ബറാക് ഒബാമയുടെ വസതിയിൽ കാമുകിയുമായി ലൈംഗികബന്ധം; സുരക്ഷാ ചുമതലയുള്ള സീക്രട്ട് സർവീസ് ഏജന്റിനെ പുറത്താക്കി

യുഎസ് മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ ഹവായിലെ വസതിയിലെത്തി കാമുകിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട് വാരാന്ത്യ ആഘോഷം നടത്തിയ സീക്രട്ട് സർവീസ് ഏജന്റിനെതിരെ നടപടി. ബറാക് ഒബാമയുടേയും കുടുംബത്തിന്റെയും സുരക്ഷാ ചുമതലയുള്ള ഇയാളെ സർവീസിൽനിന്നു പുറത്താക്കി. അധികാര ദുർവിനിയോഗത്തിനും ദേശ സുരക്ഷ ലംഘിച്ചതിനുമാണ് നടപടി. 2022ലാണ് സുരക്ഷാ ഉദ്യോഗസ്ഥൻ കാമുകിയുമായി കടത്തീരത്തിന് അഭിമുഖമായുള്ള ഹവായിലെ വസതിയിലെത്തി ആഘോഷം നടത്തിയത്. ബറാക് ഒബാമയും കുടുംബവും ഇവിടെ ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം. സീക്രട്ട് ഏജന്റുമായി പിരിഞ്ഞ കാമുകിയുടെ ഓർമക്കുറിപ്പ് പുറത്തുവന്നതോടെയാണ് സംഭവം…

Read More

മൈതാനത്ത് ഇടിമിന്നലേറ്റ് ഫുട്‌ബോള്‍ കളിക്കാരന് ദാരുണാന്ത്യം; ഞെട്ടിക്കുന്ന വിഡിയോ

മത്സരത്തിനിടെ മൈതാനത്ത് ഇടിമിന്നലേറ്റ് ഫുട്‌ബോള്‍ കളിക്കാരന് ദാരുണാന്ത്യം. പെറുവിലെ നഗരമായ ഹുവാന്‍കയോയില്‍ നടന്ന മത്സരത്തിനിടെയാണ് അപകടം. ജോസ് ഹുഗോ ദെ ല ക്രൂസ് മെസ എന്ന 39-കാരനായ കളിക്കാരനാണ് മിന്നലേറ്റത്. ഇദ്ദേഹം മൈതാനത്ത് തന്നെ മരിച്ചുവീണു. അഞ്ചു താരങ്ങൾക്ക് പരിക്കേറ്റിട്ടുമുണ്ട്. ഞാ‍യറാഴ്ച യുവന്‍റഡ് ബെല്ലവിസ്റ്റ ക്ലബും ഫാമിലിയ ചോക്ക ക്ലബും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. കനത്ത മഴ കാരണം മത്സരം നിയന്ത്രിച്ചിരുന്ന റഫറിക്ക് കളി നിർത്തിവെക്കേണ്ടിവന്നു. താരങ്ങൾ ഗ്രൗണ്ടിൽനിന്ന് കയറുന്നതിനിടെയാണ് ഇടിമിന്നലേൽക്കുന്നത്. View this post on…

Read More

പീനട്ട് അണ്ണാൻ ഇനിയില്ല…; ഇന്‍സ്റ്റഗ്രാം സെലിബ്രിറ്റി അണ്ണാനെ ദയാവധം ചെയ്തു

പീനട്ട് അണ്ണാൻ ഇനിയില്ല…കുസൃതിത്തരങ്ങള്‍ നിറഞ്ഞ വിഡിയോകളുമായി ആരാധകരെ ചിരിപ്പിച്ച, ഇന്‍സ്റ്റഗ്രാമില്‍ അഞ്ചു മില്യണിലേറെ ഫോളോവേഴ്സുള്ള സെലിബ്രിറ്റി അണ്ണാനെ ദയാവധം ചെയ്തിരിക്കുകയാണ് ന്യൂയോർക്കിൽ. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കടിച്ചതിനു പിന്നാലെയാണ് ഈ ദാരുണസംഭവം. ഏഴ് വര്‍ഷം മുമ്പ് അമ്മയണ്ണാന്‍ കാറിടിച്ച് ചത്തതിനെ തുടര്‍ന്നാണ് അണ്ണാന്‍ കുഞ്ഞിനെ മാർക്ക് ലോങ്ങോ എന്ന യുവാവ് എടുത്ത് വളർത്തിയത്. പിന്നാലെ ‘പീനട്ട് ദ് സ്ക്വിറല്‍’ എന്ന പേരില്‍ ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുറന്ന് അണ്ണാന്റെ രസകരമായ വിഡിയോകള്‍ സ്ഥിരമായി പങ്കുവച്ചു. എന്നാല്‍ ചില…

Read More

ഇസ്രയേലുമായി വെടിനിർത്തൽ ധാരണയിൽ എത്തിച്ചേരുമെന്ന് ലബനൻ: പിന്നിൽ യുഎസ്; പ്രതികരിക്കാതെ ഹിസ്ബുല്ല

