരിച്ചത് മറ്റൊരു തൊഴിലാളി

ചൈനക്കാരുടെ ഭക്ഷണരീതി എല്ലാവർക്കും ഇഷ്ടപ്പെട്ടു എന്നു വരില്ല. നമ്മുടെ നാട്ടിലുള്ള ചൈനീസ് റസ്റ്ററൻറുകളിൽ ലഭിക്കുന്ന ഭക്ഷണത്തിൽ ആരോഗ്യത്തിനു ഹാനികരമായ അജിനോമോട്ടോ പോലുള്ളവ ചേർക്കാറുണ്ട്. പട്ടിയെയും പാന്പിനെയും പുഴുവിനെയും തേളിനെയുമെല്ലാം ചൈനക്കാർ പച്ചയ്ക്കു തിന്നുന്ന വീഡിയോ ധരാളമായി പ്രത്യക്ഷപ്പെടാറുണ്ട്. ചൈനയിൽനിന്നുള്ള മറ്റൊരു സംഭവമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ചൈനയിലെ പ്രശസ്ത ബിയർ കമ്പനിയായ ബഡ് വൈസർ ഗോ ഡൗണിൽ നടന്നുവെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ വലിയ വിമർശനങ്ങൾക്കു വഴിവച്ചിരിക്കുകയാണ്. കമ്പനിയിലെ തൊഴിലാളി ബിയർ സൂക്ഷിക്കുന്ന ടാങ്കിലേക്ക് മൂത്രമൊഴിക്കുന്ന ദൃശ്യങ്ങളാണ് മാധ്യമങ്ങളിൽ…

Read More

ഡേറ്റിങ്ങിനു പോകുന്നവർ സൂക്ഷിക്കുക; ചിലപ്പോൾ ഇമ്മാതിരി പണി കിട്ടും, കാമുകി കഴിച്ചത് 15000 രൂപയുടെ ഭക്ഷണം, ഒടുവിൽ കാമുകൻ മുങ്ങി

കമിതാക്കൾ ഡേറ്റിങ്ങിനു പോകുന്നതു സാധരണമാണ്. അവധി ദിനങ്ങൾ ചെലവിടാനായി വിനോദസഞ്ചാരകേന്ദ്രങ്ങളിലെത്തുന്നവരിൽ വലിയൊരു വിഭാഗം കമിതാക്കളാണെന്നാണ് റിപ്പോർട്ട്. അതെന്തുമാകട്ടെ, ഡേറ്റിങ്ങിനിടയിലുണ്ടായ രസകരമായ സംഭവമാണ് നെറ്റിൻസൻസിനിടയിൽ ശ്രദ്ധിക്കപ്പെട്ടത്. കാമുകനൊപ്പം ഡേറ്റിങ്ങിനുപോയ യുവതി റസ്റ്ററൻറിൽ കയറി മൂക്കുമുട്ടെ തിന്നു. 48 ഓയിസ്റ്റർ ഓർഡർ ചെയ്തിനൊപ്പം വിവിധ വിഭവങ്ങളാണ് യുവതി ആവശ്യപ്പെട്ടത്. കാമുകി ഓർഡർ ചെയ്യുന്നതുകണ്ട് കാമുകൻ ആകെ അസ്വസ്ഥനായി. എന്തിനാണ് ഇങ്ങനെ ഭക്ഷണം കഴിക്കുന്നത് എന്നായി കാമുകൻറെ ചോദ്യം. നിങ്ങളെന്നെ പുറത്തുപോകാൻ ക്ഷണിച്ചെന്നും ഞാനവിടെ എൻറെ ഭക്ഷണം ആസ്വദിക്കുന്നു എന്നുമാണ് യുവാവിൻറെ…

Read More

തല മസാജ് ആസ്വദിക്കുന്ന പാണ്ടയുടെ ഭാവങ്ങൾ; മനോഹരം ഈ വീഡിയോ!

കണ്ടവരുടെ മനസിൽ കൗതുകവും ഇഷ്ടവും തോന്നിയ അപൂർവ വീഡിയോയിൽ ഒന്നാണ് അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. മൃഗങ്ങളുമായി ബന്ധപ്പെട്ട രസകരമായ വീഡിയോ കാണുന്ന അനേകായിരങ്ങളുണ്ട് സമൂഹമാധ്യമങ്ങളിൽ. നിരവധി വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുമുണ്ട്. ഇതിൽ വന്യജീവികളും വളർത്തുമൃഗങ്ങളും ഉൾപ്പെടുന്നു. പാണ്ടയുടെ തല മസാജ് ചെയ്യുന്ന വീഡിയോ നെറ്റിസൻസിനിടയിൽ തരംഗമായി മാറിയിരിക്കുന്നു. പാണ്ടയുടെ തല രണ്ടു കൈ കൊണ്ടും മസാജ് ചെയ്യുകയാണ് ഒരാൾ. പാണ്ട ശാന്തമായി ഇരിക്കുന്നതും മസാജ് അനുഭവിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. മസാജിൻറെ സുഖത്തിൽ മയങ്ങിപ്പോകുന്നുണ്ട് പാണ്ട. ഉണർന്നിരിക്കാൻ ഇടയ്ക്കിടെ…

