
ലോക്സഭാ തെരഞ്ഞെടുപ്പ് ; യുഡിഎഫിൽ മൂന്നാം സീറ്റ് ലക്ഷ്യമിട്ട് ലീഗ്
മൂന്നാം ലോക്സഭാ സീറ്റായി മുസ്ലിം ലീഗ് കണ്ണൂർ നോട്ടമിടുമെന്ന റിപ്പോർട്ടുകൾക്കിടെ, സീറ്റ് കൈവിടില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ്. പാർട്ടിയുടെ ഉറച്ച സീറ്റ് വിട്ടുകൊടുക്കേണ്ട സാഹചര്യമേയില്ലെന്ന് ഡിസിസി പ്രസിഡന്റ് വ്യക്തമാക്കി. യുഡിഎഫിലെ സീറ്റ് ചർച്ചകളിൽ വരും മുമ്പേ അവകാശവാദങ്ങൾക്ക് തടയിടുകയാണ് കോൺഗ്രസ്. മൂന്നാമതൊരു സീറ്റാണ് ഇത്തവണ ലീഗിന്‍റെ ലിസ്റ്റിലുളള പ്രധാന ഡിമാൻഡ്. നേതാക്കളത് തുറന്നുപറയുകയും ചെയ്യുന്നുണ്ട്. മലപ്പുറവും പൊന്നാനിയും കഴിഞ്ഞാൽ കോൺഗ്രസിന്‍റെ കയ്യിലിരിക്കുന്നത് വാങ്ങിയെടുക്കണമെന്നതാണ് വെല്ലുവിളി. രാഹുൽ ഗാന്ധി മത്സരിക്കുകയാണെങ്കിൽ വയനാട് ചോദിക്കാനില്ല. കാസർകോട്, വടകര ,കോഴിക്കോട്, കണ്ണൂർ മണ്ഡലങ്ങളാണ്…