അടുത്ത ദിവസങ്ങളിൽത്തന്നെ ഇസ്രയേലുമായി വെടിനിർത്തൽ ധാരണയിൽ എത്തിച്ചേരുമെന്ന് ലബനീസ് പ്രധാനമന്ത്രി. 60 ദിവസത്തെ വെടിനിർത്തൽ ധാരണയുടെ കരട് തയാറായിട്ടുണ്ടെന്ന് ഇസ്രയേലിന്റെ ഔദ്യോഗിക മാധ്യമം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. യുഎസ് ആണ് വെടിനിർത്തലിന് പിന്നിലെന്നാണ് പുറത്തുവന്ന രേഖയിൽനിന്നു വ്യക്തമാകുന്നത്. അതേസമയം, ഇക്കാര്യത്തോട് ലബനനിലെ സായുധസംഘമായ ഹിസ്ബുല്ല പ്രതികരിച്ചിട്ടില്ല. അതേസമയം, ചൊവ്വാഴ്ച നടക്കുന്ന യുഎസ് തിരഞ്ഞെടുപ്പിനുശേഷം മാത്രമേ വെടിനിർത്തൽ ധാരണ യാഥാർഥ്യമാകൂയെന്നാണ് ലബനന്റെ കെയർടേക്കർ പ്രധാനമന്ത്രി നജീബ് മികാട്ടി പറയുന്നത്. കരട് ധാരണാപത്രം ഇസ്രയേലിന്റെ ഭരണനേതൃത്വത്തിലുമെത്തിയിട്ടുണ്ടെന്നാണ് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ്…

Read More

ജപ്പാൻ തിരഞ്ഞെടുപ്പ്; ഭൂരിപക്ഷം നഷ്ടപ്പെട്ട് ഭരണകക്ഷി, 214 സീറ്റുകൾ നേടാനേ പാർട്ടിക്കു സാധിച്ചുള്ളൂ

ജപ്പാൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കണ്ടെത്താനാകാതെ പ്രധാനമന്ത്രി ഷിഗേറു ഇഷിബയുടെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി (എൽഡിപി). 465 പാർലമെന്റിൽ കേവല ഭൂരിപക്ഷത്തിന് 233 സീറ്റ് വേണം. പ്രധാന സഖ്യകക്ഷിയുമായി ചേർന്ന് 214 സീറ്റുകൾ നേടാനേ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിക്കു സാധിച്ചുള്ളൂ. ഭൂരിപക്ഷം നഷ്ടമായാലും സർക്കാർ മാറില്ല. ഒരു സഖ്യകക്ഷിയെക്കൂടി സഖ്യത്തിൽ ചേർത്തു ഭരണം തുടരാനാണു സാധ്യത. രണ്ടാം ലോകയുദ്ധത്തിനുശേഷം 2009ൽ ഒഴികെ എല്ലാ തിരഞ്ഞെടുപ്പിലും എൽഡിപിയാണു വിജയിച്ചിട്ടുള്ളത്. അഴിമതി ആരോപണത്തിന്റെ പേരിൽ ഫുമിയോ കിഷിദ രാജിവച്ചതിനെ തുടർന്നാണു…

Read More

ഒരമ്മയെന്ന നിലയ്ക്കാണ് റാലിയിൽ പങ്കെടുക്കുന്നത്; കമലാ ഹാരിസിനുവേണ്ടി വോട്ടുതേടി ബിയോൺസെ

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമലാ ഹാരിസിനുവേണ്ടി വോട്ടുതേടി പോപ്പ് ഗായിക ബിയോൺസെ. വെള്ളിയാഴ്ച രാത്രി ഹൂസ്റ്റണിൽ നടന്ന കമലയുടെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിലാണ് ബിയോൺസെ എത്തിയത്. ബിയോൺസെയുടെ സ്വദേശമാണ് ഹൂസ്റ്റൺ. സെലിബ്രിറ്റിയോ രാഷ്ട്രീയക്കാരിയോ ആയല്ല ഒരമ്മയെന്ന നിലയ്ക്കാണ് താൻ റാലിയിൽ പങ്കെടുക്കുന്നതെന്ന് ബിയോൺസെ പറഞ്ഞു. സ്വന്തം കുഞ്ഞുങ്ങൾ ജീവിക്കുന്ന, ലോകത്തെക്കുറിച്ച് കരുതലുള്ള, പെൺമക്കൾക്ക് അതിർവരമ്പുകളില്ലാതെ ജീവിക്കാനാകുന്ന ലോകത്തിനായി സ്വപ്നംകാണുന്ന അമ്മമാരെല്ലാം കമലയ്ക്ക് വോട്ടുചെയ്യണമെന്ന് ബിയോൺസെ പറഞ്ഞു. വേദിയിൽ ബിയോൺസെ പാട്ടുപാടിയില്ല. 2016-ൽ ഡെമോക്രാറ്റിക് സ്ഥാനാർഥി…