Read More

ആ കാൽപ്പാടുകൾക്ക് പഴക്കം 23,000 വർഷം; അദ്ഭുതപ്പെടുത്തുന്ന കണ്ടെത്തലുകൾ മനുഷ്യകുലത്തിലേക്കുള്ള പുതിയ വഴിത്തിരിവെന്ന് ഗവേഷകർ

23,000 വർഷം പഴക്കമുള്ള മനുഷ്യന്റെ കാൽപ്പാടുകൾ കണ്ടെത്തിയിരിക്കുന്നു ഗവേഷകർ. കണ്ടെത്തലുകൾ മനുഷ്യവംശങ്ങളുടെ ചരിത്രത്തിലെ നാഴികക്കല്ലായി മാറും. കാരണം 13,000 വർഷമായിരുന്നു ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും പഴക്കമേറിയ മനുഷ്യരുടെ അവശേഷിപ്പുകൾ. അമേരിക്കയിലെ ന്യൂ മെക്സിക്കോയിൽ വൈറ്റ് സാൻഡ്സ് നാഷണൽ പാർക്കിൽനിന്നാണ് ഏറ്റവും പഴക്കം ചെന്ന പാലിയോ ഹ്യൂമൻ കാൽപ്പാടുകൾ കണ്ടെത്തിയത്. കാൽപ്പാടുകളുടെ പ്രായം പരിശോധിക്കാൻ രണ്ട് പുതിയ ഡേറ്റിങ് സാങ്കേതികത ഉപയോഗിച്ചു. 23,000 മുതൽ 21,000 വർഷം വരെയാണു ഗവേഷകർ കണ്ടെത്തിയ പഴക്കം. പുരാവസ്തു ഗവേഷകർ വിശ്വസിച്ചിരുന്നത്…

Read More

ഇറാനിയൻ സംവിധായകൻ ദാരിയുഷ് മെഹർജുയിയും ഭാര്യയും കുത്തേറ്റുമരിച്ച നിലയിൽ

പ്രശസ്ത ഇറാനിയൻ സംവിധായകൻ ദാരിയുഷ് മെഹർജുയി (83) യും ഭാര്യ വഹീദ മൊഹമ്മദീഫാറും സ്വവസതിയിൽ കുത്തേറ്റുമരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം. കൃത്യത്തിന് പിന്നിൽ ആരെന്ന് വ്യക്തമായിട്ടില്ല. കഴുത്തിലാണ് ദാരിയുഷിനും വഹാദയ്ക്കും കത്തികൊണ്ടുള്ള മുറിവേറ്റതെന്ന് നീതിന്യായ വകുപ്പ് ഉദ്യോഗസ്ഥൻ ഹൊസ്സേൻ ഫസേലിയെ ഉദ്ധരിച്ചുകൊണ്ട് ഐ.ആർ.എൻ.എ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കഴുത്തിൽ മുറിവേറ്റ നിലയിൽ ഇരുവരുടേയും മൃതദേഹങ്ങൾ കാണപ്പെടുകയായിരുന്നെന്ന് ഹൊസ്സേൻ ഫസേലി പറഞ്ഞു. ടെഹ്‌റാനിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് ദാരിയുഷും…

Read More

ദിവ്യ എസ്. അയ്യർ വിഴിഞ്ഞം പോർട്ട് എം.ഡി; 6 ജില്ലകളിൽ കളക്ടർമാരെ മാറ്റി

കേരളത്തിൽ ഐ.എ.എസ്. തലപ്പത്ത് വൻ അഴിച്ചുപണി. ആറ് ജില്ലാകളക്ടർമാരെ മാറ്റി. ആലപ്പുഴ, പത്തനംതിട്ട, മലപ്പുറം, കൊല്ലം, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിലെ കളക്ടർമാരെയാണ് മാറ്റിയത്. എ. ഷിബു (പത്തനംതിട്ട), ജോൺ വി. സാമുവൽ (ആലപ്പുഴ), വി.ആർ. വിനോദ് (മലപ്പുറം), എൻ. ദേവിദാസ് (കൊല്ലം), അരുൺ കെ. വിജയൻ (കണ്ണൂർ), സ്നേഹിൽ കുമാർ സിങ് (കോഴിക്കോട്) എന്നിവരാണ് പുതിയ കളക്ടർമാർ. ഡോ. ദിവ്യ എസ്. അയ്യരെ വിഴിഞ്ഞം പോർട്ടിന്റെ മാനേജിങ് ഡയറക്ടറായി നിയമിച്ചു. ആലപ്പുഴ കളക്ടർ ഹരിത വി….

Read More