Read More

കമല തിരഞ്ഞെടുക്കപ്പെട്ടാൽ ചൈന അവരെ കൊച്ചു കുട്ടിയെപ്പോലെയെ വകവയ്ക്കൂ; ട്രംപ്

ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസ് വൈറ്റ് ഹൗസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ ചൈന അവരെ കൊച്ചു കുട്ടിയെപ്പോലെയെ വകവയ്ക്കൂയെന്ന് റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി ഡോണൾഡ് ട്രംപ്. അമേരിക്കയിൽ നവംബർ അഞ്ചിന് നടക്കുന്ന തിരഞ്ഞെടുപ്പ് അടുക്കുന്തോറും കമല ഹാരിസ് വെറും കുട്ടിയാണെന്ന തരത്തിലേക്കു പ്രചാരണം നടത്തുകയാണ് ട്രംപും അനുയായികളും. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് കമലയെ വെറുമൊരു കുട്ടിയെപ്പോലെ കണക്കാക്കുമെന്നായിരുന്നു റേഡിയോ അഭിമുഖത്തിൽ ട്രംപ് പറഞ്ഞത്. അതിനിടെ, ഡോണൾഡ് ട്രംപിനുവേണ്ടി വീണ്ടും സംഭാവന നടത്തി ശതകോടീശ്വരൻ ഇലോൺ മസ്‌ക്. ഒക്ടോബറിന്റെ ആദ്യ…

Read More

ഗാസയിൽ ഇസ്രയേൽ വെടിനിർത്തൽ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം; ഹമാസ്

ഇസ്രയേൽ ഗാസയിൽ വെടിനിർത്തലിന് തയ്യാറാവുകയാണെങ്കിൽ യുദ്ധം അവസാനിപ്പിക്കാമെന്ന് ഹമാസ്. ഇസ്രയേൽ ചാര മേധാവിയുമായി നടത്തിയ ചർച്ചയിലാണ് വെടിനിർത്തൽ കരാർ അവതരിപ്പിക്കുകയാണെങ്കിൽ പോരാട്ടം അവസാനിപ്പിക്കാമെന്ന് ഹമാസ് വ്യക്തമാക്കിയത്. ഇസ്രയേൽ സൈന്യം ഗാസയിൽനിന്ന് പിന്മാറാതെ ബന്ദികളെ കൈമാറില്ലെന്നും ഗാസയിലേക്ക് അവശ്യസാധനങ്ങളും മനുഷ്യാവകാശ സഹായങ്ങളും എത്തിക്കാൻ സാധിക്കണമെന്നും ഹമാസ് അറിയിച്ചു. ഇരുവിഭാഗവും ബന്ദികളാക്കിയിട്ടുള്ള ആളുകളെ കൃത്യമായ കരാറിന്റെ പുറത്ത് വിട്ടയക്കണമെന്നും ഹമാസ് മുന്നോട്ടുവെച്ച ആവശ്യങ്ങളിലുണ്ട്. ഗാസയിൽ വെടിനിർത്തൽ കരാർ കൊണ്ടുവരാൻ ഈജിപ്തിന്റെ നേതൃത്വത്തിലാണ് ചർച്ചകൾ നടക്കുന്നത്. കെയ്റോയിൽവെച്ച് ഈജിപ്ഷ്യൻ ഉദ്യോഗസ്ഥരുമായി ദോഹ…

Read More

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ഇറാനിയൻ ഹാക്കർമാർ വെബ്സൈറ്റുകൾ ലക്ഷ്യമിടുന്നതായി മൈക്രോസോഫ്റ്റ്

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വരാനിരിക്കെ ഇതുമായി ബന്ധപ്പെട്ട വെബ്സൈറ്റുകൾക്ക് ഹാക്കിങ് മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്. ഇറാനിയൻ ഹാക്കർമാർ യു.എസ്. വെബ്സൈറ്റുകൾ ലക്ഷ്യമിടുന്നുവെന്ന് ബുധനാഴ്ച പ്രസിദ്ധീകരിച്ച ബ്ലോഗിൽ മൈക്രോസോഫ്റ്റ് പറയുന്നു. കോട്ടൺ സാൻഡ്സ്ട്രോം എന്നാണ് സംഘത്തിന് മൈക്രോസോഫ്റ്റ് നൽകിയ പേര്. ഇറാന്റെ സായുധസേനയായ റെവല്യൂഷണറി ഗാർഡ് കോറുമായി ബന്ധമുള്ള സംഘമാണ് ഇതെന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്. യു.എസ്സിലെ പോരാട്ടഭൂമികൾ എന്നറിയപ്പെടുന്ന (സ്വിങ് സ്റ്റേറ്റുകൾ) സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വെബ്സൈറ്റുകളാണ് ഹാക്കർമാരുടെ ഉന്നം. തിരഞ്ഞെടുപ്പ് അടുത്തതോടെ ഹാക്കർമാർ പ്രവർത്തനം ശക്തിപ്പെടുത്തിയിരിക്കുകയാണെന്നും മൈക്രോസോഫ്റ്റ് പറയുന്നു….

Read More